നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

നമ്മുടെ കേരളത്തിൽ അടുത്തിടെ നടന്ന ഒരു സംഭവമാണ് ഞങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്. ഈ അപകടം അത്ര ഭയാനകം ഒന്നുമല്ല , പക്ഷേ അപകടത്തെക്കാൾ ഉപരിയായി വാഹനങ്ങളുടെ അവസ്ഥയാണ് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

ചിത്രങ്ങളിലും വൈറലായ വീഡിയോയിലും കാണുന്നതുപോലെ, നമ്മുടെ നാട്ടിലെ വലിയ തിരക്കില്ലാത്ത ഒരു തെരുവിൽ വെളുത്ത നിറമുള്ള രണ്ട് ഹോണ്ട സിറ്റി സെഡാനുകൾക്കിടയിൽ ടാറ്റ നാനോ സാൻഡ്വിച്ച് ആക്കപ്പെടുകയാണ്.

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

റോഡിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയാണ് അപകടത്തിന്റെ ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. വീഡിയോയിൽ കാണുന്നത് പോലെ, ചുവന്ന നിറമുള്ള ഹ്യുണ്ടായി സാൻട്രോ ഒരു സ്പീഡ് ബ്രേക്കറിലൂടെ കടന്നുപോകുമ്പോൾ വേഗത കുറയ്ക്കുന്നു. തൽഫലമായി, ഈ ഹാച്ച്ബാക്കിന് തൊട്ടുപിന്നിലുള്ള വെളുത്ത നിറമുള്ള ഹോണ്ട സിറ്റിയും വേഗത കുറയ്ക്കുന്നു.

MOST READ: താരമാകാൻ ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ്, ടീസർ വീഡിയോയുമായി ഹ്യുണ്ടായി എത്തി

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

ഓറഞ്ച് നിറമുള്ള ടാറ്റ നാനോ ആദ്യത്തെ ഹോണ്ട സിറ്റിയുടെ തൊട്ടുപിന്നിലായിരുന്നു. മുന്നിലുള്ള കാറുകൾ മന്ദഗതിയിലായതിനാൽ നാനോയുടെ ഡ്രൈവറു വേഗത കുറയ്‌ക്കുന്നതായി കാണാൻ കഴിയുന്നു.

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

എന്നിരുന്നാലും, നാനോയുടെ പിന്നിലുള്ള മറ്റൊരു വെളുത്ത നിറമുള്ള ഹോണ്ട സിറ്റി വേഗത കുറയ്ക്കുന്നതിനുപകരം നേരെ ടാറ്റ നാനോയുമായി കൂട്ടിയിടിക്കുകയും കൂട്ടിയിടിയുടെ ആഘാതം നാനോയെ മുന്നോട്ട് തള്ളുകയും മുന്നിലുണ്ടായിരുന്ന ഹോണ്ട സിറ്റിയുടെ പിൻഭാഗത്ത് ചെന്നിടിക്കുകയും ചെയ്യുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

അപകടത്തിന്റെ ഭാഗമായ ഹോണ്ട സിറ്റി സെഡാനുകൾക്ക് മതിയായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. രണ്ടാമത്തെ സിറ്റിയുടെ മുൻവശത്ത് ബോണറ്റിന് കാര്യമായ ഡെന്റും ബമ്പർ തകർന്ന നിലയിലുമാണ്.

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

മുന്നിലുണ്ടായിരുന്ന ഹോണ്ട സിറ്റിയുടെ പിൻഭാഗത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇവയ്ക്ക് രണ്ടിനും ഇടയിൽ പെട്ട ടാറ്റ നാനോയ്ക്ക് മുന്നിലും പിന്നിലും അത്ര കാലമല്ലാത്ത ചെറിയ ചളുക്കങ്ങൾ മാത്രമേ ഉള്ളൂ എന്നതാണ് ആചര്യപ്പെടുത്തുന്നത്.

MOST READ: ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

ലക്ഷങ്ങൾ വിലമതിക്കുന്ന പ്രീമിയം സെഡാനുകൾ തകർന്നിട്ടും നാനോ എന്ന കുഞ്ഞൻ കാർ കരുത്തോടെ നിന്നു എന്നത് ടാറ്റയുടെ കരുത്തുറ്റ രൂപഘടനയേയും ഗുണനിലവാരത്തേയും എടുത്ത് കാണിക്കുന്നു.

https://www.dailymotion.com/embed/video/k3spoRuefv4tp7w9Nbc?autoplay=1

മുന്നിലെ വാഹനങ്ങളുമായി ചേർന്ന് വേഗത കുറയ്ക്കുന്നതിൽ പരാജയപ്പെട്ട രണ്ടാമത്തെ ഹോണ്ട സിറ്റിയുടെ ഡ്രൈവറുടെ തെറ്റാണ് ഈ അപകടമെന്ന് വ്യക്തം.

Most Read Articles

Malayalam
English summary
Tata Nano Sandwiched Between 2 Honda City Sedans Stayed Strong With Minimal Damages In Kerala. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X