തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

ആളുകളുടെ ജീവിതശൈലിയുടെ ഒരു അവിഭാജ്യ ഘടകമാണ് കാറുകൾ. വിപണിയിലെ പ്രവണത മാറുമ്പോൾ, വാഹന നിർമാതാക്കൾ പുതിയ വാഹനങ്ങൾ പുറത്തിറക്കി ആധുനികതയോടൊപ്പം മുന്നേറുന്നു. ഇക്കാലത്തിനടക്ക് ഇന്ത്യൻ വിപണിയിൽ നിരവധി മോഡലുകൾ വന്ന് നിരത്തുകൾ കീഴടക്കി മാഞ്ഞുപോയി.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

അതിൽ ചിലത് ഇന്നും ഐതിഹാസിക കാറുകളായി അവിടെയും ഇവിടെയുമായി നമ്മുടെ ഇടയിൽ തന്നെയുണ്ട്. നിങ്ങളുടെ ഭൂതകാലത്ത് പ്രധാനമായം തൊണ്ണൂറു കാലഘട്ടത്തിൽ റോഡ് അടക്കി ഭരിച്ചിരുന്ന ചില മറക്കാനാവാത്ത കാറുകളെ നമുക്കൊന്ന് ഓർത്തെടുക്കാം.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

1. കോണ്ടെസ

കോണ്ടെസ എന്ന് പേര് കേൾക്കുമ്പോൾ പുതിയ തലമുറയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ലായിരിക്കാം. എന്നാൽ ബെൻസും ഔഡിയും ബിഎംഡബ്യുവുമെല്ലാം അരങ്ങിലെത്തുന്നതിന് മുമ്പ് തന്നെ നമ്മുടെ നിരത്തുകളിൽ ആഢംബരത്തിന്റെ പരവതാനി വിരിച്ചുകൊണ്ട് പരന്നു കിടന്നോടിയിരുന്ന താരമായിരുന്നു 1984 നും 2002 നും ഇടയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് നിർമിച്ചിരുന്ന വിന്റേജ് പ്രൊഫൈലുള്ള ഈ ഇന്ത്യൻ മസിൽ കാർ.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

അക്കാലത്തെ വാഹന പ്രേമികളുടെ സ്വപ്‌ന മോഡലുകളിൽ ഒന്നായിരുന്നു മസ്‌താംഗ്, കോർ‌വെറ്റ്സ് എന്നിവയുടെ പൂർണമായ രൂപമുള്ള കോണ്ടെസ. 1976-78 ലെ വോക്‌സ്ഹാൾ VX സീരീസും വോക്‌സ്‌ഹാൾ വിക്‌ടർ FE-യുടെ വികാസവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ കാർ. 1983 ൽ ഗ്രേസ്‌ഡ് ഇന്ത്യ, പ്രാദേശികമായി നിർമിച്ച ചുരുക്കം ചില ആഢംബര കാറുകളിൽ ഒന്നായിരുന്നു കോണ്ടെസ. സർക്കാർ അധികാരികളുടെ ഒരു പ്രിയപ്പെട്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നിത്.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

2. ടാറ്റ സിയറ

ആഭ്യന്തര കാർ നിർമാതാക്കളായ ടാറ്റയെ മുഖ്യധാരാ ഫ്രെയിമിലേക്ക് കൊണ്ടുവന്ന സഫാരിയുടെ മുൻഗാമികളിലെ പ്രധാന മോഡലായിരുന്നു സിയറ. ടാറ്റ TL പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കി, പ്രാദേശികമായി രൂപകൽപ്പന ചെയ്‌ത് നിർമിക്കുന്ന ആദ്യത്തെ ഇന്ത്യൻ വാഹനം എന്ന ബഹുമതിയും ഇതിനുണ്ട്.

ടാറ്റയിൽ നിന്നുള്ള ഒരു വിപ്ലവകരമായ ഉൽ‌പ്പന്നമായിരുന്നു സിയറ. പവർ വിൻ‌ഡോകൾ‌, ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, പവർ‌ സ്റ്റിയറിംഗ്, ടാക്കോമീറ്റർ‌ മുതലായ നിരവധി സവിശേഷതകൾ‌ കാറിൽ അവതരിപ്പിച്ചു. 2000 ൽ നിർമാണം അവസാനിപ്പിച്ച സിയറ ആധികാരിക ഓഫ്-റോ‌ഡർ‌ എന്ന നിലയിലും സമ്പന്നമായ പാരമ്പര്യം കാത്തു സൂക്ഷിച്ചിരുന്നു. ഒരു ഫാമിലി കാർ വാങ്ങുന്നയാൾക്ക് ഉപയോഗിക്കാൻ കഴിയുന്നതും കരുത്തുറ്റ ടർബോ, നോൺ-ടർബോ എഞ്ചിനുകളുമാണ് വാഹനത്തിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

3. ടാറ്റ എസ്റ്റേറ്റ്

രസകരമായ വാഹനങ്ങൾ കൊണ്ടുവന്ന് രാജ്യത്തെ നിരത്തുകൾ പിടിച്ചെടുത്ത ബ്രാൻഡായിരുന്നു ടാറ്റ മോട്ടോർസ്. അതേ പാരമ്പര്യമാണ് എസ്റ്റേറ്റും പിന്തുടർന്നത്. എന്നാൽ സമയം തെറ്റി വിപണിയിലെത്തിയ കാറെന്ന ഖ്യാതിയാണ് എസ്റ്റേറ്റിനുണ്ടായിരുന്നത്. സമാന വിലയുള്ള എതിരാളികൾക്ക് ഇല്ലാത്ത നിരവധി സവിശേഷതകളും ഉണ്ടായിരുന്നു ഇവന്.

ടാറ്റയിൽ നിന്ന് ഒരു യഥാർത്ഥ പാസഞ്ചർ കാർ നിർമാതാവാകാനുള്ള ആദ്യ ശ്രമമാണിത്, അക്കാലത്തെ ടി-സീരീസ് മെർക്കുകളെ അടിസ്ഥാനമാക്കി സ്റ്റേഷൻ വാഗണിന്റെ രൂപകൽപ്പനയാണ് കാറിന്. 1992 നും 2000 നും ഇടയിൽ വിപുലമായ സ്വഭാവം ഉണ്ടായിരുന്നിട്ടും വിപണിയിൽ ഇത് ക്ലച്ചുപിടിച്ചില്ല. 207 പിക്കപ്പിന്റെ പ്ലാറ്റ്ഫോമിൽ നിന്നാണ് എസ്റ്റേറ്റ് വികസിപ്പിച്ചെടുത്തത്.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

4. ദേവൂ സീലോ

രണ്ടാം തലമുറ ലെമാൻ‌സിന്റെ പിൻ‌ഗാമിയായതിനാൽ ബ്രാൻഡ് എന്ന നിലയിൽ ദേവൂ സീലോയ്ക്ക് തെളിയിക്കാൻ കുറേ കാര്യങ്ങളുണ്ടായിരുന്നു. കൊറിയൻ കമ്പനി പാപ്പരാകുന്നതിനുമുമ്പാണ് ഇന്ത്യയിൽ വിപണിയിലേക്ക് ചുവടുവെക്കുന്നത്. ഡൽഹിയിലെ സൂരജ്‌പൂരിലെ പ്ലാന്റ് ഏറ്റെടുക്കാൻ ജനറൽ മോട്ടോഴ്‌സ് മെനക്കെടാത്തതിനെ തുടർന്ന് ബ്രാൻഡ് തകർന്നു.

Most Read: ജനങ്ങള്‍ മറന്ന് തുടങ്ങിയ മിത്സുബിഷി, ദേവൂ കാറുകള്‍

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

എന്നിരുന്നാലും ഇന്ത്യയിലെ ചെറിയ കാലത്തനിടയ്ക്ക് അവിസ്‌മരണീയമാക്കിയാണ് സീലോ പിൻവാങ്ങിയത്. മനോഹരമായ ത്രീ-ബോക്‌സ് അപ്പീലിനൊപ്പം പൂരകങ്ങളില്ലാത്ത മനോഭാവം ഒരു പ്രധാന വിൽപ്പന ഘടകമായി നിലകൊണ്ടു. അതിനാൽ '90 കാലഘട്ടത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മറക്കാനാവാത്ത കാറുകളിൽ ഒന്നാണിത്.

Most Read: ഇന്ത്യൻ റോഡുകൾ അടക്കിവാണ പഴയ ചില തമ്പ്രാക്കന്മാർ

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

5. ദേവൂ മാറ്റിസ്

മാറ്റിസിലെ ഇന്ത്യയിലേക്കുള്ള പുറപ്പാട് പ്രധാനമായും ദേവൂവിന്റെ പാപ്പരത്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതിമനോഹരമായ രൂപകൽപ്പനയിൽ അക്കാലത്തെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ മതിയായ ഇന്റീരിയർ ഇടം വാഹനം വാഗ്‌ദാനം ചെയ്‌തു. എഞ്ചിൻ അതിന്റെ ക്ലാസിന് മാന്യമായ 800 സിസി ആയിരുന്നു.

ഇത് മികച്ച ഇന്ധനക്ഷമതയുള്ളതായിരുന്നു. ചിലർ ഇതിനെ ഹ്യുണ്ടായി സാൻട്രോയേക്കാൾ മികച്ച പ്രതീക്ഷയായി കരുതി. കഴിഞ്ഞ വർഷം അവസാനം ജനറൽ മോട്ടോർസ് ഇന്ത്യയിൽ നിന്ന് പുറത്തുപോയതോടെ മാറ്റിസിന്റെ പുനർജന്മത്തിനും പ്രതീക്ഷയില്ലാതെ പോയി.

Most Read: പുതിയ വിന്റേജ് കാറിൽ മുംബൈ ചുറ്റി ബിഗ് ബി

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

6. മഹീന്ദ്ര അർമാഡ

പേര് സൂചിപ്പിക്കുന്നതു പോലെ ഒരു യുദ്ധക്കപ്പലിനെയാണ് മഹീന്ദ്ര അർമാഡയിലൂടെ നിർവചിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ യുവി നിർമാതാക്കളായി മഹീന്ദ്ര മാറുന്നതിനുള്ള ഒരു ചവിട്ടുപടിയായിരുന്നു ഇത്. അർമാഡയ്ക്ക് വലിയൊരു ആരാധകവൃന്ദമാണുണ്ടായിരുന്നത്. അതിന്റെ സ്വഭാവവും 1950 കളിലെ ജീപ്പ് കുടുംബത്തിലൂടെയാണ് ജനിച്ചത്. പരമ്പരാഗത പ്രതലങ്ങളിൽ ഡ്രൈവിംഗിന് കൂടുതൽ അനുയോജ്യമായ കാർ പരമ്പരാഗത എസ്‌യുവി ബോഡിലാണ് രൂപകൽപ്പന ചെയ്‌തത്.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

പരന്ന ബോണറ്റ് ഘടന, തിരശ്ചീന സ്ലേറ്റുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം പ്രധാന ആകർഷണങ്ങളായിരുന്നു. കൂടാതെ വിവിധ വകഭേദങ്ങളും കാലാകാലങ്ങളിലായി എത്തി. ഗ്രാൻഡ് പതിപ്പ് 1998-ൽ വിൽപ്പനയ്‌ക്കെത്തി. ഇന്ത്യയിൽ ഇതുവരെ നിർമ്മിച്ച വിജയകരമായ യുവി കളിലൊന്നായി ബൊലേറോ മാറാൻ അർമാഡ വഴിയൊരുക്കി.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

7. ഓപൽ അസ്ട്ര

അസ്ട്രയെക്കുറിച്ച് പറയുമ്പോൾ, അതിന്റെ ഭംഗിയുള്ള ബോഡിയെയും സ്റ്റൈലിഷ് ഇന്റീരിയറിനെയും അവഗണിക്കാൻ വളരെ പ്രയാസമാണ്. അന്താരാഷ്ട്ര വിപണികളിലും ഒപെലിന്റെ കിരീടത്തിലെ ഒരു രത്നമായിരുന്നു ഈ കോംപാക്‌ട് കാർ. വോക്‌സ്‌ഹോൾ, ഹോൾഡൻ, ബ്യൂക്ക് ബാഡ്‌ജുകളിലും ഇത് വിറ്റു. ഇന്ത്യയിൽ, 1996 മുതൽ 2002 വരെ ബിർള കമ്പനികളുമായി സംയുക്ത സംരംഭത്തിൽ ഒപെൽ അസ്ട്ര ഒത്തുചേർന്നു.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം, ബ്രാൻഡ് വിപണിയിൽ നിന്ന് നാല് വർഷത്തിന് ശേഷം നിർത്തലാക്കുകയും പകരം ഷെവർലെ സ്ഥാപിക്കുകയും ചെയ്‌തു. ആറ് വർഷത്തെ ഹ്രസ്വ കാലയളവിൽ നിരത്തുകളിൽ വിജയമായി മാറാനും കാറിനായി. വോക്സ്‌ഹാളിന് കീഴിലുള്ള ആഗോള വിപണികളിൽ അസ്ട്രയുടെ പേര് നിലനിൽക്കുന്നുണ്ടെങ്കിലും ഭാവിയിൽ ഒരു തിരിച്ചുവരവ് നടത്താനുള്ള സാധ്യതയില്ല.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

8. പ്രീമിയർ പദ‌്‌മിനി

'70 കളിലെ വാഹന പ്രേമികളുടെ പ്രിയ തോഴിയായിരുന്നു പ്രീമിയർ പദ‌്‌മിനി. ഐതിഹാസിക പദവി നേടുന്നതിനുമുമ്പ് '80 കൾ വരെ ഒരു ആഢംബര കാറെന്ന ഖ്യാതിയും വാഹനത്തിനുണ്ടായിരുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ മുൻനിര സിനിമാ താരങ്ങളും ഒരു പദ‌്‌മിനിസ്വന്തമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

പതിനാലാം നൂറ്റാണ്ടിലെ രജപുത്ര രാജകുമാരിക്ക് പദ‌്‌മിനിയെന്ന് പേരിട്ട വാഹനം 1970 മുതൽ 1998 വരെ ഉത്പാദനത്തിൽ തുടർന്നു. ഫിയറ്റിന്റെ ചെറിയ ശേഷിയുള്ള 1.0 ലിറ്റർ എഞ്ചിൻ നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരുന്നു.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

9. ഫോർഡ് എസ്കോർട്ട്

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് 1995 -ൽ മഹീന്ദ്ര & മഹീന്ദ്രയുമായുള്ള കൂട്ടുകെട്ടിലാണ് എസ്കോർട്ട് ഇന്ത്യൻ നിരത്തുകളിലെത്തിക്കുന്നത്. 1.3 ലിറ്റർ പെട്രോൾ എഞ്ചിനാണ് കാറിൽ വാഗ്‌ദാനം ചെയ്‌തിരുന്നത്. നിരവധി സാങ്കേതിക പ്രശ്‌നങ്ങൾളും വാഹനത്തിനുണ്ടായിരുന്നു.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

മുകളിൽ സൂചിപ്പിച്ച മോഡലുകൾ പോലെ അത്ര തികഞ്ഞ വാഹനമല്ലായിരുന്നെങ്കിലും ഒരു ക്ലാസിക് പ്രതീതി എസ്കോർട്ടിനുണ്ടായിരുന്നു. വിൽപ്പന കുറവായതിനാൽ 2001 -ൽ കമ്പനി മോഡൽ നിർത്തലാക്കി.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

10. ഫിയറ്റ് യുനോ

രണ്ട് പതിറ്റാണ്ടിലേറെ ചരിത്രമുള്ള എട്ടാമത്തെ ഓട്ടോമൊബൈൽ പ്ലാറ്റ്‌ഫോമാണ് യുനോ. ഇന്ത്യയിൽ, മിനി ഹാച്ച്ബാക്കിന് മാന്യമായ തുടക്കമാണ് ലഭിച്ചത്. അക്കാലത്ത് ഡീലർമാരുടെ എണ്ണം മാത്രമായിരുന്നു മോശമായിരുന്നത്. എന്നിരുന്നാലും, മാരുതി 800-നെ നേരിട്ടു വെല്ലുവിളിക്കാനും മോഡലിനായി. അതിനായി മികച്ച രൂപവും പെർഫോമൻസും യുനോയെ സഹായിച്ചു.

ഇത് ആറുവർഷത്തിലേറെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഫിയറ്റിന്റെ ശ്രേണിയിൽ നിന്ന് രാജ്യത്ത് എത്തിയ ഏറ്റവും മികച്ച മോഡലുകളിൽ യുനോ ഇപ്പോഴും കണക്കാക്കപ്പെടുന്നു.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

11. ഹിന്ദുസ്ഥാൻ അംബാസഡർ

ഇന്ത്യൻ നിരത്തുകളിലെ ഐതിഹാസിക മോഡലുകളിൽ ഒന്നാണ് ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ അംബാസഡർ. ഇത്രയും കിടിലൻ ഒരു വാഹനത്തെ ഇന്നും നമ്മുടെ റോഡുകളിൽ കാണാൻ സാധിക്കില്ല. രാജ്യത്ത് അംബാസഡർ എന്ന മോഡലിനെ പരിചയമില്ലാത്ത ഒരു വാഹന പ്രേമിയും ഉണ്ടാവില്ല. 1958 മുതൽ 2014 വരെ 56 വർഷത്തെ ഉതപാദന പാരമ്പര്യമുണ്ടായിരുന്ന അംബാസഡർ , ബ്രാൻഡിംഗ് അവകാശങ്ങൾ കഴിഞ്ഞ വർഷം പി‌എസ്‌എ ഗ്രൂപ്പിന് വിറ്റു.

തൊണ്ണൂറുകൾ അടക്കിവാണ ഇന്ത്യയിലെ ഐതിഹാസിക കാറുകൾ

സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിലും രാഷ്ട്രീയക്കാർക്ക് ഇടയിലും ഏറ്റവും പ്രചാരമുള്ള വാഹനം കൂടിയായിരുന്നു ഇത്. രാഷ്ട്രപതി ഉപയോഗിച്ചിരുന്ന അംബാസഡറിന് ബുള്ളറ്റ് പ്രൂഫ് ഡോറുകൾ പോലും ഉണ്ടായിരുന്നു. ആഡംബര സെഡാൻ പൂർണമായും ഇന്ത്യയിൽ നിർമിതമാണ് എന്നതും ശ്രദ്ധേയമാണ്. കമ്പനി സെഡാനുമായി ബന്ധിപ്പിച്ച് സ്റ്റേഷൻ വാഗൺ, എസ്‌യുവി, പിക്കപ്പ് ട്രക്ക് തുടങ്ങി എല്ലാ വിഭാഗത്തിലും മോഡലുകൾ ഇറക്കാൻ ശ്രമിച്ചിരുന്നു.

Most Read Articles

Malayalam
English summary
The legendary cars Of The 1990s in India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X