കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

തീർച്ചയായും വാഹന വിപണിയുടെ ഭാവിയാണ് ഇലക്ട്രിക് കാറുകൾ. ഓരോ വർഷവും ഇന്ത്യയിലെ കാർ നിർമാതാണ കമ്പനികൾ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പുതിയ മോഡലുകളുമായി സാന്നിധ്യം അറിയിക്കുന്നതിലും പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. എങ്കിലും അടിസ്ഥാന ഇവി സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണ് എന്നു തന്നെ വേണം പറയാൻ.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

പൊതു ചാർജിംഗ് സ്റ്റേഷനുകളുടെ അഭാവവും സർക്കാരിന്റെ സബ്‌സിഡി ഉണ്ടായിരുന്നിട്ടും വാഹനങ്ങളുടെ ഉയർന്ന വിലയും ഇലക്ട്രിക് കാറുകളുടെ ഉപയോഗം കുറയ്ക്കുന്നതിലേക്കാണ് നയിച്ചത്. ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ പരിഗണിക്കുമ്പോൾ കാർ വാങ്ങുന്നവരുടെ ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് ഡ്രൈവിംഗ് റേഞ്ച്.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

എന്നാൽ ഇലക്ട്രിക് കാറുകളുടെ ഏറ്റവും പുതിയ തരംഗത്തിന് വളരെ മാന്യമായ റേഞ്ച് നൽകുന്ന മോഡലുകളും നിരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. അതായത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഒരു നീണ്ട റോഡ് ട്രിപ്പ് പ്ലാൻ ചെയ്യാനും ഇവ പര്യാപ്‌തമാണെന്ന് ചുരുക്കം.

MOST READ: ഇത്തിരി കുഞ്ഞൻ കാർ! എന്തായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലെ പ്രചോദനം?

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

അപ്പോൾ ഇന്ത്യയിൽ ഇന്ന് വിൽക്കുന്ന ഏറ്റവും കൂടുതൽ റേഞ്ച് നൽകുന്ന ഇലക്ട്രിക് കാറുകൾ ഏതാണ്? ARAI അനുസരിച്ച് ഏറ്റവും ഉയർന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ മികച്ച 5 ഇലക്ട്രിക് കാറുകളെ ഒന്നു പരിചയപ്പെട്ടാലോ?

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

1. എംജി ZS ഇവി

വിപണിയിൽ എത്തിയതു മുതൽ ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്കിടയിൽ എംജി ZS ഇവിയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 2020-ൽ ലോഞ്ച് ചെയ്ത ഇലക്ട്രിക് എസ്‌യുവിക്ക് 2022 മാർച്ചിൽ അടുത്തിടെ ഒരു പരിഷ്ക്കാരവും ലഭിച്ചു.

MOST READ: യാത്രാ സുഖവും, കൂടുതൽ സീറ്റുകളും; ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും കംഫർട്ടബിൾ ഫാമിലി കാറുകൾ

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

2022 എംജി ZS ഇവിയിൽ 50.3 kWh ബാറ്ററി പായ്ക്കാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 461 കിലോമീറ്റർ റേഞ്ചാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി അവകാശപ്പെടുന്നത്. എന്നിരുന്നാലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ 380 മുതൽ 400 കിലോമീറ്റർ വരെ റേഞ്ച് എങ്കിലും ഈ ഇലക്ട്രിക് എസ്‌യുവിക്ക് നൽകാനാവും.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

കമ്പനി പറയുന്നതനുസരിച്ച് 8 പ്രത്യേക സുരക്ഷാ പരിശോധനകളിൽ എംജി ZS ഇവിയുടെ ബാറ്ററി പരീക്ഷിച്ച് വിജയം കൈവരിച്ചിട്ടുണ്ട്. 176 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കുന്ന PMSM (പെർമനന്റ് മാഗ്നറ്റ് സിൻക്രണൈസ് മോട്ടോർ) ആണ് 2022 വാഹനത്തിന്റെ ഹൃദയം.

MOST READ: ഹൈബ്രിഡ് VS ഇലക്ട്രിക്; ഇവയില്‍ മികച്ച ഓപ്ഷന്‍ ഏതായിരിക്കും?

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

8.5 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് എംജി പറയുന്നു. 7.4kW എസി വാൾ ബോക്‌സ് ചാർജർ ഉപയോഗിച്ച് ZS ഇവിയ്ക്ക് 0-100 ശതമാനം മുതൽ 8.5 മുതൽ 9 മണിക്കൂർ വരെ ചാർജ് ചെയ്യാൻ കഴിയും. 50kW DC ചാർജറിൽ 0-80 ശതമാനം വെറും 60 മിനിറ്റ് എടുക്കും.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

2. ഹ്യുണ്ടായി കോന

2019 ജൂലൈയിൽ പുറത്തിറക്കിയ കോന ഇലക്ട്രിക് ഹ്യുണ്ടായിയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമായിരുന്നു. പ്രീമിയം, പ്രീമിയം ഡ്യുവൽ-ടോൺ എന്നീ രണ്ട് വേരിയന്റുകളിലാണ് കോന വാഗ്ദാനം ചെയ്യുന്നത്. 23.71 ലക്ഷം മുതൽ 23.90 ലക്ഷം രൂപ വരെയാണ് ഇവിക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

MOST READ: Revolt കേരളത്തിലും എത്തി; ഡീലര്‍ഷിപ്പുകള്‍ ഈ നഗരങ്ങളില്‍

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

136 bhp പവറിൽ 395 Nm torque വികസിപ്പിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ബാറ്ററിയെ കുറിച്ച് പറയുകയാണെങ്കിൽ ARAI സാക്ഷ്യപ്പെടുത്തിയ 452 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 39.3kWh ലിഥിയം അയൺ ബാറ്ററിയാണ് ഹ്യുണ്ടായി കോന ഇവിയുടെ ഹൃദയം.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

50kW DC ഫാസ്റ്റ് ചാർജർ വഴി പൂർണമായി ചാർജ് ചെയ്യാൻ 57 മിനിറ്റും ഒരു സാധാരണ എസി പവർ സോക്കറ്റ് വഴി 6 മണിക്കൂർ 10 മിനിറ്റും എടുക്കും. ആഗോളതലത്തിൽ ഹ്യുണ്ടായി കോന ഇലക്ട്രിക് മുഖംമിനുക്കി എത്തിയിട്ടുണ്ട്. അത് ഈ വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് കൊറിയൻ വാഹന നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

39.2 kWh ബാറ്ററിയും 304 കിലോമീറ്റർ റേഞ്ചിനായി 136 bhp മോട്ടോറും അല്ലെങ്കിൽ 64 kWh ബാറ്ററിയും 483 കിലോമീറ്റർ റേഞ്ചിനായി 204 bhp മോട്ടോറും ഹ്യുണ്ടായി കോനയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിക്ക് ഏകദേശം 24-26 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

3. ടാറ്റ നെക്സോൺ ഇവിമാക്‌സ്

ടാറ്റ മോട്ടോർസ് അടുത്തിടെയാണ് പുതിയ നെക്‌സോൺ ഇവി മാക്‌സ് പുറത്തിറക്കിയത്. വാഹനത്തിന്റെ ഏറ്റവും പുതിയ ഹൈലൈറ്റ് അതിന്റെ ARAI സാക്ഷ്യപ്പെടുത്തിയ 437 കിലോമീറ്റർ റേഞ്ചാണ്. സമ്പൂർണമായി ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ ഇലക്‌ട്രിക് കാറാണ് നെക്സോൺ ഇവി എന്നതും ശ്രദ്ധേയമാണ്.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

സിറ്റി യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ വാഹനം ഇപ്പോൾ ചില ദീർഘദൂര യാത്രകൾക്കുമായും ഉപയോഗിക്കാൻ ഉത്തമമാണ്. രണ്ട് ചാർജിംഗ് മോഡുകളുമായാണ് നെക്‌സോൺ മാക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാധാരണ 3.3 kWh ചാർജിംഗ് സജ്ജീകരണവും 50,000 രൂപ അധിക ചെലവിൽ 7.2kWh ഓപ്ഷനും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

ഉയർന്ന kWh ചാർജിംഗ് ഓപ്ഷന്റെ പ്രധാന നേട്ടം ചാർജിംഗ് സമയം സാധാരണ 15-16 മണിക്കൂറിൽ നിന്ന് 6.5 മണിക്കൂറായി പകുതിയായി കുറയ്ക്കും എന്നതാണ്. കൂടാതെ 50 kWh ഫാസ്റ്റ് ചാർജറിന് വെറും 56 മിനിറ്റിനുള്ളിൽ നെക്സോൺ ഇവി മാക്‌സ് 0-80 ശതമാനം മുതൽ ചാർജ് ചെയ്യാൻ കഴിയും.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

വോൾവോ XC40 റീചാർജ്

കമ്പനിയുടെ രാജ്യത്തെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറാണ് വോൾവോ XC40 റീചാർജ്. ഇത് പൂർണമായും നിർമിച്ച യൂണിറ്റായി (CBU) ഇന്ത്യയിലേക്ക് വരും. സാധാരണ XC40 പോലെ ഇവി പതിപ്പും സ്വീഡിഷ് ബ്രാൻഡിന്റെ കോംപാക്‌ട് മോഡുലാർ ആർക്കിടെക്ച്ചർ (CMA) പ്ലാറ്റ്‌ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അതിന്റെ വൈദ്യുത സ്വഭാവത്തെ സൂചിപ്പിക്കുന്ന ചില വിഷ്വൽ പരിഷ്ക്കാരങ്ങൾ ഒഴികെ ബാക്കിയുള്ള ഘടകങ്ങൾ പെട്രോൾ മോഡലിന് സമാനമാണ്.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

402 bhp കരുത്തിൽ 660 Nm torque ഉത്പാദിപ്പിക്കുന്ന ഓരോ ആക്‌സിലിലും 150 kW ഇലക്ട്രിക് മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായി വോൾവോ XC40 വരുന്നത്. ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോറുകൾക്ക് 418 കിലോമീറ്റർ വരെ ക്ലെയിം ചെയ്യാവുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന 78 kWh ബാറ്ററി പായ്ക്കാണ് നൽകുന്നത്. 4.9 സെക്കൻഡിനുള്ളിൽ എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്ന് വോൾവോ അവകാശപ്പെടുന്നു.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

മെർസിഡീസ് ബെൻസ്EQC

മെർസിഡീസ് ബെൻസ് നിന്നുള്ള ഒരു ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിയാണ് EQC. 99.30 ലക്ഷം രൂപ വിലയിൽ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 408bhp കരുത്തും 765Nm ടോർക്കും നൽകുന്ന 85kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഉള്ള രണ്ട് അസിൻക്രണസ് മോട്ടോറുകളാണ് ഇലക്ട്രിക് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

കൂടുതൽ റേഞ്ചും ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും, ഇന്ത്യയിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകൾ

ഇലക്ട്രിക് എസ്‌യുവിക്ക് 7.5 കിലോവാട്ട് വാൾ-ബോക്സ് ചാർജർ ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ എടുക്കും. കൂടാതെ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിൽ 90 മിനിറ്റും ചാർജിന് 414 കിലോമീറ്റർ റേഞ്ച് ഉണ്ട്. 5.1 സെക്കൻഡിനുള്ളിൽ ഇലക്ട്രിക് എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
The best electric cars in india with more range and fast charging option
Story first published: Monday, May 16, 2022, 12:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X