YouTube

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വാഹനങ്ങളുടെ മലിനീകരണ മാനദണ്ഡങ്ങൾ അനുസരിച്ച് നികുതി നിരക്കുകൾ വിന്യസിക്കാൻ കൂടുതൽ സന്തുലിതമായ ഘടനയ്ക്കായി സർക്കാർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

എഞ്ചിൻ തരത്തെ അടിസ്ഥാനമാക്കിയാണ് മലിനീകരണ തോത് എന്നതിനാലാണ് ഈ പുതിയ നീക്കം. വിദഗ്ധരുടെ ഒരു സംഘം നിലവിൽ ആഗോളവും ആഭ്യന്തരവുമായ ഡാറ്റ പരിശോധിക്കുകയും കാർ നിർമാതാക്കളിൽ നിന്നുള്ള ആവശ്യങ്ങൾ പരിശോധിക്കുകയും ചെയ്ത് വരികയാണ്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

നിലവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ശതമാനം നികുതിയാണ് കേന്ദ്രം ചുമത്തുന്നത്. മറുവശത്ത് മൈൽഡ് ഹൈബ്രിഡുകൾക്ക് 20 ശതമാനം നികുതിയും സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് 43 ശതമാനം നികുതിയും ലഭിക്കും.

MOST READ: സിഎസ്‍ഡി കാന്‍റീന്‍ വഴി കാർ വാങ്ങാം... യോഗ്യർ ആരെല്ലാം, നടപടികൾ എങ്ങനെ? കൂടുതൽ അറിയാം

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) വാഹനങ്ങൾക്ക് 1.2 ലിറ്ററോ അതിൽ കുറവോ ഉള്ള വാഹനങ്ങൾക്ക് 29 ശതമാനവും, 1.5 ലിറ്ററോ അതിൽ കുറവോ ഉള്ള സബ്-4 മീറ്റർ വാഹനങ്ങൾക്ക് 31 ശതമാനവും, 4 മീറ്ററിൽ കൂടുതൽ നീളമുള്ള വാഹനങ്ങൾക്ക് 45 ശതമാനവുമാണ് നികുതി നിരക്ക്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

എന്നാൽ 1.5 ലിറ്ററോ അതിൽ കുറവോ ഉള്ള എഞ്ചിനുകൾ, 1.5 ലിറ്ററിൽ കൂടുതൽ വലിപ്പമുള്ള എഞ്ചിനുകളുള്ള 4 മീറ്ററിൽ അധികം വലിപ്പമുള്ള വാഹനങ്ങൾക്ക് 48 ശതമാനവുമാണ് നികുതി ഘടന.

MOST READ: Alturas G4-ന്റെ 4X4 വേരിയന്റ് നിര്‍ത്തുന്നു; പുതിയ 4X2 ഹൈ വേരിയന്റ് ഉടന്‍ അവതരിപ്പിക്കുമെന്ന് Mahindra

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ഹോണ്ട സിറ്റി e:HEV, അടുത്തിടെയെത്തിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയിൽ തുടങ്ങി ഈ വർഷം കൂടുതൽ ശക്തമായ ഹൈബ്രിഡ് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളതിനാൽ ഈ രംഗം കൂടുതൽ മോഡലുകളാൽ സമ്പന്നമായികൊണ്ടിരിക്കുകയാണ്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ശരിക്കും പറഞ്ഞാൽ ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗുകളിൽ 43 ശതമാനവും അതിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകൾക്കാണ്. ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന ഇന്ധനക്ഷമതയാണ് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമാവുന്നത്. ഇതുപോലുള്ള ഉൽപ്പന്നങ്ങൾക്കൊപ്പം മാരുതി സുസുക്കി പോലുള്ള കാർ നിർമാതാക്കളെല്ലാം ഹൈബ്രിഡ് വാഹനങ്ങൾക്ക് കുറഞ്ഞ നികുതിയാണ് നിലവിൽ ഒടുക്കുന്നത്.

MOST READ: "ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത്" ആവേശപ്പോരുമായി മോട്ടോജിപി ഇന്ത്യയിലേക്ക്; തുടക്കം 2023-ൽ

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

"50 ശതമാനമോ അതിലധികമോ വൈദ്യുതോർജ്ജത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ അവ പരിസ്ഥിതി സൗഹൃദമായതിനാൽ അവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള പിന്തുണയോ പ്രോത്സാഹനങ്ങളോ ഉണ്ടായിരിക്കണമെന്ന് മാരുതി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

അതേസമയം ടൊയോട്ട-മാരുതി എസ്‌യുവികൾ നിർമിക്കുന്ന അതേ ബിഡാദി പ്ലാന്റിൽ തന്നെ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് എന്ന മൂന്നാമത്തെ മോഡലിലും ടൊയോട്ട പ്രവർത്തിച്ചു വരികയാണിപ്പോൾ.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ഒന്നിലധികം സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ ഒരുമിച്ച് ഒരു സ്ഥലത്ത് നിർമിക്കുകയും അവയെല്ലാം ഒരേ ഘടകങ്ങൾ പങ്കിടുകയും ചെയ്യുന്നത് ചെലവ് കുറയ്ക്കാനും കമ്പനിയെ സഹായിക്കും. മാരുതിക്ക് വേണ്ടി കുറഞ്ഞ ചെലവിൽ ഹൈബ്രിഡ് ടെക്‌നോളജി നിർമിക്കുന്ന ടൊയോട്ടയുടെ തന്ത്രം, ഫുൾ ഹൈബ്രിഡ് പവർട്രെയിനുകൾ ഇന്ത്യയിൽ നിർമിച്ച് അവയുടെ വില കുറയ്ക്കുക എന്നതാണ്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ഇന്ത്യയിൽ 2021 മാർച്ചിനും 2022 ഏപ്രിലിനുമിടയിൽ കാറുകളുടെ വിൽപ്പനയുടെ 68 ശതമാനവും പെട്രോൾ കാറുകൾക്കാണ്. അതേസമയം ഡീസൽ 19 ശതമാനവും സിഎൻജി 8 ശതമാനവുമാണ്. നിലവിൽ ഹൈബ്രിഡുകൾക്ക് അവയുടെ ആന്തരിക ജ്വലന എഞ്ചിൻ മോഡലുകളെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ് വില.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

എന്നാൽ ഈ വിടവ് പുതിയ പദ്ധതികളിലൂടെ കുറയുകയാണ് ചെയ്യുന്നതെന്ന് ടൊയോട്ട-മാരുതി സഖ്യം തെളിയിച്ചു. അടുത്തിടെ അവതരിപ്പിച്ച ടൊയോട്ട ഹൈറൈഡർ 1.5 ലിറ്റർ പെട്രോൾ സ്ട്രോംഗ്-ഹൈബ്രിഡ് ഇ-സിവിടി മോഡലിന്റെ വില 18.99 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് (FAME-II) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അനുവദിച്ച 10,000 കോടി രൂപയിൽ ഇതുവരെ 1,400 കോടി രൂപ സർക്കാർ ചെലവഴിച്ചുവെന്നാണ് കണക്കുകൾ.

ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി നിരക്ക് കേന്ദ്ര സർക്കാർ കുറച്ചേക്കുമെന്ന് സൂചന

2023 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബജറ്റ് ഈ മേഖലയ്ക്ക് വലിയ ഊന്നൽ നൽകുകയും FAME സ്കീമിനുള്ള ഫണ്ട് വിഹിതം കഴിഞ്ഞ വർഷം 800 കോടി രൂപയിൽ നിന്ന് 3,000 കോടി രൂപയായി വർധിപ്പിക്കുകയും ചെയ്തതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
The centre is working on aligning tax rates with emission norms for cars in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X