റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

കാറുകളുടെ കാര്യത്തിൽ ഇന്ത്യ ഏറ്റവും വലിയ വിപണികളിലൊന്നാണ്. അടുത്തിടെ ജർമനിയെ വരെ മറികടന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായി മാറിയിരുന്നു. പണ്ട് കാറുകൾ ഒരു ആഢംബരമായിരുന്നെങ്കിൽ ഇന്ന് അതൊരു ആവശ്യമായി മാറിയ കാലഘട്ടമാണ്.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ഇന്ന് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാറുകൾ ഉള്ള കുടുംബങ്ങൾ നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെയാണ്. അതിനാൽ തന്നെ രാജ്യത്തെ തന്നെ വാഹനങ്ങളുടെ ഡിമാന്റ് അതിവേഗം കുതിച്ചുയരുകയാണ്. ഒന്നിലധികം സെറ്റ് എഞ്ചിനുകളും ഗിയർബോക്‌സ് ഓപ്ഷനും മറ്റ് അത്യാധുനിക ഫീച്ചർ സംവിധാനങ്ങളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

പുതിയ മോഡലുകൾക്ക് മാത്രമല്ല സെക്കൻ്റ് ഹാൻഡ് വിപണിയും നമ്മുടെ നാട്ടിൽ അതിവേഗം വളരുന്ന വ്യവസായമായി മറികഴിഞ്ഞു. ആയതിനാൽ യൂസ്‌ഡ് കാർ വിപണിയും ഇന്ന് വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യംവഹിക്കുന്നത്. എന്നാൽ വാഹനത്തിന്റെ നിറം അനുസരിച്ച് കാറുകളുടെ പുനർവിൽപ്പന മൂല്യം അതായത് റീസെയിൽ വാല്യൂ ദീർഘകാലാടിസ്ഥാനത്തിൽ വ്യത്യാസപ്പെടാം.

MOST READ: പൊലീസ് വാഹന ശ്രേണിയില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച സെഡാന്‍ കാറുകള്‍ ഇതൊക്കെ

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ഏവരും അവർക്കിഷ്പ്പെട്ട നിറത്തിലുള്ള കാറുകളാണ് പലപ്പോഴും തെരഞ്ഞെടുക്കാൻ താത്പര്യപ്പെടുന്നത്. എങ്കിലും കളർ ഓപ്ഷന്റെ കാര്യത്തിലും കാറുകളുടെ മൂല്യം കണക്കാക്കാറുണ്ട്. അതിനാൽ ഇന്ത്യയിലെ ഏറ്റവും മികച്ചതും മോശമായതുമായ റീസെയിൽ വാല്യു ഉള്ള കാർ നിറങ്ങൾ ഏതെല്ലാമാണെന്ന് ഒന്നു പരിശോധിച്ചാലോ?

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

മികച്ച റീസെയിൽ മൂല്യമുള്ള കാർ നിറങ്ങൾ

വൈറ്റ്

നമ്മുടെ നിരത്തുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് വൈറ്റ് നിറത്തിലുള്ള കാറുകളല്ലേ.. ഇന്ത്യയിൽ എന്നു മാത്രമല്ല ലോകത്തിന്റെ ഏതു കോണിലുമായാലും തെരഞ്ഞെടുക്കാൻ ഏറ്റവും സുരക്ഷിതമായ കളർ അതു വൈറ്റ് തന്നെയാണ്. കാറുകളിൽ ഏറ്റവും സാധാരണമായ നിറം വൈറ്റാണെന്നതിൽ അതിശയിക്കാനൊന്നുമില്ല.

MOST READ: ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ആളുകൾ വൈറ്റ് ഇഷ്ടപ്പെടുന്ന മറ്റൊരു കാരണം അത് റീ പെയിന്റ് ചെയ്യുമ്പോൾ നിലവിലുള്ള കളറുമായി പൊരുത്തപ്പെടാൻ അൽപ്പം എളുപ്പമാണ് എന്നതാണ്. അതിനാൽ ഏറ്റവും മികച്ച റീസെയിൽ വാല്യുവുള്ള കാറുകളുടെ നിറങ്ങളിൽ ഒന്നാണ് വൈറ്റ്.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

യെല്ലോ

ഏറ്റവും മികച്ച പുനർവിൽപ്പന മൂല്യം വാഗ്ദാനം ചെയ്യുന്ന കാറുകളുടെ നിറങ്ങളിൽ ഒന്നാണ് യെല്ലോ എന്നുകേട്ടാൽ ചിലപ്പോൾ നിങ്ങൾ നെറ്റിചുളുക്കിയേക്കാം. അതായത് യെല്ലോ എന്നത് റോഡിൽ വളരെ അസാധാരണമായ ഒരു നിറമാണ് എന്നതിനാൽ തന്നെയാണ്. ലംബോർഗിനികൾ മാറ്റി നിർത്തിയാൽ ഫാക്‌ടറി പെയിന്റഡ് യെല്ലോ കളർ കാറുകൾ ഇന്ത്യയിൽ എത്തുന്നത് വളരെ കുറവാണ്.

MOST READ: ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായി ബജറ്റ് സെഗ്മെന്റിൽ പല ബ്രാൻഡുകളും വിരളമായി യെല്ലോ കളർ ഓപ്ഷനുമായി എത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് ടാറ്റ ടിയാഗോ. എന്നാൽ അടുത്തിടെ മോഡൽ നിരയിൽ നിന്നും ഈ നിറം ടാറ്റ മോട്ടോർസ് നിർത്തലാക്കുകയും ചെയ്‌തിരുന്നു.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

സിൽവർ

വൈറ്റിന് ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ നിറം സിൽവറാണ്. മാന്യമായ റീസെയിൽ വാല്യു പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ സുരക്ഷിത നിറമായും സിൽവറിനെ കണക്കാക്കാം.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

കൂടാതെ സെഗ്‌മെന്റ് പരിഗണിക്കാതെ മിക്കവാറും എല്ലാ കാറുകളുടെയും ഭാഗമായ ഒരു ഓപ്ഷൻ കൂടിയാണിത്. ഈ നിറം ഏത് വാഹനത്തിനും തികച്ചും അനുയോജ്യമാണ് എന്നതും ശ്രദ്ധേയമാണ്.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ഗ്രേ

ഇന്ന് നിരത്തുകളിൽ വൈറ്റ്, സിൽവർ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കാണാനാവുന്ന കാറുകളുടെ നിറമാണ് ഗ്രേ. ഒറ്റവാക്കിൽ പറഞ്ഞാൽ സിൽവറും ഗ്രേയും രാവും പകലും പോലെ വ്യത്യസ്തരാണ്. എങ്കിലും ആളുകൾ കൂടുതലും ഇഷ്‌ടപ്പെടുന്നൊരു നിറമാണ് ഗ്രേ. അതിനാൽ നല്ല റീസെയിൽ മൂല്യമുള്ള നിറങ്ങളിൽ കൂട്ടത്തിൽ ഗ്രേയും ഉറപ്പായും ഇടംപിടിക്കും.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

താരതമ്യേന കുറവ് റീസെയിൽ വാല്യുവുള്ള കാർ നിറങ്ങൾ

റെഡ്

പുതുപുത്തൻ വാങ്ങുമ്പോൾ ഏറ്റവും ആകർഷകമായി തോന്നുന്ന ഒരു കാർ നിറമാണ് റെഡ്. എന്നാൽ കാലപ്പഴക്കം ചെല്ലുന്തോറും അവ മങ്ങുന്നതായി മനസിലാക്കാം. അതിനാൽ തന്നെ ചുവപ്പ് നിറത്തിലുള്ള കാറുകൾക്ക് റീസെയിൽ മൂല്യം കുറവായിരിക്കും. എങ്കിലും യെല്ലോ പോലെ തന്നെ റെഡ് നിറവും അധികം കാറുകൾക്ക് ഒന്നും ലഭ്യമല്ല.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

എങ്കിലും ഫോക്‌സ്‌വാഗൺ പോളോ പോലുള്ള ചില കാറുകൾ ചുവപ്പിൽ അതിമനോഹരമാണ്. അതെത്ര കാലം കഴിഞ്ഞാലും ആ പ്രതാപം അങ്ങിനെ തന്നെ നിൽക്കുകയും ചെയ്യും.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ബ്ലൂ

താരതമ്യേന കുറഞ്ഞ റീസെയിൽ വാല്യുവുള്ള അടുത്ത കാർ നിറം ബ്ലൂവാണ്. നീലയുടെ ഒന്നിലധികം ഷേഡുകൾ ഉള്ളതിനാൽ ലൈറ്റ് ബ്ലൂ നിറത്തിനാണ് ഏറ്റവും കുറഞ്ഞ പുനർവിൽപ്പന മൂല്യമുള്ളത്. എന്നാൽ പെർഫോമൻസ് അധിഷ്ഠിതമായ കാറുകൾക്ക് ബ്ലൂ ഓപ്ഷൻ തികച്ചും അനുയോജ്യമാണ്. അതിനാൽ റീസെയിൽ മാർക്കറ്റിൽ നീലയ്ക്ക് വിപണിയുണ്ടെങ്കിലും അത് വളരെ കുറവാണ് എന്ന് മനസിലാക്കണം.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

ബ്ലാക്ക്

വാഹനങ്ങൾക്ക് ഏറ്റവും സ്പോർട്ടിയറായ നിറം ബ്ലാക്കാണെന്ന് പലരും വാദിച്ചേക്കാം. സംഭവം ശരിയാണെങ്കിലും കറുപ്പ് നിറത്തിലുള്ള കാറുകൾക്ക് റീസെയിൽ മൂല്യം വളരെ കുറവാണെന്നതാണ് യാഥാർഥ്യം. മാത്രമല്ല ഇന്ത്യയിൽ കറുത്ത നിറം വിശുദ്ധമായി കണക്കാക്കപ്പെടുന്നില്ല. കൂടാതെ കൂടുതൽ ഊർജം ആഗിരണം ചെയ്യുന്ന നിറമാണ് ഈ ബ്ലാക്ക്. അതിനാൽ ക്യാബിനിൽ സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

മറ്റുള്ളവ

കാറിന്റെ റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ താരതമ്യേന ഏറ്റവും താഴ്ന്ന വശത്തുള്ളവയാണ് വയലറ്റ്, മജന്ത, ബ്രൗൺ തുടങ്ങിയ മറ്റ് കാർ നിറങ്ങൾ. ഡ്യുവൽ-ടോൺ കളർ സ്കീമുകൾ വാഗ്ദാനം ചെയ്യുന്ന കാറുകൾ ഇന്ത്യയിൽ ഉണ്ട്.

റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

അവയെയും വേണമെങ്കിൽ ഈ നിരയിൽ ഉൾപ്പെടുത്താം. എന്നാൽ ചില സമയങ്ങളിൽ അവ ലിമിറ്റഡ് എഡിഷൻ മോഡലുകളാണെങ്കിൽ വാഹനത്തിന്റെ പുനർവിൽപ്പന മൂല്യം സാധാരണയേക്കാൾ കൂടുതലായിരിക്കാം.

Most Read Articles

Malayalam
English summary
The car colours that have the best and the worst resale value details
Story first published: Tuesday, May 24, 2022, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X