ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

ഒറ്റ ദിവസം പത്ത് വണ്ടികൾ അല്ലെങ്കിൽ 100 വണ്ടികൾ ഡെലിവറി ചെയ്തു എന്നിങ്ങനെ പല വാർത്തകളും നാം കേട്ടിട്ടുണ്ട് എന്നാൽ ഒരേ ദിവസം ഒരേ ചുറ്റുവട്ടത്ത് 10 ഷോറൂമുകൾ തുറക്കുക എന്നത് അതിശയിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

പ്രാദേശിക വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസാണ് ഡൽഹി-NCR -ലുടനീളം 10 പുതിയ ഷോറൂമുകൾ തുറന്നത്. ഒറ്റ ദിവസം കൊണ്ട് കമ്പനി നടത്തിയ ഏറ്റവും വലിയ വിൽപ്പന ശൃംഖല വിപുലീകരണ ഡ്രൈവാണിതെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

പുതിയ 10 ഷോറൂമുകളിൽ ഏഴെണ്ണം ഡൽഹിയിലും രണ്ട് ഗുഡ്ഗാവിലും ഒന്ന് ഫരീദാബാദിലുമാണ്. ടാറ്റ മോട്ടോർസിന് നിലവിൽ ദേശീയ തലസ്ഥാന മേഖലയിൽ മൊത്തം 29 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഉണ്ട്.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

ഓട്ടോമൊബൈൽ ഭീമൻ അവകാശപ്പെടുന്നതുപോലെ, ഈ വിപുലീകരണ ഡ്രൈവ് കമ്പനിയുടെ റീട്ടെയിൽ ആക്സിലറേഷൻ തന്ത്രത്തിന്റെ ഭാഗമാണ്.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

ഈ ടാറ്റ മോട്ടോർസ് റീട്ടെയിൽ ഔട്ട്‌ലെറ്റുകളും വർക്ക്‌ഷോപ്പുകളും ഏറ്റവും പുതിയ സാങ്കേതികവിദ്യ, അഡ്വാൻസ് മെഷീനുകൾ, ഓട്ടോമേഷൻ എന്നിവ ഉൾക്കൊള്ളുന്നതായി അവകാശപ്പെടുന്നു.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

ഈ പുതിയ ഷോറൂമുകൾ ഉപഭോക്താക്കൾക്ക് വേഗത്തിൽ സേവന അനുഭവം നൽകുമെന്ന് ടാറ്റ മോട്ടോർസ് പറയുന്നു. ചില്ലറ വിൽപ്പന വ്യാപകമായി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

ഈ റീട്ടെയിൽ നെറ്റ്‌വർക്ക് വിപുലീകരണ ഡ്രൈവ് മികച്ച വിൽപ്പന പ്രകടനത്തിന്റെ പിൻബലത്തിനാണ് എന്ന് ഡൽഹി-NCR -ലെ പുതിയ ഡീലർഷിപ്പുകളുടെ ഉദ്ഘാടനത്തെക്കുറിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ PVBU സെയിൽസ്, മാർക്കറ്റിംഗ് & കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപ്പനയാണ് വാഹന നിർമാതാക്കൾ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 2020 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 69 ശതമാനം വളർച്ച ബ്രാൻഡ് രേഖപ്പെടുത്തി.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

തങ്ങളുടെ വിൽപ്പന വിപുലീകരണ പദ്ധതികൾക്ക് അനുസൃതമായി, ഡൽഹി NCR -ൽ ഒരു ദിവസം 10 പുതിയ ഔട്ട്‌ലെറ്റുകൾ ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ ആഹ്ലാദിക്കുന്നു എന്ന് അംബ കൂട്ടിച്ചേർത്തു.

ഒറ്റ ദിവസത്തിൽ 10 ഷോറൂമുകൾ തുറന്ന് ചരിത്രം സൃഷ്ടിച്ച് ടാറ്റ

തങ്ങളുടെ 'ന്യൂ ഫോറെവർ' ഉൽ‌പ്പന്നങ്ങൾ വിപണിയിൽ ശക്തമായ സ്വീകാര്യതയ്ക്കും പുതിയ നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ‌ സാക്ഷ്യം വഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Tata Motors Starts 10 New Showrooms In Delhi NCR On A Single Day. Read in Malayalam.
Story first published: Wednesday, April 7, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X