യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

അടുത്തിടെയായി ആറോ അതിൽ കൂടുതലോ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഫാമിലി കാറുകളുടെ ആവശ്യം ഗണ്യമായി ഉയർന്നു വരികയാണ്. ശരിക്കും പറഞ്ഞാൽ ആളുകൾ സുഖപ്രദമായ കാറുകൾക്കായി പണം മുടക്കുന്നതിൽ യാതൊരു മടിയും കാണിക്കുന്നില്ലെന്ന് സാരം.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ഭൂമി വാങ്ങുന്നതു പോലെ തന്നെ ഒരു സമ്പത്തായാണ് കാറിനെ ഇന്നു പലും കാണുന്നതും. ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരുമിച്ച് യാത്ര ചെയ്യാനാവുക എന്നതു തന്നെ വലിയൊരു കാര്യമാണ്. അതിനായി ധാരാളം മികച്ച എംപിവി മോഡലുകളും മൂന്ന്-വരി എസ്‌യുവികളും ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

6,7,8 സീറ്റർ വരെ ഓപ്ഷനുള്ള ഇത്തരം മോഡലുകളുടെ ഡിമാന്റാണ് അടുത്തിടെ ഉയർന്നത്. വ്യത്യസ്ത ബജറ്റുകളിലായി നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച ഫാമിലി കാറുകൾ ഏതൊക്കെയാണെന്ന് ഒന്നു പരിചയപ്പെട്ടിരുന്നാലോ? ഇന്ത്യയിൽ ഒരു വലിയ കുടുംബത്തിന് ഏറ്റവും കംഫർട്ടബിളായി യാത്ര ചെയ്യാൻ സാധിക്കുന്ന ആ 5 ഫാമിലി കാറുകൾ ഇതാ..

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ടൊയോട്ട വെൽഫയർ

ഒരു ശരിയായ ആഡംബര കാറാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്ന വെൽഫയർ. ഒരൊറ്റ 7 സീറ്റർ വേരിയന്റിലാണ് ഈ ലക്ഷ്വറി മൾട്ടി പർപ്പസ് വാഹനം വിപണിയിൽ എത്തുന്നത്. 90.80 രൂപയുടെ എക്സ്ഷോറൂം വിലയുള്ള ഇതിന് ആദ്യ നിരയിലും (പാസഞ്ചർ സൈഡ്) രണ്ടാം നിരയിലും റിക്‌ലൈനർ ക്യാപ്റ്റൻ സീറ്റുകളും പിൻസീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനും ലഭിക്കുന്നുണ്ട്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ഈ കാറിനെ ഫാക്ടറിയിൽ നിന്ന് നേരിട്ട് ഒരു ആഡംബര ലോഞ്ചാക്കി മാറ്റുന്നുവെന്ന് സാരം. ഹൈബ്രിഡ് എഞ്ചിന്റെ സാന്നിധ്യവും ടൊയോട്ട വെൽഫയറിന്റെ മികവ് വർധിപ്പിക്കുന്നുണ്ട്. കൂടാതെ ഏറ്റവും സുഖപ്രദമായ സസ്പെൻഷനിൽ പിച്ചും ബൗൺസ് നിയന്ത്രണവും ഈ ആഡംബര കാറിന്റെ പ്രത്യേകതകളിൽ ഒന്നാണ്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

കിയ കാർണിവൽ

ലക്ഷ്വറി സെഗ്മെന്റിൽ അല്ല വരുന്നതെങ്കിലും ഏറ്റവും മികച്ച യാത്ര പ്രദാനം ചെയ്യുന്ന പ്രീമിയം എംപിവിയാണ് കിയ കാർണിവൽ. 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഈ കൊറിയൻ കാറിന് ഇന്ത്യയിൽ 29.99 ലക്ഷം മുതൽ 34.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ഒന്നും രണ്ടും നിരകളിൽ ഡ്രൈവർ ഒഴികെയുള്ള എല്ലാ സീറ്റുകളിൽ റിക്ലൈനർ ക്യാപ്റ്റൻ സീറ്റുകളാണ് കിയ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. മൂന്നാം നിരയിലും ക്യാപ്റ്റൻ സീറ്റ് ക്രമീകരണം തെരഞ്ഞെടുക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്ന് വരികൾക്കും മികച്ച ഇടമാണുള്ളത്. കൂടാതെ രണ്ട് എന്റർടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനുകളും കമ്പനി അണിനിരത്തുന്നത് യാത്രക്കാർക്ക് പ്രീമിയം അനുഭവം നൽകാനും സഹായിക്കും.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ആർക്കും ഒരു ആമുഖവും വേണ്ടാത്ത വാഹനമാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. അൽപം കൂടുതൽ വില മുടക്കാൻ തയാറാണെങ്കിൽ ഒരു കുടുംബത്തിന് തെരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ മോഡലാണ് ഇന്നോവ. 7,8 സീറ്റർ ഓപ്ഷനുകളിൽ ഈ മൾട്ടി പർപ്പസ് വാഹനം സ്വന്തമാക്കാം. 17.86 ലക്ഷം മുതൽ 25.68 ലക്ഷം രൂപ വരെയാണ് മോഡലിനായി മുടക്കേണ്ടത്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

ആദ്യ വരിയിൽ രണ്ട് സീറ്റുകൾ, രണ്ടാമത്തെ വരിയിൽ രണ്ട് സീറ്റുകൾ (ക്യാപ്റ്റൻ സീറ്റുകൾ) അല്ലെങ്കിൽ മൂന്ന് സീറ്റുകൾ (റഗുലർ ബെഞ്ച്) അവസാന വരിയിൽ മൂന്ന് സീറ്റുകൾ, എന്നിങ്ങനെയാണ് സീറ്റിംഗ് ക്രമീകരണം വരുന്നത്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

മുൻവശത്തെ രണ്ട് വരികളിൽ ഇന്റീരിയർ സ്പേസ് മികച്ചതും അവസാന നിരയിൽ മോശവുമല്ലെന്നു വേണം പറയാൻ. കൂടാതെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ വർഷങ്ങളായി അതിന്റെ മൂല്യം നിലനിർത്തുന്നുമുണ്ട്. കുറച്ച് വർഷങ്ങൾക്ക് ശേഷം വിൽക്കാൻ തീരുമാനിച്ചാലും നഷ്‌ടമൊന്നുമില്ലാതെ ആളുകൾ വാഹനം വാങ്ങിക്കോളും.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

കിയ കാരെൻസ്

ഈ നിരയിലെ പുതുമുഖമാണ് കിയ കാരെൻസ് എങ്കിലും ഇതിനോടകം തന്നെ ഈ എംപിവി കോംപാക്‌ട് സെഗ്മെന്റിൽ തരംഗമായി മാറിയിട്ടുണ്ട്. നിങ്ങളുടെ ബഡ്ജറ്റ് വളരെ ഉയർന്നതല്ലെങ്കിൽ കാരെൻസ് മികച്ച ഓപ്ഷനാണ്. ഇതിന് ധാരാളം പ്രീമിയം സവിശേഷതകളും ഫീച്ചറുകളുമാണ് കൊറിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

9.60 ലക്ഷം രൂപ മുതൽ 17.70 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മൂന്ന് നിരകളിലും ഗംഭീര സ്പേസാണ് കിയ കാരെൻസ് വാഗ്ദാനം ചെയ്യുന്നത്. 6,7 സീറ്റർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന എംപിവിയിൽ കൂടുതൽ സുഖസൗകര്യങ്ങൾക്കായി രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും ലഭ്യമാവും.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

മാരുതി സുസുക്കി XL6

എർട്ടിഗ എംപിവിയുടെ പ്രീമിയം 6 സീറ്റർ പതിപ്പാണ് മാരുതി XL6. കൂടുതൽ ഉയർന്ന സ്റ്റൈലിംഗ് ഫീച്ചർ ചെയ്യുന്ന മോഡലിനായി 11.29 ലക്ഷം മുതൽ 14.55 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. മുൻ നിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ, രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ എന്നിവ അതിഗംഭീരമായ യാത്രാ സുഖമാണ് വാഗ്‌ദാനം ചെയ്യുന്നത്.

യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

മൂന്നാം നിര സീറ്റുകളിലും മികച്ച സ്ഥലസൗകര്യമുണ്ട്. അതിനാൽ താരതമ്യേന ചെറിയ ബജറ്റിൽ നിങ്ങളുടെ കുടുംബത്തിന് മികച്ചൊരു എംപിവി വാങ്ങണമെങ്കിൽ XL6 തെരഞ്ഞെടുക്കാം. പിന്നെ മാരുതി സുസുക്കിയുടെ മികച്ച സർവീസ് നെറ്റ്‌വർക്കും സേവന പിന്തുണയും വാഹനത്തെ മൂല്യവത്താക്കുന്നു.

Most Read Articles

Malayalam
English summary
The best comfortable family cars that you can buy now in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X