സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളിലൊരാളായ ടാറ്റ മോട്ടോർസ് ഹെവി ഡ്യൂട്ടി മോഡലായ സിഗ്‌ന 5525 S പ്രൈം മൂവർ പുറത്തിറക്കി. ഇന്ത്യയിൽ 55 ടണ്ണിൽ 4×2 ഏറ്റവും ഉയർന്ന ഗ്രോസ് കോമ്പിനേഷൻ വെയിറ്റ് (GCW) റേറ്റിംഗാണ് ഈ ട്രക്കിനുള്ളത്.

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

ഹെവി-ഡ്യൂട്ടി വാണിജ്യ വാഹനം ഒന്നിലധികം കോൺഫിഗറേഷനുകളിൽ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. 250 bhp കരുത്തിൽ 950 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കമ്മിൻസ് 6.7 ലിറ്റർ ഡീസൽ എഞ്ചിനാണ് സിഗ്‌ന 5525.S മോഡലിന്റെ ഹൃദയം.

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

1,000 മുതൽ 1,800 rpm വരെ വിശാലമായ ബാൻഡിലുടനീളം പീക്ക് ടോർഖ് ലഭ്യമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂറോ 6 വാണിജ്യ വാഹന എഞ്ചിൻ എന്ന് അവകാശപ്പെടുന്ന ഇത് G1150 ഒമ്പത് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: 25,000 യൂണിറ്റുകളുടെ വില്‍പ്പന പിന്നിട്ട് ടാറ്റ ആള്‍ട്രോസ്

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

ഹെവി ഡ്യൂട്ടി ഡ്രൈവ്ട്രെയിൻ പൂർത്തിയാക്കുന്നത് 430 സസ ഡയ ഓർഗാനിക് ക്ലച്ചും RA110 റിയർ ആക്‌സിലും ആണ്. ട്രക്കിന്റെ എഞ്ചിനിൽ ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ടാറ്റ അവതരിപ്പിക്കുന്നുണ്ട്. ഭൂപ്രദേശം, ലോഡ് അവസ്ഥകളെ അടിസ്ഥാനമാക്കി ഒപ്റ്റിമൽ പവർ, ടോർഖ് ഔട്ട്പുട്ട് എന്നിവ ഉറപ്പാക്കാൻ ഗിയർ ഷിഫ്റ്റ് അഡ്വൈസറും വാഹനത്തിലുണ്ട്.

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

സിഗ്ന 5525.S അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും കുറഞ്ഞ പ്രവർത്തനച്ചെലവാണ് വാഗ്ദാനം ചെയ്യുന്നത്. ഫാക്ടറി ഫിറ്റ് ചെയ്ത ഫ്ലീറ്റ് മാനേജ്മെന്റ് സിസ്റ്റം ഉപയോഗിച്ച് ഫ്ലീറ്റ് എഡ്ജ് എന്ന് വിളിക്കുന്ന പ്രൈം മൂവർ അതിന്റെ ഉത്‌പാദനക്ഷമത വർധിപ്പിക്കുകയും ഉപഭോക്താവിന്റെ ലാഭം മെച്ചപ്പെടുത്തുകയും ചെയ്യും.

MOST READ: കണ്ണഞ്ചിപ്പിക്കുന്ന 450 bhp കരുത്തുമായി കസ്റ്റമൈസ്ഡ് ഹോണ്ട സിവിക്

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

51T, 52T, 53T, 54T, 55T എന്നിങ്ങനെ വ്യത്യസ്ത ട്രെയിലർ കോമ്പിനേഷനുകൾ ഉപയോഗിച്ച് ടാറ്റ സിഗ്ന 5525.S ട്രാക്ടർ തെരഞ്ഞെടുക്കാം. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മീഡിയം, ഹെവി വാണിജ്യ വാഹന കോമ്പിനേഷനാണ് സിഗ്ന ശ്രേണി. വിശാലമായ സ്ലീപ്പർ ബെർത്ത്, ത്രീ-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സംഭരണത്തിന് മതിയായ ഇടം, ടിൽറ്റ് & ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ എന്നിവ ഇതിന്റെ സവിശേഷതകളാണ്.

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

അനുയോജ്യമായ സുഖസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ആംബിയന്റ് എയർ ടെമ്പറേച്ചർ സെൻസറുള്ള ശക്തമായ എയർ കണ്ടീഷനിംഗ് സിസ്റ്റവും ട്രക്കിന്റെ അകത്തളത്തെ മികച്ചതാക്കുന്നു. സസ്പെൻഡഡ് ക്യാബിൻ കോൺഫിഗറേഷൻ NVH അളവ് കുറയ്ക്കുന്നു.

MOST READ: പുതിയ എസ്‌യുവി ഇ-കൺസെപ്റ്റ് അവതരിപ്പിച്ച് ഹോണ്ട

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

ടാറ്റ സിഗ്‌ന 5525.S-ന്റെ സുരക്ഷാ സവിശേഷതകളിൽ ക്രാഷ് ടെസ്റ്റഡ് ക്യാബിൻ, ദൃഢമായ ത്രീ-പീസ് ബമ്പർ, ഇന്റഗ്രേറ്റഡ് ബ്ലൈൻഡ്-സ്പോട്ട് മിററുള്ള റിയർ വ്യൂ മിറർ, ഉയർന്ന സീറ്റിംഗ് പൊസിഷൻ, എഞ്ചിൻ ബ്രേക്കിംഗ്, ഐസിജിടി ബ്രേക്കിംഗ് സിസ്റ്റങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു.

സിഗ്‌ന 5525 S ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോർസ്

ടാറ്റ സിഗ്ന ശ്രേണിയിലുള്ള മീഡിയം, ഹെവി വാണിജ്യ വാഹനങ്ങൾക്ക് ആറ് വർഷത്തെ അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്റർ വാറണ്ടിക്കുപുറമെ രാജ്യവ്യാപകമായി സർവീസ് വാറണ്ടിയും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Tata Signa 5525.S Truck Launched. Read in Malayalam
Story first published: Wednesday, September 30, 2020, 10:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X