Just In
- 1 hr ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 1 hr ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 1 hr ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 2 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- Movies
'ഇതാണോ ഫ്രണ്ട്ഷിപ്പ്? ദില്‍ഷയെ കണ്ട് പഠിക്ക്'; സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് അഖിലിനോട് സുചിത്ര
- News
'നവാസ് വന്ന വഴി ശരിയല്ല, അവനെ മാറ്റണം'; ഹരിത വിഷയത്തില്‍ പികെ നവാസിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- Finance
കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ
- Sports
IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
ഇലക്ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ
ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റ് ഇന്ത്യയിൽ വളരെ പ്രാധാന്യമുള്ളതാണ്. പൂനെ ആസ്ഥാനമായുള്ള ടോർക്ക് മോട്ടോർസ് ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തങ്ങളുടെ പുതിയ ഇ-ബൈക്കായ ക്രാറ്റോസുമായി വിപണിയിൽ എത്തിയിരിക്കുകയാണ്.

എന്നാൽ ഇലക്ട്രിക് മോട്ടോർസൈക്കിൾ സെഗ്മെന്റിലെ താരമായ റിവോൾട്ട് RV400 പതിപ്പിനെയാണ് ടോർക്ക് ക്രാറ്റോസിന് നേരിടേണ്ടി വരിക. ഇവ രണ്ടും പരസ്പരം എങ്ങനെ മത്സരം നടത്തുമെന്ന് വരും മാസങ്ങളിൽ കാത്തിരുന്നു കാണാം. റിവോൾട്ട് RV400 മോഡലും പുതുപുത്തൻ ടോർക്ക് ക്രാറ്റോസും തമ്മിൽ ഒന്നു മാറ്റുരയ്ച്ചു നോക്കിയാലോ?

എഞ്ചിൻ
7.5kW പീക്ക് പവറും 4kW തുടർച്ചയായ പവറും ഉള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് ക്രാറ്റോസിന്റെ ഹൃദയം. 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4kW ബാറ്ററി പായ്ക്ക് ഇക്കോ മോഡിൽ 120 കിലോമീറ്റർ റേഞ്ചും, സിറ്റി മോഡിൽ 100 കിലോമീറ്റർ റേഞ്ചും, സ്പോർട്സ് മോഡിൽ 70 കിലോമീറ്റർ റേഞ്ചും നൽകും. 4 മുതൽ 5 മണിക്കൂർ സമയത്തിനുള്ളിൽ ബൈക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം

അതേസമയം 5kW പീക്ക് പവറും 3kW തുടർച്ചയായ പവറും ഉള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് റിവോൾട്ട് RV400 ഉപയോഗിക്കുന്നത്. 170 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 3.24 kWh ബാറ്ററി പായ്ക്കിന് ഇക്കോ മോഡിൽ 150 കിലോമീറ്റർ റേഞ്ചും, സിറ്റി മോഡിൽ 100 കിലോമീറ്റർ റേഞ്ചും സ്പോർട്സ് മോഡിൽ 80 കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും. 4.5 മണിക്കൂറിനുള്ളിൽ ബൈക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.

ടോർക്ക് ക്രാറ്റോസ്, റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിളുൾ പെർഫോമൻസിന്റെ കാര്യത്തിൽ വളരെ തുല്യമായ കണക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ക്രാറ്റോസ് അതിന്റെ വലിയ ബാറ്ററി, കൂടുതൽ പവർ, 15 കിലോമീറ്ററിന്റെ അധിക ഉയർന്ന വേഗത എന്നിവയിൽ മികവുറ്റു നിൽക്കുന്നുണ്ട്.

ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ ചെറുതാണെങ്കിലും RV400 ഒട്ടും പിന്നിട്ടു നിൽക്കുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ ഒരു വലിയ 170 Nm torque വീലുകൾ, നീക്കം ചെയ്യാവുന്ന ബാറ്ററി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാൽ റിവോൾട്ട് മോട്ടോർസൈക്കിൾ കൂടുതൽ പ്രായോഗികതയാണ് നൽകുന്നത്.

കൂടാതെ ഒരു ചെറിയ ബാറ്ററിയിൽ പോലും റിവോൾട്ടിന് ക്ലെയിം ചെയ്യപ്പെടുന്ന പരമാവധി റേഞ്ച് ക്രാറ്റോസിന്റെ പരമാവധി റേഞ്ചിനേക്കാൾ 30 കിലോമീറ്റർ കൂടുതലാണ്. അതിനാൽ എഞ്ചിൻ മികവിന്റെ കാര്യത്തിൽ റിവോൾട്ട് RV400 പതിപ്പിന് നേരിയ മുൻതൂക്കം ലഭിക്കും.

മെക്കാനിക്കൽ സവിശേഷതകൾ
സസ്പെൻഷൻ സജ്ജീകരണത്തിൽ പുതിയ ടോർക്ക് ക്രാറ്റോസ് മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് വാഗ്ദാനം ചെയ്യുന്നത് ബ്രേക്കിംഗിനായി മുൻവശത്തും പിൻവശത്തും ഡിസ്ക്കും കമ്പനി ഒരുക്കിയിരിക്കുന്നു.

അതേസമയം സസ്പെൻഷൻ സംവിധാനത്തിൽ റിവോൾട്ട് RV400 മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിൽ മോണോഷോക്കും വാഗ്ദാനം ചെയ്യുമ്പോൾ ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക്കും നൽകുന്നു.

രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, പിൻ മോണോഷോക്ക് എന്നിവ ഉൾപ്പെടുന്നതിനാൽ ഇവിടെയും രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകളും തുല്യമാണെന്നു പറയാം. എന്നിരുന്നാലും റിവോൾട്ട് RV400 മുന്നിൽ ഒരു USD ഫോർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ക്രാറ്റോസിന്റെ പരമ്പരാഗത ടെലിസ്കോപ്പിക് യൂണിറ്റിനേക്കാൾ ആധുനികമാണ്.

അപ്സൈഡ് ഡൗൺ ഫോർക്കുകൾ യഥാർഥ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. എന്നിരുന്നാലും രണ്ടും കമ്മ്യൂട്ടർ ബൈക്കുകളാണെന്നതിനാൽ ഇത് വ്യക്തിപരമായ മുൻഗണനകളായി മാറും.

വലിപ്പം
1336 മില്ലീമീറ്റർ വീൽബേസ് 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 785 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 140 കിലോഗ്രാം ഭാരം എന്നിവയാണ് ടോക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോർസൈക്കിളിനുള്ളത്. മറുവശത്ത് റിവോൾട്ട് RV400 മോഡലിന് 1350 മില്ലീമീറ്റർ വീൽബേസ്, 215 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 814 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 108 കിലോഗ്രാം ഭാരം എന്നിങ്ങനെയാണുള്ളത്.

രണ്ട് ഇലക്ട്രിക് ബൈക്കുകളും ഇവിടെ അവരവരുടെ സ്വന്തം ശൈലിയുമായി വരുന്നതിനാൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഒരു വശത്ത് ടോർക്ക് ക്രാറ്റോസ് RV400 മോഡലിനേക്കാൾ 29 mm താഴ്ന്ന സീറ്റ് ഉയരവും 14 mm ചെറിയ വീൽബേസും വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് എല്ലാത്തരം റൈഡർമാർക്കും കൂടുതൽ അനുയോജ്യമാക്കുന്ന ഒന്നായിരിക്കും. എന്നാൽ ക്രാറ്റോസ് ദിശ മാറ്റങ്ങളിൽ വളരെ ചടുലമായിരിക്കും.

മറുവശത്ത് റിവോൾട്ട് RV400 ക്രാറ്റോസിനേക്കാൾ 50 mm കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടോർക്ക് ബൈക്കിനേക്കാൾ മൊത്തം 32 കിലോഗ്രാം ഭാരവും RV400-ന് കുറവാണ്. ഉയർന്ന ഭാരമുള്ള മോട്ടോർസൈക്കിളിനേക്കാൾ കൂടുതൽ പ്രായോഗികത റിവോൾട്ടിനു തന്നെയാണ്.

ഫീച്ചറുകൾ
രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ കണക്ടീവിറ്റി, എൽഇഡി ലൈറ്റിംഗ്, റൈഡിംഗ് മോഡുകൾ, എന്നിവ ഒരേ പോലെ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്രാറ്റോസിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, സ്റ്റോറേജ് കമ്പാർട്ട്മെന്റ് എന്നിവ അധികമായുണ്ട്.

ഇക്കാരണങ്ങളാൽ ടോർക്ക് ക്രാറ്റോസ് കൂടുതൽ ഫീച്ചർ നിറഞ്ഞതും കാലികവുമായ ഓഫറായി മാറുന്നു. റിവോൾട്ട് ഇപ്പോൾ RV400 അപ്ഡേറ്റ് ചെയ്യാത്തതാണ് സവിശേഷതകളുടെ കാര്യത്തിൽ പിന്നോട്ടു പോവാനുള്ള പ്രധാന കാരണം. അതിന്റെ സമീപകാല എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കുറച്ച് കാലപ്പഴക്കം തോന്നുന്നു. എങ്കിലും റിവോൾട്ട് അടിസ്ഥാനകാര്യങ്ങളെല്ലാം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്.

വില
ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ടോർക്ക് ക്രാറ്റോസിന് 1,32,499 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. റിവോൾട്ട് RV400 ഇലക്ട്രിക്കാനായി 1,11,999 രൂപയും മുടക്കേണ്ടി വരും. ഫെയിം II പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വില നിർണയമാണിത്.

അതായത് ഇത് RV400 പതിപ്പിന്റെ വിലയേക്കാൾ 20,000 രൂപ കൂടുതലാണ് ക്രാറ്റോസിന് മുടക്കേണ്ടതായി വരുന്നത്. അതിനാൽ ഇത് പരിഗണിക്കുമ്പോൾ റിവോൾട്ട് RV400 ഇപ്പോഴും ജനങ്ങൾക്ക് പണത്തിന് കൂടുതൽ മൂല്യമുള്ള ഓപ്ഷനായി മാറുന്നു.