ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ലോക്ക്ഡൗണ്‍ കാലഘട്ടം തകര്‍ത്തത് നിരവധി ആളുകളുടെ ജീവിതമാണ്. പ്രത്യേകിച്ച് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരെയാണ് ഇത് ഏറെക്കുറെ മോശമായി ബാധിച്ചിരിക്കുന്നത്.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

എല്ലാ മേഖലയും പോലെ കൊവിഡ് കാലം ഏറ്റവും കൂടുതല്‍ തളര്‍ത്തിയിരിക്കുന്ന മറ്റൊരു മേഖലയാണ് പൊതു ഗതാഗതം. ഈ മേഖലയില്‍ ജോലി ചെയ്തിരുന്നവരുടെയും അവസ്ഥ മോശമായി എന്നുവേണം പറയാന്‍. ഇത് വ്യക്തമാക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നതും.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ എറണാകുളം സ്വദേശി ജിജോയുടെ ജീവിത സാഹചര്യമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ജോലി ഇല്ലാതായതോടെ ഫെയ്സ് മാസ്‌ക് വില്‍പ്പനയിലൂടെയാണ് ജിജോ ഇപ്പോള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ഈ മഹാമാരി പടര്‍ന്നുപിടിക്കുന്നതിനിടയില്‍ പൊതുഗതാഗതം സര്‍ക്കാര്‍ നിരോധിച്ചതിനെത്തുടര്‍ന്ന് ജോലി ഇല്ലാതായതോടെയാണ് ഇദ്ദേഹം ഈ മേഖലയിലേക്ക് തിരിഞ്ഞത്. അദ്ദേഹത്തിന്റെ ടാക്‌സിയില്‍ തന്നെയാണ് ഫെയ്‌സ് മാസ്‌കുകളുടെ വില്‍പ്പന നടത്തുന്നത്.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

പ്രതിമാസം കാറിനായി 9,500 രൂപ ഇഎംഐ അടയ്ക്കണം. ഈ സാമ്പത്തിക ബാധ്യതയ്ക്കൊപ്പം എല്ലാ മാസവും വാടകയ്ക്ക് താമസിക്കുന്ന, വീടിന്റെ വാടക വേറെയും.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

നിലവിലെ സാഹചര്യത്തില്‍ ടാക്‌സി ഓടിച്ച് ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ടാണ് മാസ്‌ക് വില്‍പ്പനയിലേക്ക് തിരിഞ്ഞതെന്നും ജിജോ പറഞ്ഞു. ഭാര്യയും, രണ്ട് കുട്ടികളും, പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടംബമാണ് ജിജോയുടേത്.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

ഇതുപോലെ നിരവധിയാളുകളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഈ മേഖലയില്‍ ദുരിതമനുഭവിക്കുന്നത്. ഇത്തരക്കാര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ പലതരത്തിലുള്ള സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

അടുത്തിടെ ബുദ്ധിമുട്ടിലായ ടാക്‌സി, ഓട്ടോ ഡ്രൈവമാര്‍ക്ക് 5,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലോക്ക്ഡൗണില്‍ ജീവിതം ലോക്കായി; ഉപജീവനത്തിനായി മാസ്‌ക് വിറ്റ് ടാക്‌സി ഡ്രൈവര്‍

നിയന്ത്രണങ്ങള്‍ ഇത്തരക്കാരുടെ ഉപജീവനമാര്‍ഗത്തെ ബാധിച്ചതിനാല്‍ സഹായം നല്‍കാന്‍ തീരുമാനിച്ചെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ടാക്‌സി, ഓട്ടോ ഡ്രൈവമാര്‍ ഉള്‍പ്പെടെയാണ് ധനസഹായത്തിനര്‍ഹരായിട്ടുള്ളത്. നേരത്തെ തന്ന നിര്‍മ്മാണ് തൊഴിലാളികള്‍ക്കും 5,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Taxi Driver Turns Mask Seller for a livelihood amid lockdown. Read in Malayalam.
Story first published: Wednesday, May 13, 2020, 21:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X