ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

നെക്സോൺ ഇവി, ടിഗോർ ഇവി, ഇപ്പോൾ ടിയാഗോ ഇവി തുടങ്ങിയ മോഡലുകളുമായി ഇന്ത്യൻ വിപണിയിൽ വളരെ താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഇവികൾ നൽകിക്കൊണ്ട് ഇലക്ട്രിക് വാഹനങ്ങളുടെ വിപ്ലവത്തിന് നേതൃത്വം നൽകിയതിന്റെ ക്രെഡിറ്റ് ടാറ്റ മോട്ടോർസിന് തന്നെയാണ്.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

ഇന്ത്യയിലെ ഇലക്ട്രിക് വാഹന രംഗത്തെ മുൻനിര നിർമ്മാതാക്കളിൽ ഒന്ന് എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം മനസിലാക്കി, ടാറ്റ മോട്ടോർസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒരു വ്യക്തിക്ക് തന്റെ ഇലക്ട്രിക് വാഹനത്തിന്റെ റേഞ്ച് പരമാവധി വർധിപ്പിക്കാൻ കഴിയുന്ന മാർഗങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവിംഗ് റേഞ്ച് വർധിപ്പിക്കാൻ കഴിയുന്ന അഞ്ച് നിർണായക ഘടകങ്ങൾ ടാറ്റ മോട്ടോർസ് തങ്ങളുടെ വീഡിയോയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

ആദ്യത്തേത് മുൻകൂട്ടിയുള്ള ഡ്രൈവിംഗ് ആണ്, അതിൽ നിങ്ങൾ ഇലക്ട്രിക് വാഹനങ്ങൾ ആക്സിലറേറ്റ് ചെയ്യുന്നതും വേഗത കൂട്ടുന്നത് എങ്ങനെയും എന്ന് മനസിലാക്കേണ്ടതുണ്ട്. ഉയർന്ന ഡ്രൈവിംഗ് റേഞ്ച് കൈവരിക്കുന്നതിന്, ഇക്കോ, നോർമൽ മോഡുകളിൽ മാത്രം ഡ്രൈവ് ചെയ്യുന്നതിനൊപ്പം, മണിക്കൂറിൽ 80 കിലോമീറ്റർ വരെ പരമാവധി വേഗത നിലനിർത്തുക.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

സ്‌പോർട്‌സ് മോഡിന് നിങ്ങളുടെ ഡ്രൈവിംഗ് എക്സ്പീരിയൻസിന്റെ ആവേശം വർധിപ്പിക്കാൻ കഴിയും, എന്നാൽ ഇത് ബാറ്ററി റേഞ്ചിനെ ഗണ്യമായി കുറയ്ക്കുന്നു. അടുത്തതായി കോസ്റ്റിംഗ് രീതി ഉപയോഗിച്ച് ലൈറ്റ് റൈറ്റ് ഫുട്ട്, വൺ പെഡൽ ഡ്രൈവിംഗാണ്, ഇതിൽ ബ്രേക്കിന്റെ ഏറ്റവും കുറഞ്ഞ യൂസേജിലൂടെ വാഹനത്തിന്റെ വേഗത കുറയ്ക്കുന്നത് റേഞ്ച് വർധിപ്പിക്കുന്നു.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

അടുത്തത് റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഉപയോഗിക്കുന്നു, അതിൽ ഒരു ഇലക്ട്രിക് വാഹനം വാഹനത്തിന്റെ ഡീ-ആക്സിലറേഷൻ അല്ലെങ്കിൽ ബ്രേക്കിംഗ് സമയത്ത് ഉൽപ്പാദിപ്പിക്കുന്ന ലഭ്യമായ കൈനറ്റിക്ക് എനർജിയെ പരിവർത്തനം ചെയ്യുകയും അതിനെ വൈദ്യുതോർജ്ജമാക്കി മാറ്റുകയും ചെയ്യുന്നു. ഈ എനർജി ഇവിയുടെ ഉയർന്ന വോൾട്ടേജ് ബാറ്ററി ചാർജ് ചെയ്യുന്നു, അത് വാഹനത്തിന്റെ റേഞ്ച് വർധിപ്പിക്കുന്നു.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

വളരെ ചൂടിലോ തണുപ്പിലോ അല്ലാതെ വാഹനത്തിന്റെ എയർകണ്ടീഷണർ ഒപ്റ്റിമൽ അവസ്ഥയിൽ സജ്ജീകരിക്കുന്നത് വളരെ മികച്ച ഒരു ഓപ്ഷനായിരിക്കും. എയർകണ്ടീഷണറിന്റെ ഓട്ടോമാറ്റിക് മോഡ് ഓണാക്കി 24-26 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരണങ്ങൾ ഇക്കോൺ മോഡിൽ സൂക്ഷിക്കുക.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

റേഞ്ച് ഉപഭോഗം ഉയർന്നതല്ലെന്ന് ഉറപ്പാക്കാൻ, വാഹനത്തിന്റെ ഡ്രൈവിംഗ് ശ്രേണിയെ ബാധിക്കുന്നതിനാൽ, വാഹനത്തിൽ ശേഷിക്കുന്ന ചാർജ് ആവശ്യത്തിന് ഉയർന്നതാണെങ്കിൽ മാത്രം റിമോട്ട് എസി ഫീച്ചർ ഉപയോഗിക്കുക.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

ഇക്കാലത്ത്, മിക്ക വാഹനങ്ങളിലും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, ഇത് ടയറുകളിലെ എയർ പ്രഷറിന്റെ കൃത്യമായ അളവിനെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നു.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

നിങ്ങളുടെ ഇവിയുടെ ഏതെങ്കിലും ഒന്നോ അതിലധികമോ ടയറുകളിൽ എയർ പ്രഷർ ശിപാർശ ചെയ്യുന്ന അളവുകളേക്കാൾ കുറവാണെങ്കിൽ, ആവശ്യത്തിന് എയർ പ്രഷർ ഇല്ലാത്ത ടയറുകൾ ടോപ്പ് അപ്പ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

അവസാനമായി, ടോലറൻസ് ലിമിറ്റിനുള്ളിൽ ലിക്വിഡിന്റെ ലെവൽ നിലനിർത്തിക്കൊണ്ട് സർവ്വീസ് ഷെഡ്യൂളുകൾ പാലിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഇവിയിൽ അനധികൃത ഇലക്ട്രിക്കൽ ആക്‌സസറികൾ ഉപയോഗിക്കരുതെന്നും കമ്പനി ശിപാർശ ചെയ്യുന്നു, കാരണം അവയ്ക്ക് ലഭ്യമായ ഡ്രൈവിംഗ് റേഞ്ച് സാധാരണയിലും വേഗത്തിൽ ഉപയോഗിക്കാനാകും.

ടാറ്റ ഇന്ത്യയിൽ ഏറ്റവും താങ്ങാനാവുന്ന ഇവി അവതരിപ്പിച്ചു

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ടാറ്റ മോട്ടോർസ് ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാർ അവതരിപ്പിച്ചു. അടിസ്ഥാന വേരിയന്റിന് 8.49 ലക്ഷം രൂപയാണ് പുതിയ ടിയാഗോ ഇവിയുടെ വില. ഇതൊരു പ്രാരംഭ വിലയാണ്, ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ഇവി ബാറ്ററി പായ്ക്കിനെ എങ്ങനെ മാക്സിമം ഉപയോഗിക്കാം? റേഞ്ച് കൂട്ടാൻ നുറുക്ക് വിദ്യകളുമായി Tata

ടാറ്റ ടിഗോർ ഇവി, നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ് എന്നിവയ്‌ക്കൊപ്പം ടിയാഗോ ഇവിയും ചേരും. നിലവിൽ ഇലക്‌ട്രിക് വാഹന വിഭാഗത്തിലെ വിപണി ലീഡറാണ് ടാറ്റ, പുതിയ ടിയാഗോ ഇവി ബ്രാൻഡിനെ അതിന്റെ വിപണി വിഹിതം വർധിപ്പിക്കാൻ സഹായിക്കും.

Most Read Articles

Malayalam
English summary
Tata motors shares tips to utlize an ev battery pack for maximum range through official video
Story first published: Saturday, October 1, 2022, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X