Just In
- 3 hrs ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 4 hrs ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 5 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 6 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- News സ്വീകരണത്തിന് വിലകൂടിയ ഷാളും പ്ലാസ്റ്റിക് പൂവും വേണ്ട: പകരം ആ രണ്ട് സാധനങ്ങള്‍ മതിയെന്ന് ഐസക്
- Lifestyle ഹൃദയത്തിലെ ബ്ലോക്കിനെ യോഗയില്‍ പൂര്‍ണമായും നിയന്ത്രിക്കാം
- Movies 'വൈദ്യൻ കൽപ്പിച്ചതും രോഗി ഇച്ഛിച്ചതും പാല്... അവളുടെ തിടുക്കം കണ്ടോ'; ജബ്രി കോമ്പോ ജയിലിൽ... കാവലായി ജിന്റോ!
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇന്ത്യയിലെ ഏറ്റവും വലിയ ടിപ്പർ ട്രക്കുമായി ടാറ്റ; സിഗ്ന 4825.TK
ഇന്ത്യയിലെ ആദ്യത്തെ 16 വീലർ 47.5 ടൺ ടിപ്പർ ട്രക്ക് സിഗ്ന 4825.TK പുറത്തിറക്കി ടാറ്റ മോട്ടോർസ്. രാജ്യത്തെ ആദ്യത്തെ 47.5 ടൺ മൾട്ടി ആക്‌സിൽ ടിപ്പർ ട്രക്കാണ് സിഗ്ന എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
കൽക്കരി, നിർമാണ ആവശ്യങ്ങൾ എന്നിവയുടെ ഗതാഗതത്തിനായാണ് സിഗ്ന 4825.TK രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 29 ക്യുബിക് മീറ്റർ ബോക്സ് ലോഡ് ബോഡിയുമായാണ് ഇത് വരുന്നത്. ടിപ്പർ 10X4, 10X2 എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.
ടാറ്റയുടെ പവർ ഓഫ് 6 ഫിലോസഫി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഹെവി ട്രക്ക് മെച്ചപ്പെട്ട പ്രകടനം, ഉയർന്ന പേലോഡ് ശേഷി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, ഡ്രൈവർമാരുടെ സുരക്ഷയ്‌ക്കൊപ്പം മികച്ച യാത്രാ സുഖം എന്നിവ വാഗ്ദാനം ചെയ്യുന്നു.
MOST READ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് #പാർക്ക്ഫോർഫ്രീഡം ക്യാമ്പയിനുമായി സുസുക്കി
247 bhp കരുത്തും 950 Nm torque ഉം ഉത്പാദിപ്പിക്കുന്ന കമ്മിൻസ് ISBe 6.7 ലിറ്റർ ബിഎസ് -VI ഡീസൽ എഞ്ചിനാണ് സിഗ്ന 4825.TK ഉപയോഗിക്കുന്നത്. 430 mm ഓർഗാനിക് ക്ലച്ച് വഴി എഞ്ചിൻ ഒരു ഹെവി ഡ്യൂട്ടി G1150 9 സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
ഗിയർ അനുപാതങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ്. ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് ഡ്രൈവ് മോഡുകളുമായാണ് ട്രക്ക് വരുന്നത്. കൂടാതെ 29 ക്യുബിക് മീറ്റർ ടിപ്പർ ബോഡിയും ഹൈഡ്രോളിക് സിസ്റ്റവും ഉപയോഗിക്കാൻ തയാറായ വാഹനമായിരിക്കും സിഗ്ന.
MOST READ: 545e xഡ്രൈവിനെ വെളിപ്പെടുത്തി ബിഎംഡബ്ല്യു; ബ്രാന്‍ഡിന്റെ വേഗതയേറിയ ഹൈബ്രിഡ് മോഡല്‍
ക്രാഷ് ടെസ്റ്റുചെയ്ത സസ്‌പെൻഡഡ് സ്ലീപ്പർ ക്യാബിൻ, ടൈറ്റിൽ, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ്, 3-വേ മെക്കാനിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എയർ കണ്ടീഷനിംഗ് എന്നിവയാണ് സിഗ്ന 4825 ട്രക്കിന്റെ പ്രധാന സവിഷേതകൾ. അതോടൊപ്പം ബ്ലൈൻഡ് സ്പോട്ട് മിററും സോളിഡ് സ്റ്റീൽ 3-പീസ് ബമ്പറും ട്രക്കിനുണ്ട്.
ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എഞ്ചിൻ ബ്രേക്ക്, ഐസിജിടി ബ്രേക്ക് എന്നിവ ടിപ്പറിൽ സജ്ജീകരിച്ചിരിക്കുന്നു. ടിപ്പുചെയ്യുമ്പോൾ ഉണ്ടാകാവുന്ന ടോപ്പിൾ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള സെൻസറുകളും ഇതിലുണ്ട്.
MOST READ: രാജ്യത്തെ ആദ്യ മൾട്ടി ബ്രാൻഡ് സേവന സൗകര്യം ആരംഭിച്ച് ഇസൂസു
ആറ് വർഷത്തെ അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്റർ വാറണ്ടിയോടെയാണ് ടാറ്റ സിഗ്ന 4825.TK വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡായി ഫ്ലീറ്റ് എഡ്ജ് ഡിജിറ്റൽ ഫ്ലീറ്റ് മാനേജുമെന്റ് സിസ്റ്റവുമായാണ് ഇത് വരുന്നത്.