മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും ചാടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ലോകത്തിലെ തന്നെ ഏറ്റവും മോശം റോഡുകൾക്ക് പേരുകേട്ട രാജ്യങ്ങളിൽ ഒന്നാണ് നമ്മുടേത്. അടച്ച് ആക്ഷേപിക്കുകയല്ല ചെയ്യുന്നത്, പലയിടത്തേയും ദുരവസ്ഥയാണ് ഈ കാഴ്ച്ചകൾ. വളരാത്ത റോഡുകളിൽ പെരുകുന്ന വാഹനങ്ങൾ പ്രതിവർഷം 5000-ത്തിലേറെപ്പേരുടെ ജീവനെടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വീതി കുറവും സഞ്ചാരത്തെ ദുരിതമാക്കുന്നുണ്ട്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

വർഷകാലം വന്നുപോയാൽ പ്രത്യേകിച്ച് കുണ്ടും കുഴിയും നിറഞ്ഞാണ് നിരത്തുകൾ. ഇതിലൂടെയുള്ള യാത്രകളും അസഹനീയം തന്നെ. നാം ഒടുക്കുന്ന റോഡ് നികുതികളൊന്നും തന്നെ ഇങ്ങോട്ട് എത്തുന്നില്ലേ എന്ന ചോദ്യമായിരിക്കും മനസിലേക്ക് ഓടിയെത്തുക. ഇത്തരം കുണ്ടും കുഴിയും ചാടി വാഹനങ്ങൾക്ക് വരുന്ന കേടുപാടുകൾ വേറെയും. ഇത് കാർ നിർമാതാക്കൾ നന്നായി മനസിലാക്കുന്ന ഒരു വസ്തുതയുമാണ്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ഇന്ത്യൻ റോഡ് സാഹചര്യത്തെ നേരിടാൻ കഴിയുന്ന ക്ലാസ് സസ്പെൻഷൻ സജ്ജീകരണങ്ങളിൽ മികച്ചത് നൽകാൻ അവർ പരമാവധി ശ്രമിക്കുന്നുമുണ്ട്. ഇങ്ങനെ പറയുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക എസ്‌യുവി വാഹനങ്ങളായിരിക്കാം.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസിന് പേരുകേട്ട സെഗ്മെന്റാണ് ഇവരുടേത്. എന്നാൽ മോശം റോഡുകളെ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന മികച്ച ഹാച്ച്ബാക്കുകളും ഇന്ത്യൻ വിപണിയിലുണ്ട്. അത്തരം മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ടാറ്റ ആൾട്രോസ്

ടാറ്റ മോട്ടോർസിന്റെ ഗോൾഡൻ ഹാച്ച്ബാക്ക് എന്നറിയപ്പെടുന്ന വാഹനമാണ് ആൾട്രോസ്. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ രീതിയിൽ മികച്ച രീതിയിൽ ട്യൂൺ ചെയ്ത സസ്പെൻഷൻ സെറ്റപ്പുമായാണ് മോഡലിന്റെ വരവു തന്നെ. കാഴ്ച്ചയിലെ കാര്യം പറയേണ്ടതില്ലല്ലോ.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

കൂടാതെ ആൾട്രോസിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സും ഹാൻഡിലിംഗും ഷാർപ്പ് ടേണുകൾ വരെ അനായാസം കൈകാര്യം ചെയ്യാനും സാഹായിക്കും. ചുരുക്കത്തിൽ സസ്പെൻഷൻ മികവിൽ ഹാച്ച്ബാക്ക് നിരയിൽ ഒന്നാം സ്ഥാനം കൊടുക്കാൻ കഴിയുന്ന വാഹനമാണ് ടാറ്റ ആൾട്രോസ്. ബ്രാൻഡിന്റെ ആദ്യത്തെ പ്രീമിയം ഹാച്ച്ബാക്കാണെങ്കിലും അതിന്റെ പോരായ്മകളൊന്നും കാറിനില്ല.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ഫോർഡ് ഫ്രീസ്റ്റൈൽ

മികച്ച സസ്പെൻഷൻ ട്യൂണിംഗുമായി വരുന്ന മറ്റൊരു കിടിലൻ ഹാച്ച്ബാക്കാണ് ഫോർഡ് ഫ്രീസ്റ്റൈൽ. വേണമെങ്കിൽ ഒരു ഹാച്ച്ബാക്കുകളിലെ എസ്‌യുവി എന്നും ഈ താരത്തെ വിശേഷിപ്പിക്കാം. വലിയ ഗ്രൗണ്ട് ക്ലിയറൻസും വീതിയേറിയ ടയറുകളും ബമ്പുകളിലൂടെയും മോശം റോഡുകളെയും അനായാസമായി കൈകാര്യം ചെയ്യാൻ വാഹനത്തെ സഹായിക്കും.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

അത് മാത്രമല്ല ഹാൻഡിലിംഗ് മികവിലും ഫിഗോ ക്രോസ്ഓവർ മികവുനേടുന്നുണ്ട്. എസ്‌യുവി ഡൈനാമിക്‌സും ഹാച്ച്ബാക്ക് പെർഫോമൻസും സമന്വയിപ്പിക്കുന്ന ശൈലിയാണ് ഫ്രീസ്റ്റൈലിനെ വേറിട്ടുനിർത്തുന്നത്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

അടുത്തിടെ ഇന്ത്യയിലെ നിർമാണം പൂർണമായും അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച കമ്പനിയുടെ തീരുമാനം ഫോർഡ് ഫ്രീസ്റ്റൈലിനെ വിപണിയിൽ നിന്നും പിൻവലിക്കാൻ കാരണമായിട്ടുണ്ട്. എന്നിരുന്നാലും സെക്കൻഡ് ഹാൻഡ് വിപണിയിൽ ഒരു മികച്ച തെരഞ്ഞെടുപ്പാകും ഇത്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ഫോക്‌സ്‌വാഗണ്‍ പോളോ

പെർഫോൻസ് കാർ പ്രേമികളുടെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് ഫോക്‌സ്‌വാഗണ്‍ പോളോ. പ്രീമിയം ഹാച്ച്ബാക്ക് നിരയിലെത്തുന്ന ഈ ജർമൻ താരം മികച്ച നിർമാണ നിലവാരത്തിനും പേരെടുത്തതാണ്. കൂടാതെ പേരിനോടൊപ്പം മികച്ച ഹാൻഡിലിംഗിന്റേയും റൈഡിംഗ് ഗുണനിലവാരത്തിന്റെയും പാരമ്പര്യവും പോളോയുടെ മേന്മകളാണ്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ഇക്കാരണങ്ങളാൽ തന്നെ മനസിലാക്കാം ഏതുതരം റോഡാണെങ്കിലും പോളോയ്ക്ക് അത് വെറും നിസാരമായിക്കും. പ്രത്യേകിച്ച് ഉയർന്ന വേഗതയിൽ പോലും മിന്നും പ്രകടനമാണ് ഫോക്‌സ്‌വാഗണ്‍ പോളോ കാഴിച്ചവെക്കുന്നത്. എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മെയിന്റനെൻസ് ചെലവുകൾ അൽപം കൂടുതലാണെങ്കിലും വിലയ്ക്കൊത്ത മൂല്യമാണ് വാഹനം നൽകുന്നത്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

മാരുതി സുസുക്കി സ്വിഫ്റ്റ്

മൃദുവായ സസ്പെൻഷനുകൾ മതിയായ ആശ്വാസം നൽകുമ്പോൾ, കഠിനമായവ മികച്ച പ്രകടനമാണ് നൽകുന്നത്. എന്നാൽ ഈ രണ്ട് കാര്യങ്ങളുടെയും മിശ്രണമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ മാരുതി സുസുക്കി സ്വിഫ്റ്റ് വാഗ്‌ദാനം ചെയ്യുന്നത്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

സുഖസൗകര്യവും പ്രകടനവും തമ്മിലുള്ള സന്തുലിതാവസ്ഥ സൃഷ്ടിച്ച്, സ്വിഫ്റ്റിന്റെ സസ്പെൻഷൻ സെറ്റ്-അപ്പ് അതിന്റെ വ്യക്തിത്വത്തെ നന്നായി പൂരിപ്പിക്കുന്നു. കുഴികളാൽ നിറഞ്ഞ റോഡുകളിൽ ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും സഞ്ചരിക്കാൻ സ്വിഫ്റ്റ് ഉപയോക്താക്കളെ അനുവദിക്കുന്നു. ഇതിനോടപ്പം മികച്ച റീ-സെയിൽ വാല്യൂ കൂടിയാകുന്നതോടെ മാരുതി സുസുക്കി സ്വിഫ്റ്റ് തികച്ചും മികച്ചൊരു തെരഞ്ഞെടുപ്പാകും.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

മാരുതി സുസുക്കി എസ്-പ്രെസോ

അസാധാരണമായ ഒരു എൻട്രി ലെവൽ ഹാച്ച്ബാക്കായാണ് പലരും മാരുതി സുസുക്കി എസ്-പ്രെസോയോ വിലയിരുത്തിയിരിക്കുന്നത്. ഡിസൈൻ വശത്തേക്ക് വരുമ്പോൾ സമ്മിശ്ര അഭിപ്രായങ്ങൾ ഉണ്ടായേക്കാമെങ്കിലും വില പരിഗണിക്കുകയാണെങ്കിൽ ഒരു മികച്ച സസ്പെൻഷൻ സജ്ജീകരണമാണ് വാഹനത്തിന് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

മോശം റോഡോ? പ്രശ്‌നമില്ലന്നേ! കുണ്ടും കുഴിയും നേരിടാൻ ഈ ഹാച്ച്ബാക്കുകളും മിടുക്കരാണ്

ഉയർത്തിയ നിലപാടുകളുടെ ഒരു അധിക നേട്ടമാണ് എസ്-പ്രെസോയിലൂടെ മാരുതി കൈവരിച്ചിരിക്കുന്നത്. ഒരു എസ്‌യുവി പ്രചോദിത രൂപമുള്ള വാഹനത്തിന് ബമ്പുകൾ മാത്രമല്ല മോശം റോഡുകളിലൂടെ അനായാസം യാത്രകൾ ചെയ്യാനും പര്യാപ്‌തമാണ്.

Most Read Articles

Malayalam
English summary
The best capable hatchback models that can take on bad roads
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X