ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

താൻ ചെയ്യാത്ത കുറ്റത്തിന് പിഴ ലഭിക്കുന്നത് നമുക്ക് ആർക്കും അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല. അടുത്തിടെ പൂനെയിൽ അനധികൃത പാർക്കിംഗ് കാരണം ഒരു ഹ്യുണ്ടായി ക്രെറ്റയുടെ ഉടമയ്ക്കു പിഴ ഈടാക്കി എത്തിയ കേസ് പുറത്ത് കൊണ്ടു വന്നത് തിരക്കിനിടയിൽ രാജ്യത്ത് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ചില തിരിമറികളാണ്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

നിയമം ലംഘിച്ചതിന് ഹ്യുണ്ടായി ക്രെറ്റയ്ക്കുമേൽ ചുമത്തിയ പിഴ യഥാർത്ഥത്തിൽ ലഭിച്ചത് മറ്റൊരു വ്യക്തിക്കാണ്. ഇദ്ദേഹം ഒരു ടാറ്റ നെക്സോണിന്റെ ഉടമയാണ്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

2019 മുതൽ പുതിയ മോട്ടോർ വാഹന നിയമങ്ങൾ നടപ്പിലാക്കിയതുമുതൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ജനങ്ങൾക്കു ലഭിക്കുന്ന ചലാനുകളുടെ എണ്ണം ഇന്ത്യയിലുടനീളം വളരെയധികം വർദ്ധിച്ചു. ഇതിനൊപ്പം, പുറപ്പെടുവിക്കുന്ന ചലാനുകളിൽ തെറ്റായി ഈടാക്കുന്നവയുടെ എണ്ണവും വളരെ കൂടുതലാണ്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

നിയമലംഘനം നടത്താത്ത വ്യക്തികളുടെ മേൽ നിരവധി അവസരങ്ങളിൽ പൊലീസ് ചലാൻ പുറപ്പെടുവിച്ച നിരവധി കേസുകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഈ ടാറ്റ നെക്സോണിന്റെ ഉടമയ്കേകും സമാനമായ ഒരു കേസാണ് വന്നിരിക്കുന്നത്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

പൂനെ സ്വദേശിയായ ഇന്ത്യൻ ഓട്ടോ ബ്ലോഗിന്റെ വെല്ലബ് ജാൻഡെക്കാണ് തന്റെ കാർ നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ചലാൻ അടുത്തിടെ ലഭിച്ചത്. എന്നാൽ ഈ കേസിൽ രണ്ട് തെറ്റുകൾ പുറത്തുവന്നിട്ടുണ്ട്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

ആദ്യത്തെ കാര്യം, അദ്ദേഹത്തിന്റെ കാർ ആ സമയത്ത് പതിവ് അറ്റകുറ്റപ്പണികൾക്കായി സർവ്വീസ് സെന്ററിലായിരുന്നു എന്നതാണ്. രണ്ടാമതായി, ചലാൻ വന്നത് ഒരു ഹ്യുണ്ടായി ക്രെറ്റയ്ക്കാണ്, വെല്ലബിന്റെ വാഹനം ടാറ്റയുടെ നെക്സോൺ എസ്‌യുവിയാണ്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചപ്പോൾ, ഒരു ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി വെല്ലബിന്റെ വാഹനത്തിന്റെ അതേ വ്യാജ നമ്പർ പ്ലേറ്റുമായി പരിസരത്ത് കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

പരാതിയുമായി വെല്ലബ് ലോക്കൽ ട്രാഫിക് പോലീസ് സ്റ്റേഷനിൽ പോയി. അവിടെ അധികാരികൾ സഹായിക്കാതെ വന്നപ്പോൾ അദ്ദേഹം ഇ-ചലാൻ പുറപ്പെടുവിച്ച ഫർഷഖാന ട്രാഫിക് പോലീസ് സ്റ്റേഷനിൽ പോയി.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

തെളിവുകളുമായി യാർവാഡ പോലീസ് സ്റ്റേഷനിൽ വരാൻ അവിടത്തെ ട്രാഫിക് കളക്ടർ അവരോട് പറഞ്ഞു. ഇതിനുശേഷം പോലീസ് സംഭവത്തെ കുറിച്ച് ആഴത്തിൽ അന്വേഷിച്ചപ്പോൾ രാജ്യത്തുടനീളം ഇത്തരം നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

ട്രാഫിക് നിയമങ്ങൾ ലംഘിക്കുമ്പോൾ ചലാൻ ഒഴിവാക്കാൻ പലരും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും വെളിപ്പെട്ടു. അതോടൊപ്പം മറുവശത്ത്, സിസ്റ്റം തകരാറുകൾ കാരണം, തെറ്റായ ആളുകളുടെ ചലാനുകൾ പലതവണ പുറപ്പെടുവിച്ചിട്ടുമുണ്ട്.

ക്രെറ്റയ്ക്ക് അടിച്ച പിഴ കിട്ടിയത് നെക്സോണിന്

പലരും ഈ ലഭിക്കുന്ന ചലാനുകൾ വ്യക്തമായി പരിശോധിക്കാതെ തങ്ങൾ എന്നോ നിയമം ലംഘിച്ചതിന്റെ പിഴയാണ് എന്ന പേരിൽ ഇവ അടയ്ക്കാറുമുണ്ട്. ഇനി മുതൽ നാം അൽപ്പം കൂടി ശ്രദ്ധയുള്ളവരായിരിക്കാം.

Most Read Articles

Malayalam
English summary
Tata Nexon owner received challan for different car with same registration. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X