അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

അടുത്ത കാലത്ത് കൂടുതൽ ട്രെൻഡായി മാറിയ ഒന്നാണ് ഫോർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് വാഹനങ്ങൾ. നേരത്തെ ഹാർഡ് കോർ ഓഫ്-റോഡ് മോഡലുകളിൽ മാത്രം കിട്ടിയിരുന്ന ഈ സവിശേഷതകളൊക്കെ ഇന്ന് ലൈഫ് സ്റ്റൈൽ എസ്‌യുവി സെഗ്മെന്റിലേക്ക് കൂടി കടന്നുവന്നിരിക്കുകയാണ്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

4WD അല്ലെങ്കിൽ AWD ഓഫർ ചെയ്യുന്ന വാഹനങ്ങൾ സ്വന്തമാക്കാനായി 30 ലക്ഷം രൂപയും അതിലധികവും ചെവഴിക്കേണ്ട കാലമായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഈ ബഡ്‌ജറ്റിനു താഴെയും ഇപ്പോൾ എസ്‌യുവികൾ വാങ്ങാനാവും. AWD ട്രെൻഡായതോടെ 4WD വാഹനങ്ങളെല്ലാം കുറച്ചു കൂടി പ്രീമിയം ബദലായാണ് കാണപ്പെടുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഒറിജിനൽ ഫോർവീൽ ഡ്രൈവ് വാഹനങ്ങളായ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, എം‌ജി ഗ്ലോസ്റ്റർ, ജീപ്പ് റാംഗ്ലർ തുടങ്ങിയ മോഡലുകളും പലർക്കും വാങ്ങാൻ ഇപ്പോഴും അപ്രാപ്യമാണ്. അവയിലേതെങ്കിലും വാങ്ങിയാലും ഓഫ് റോഡിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പ് ഉടമകൾ രണ്ടുതവണ ചിന്തിച്ചേക്കും.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഇത് മനസിൽ വെച്ചുകൊണ്ട് നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മികച്ച 5 ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികൾ ഏതെല്ലാമെന്ന് ഒന്നു നോക്കിയാലോ?

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

മഹീന്ദ്ര ഥാർ

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 4WD എസ്‌യുവി മഹീന്ദ്ര ഥാർ ആണ്. ഇത് 'ഫോർ-വീൽ-ഡ്രൈവ്', 'ഓഫ്-റോഡ്' എന്നീ പദങ്ങളുടെ പര്യായമായി തന്നെ പറയാനാവുകയും ചെയ്യും. 13.53 ലക്ഷം മുതൽ 16.03 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്‌സ് ഷോറൂം വില വരുന്നത്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

150 bhp കരുത്തുള്ള 2.0 ലിറ്റർ പെട്രോൾ എഞ്ചിനോ 130 bhp പവറുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനോ മഹീന്ദ്ര ഥാറിൽ യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കും. രണ്ട് എഞ്ചിനുകളും ഒരു മാനുവൽ അല്ലെങ്കിൽ ഒരു പാർട്ട് ടൈം ഫോർ വീൽ-ഡ്രൈവ് സംവിധാനമുള്ള ഒരു ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ എസ്‌യുവി സോഫ്റ്റ് റൂഫ് അല്ലെങ്കിൽ ഹാർഡ് ടോപ്പോടു കൂടിയോ ലഭ്യമാണ്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഫോഴ്‌സ് ഗൂർഖ

മഹീന്ദ്ര ഥാറിന് ഒത്ത എതിരാളിയാണ് പുതിയ ഫോഴ്‌സ് ഗൂർഖ. എസ്‌യുവിയുടെ 90 bhp 2.5 ലിറ്റർ എഞ്ചിൻ, അത് ഓടിക്കുന്ന രീതി, ലോ-ഹാംഗിംഗ് മെക്കാനിക്കലുകൾ, ഒരു കോംപാക്‌ട് എസ്‌യുവി പോലെയാക്കാനുള്ള കഴിവ് എന്നിവയെല്ലാം ഗൂർഖയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളാണ്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഫോഴ്‌സ് ഗൂർഖ അതിഗംഭീര കഴിവുള്ള ഓഫ്-റോഡർ എസ്‌യുവിയാണ്. കൂടാതെ മാനുവൽ-ലോക്കിംഗ് മെക്കാനിക്കൽ ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകൾ ഉള്ള ഇന്ത്യയിൽ ഓഫർ ചെയ്യുന്ന ഒരേയൊരു വാഹനമാണിതെന്നതും ശ്രദ്ധേയമാണ്. 14.49 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഒരൊറ്റ വേരിയന്റിലാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നതും.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഇത് ഇന്ത്യയിലെ അനലോഗ് 4X4 വാഹനങ്ങളിൽ അവസാനത്തേതാണ്. സ്‌നോർക്കൽ, റൂഫ് റാക്ക്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവ സ്റ്റാൻഡേർഡായി ഗൂർഖയിൽ വരുന്നുവെന്നതും മേൻമയാണ്. മഹീന്ദ്ര ഥാറിൽ ഇക്കാര്യങ്ങളില്ല എന്നതും പ്രത്യേകം ഓർമിക്കാം.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

2022 മഹീന്ദ്ര സ്കോർപിയോ N

മഹീന്ദ്ര സ്കോർപിയോ N ഓൾവീൽ ഡ്രൈവ് സംവിധാനവുമായി വരുന്ന ഏറ്റവും പുതിയ വാഹനമാണ്. എസ്‌യുവിയുടെ എക്‌സ്ഷോറൂം വില 11.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ 4X4 പതിപ്പായ Z4 ഡീസൽ മാനുവൽ വേരിയന്റ് സ്വന്തമാക്കണമെങ്കിൽ 16.44 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

23.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള Z8 L എന്ന ടോപ്പ്-ഓഫ്-ലൈൻ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഓൺറോഡ് വില വരുമ്പോൾ ഏതാണ്ട് 30 ലക്ഷം രൂപയോളം വരുമെന്നാണ് സൂചന.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

മാരുതി ഗ്രാൻഡ് വിറ്റാര

ഓൾ-വീൽ-ഡ്രൈവ് എസ്‌യുവികളിലേക്ക് നീങ്ങുമ്പോൾ ഏറ്റവും വില കുറവുള്ള മോഡലായാവും പുതിയ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര വിപണിയിലേക്ക് എത്തുക. മൈൽഡ്, സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം എന്നിവ ഉൾപ്പെടെ ഈ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങൾക്കും 20 ലക്ഷം രൂപയിൽ താഴെയാണ് എക്സ്ഷോറൂം വില വരുന്നത്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര AWD, മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഉള്ള സിംഗിൾ ടോപ്പ് എൻഡ് ആൽഫ വേരിയന്റിലാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് 15.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. വരാനിരിക്കുന്ന ഉത്സവ സീസണിൽ മാരുതി സുസുക്കി പുതിയ ഗ്രാൻഡ് വിറ്റാര പുറത്തിറക്കും. എസ്‌യുവി ഇതിനകം തന്നെ നിരവധി ബുക്കിംഗുകൾ നേടിയിട്ടുണ്ട്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

ഇന്ത്യയിലെ ഏറ്റവും മികച്ച 5 വില കുറവുള്ള 4WD, AWD വാഹനങ്ങളുടെ പട്ടികയിൽ ഇടം നേടിയ അവസാന മോഡലാണ് ഗ്രാൻഡ് വിറ്റാരയുടെ ടൊയോട്ട ഇരട്ടയായ അർബൻ ക്രൂയിസർ ഹൈറൈഡർ.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായി മൈൽഡ്, സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ വേരിയന്റുകളിൽ ഒന്ന് AWD പതിപ്പായാണ് വിപണിയിലെത്തുന്നത്.

അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഇന്ത്യയിലെ പുതിയ ഹൈറൈഡറിന്റെ വില ടൊയോട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പൊതുവായ നിരവധി കാര്യങ്ങളും ചില വ്യത്യാസങ്ങളും പങ്കിടുന്നുള്ളതിനാൽ ഇരു മോഡലുകൾക്കും വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനാവും.

Most Read Articles

Malayalam
English summary
Thar to scorpio affordable four wheel drive and all wheel drive suvs in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X