എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമായ ഒരു വിഭാഗമാണ് ചെറിയ എസ്‌യുവികളുടേത്. കുറഞ്ഞ ചെലവിൽ കൂടുതൽ പ്രായോഗികത എന്ന സവിശേഷതയാണ് ഇവയെ വ്യത്യസ്‌തമാക്കുന്നത്. ടാറ്റ, റെനോ, നിസാൻ തുടങ്ങിയ കാർ നിർമാതാക്കൾ അടുത്തിടെ ഈ സെഗ്മെന്റിലേക്ക് പുതിയ മോഡലുകൾ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

ഈ ദീപാവലി സീസണിൽ താങ്ങാനാവുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞതും താങ്ങാനാവുന്നതുമായ എസ്‌യുവി മോഡലുകളെ കൂടുതൽ അടുത്തറിയാം. അവയുടെ വിലയും മറ്റ് വിശദാംശങ്ങളും അറിയാം.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

ടാറ്റ പഞ്ച്

മിനി എസ്‌യുവി സെഗ്മെന്റിലെ പുത്തൻ താരോദയമാണ് ടാറ്റ പഞ്ച്. രാജ്യത്തെ ആഭ്യന്തര വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ മൈക്രോ എസ്‌യുവി കൂടിയാണിത്. 5.49 ലക്ഷം മുതൽ 9.39 ലക്ഷം രൂപ വരെയാണ് നിലവിൽ പഞ്ചിനായി മുടക്കേണ്ട എക്സ്ഷോറൂം വില. പ്യുവർ, അഡ്വഞ്ചർ, അക്‌കംപ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നിങ്ങനെ വ്യത്യസ്‌തമായ നാല് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ടാറ്റ എസ്‌യുവിയാണിത്. 86 bhp കരുത്തിൽ 113 Nm torque നൽകുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഈ മിനി എസ്‌യുവിക്ക് തുടിപ്പേകുന്നത്. മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും പഞ്ചിൽ ടാറ്റ മോട്ടോർസ് അണിനിരത്തിയിട്ടുണ്ട്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

കാറിനെ കൂടുതൽ ആകർഷകമാക്കാനായി വേരിയന്റുകൾ അനുസരിച്ച് വ്യത്യസ്തമായ മൂന്ന് കസ്റ്റമൈസേഷൻ പായ്ക്കുകളും കമ്പനി ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ മനോഹരമായ ഇന്റീരിയറും അതിനൊത്ത ഫീച്ചറുകളും മിനി എസ്‌യുവിക്ക് അവകാശപ്പെടാനുണ്ട്. അടുത്ത വർഷത്തോടെ പുതിയ ടർബോ എഞ്ചിനും പഞ്ചിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

റെനോ കൈഗർ

ഈ വർഷം ആദ്യം പുറത്തിറക്കിയ റെനോ കൈഗർ നിലവിൽ 5.46 ലക്ഷം മുതൽ 10.09 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ ലഭ്യമാണ്. സബ് കോംപാക്‌ട് എസ്‌യുവിക്ക് 72 bhp കരുത്തുള്ള, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ അല്ലെങ്കിൽ 100 bhp നൽകുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയാണ് കരുത്ത് പകരുന്നത്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡ് ആണെങ്കിലും ഓട്ടോമാറ്റിക് പ്രേമികൾക്കായി ടർബോ പെട്രോൾ വേരിയന്റുകളിൽ 5 സ്റ്റെപ്പ് CVT ഓട്ടോമാറ്റിക്കും ഒരു എഎംടി യൂണിറ്റും ഫ്രഞ്ച് വാഹന നിർമാതാക്കൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൈഗറിന്റെ ടർബോ മോഡലുകളിൽ നോർമൽ, ഇക്കോ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് റൈഡിംഗ് തരമനുസരിച്ച് യഥേഷ്‌ടം മാറാം.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

മാത്രമല്ല ഈ സെഗ്മെന്റിൽ ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന വാഹനവും റെനോ കൈഗറാണ്. ARAI സാക്ഷ്യപ്പെടുത്തിയ 20.5 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ കോംപാക്‌ട് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. RXE, RXL, RXT, RXT (O), RXZ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് എസ്‌യുവി തെരഞ്ഞെടുക്കാനാവുന്നത്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

നിസാൻ മാഗ്നൈറ്റ്

2020 ഡിസംബറിൽ പുറത്തിറക്കിയ മാഗ്‌നൈറ്റ് നിസാന് ഇന്ത്യയിൽ പുതുജീവൻ നൽകിയ മോഡലാണ്. 72 bhp, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 100 bhp, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളാണ് കോംപാക്‌ട് എസ്‌യുവിയിൽ ജാപ്പനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. 5.71 ലക്ഷം മുതൽ 10.15 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി മുടക്കേണ്ട എക്സ്ഷോറൂം വില.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് മോഡൽ ലൈനപ്പ് സ്വന്തമാക്കാനാവുക. ഇതേ എഞ്ചിൻ തന്നെയാണ് റെനോ കൈഗറിലും കാണാനാവുന്നത്. രണ്ടും ഒരേ പ്ലാറ്റ്ഫോമിനെയും അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എറൗണ്ട് വ്യൂ മോണിറ്റർ, രണ്ട് സ്‌ക്രീനുകൾ എന്നിങ്ങനെ നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും മാഗ്‌നൈറ്റിന് അവകാശപ്പെടാനുണ്ട്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

ടാറ്റ നെക്സോൺ

നിലവിൽ രാജ്യത്തെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. 7.28 ലക്ഷം രൂപ മുതൽ 13.23 ലക്ഷം രൂപ വരെയാണ് മോഡലിന്റെ എക്സ്ഷോറൂം വില. XE, XM, XZ, XZ+, XZ+ (O) എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലായാണ് വാഹനം വിപണിയിൽ എത്തുന്നത്.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

നെക്സോണിന്റെ XM, XZ+, XZ+ (O) ഓപ്‌ഷണൽ എന്നിവയിലാണ് ടാറ്റ എഎംടി ഗിയർബോക്‌സ് വാഗ്ദാനം ചെയ്യുന്നത്. ഈ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ എസ്‌യുവി മോഡലും ഇതുതന്നെയാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായാണ് വാഹനം തെരഞ്ഞെടുക്കാനാവുക.

എസ്‌യുവി പ്രേമിയാണോ? ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇവ

നെക്സോണിലെ പെട്രോൾ എഞ്ചിൻ പരമാവധി 110 bhp കരുത്തിൽ 170 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ വേരിയന്റ് 110 bhp പവറിൽ 260 Nm torque വികസിപ്പിക്കുകയും ചെയ്യും. ഗിയർബോക്‌സ് ഓഫ്ഷനിൽ 6 സ്പീഡ് മാനുവലും എഎംടിയുമാണ് ഉൾപ്പെടുന്നത്.

Most Read Articles

Malayalam
English summary
The most affordable small suvs that you can buy in india
Story first published: Wednesday, October 27, 2021, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X