ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സെഗ്‌മെന്റ് ഇന്ത്യയിൽ വളരെ പ്രാധാന്യമുള്ളതാണ്. പൂനെ ആസ്ഥാനമായുള്ള ടോർക്ക് മോട്ടോർസ് ആറ് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ തങ്ങളുടെ പുതിയ ഇ-ബൈക്കായ ക്രാറ്റോസുമായി വിപണിയിൽ എത്തിയിരിക്കുകയാണ്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

എന്നാൽ ഇലക്‌ട്രിക് മോട്ടോർസൈക്കിൾ സെഗ്‌മെന്റിലെ താരമായ റിവോൾട്ട് RV400 പതിപ്പിനെയാണ് ടോർക്ക് ക്രാറ്റോസിന് നേരിടേണ്ടി വരിക. ഇവ രണ്ടും പരസ്പരം എങ്ങനെ മത്സരം നടത്തുമെന്ന് വരും മാസങ്ങളിൽ കാത്തിരുന്നു കാണാം. റിവോൾട്ട് RV400 മോഡലും പുതുപുത്തൻ ടോർക്ക് ക്രാറ്റോസും തമ്മിൽ ഒന്നു മാറ്റുരയ്ച്ചു നോക്കിയാലോ?

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

എഞ്ചിൻ

7.5kW പീക്ക് പവറും 4kW തുടർച്ചയായ പവറും ഉള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് ക്രാറ്റോസിന്റെ ഹൃദയം. 28 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 4kW ബാറ്ററി പായ്ക്ക് ഇക്കോ മോഡിൽ 120 കിലോമീറ്റർ റേഞ്ചും, സിറ്റി മോഡിൽ 100 കിലോമീറ്റർ റേഞ്ചും, സ്പോർട്‌സ് മോഡിൽ 70 കിലോമീറ്റർ റേഞ്ചും നൽകും. 4 മുതൽ 5 മണിക്കൂർ സമയത്തിനുള്ളിൽ ബൈക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

അതേസമയം 5kW പീക്ക് പവറും 3kW തുടർച്ചയായ പവറും ഉള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് റിവോൾട്ട് RV400 ഉപയോഗിക്കുന്നത്. 170 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 3.24 kWh ബാറ്ററി പായ്ക്കിന് ഇക്കോ മോഡിൽ 150 കിലോമീറ്റർ റേഞ്ചും, സിറ്റി മോഡിൽ 100 കിലോമീറ്റർ റേഞ്ചും സ്പോർട്‌സ് മോഡിൽ 80 കിലോമീറ്റർ റേഞ്ചും നൽകാൻ കഴിയും. 4.5 മണിക്കൂറിനുള്ളിൽ ബൈക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

ടോർക്ക് ക്രാറ്റോസ്, റിവോൾട്ട് RV400 ഇലക്‌ട്രിക് മോട്ടോർസൈക്കിളുൾ പെർഫോമൻസിന്റെ കാര്യത്തിൽ വളരെ തുല്യമായ കണക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ക്രാറ്റോസ് അതിന്റെ വലിയ ബാറ്ററി, കൂടുതൽ പവർ, 15 കിലോമീറ്ററിന്റെ അധിക ഉയർന്ന വേഗത എന്നിവയിൽ മികവുറ്റു നിൽക്കുന്നുണ്ട്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങൾ ചെറുതാണെങ്കിലും RV400 ഒട്ടും പിന്നിട്ടു നിൽക്കുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ ഒരു വലിയ 170 Nm torque വീലുകൾ, നീക്കം ചെയ്യാവുന്ന ബാറ്ററി എന്നിവ വാഗ്ദാനം ചെയ്യുന്നതിനാൽ റിവോൾട്ട് മോട്ടോർസൈക്കിൾ കൂടുതൽ പ്രായോഗികതയാണ് നൽകുന്നത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

കൂടാതെ ഒരു ചെറിയ ബാറ്ററിയിൽ പോലും റിവോൾട്ടിന് ക്ലെയിം ചെയ്യപ്പെടുന്ന പരമാവധി റേഞ്ച് ക്രാറ്റോസിന്റെ പരമാവധി റേഞ്ചിനേക്കാൾ 30 കിലോമീറ്റർ കൂടുതലാണ്. അതിനാൽ എഞ്ചിൻ മികവിന്റെ കാര്യത്തിൽ റിവോൾട്ട് RV400 പതിപ്പിന് നേരിയ മുൻതൂക്കം ലഭിക്കും.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

മെക്കാനിക്കൽ സവിശേഷതകൾ

സസ്പെൻഷൻ സജ്ജീകരണത്തിൽ പുതിയ ടോർക്ക് ക്രാറ്റോസ് മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ മോണോഷോക്ക് യൂണിറ്റുമാണ് വാഗ്‌ദാനം ചെയ്യുന്നത് ബ്രേക്കിംഗിനായി മുൻവശത്തും പിൻവശത്തും ഡിസ്ക്കും കമ്പനി ഒരുക്കിയിരിക്കുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

അതേസമയം സസ്പെൻഷൻ സംവിധാനത്തിൽ റിവോൾട്ട് RV400 മുന്നിൽ അപ്സൈഡ് ഡൗൺ ഫോർക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നിൽ മോണോഷോക്കും വാഗ്‌ദാനം ചെയ്യുമ്പോൾ ബ്രേക്കിംഗിനായി ഇരുവശത്തും ഡിസ്ക്കും നൽകുന്നു.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

രണ്ടറ്റത്തും ഡിസ്‌ക് ബ്രേക്കുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, പിൻ മോണോഷോക്ക് എന്നിവ ഉൾപ്പെടുന്നതിനാൽ ഇവിടെയും രണ്ട് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും തുല്യമാണെന്നു പറയാം. എന്നിരുന്നാലും റിവോൾട്ട് RV400 മുന്നിൽ ഒരു USD ഫോർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ക്രാറ്റോസിന്റെ പരമ്പരാഗത ടെലിസ്കോപ്പിക് യൂണിറ്റിനേക്കാൾ ആധുനികമാണ്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

അപ്സൈഡ് ഡൗൺ ഫോർക്കുകൾ യഥാർഥ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. എന്നിരുന്നാലും രണ്ടും കമ്മ്യൂട്ടർ ബൈക്കുകളാണെന്നതിനാൽ ഇത് വ്യക്തിപരമായ മുൻഗണനകളായി മാറും.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

വലിപ്പം

1336 മില്ലീമീറ്റർ വീൽബേസ് 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 785 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 140 കിലോഗ്രാം ഭാരം എന്നിവയാണ് ടോക്ക് ക്രാറ്റോസ് ഇലക്‌ട്രിക് മോട്ടോർസൈക്കിളിനുള്ളത്. മറുവശത്ത് റിവോൾട്ട് RV400 മോഡലിന് 1350 മില്ലീമീറ്റർ വീൽബേസ്, 215 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 814 മില്ലീമീറ്റർ സീറ്റ് ഹൈറ്റ്, 108 കിലോഗ്രാം ഭാരം എന്നിങ്ങനെയാണുള്ളത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

രണ്ട് ഇലക്‌ട്രിക് ബൈക്കുകളും ഇവിടെ അവരവരുടെ സ്വന്തം ശൈലിയുമായി വരുന്നതിനാൽ കാര്യങ്ങൾ തികച്ചും വ്യത്യസ്‌തമാണ്. ഒരു വശത്ത് ടോർക്ക് ക്രാറ്റോസ് RV400 മോഡലിനേക്കാൾ 29 mm താഴ്ന്ന സീറ്റ് ഉയരവും 14 mm ചെറിയ വീൽബേസും വാഗ്ദാനം ചെയ്യുന്നു. രണ്ടാമത്തേത് എല്ലാത്തരം റൈഡർമാർക്കും കൂടുതൽ അനുയോജ്യമാക്കുന്ന ഒന്നായിരിക്കും. എന്നാൽ ക്രാറ്റോസ് ദിശ മാറ്റങ്ങളിൽ വളരെ ചടുലമായിരിക്കും.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

മറുവശത്ത് റിവോൾട്ട് RV400 ക്രാറ്റോസിനേക്കാൾ 50 mm കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ടോർക്ക് ബൈക്കിനേക്കാൾ മൊത്തം 32 കിലോഗ്രാം ഭാരവും RV400-ന് കുറവാണ്. ഉയർന്ന ഭാരമുള്ള മോട്ടോർസൈക്കിളിനേക്കാൾ കൂടുതൽ പ്രായോഗികത റിവോൾട്ടിനു തന്നെയാണ്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

ഫീച്ചറുകൾ

രണ്ട് ഇലക്‌ട്രിക് മോട്ടോർസൈക്കിളുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊബൈൽ കണക്‌ടീവിറ്റി, എൽഇഡി ലൈറ്റിംഗ്, റൈഡിംഗ് മോഡുകൾ, എന്നിവ ഒരേ പോലെ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്രാറ്റോസിൽ യുഎസ്ബി ചാർജിംഗ് പോർട്ട്, സ്റ്റോറേജ് കമ്പാർട്ട്മെന്റ് എന്നിവ അധികമായുണ്ട്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

ഇക്കാരണങ്ങളാൽ ടോർക്ക് ക്രാറ്റോസ് കൂടുതൽ ഫീച്ചർ നിറഞ്ഞതും കാലികവുമായ ഓഫറായി മാറുന്നു. റിവോൾട്ട് ഇപ്പോൾ RV400 അപ്‌ഡേറ്റ് ചെയ്യാത്തതാണ് സവിശേഷതകളുടെ കാര്യത്തിൽ പിന്നോട്ടു പോവാനുള്ള പ്രധാന കാരണം. അതിന്റെ സമീപകാല എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് കുറച്ച് കാലപ്പഴക്കം തോന്നുന്നു. എങ്കിലും റിവോൾട്ട് അടിസ്ഥാനകാര്യങ്ങളെല്ലാം തന്നെ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

വില

ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ ടോർക്ക് ക്രാറ്റോസിന് 1,32,499 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. റിവോൾട്ട് RV400 ഇലക്‌ട്രിക്കാനായി 1,11,999 രൂപയും മുടക്കേണ്ടി വരും. ഫെയിം II പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള വില നിർണയമാണിത്.

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ ശ്രേണിയിലെ മിന്നുംതാരങ്ങൾ; മാറ്റുരയ്ക്കാം Tork Kratos, Revolt RV400 മോഡലുകൾ തമ്മിൽ

അതായത് ഇത് RV400 പതിപ്പിന്റെ വിലയേക്കാൾ 20,000 രൂപ കൂടുതലാണ് ക്രാറ്റോസിന് മുടക്കേണ്ടതായി വരുന്നത്. അതിനാൽ ഇത് പരിഗണിക്കുമ്പോൾ റിവോൾട്ട് RV400 ഇപ്പോഴും ജനങ്ങൾക്ക് പണത്തിന് കൂടുതൽ മൂല്യമുള്ള ഓപ്ഷനായി മാറുന്നു.

Most Read Articles

Malayalam
English summary
The comparison between new tork kratos and revolt rv400
Story first published: Thursday, January 27, 2022, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X