വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

ഓട്ടോറിക്ഷയുടെ വലിപ്പം എല്ലാര്‍ക്കും അറിയാം. ഒരു ഓട്ടോയില്‍ എത്ര പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും എന്നും നമ്മള്‍ക്ക് അറിയാം. ഏറിയാല്‍ നാലോ അഞ്ചോ ആളുകള്‍ക്ക് സഞ്ചരിക്കാം.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

എന്നാല്‍ ഒരു ഓട്ടോയില്‍നിന്ന് 24 യാത്ര ചെയ്തു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. 24 യാത്രക്കാര്‍ ഒരു ഓട്ടോയില്‍ നിന്നും ഇറങ്ങുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

തെലങ്കാനയിലെ ഭോംഗറില്‍നിന്നുള്ള വീഡിയോയാണിതെന്നാണ് റിപ്പോര്‍ട്ട്. ഓവര്‍ലോഡായി പോകുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ തടയുകയും ഡ്രൈവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

ടുഡെ ടെലിവിഷനിലെ ആശിഷ് പാണ്ഡെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അനുവദിച്ചതിലും അധികം ആളുകളെ വാഹനത്തില്‍ കയറ്റിയാല്‍ പിഴ നല്‍കേണ്ടി വരും എന്ന അടിക്കുറിപ്പോടെയാണ് ആശിഷ് വീഡിയോ ട്വീറ്റ് ചെയ്തത്. നിരവധി പേരാണ് ട്വീറ്റിന് കമന്റുമായെത്തിയത്.

സ്ത്രീകളും കൂട്ടികളും അടക്കമാണ് ഓട്ടോയില്‍ യാത്ര ചെയ്തത്. ഒരു മിനിറ്റുള്ള വീഡിയോ തമശയായി തോന്നുമെങ്കിലും ഒരു വലിയ അപകടത്തിന് വരെ ഇത്തരം യാത്രകള്‍ വഴി വെച്ചേക്കാം എന്നും വീഡിയോയുടെ താഴെ കമന്റിട്ടിരിക്കുന്നത് കാണാം.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

അധിക യാത്രക്കാരുമായി പോയ ഓട്ടോയില്‍ ട്രക്ക് ഇടിച്ച് അടുത്തിടെ മഹബൂബ് നഗറില്‍ 15 തൊഴിലാളികള്‍ മരിച്ചിരുന്നു. 2017 -ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം 4.64,910 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 147,913 പേര്‍ കൊല്ലപ്പെടുകയും 4,70,975 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഓരോ ദിവസവും 405 മരണങ്ങളും, 1,290 പരിക്കുകളും സംഭവിക്കുന്നു.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

ഇതിനൊല്ലാം വിപരീധമാണ് മുംബൈ സംഭവിച്ചത്. വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. മുംബൈയിലെ അധികൃതര്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുകയും ആയിരത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കുകയും ചെയ്തു എന്നായിരുന്നു വാര്‍ത്ത.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ മുംബൈ നഗരത്തിലെ 918 ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ലൈസന്‍സാണ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് (RTO) അധികൃതര്‍ റദ്ദാക്കിയത്. യാത്രക്കാര്‍ യത്രക്ക് വിളിക്കുമ്പോള്‍ വിവിധ കാരണങ്ങളാല്‍ ചില റൂട്ടുകളില്‍ പോകാന്‍ വിസമ്മതിക്കുകയും പോകാതിരിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് നടപടി.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

എന്നാല്‍ അധികൃതരുടെ ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ കോടതിയെ സമീപിച്ചെങ്കിലും, അപ്പീല്‍ കോടതി നിരസിച്ചു. ലൈസന്‍സില്ലാത്ത അത്തരം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് അവരുടെ ഓട്ടോകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

2019 ഫെബ്രുവരി മുതലാണ്, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ ഈ പരിപാടി ആരംഭിക്കുന്നത്. ഇതിനിടയില്‍ 12,342 ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. ഇതില്‍ യാത്രക്കാരുടെ യാത്ര നിരസിച്ചതിന് 918 ഡ്രൈവര്‍മാര്‍ക്കെതിരെ പ്രത്യേകമായി കേസെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

ഒരേസമയം മൂന്നില്‍ അധികം യാത്രക്കാരെ കയറ്റിയതിന് 5,500 ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവര്‍ ഉള്‍പ്പെടെ ആകെ നാല് യാത്രക്കാരെ കയറ്റാന്‍ മാത്രമേ ഓട്ടോകള്‍ക്ക് അനുവാദം ഉള്ളു. ഓവര്‍ലോഡിംഗ് ആക്ടിന് കീഴിലാണ് ഇവര്‍ക്ക് എതിരെ കേസെടുത്തത്.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

ബാഡ്ജുകളോ ലൈസന്‍സുകളോ കൈവശം വയ്ക്കാത്തതിന് 6,257 ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെയും കേസെടുത്തു. യാത്രക്കാരില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കിയതിന് 42 പേര്‍ക്കെതിരെ കേസെടുത്തു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കൊപ്പം, അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും, 14 പ്രത്യേക സ്‌ക്വാഡുകളും സഹായിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

യാത്രക്കാരില്‍ നിന്ന് ആവര്‍ത്തിച്ചുള്ള പരാതികളെ തുടര്‍ന്നാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചതെന്ന് അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. ഇതിനിടയില്‍, ഓട്ടോ യൂണിയന്‍ നേതാക്കളും സംഭവത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

വൈറൽ വീഡിയോ; ഒരു ഓട്ടോയിൽ നിന്ന് വരിവരിയായി പുറത്തിറങ്ങിയത് 24 പേർ

ഓട്ടോറിക്ഷ ഡ്രൈവര്‍മാരോട് ചെയ്ത ഈ പ്രവര്‍ത്തി വളരെ കഠിനമാണെന്നും, ലൈസന്‍സ് റദ്ദാക്കുന്നത് 918 കുടുംബങ്ങളെ നേരിട്ട് ബാധിക്കുമെന്നും യൂണിയന്‍ നേതാക്കള്‍ അവകാശപ്പെട്ടു. ഇവര്‍ക്ക് മറ്റൊരു അവസരം നല്‍കണമെന്നും നേതാക്കാള്‍ കൂട്ടിച്ചേര്‍ത്തു.

Most Read Articles

Malayalam
English summary
Telangana 24 passengers travel one autorickshaw shocking video. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X