ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

കേന്ദ്ര ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റാ മോട്ടോർസ്. EESL ടെണ്ടറിന്റെ ഭാഗമായി ഡൽഹിയിൽ ടിഗോൾ ഇലക്‌ട്രിക് കാർ വിതരണം ചെയ്‌താണ് പുതിയ തുടത്തിന് ആംരഭം കുറിച്ചിരിക്കുന്നത്.

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

ടെണ്ടറിന്റെ ഭാഗമായി ടിഗോർ ഇവികളുടെ ആദ്യ ബാച്ച് ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി പിഎൻ രഞ്ജിത് കുമാർ, EESL ജനറൽ മാനേജർ രാജ് കുമാർ ലുത്ര എന്നിവർക്കാണ് ടാറ്റ കൈമാറിയത്.

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

2019 അവസാനത്തോടെയാണ് വിപുലീകരിച്ച ശ്രേണിയിൽ പരിഷ്ക്കരിച്ച ടാറ്റ ടിഗോർ ഇവി കാർ നിർമ്മാതാവ് പുറത്തിറക്കി. നിലവിൽ ഇലക്ട്രിക് സബ് കോംപാക്‌ട് സെഡാൻ XE+, XM+, XT+ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വാഹനം നിരത്തിലെത്തുന്നത്.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

ഇവയ്ക്ക് യഥാക്രമം 9.54 ലക്ഷം, 9.70 ലക്ഷം, 9.85 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. വിപുലീകൃത ടിഗോർ ഇവി ARAI സാക്ഷ്യപ്പെടുത്തിയ 213 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം സ്റ്റാൻഡേർഡ് മോഡൽ 142 കിലോമീറ്റർ മൈലേജും നൽകുന്നു.

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

16.2 കിലോവാട്ട് സിസ്റ്റത്തിനു പകരം 21.5 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വിപുലീകൃത പതിപ്പിൽ ടാറ്റ ലഭ്യമാക്കിയിക്കിയിരിക്കുന്നത്. 72V, 3-ഫേസ് എസി ഇൻഡക്ഷൻ മോട്ടോർ 4,500 rpm-ൽ 41 bhp കരുത്തും 2,500 rpm-ൽ 105 Nm torque Gഉം ഉത്പാദിപ്പിക്കാൻ ഈ ഇലക്ട്രിക് ബ് കോംപാക്‌ട് സെഡാൻ പ്രാപ്‌തമാണ്.

MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

സിംഗിൾ സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ ഇലക്ട്രിക് ടിഗോർ ഒരു ഫ്രണ്ട് വീൽ ഡ്രൈവ് ഓപ്ഷനാണ് നൽകുന്നത്. ഇത് എസി, ഡിസി ഫാസ്റ്റ് ചാർജറിനെ പിന്തുണയ്ക്കുന്നു. ഡ്രൈവ്, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും വാഹനത്തിൽ ടാറ്റ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

ടാറ്റ ടിഗോർ ഇവിയിൽ 14 ഇഞ്ച് അലോയ് വീലുകൾ, ഷാർക്ക് ഫിൻ ആന്റിന, എൽഇഡി ടെയിലാമ്പുകൾ, ബ്ലൂടൂത്ത്, ഓക്സ്, യുഎസ്ബി കണക്റ്റിവിറ്റി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഹാർമാൻ 2-ഡിൻ ഓഡിയോ സിസ്റ്റം എന്നിവയെല്ലാം ഇടംപിടിച്ചിട്ടുണ്ട്.

MOST READ: മൂന്ന് വേരിയന്റ്, ഏഴ് കളർ ഓപ്ഷൻ; മെറ്റിയർ 350-യുടെ ബ്രോഷർ കാണാം

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

ഈ സവിശേഷതകളെല്ലാം ടോപ്പ് എൻഡ് വേരിയന്റിനായാണ് കരുതിവെച്ചിരിക്കുന്നത്. എൻട്രി ലെവൽ XE+ പതിപ്പിന് ഡ്രൈവർ സൈഡ് എയർബാഗ് മാത്രമേ ലഭിക്കൂ. XM+, XT+ എന്നിവ ഇരട്ട എയർബാഗുകൾക്കൊപ്പം ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

റോമൻ സിൽവർ, ഈജിപ്ഷ്യൻ ബ്ലൂ, പിയർലെസെന്റ് വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ഇലക്ട്രിക് കോംപാക്‌ട് സെഡാനായ ടാറ്റ ടിഗോർ സ്വകാര്യ ഉപഭോക്താൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
Tata Motors Partners With The Ministry Of AYUSH First Batch Tigor EV Delivered. Read in Malayalam
Story first published: Wednesday, August 26, 2020, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X