അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

മാരുതി സുസുക്കി ഡീസൽ കാറുകളോട് ബൈ പറഞ്ഞതു മുതൽ ബജറ്റ് കാർ സെഗ്മെന്റിലെ ഉപഭോക്താക്കളെല്ലാം സിഎൻജിയിലേക്കും പെട്രോൾ കാറുകളിലേക്കുമെല്ലാം ചേക്കേറി. എങ്കിലും ഇന്നും ഡീസൽ സ്വിഫ്റ്റിനും റിറ്റ്‌സിനുമെല്ലാം യൂസ്‌ഡ് കാർ വിപണിയിൽ വൻ ഡിമാന്റാണുള്ളത്.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

അതിനിടിയിൽ വിപണിയിലെത്തി അധിക കാലം അരങ്ങുവാഴാത്ത ഒരു കുഞ്ഞു മിടുക്കൻ ഡീസൽ കാർ കൂടി ഇന്ത്യയിൽ മാരുതിക്കുണ്ടായിരുന്നു. ഇന്ത്യൻ വിപണിയിൽ 2015-ൽ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സെലേറിയോ ഡീസൽ ഹാച്ച്ബാക്ക് പുറത്തിറക്കിയിരുന്നു.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

കമ്പനിയുടെ 63 വർഷത്തെ ചരിത്രത്തിൽ സുസുക്കി ആദ്യമായി സ്വന്തമായി വികസിപ്പിച്ചെടുത്ത ഡീസൽ എഞ്ചിനാണ് ഈ സെലേറിയോയിൽ ഉപയോഗിച്ചിരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുവരെ സ്വിഫ്റ്റിലും റിറ്റ്സിലുമെല്ലാം ഫിയറ്റിൽ നിന്നുള്ള ഡീസൽ എഞ്ചിനുകളെയാണ് മാരുതി ആശ്രയിച്ചിരുന്നത്.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

സെലേറിയോയിൽ ആ പാരമ്പര്യം മാറ്റാൻ മാരുതി തീരുമാനിച്ചത് വളരെ സ്വീകാര്യമായ നടപടിയായാണ് വിപണി അതിനെ കണ്ടത്. സുസുക്കിയുടെ 793 സിസി രണ്ട് സിലിണ്ടർ ഡീസൽ എഞ്ചിനാണ് കോംപാക്‌ട് ഹാച്ച്ബാക്കിലേക്ക് എത്തിയത്. ഇത് പരമാവധി 47 bhp കരുത്തിൽ 125 Nm torque വരെ ഉത്പാദിപ്പിക്കാൻ വരെ ശേഷിയുള്ളതായിരുന്നു.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

എന്നിരുന്നാലും ഈ പവർ, ടോർക്ക് കണക്കുകൾ വലിയ വിൽപ്പന സംഖ്യ കൊണ്ടുവരാൻ പ്രാപ്‌തമല്ലായിരുന്നിങ്കിലും പകരം വാങ്ങുന്നവരെ ആകർഷിക്കാൻ ബ്രാൻഡ് സെലേറിയോ ഡീസലിന്റെ അതിശയകരമായ മൈലേജ് കണക്കുകൾ മുന്നോട്ടുവെച്ചു. ARAI പരീക്ഷിച്ച 27.62 കിലോമീറ്റർ ഇന്ധനക്ഷമതയാണ് മാരുതി സുസുക്കി സെലേറിയോയിൽ പ്രഖ്യാപിച്ചത്.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

എന്നാൽ ഈ എഞ്ചിന്റെ പെർഫോമൻസ് കണക്കുകൾ പലരെയും ആശങ്കപ്പെടുത്തുന്നതായതിനാൽ ജനഹൃദയങ്ങളിലേക്ക് ചേക്കേറാൻ സെലേറിയോ ഡീസലിന് സാധിക്കാതെ പോയി. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹാച്ച്ബാക്കിന് നീണ്ട സമയം വേണ്ടി വന്നു. പവർ ബാൻഡ് കണ്ടെത്താൻ നിരന്തരം ഗിയർഷിഫ്റ്റുകളും വേണ്ടിവന്നു.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

സെലേറിയോ ഡീസലിന് ഏകദേശം 900 കിലോഗ്രാം ഭാരമായിരുന്നു ഉണ്ടായിരുന്നത്. ആയതിനാൽ ഓവർടേക്കിംഗിൽ ഇവനൊരു പാവമായിരുന്നുവെന്നു വേണം പറയാൻ. എങ്കിലും 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ ഡീസൽ സെലേറിയോ മാരുതിയിൽ നിന്നും തന്നെയുള്ള സ്വിഫ്റ്റ് ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിനെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി മാറി.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

പെട്രോൾ സെലേറിയോയെ അപേക്ഷിച്ച് നോക്കിയാൽ ഡീസൽ വകഭേദത്തിന് കാര്യമായ ഒരു ഡിസൈൻ മാറ്റവും ഉണ്ടായിരുന്നില്ല. അകത്തളങ്ങളിലും മാറ്റങ്ങളൊന്നും തന്നെയില്ലായിരുന്നുവെന്നു വേണം പറയാൻ. ഡീസൽ വേരിയന്റുകളിൽ പെട്രോൾ പതിപ്പുകളുടേതിനു സമാനമായ സവിശേഷതകളും മുന്നോട്ടു കൊണ്ടുപോയി.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

ഫ്രണ്ട് പാസഞ്ചർ എയർബാഗും എബിഎസും ചേർക്കുന്ന സുരക്ഷാ സവിശേഷതയും ഹാച്ചിന്റെ ZDi വേരിയന്റിൽ കമ്പനി അവതരിപ്പിച്ചു. വിശ്വസനീയവും പ്രായോഗികവും ഒതുക്കമുള്ളതും ഇന്റീരിയർ സ്പേസും ഉള്ള കാറുകൾ നിർമിക്കുന്ന മാരുതി സുസുക്കിയുടെ മോഡസ് പ്രവർത്തനരീതിയാണ് പുതിയ സെലേറിയോ കോംപാക്‌ട് ഹാച്ച്ബാക്കും പിന്തുടരുന്നത്.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

മാരുതി സുസുക്കി ഈ കാറിന്റെ രൂപകൽപ്പനയും വൃത്തിയായും സൂക്ഷിച്ചിട്ടുണ്ട്. പുറത്തു നിന്നു നോക്കിയാൽ മുമ്പുപറഞ്ഞതു പോലെ അടിമുടി പെട്രോൾ പതിപ്പാണെന്നു തോന്നും ഡീസൽ സെലേറിയോയുടെ ഡിസൈൻ കണ്ടാൽ. DDis ബാഡ്ജ് ഒഴികെ മറ്റ് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ വാഹനത്തിൽ കണ്ടെത്താനാവുമായിരുന്നില്ല.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

സാധാരണ പെട്രോൾ അല്ലെങ്കിൽ സിഎൻജി സെലേറിയോയ്ക്ക് സമാനമായ ബമ്പർ-ടു-ബമ്പർ കാഴ്ച്ചയാണ് വാഹനം ഒരുക്കിയത്. ടയറും റിമ്മും പോലും കൃത്യമായി സമാനമാണ്. നിർഭാഗ്യവശാൽ കുറഞ്ഞ വിൽപ്പന സംഖ്യകൾ മാത്രമാണ് ഈ ഓയിൽ ബർണർ കാറിന് കണ്ടെത്താനായത്. വിപണിയിൽ എത്തി ഒരു വർഷം കൊണ്ട് മാരുതി സുസുക്കി ഡീസൽ സെലേറിയോയുടെ വിൽപ്പന അവസാനിപ്പിക്കുകയും ചെയ്‌തു.

അധികമാരും അറിയാതിരുന്ന പെർഫെക്‌‌ട് സ്മോൾ കാർ; മാരുതി സുസുക്കി സെലേറിയോ ഡീസൽ

പെട്രോൾ പതിപ്പുകളേക്കാൾ അൽപം ഉയർന്ന വിലയും പവർ ഇല്ലായ്മയും സെലേറിയോയുടെ പരാജയത്തിന് കാരണമായി. ഡീസലിനെ അപേക്ഷിച്ച് പോക്കറ്റു കാലിയാക്കാതെ തന്നെ കുറഞ്ഞ മുതൽ മുടക്കിൽ ആളുകൾ പെട്രോൾ വേരിയന്റിനെ ആളുകൾ ഇഷ്‌ടപ്പെടുകയും ചെയ്‌തു.

Most Read Articles

Malayalam
English summary
The failed perfect small car maruti suzuki celerio diesel
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X