ടാറ്റ സഫാരിക്ക് 63.50 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഇന്ത്യൻ വിപണിയിൽ നിർമിക്കുന്ന നിരവധി വാഹനങ്ങളാണ് കമ്പനികൾ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യുന്നത്. എന്നാൽ അയൽരാജ്യത്തെത്തുന്ന ഇത്തരം മോഡലുകൾക്ക് ഇവിടെ വിൽക്കുന്നതിലും ഇരട്ടിയിലധികമാണ് വിലയെന്നത് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും?

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഒരു മെയ്‌ഡ് ഇൻ ഇന്ത്യ പ്രൊഡക്‌ടിന് ഇത്രയുമധികം വിലയുണ്ടോയെന്ന് വരെ നാം ചിന്തിച്ചുപോവാറുണ്ട്. വാഹനങ്ങൾക്ക് വളരെ വലിയ നികുതി ചുമത്തപ്പെടുന്നതു തന്നെയാണ് ഇതിനു പിന്നിലുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഇന്ത്യയിൽ 20 ലക്ഷം രൂപയുള്ള അതേ കാറിന് ഇന്ത്യയിലെ വിലയെ അപേക്ഷിച്ച് മൂന്നു മടങ്ങ് വരെ വില കൂടുതലായിരിക്കും നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ. കൂടാതെ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന നിരവധി കാറുകൾ പാകിസ്ഥാനിലും ലഭ്യമാണ്. എന്നാൽ ഇവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്ന അതേ കാറുകളുടെ വില കേട്ടാൽ നിങ്ങൾ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കും.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഉദാഹരണത്തിന് പറഞ്ഞാൽ ജനപ്രിയമായ ടാറ്റ സഫാരിക്ക് ഇന്ത്യയിൽ 15.25 മുതൽ 23.46 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ മൂന്ന് വരിയുള്ള എസ്‌യുവിയുടെ വില നേപ്പാളിൽ 63.56 ലക്ഷം രൂപയ്ക്ക് തുല്യമാണെന്ന് കേട്ടാൽ നിങ്ങൾ ഞെട്ടരുത്. കാരണം അതാണ് വാസ്‌തവം.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

അതായത് നേപ്പാളിൽ വിൽപ്പനയ്ക്ക് എത്തുന്ന ടാറ്റ സഫാരിക്ക് ഇന്ത്യയിലേതിനേക്കാൾ 2.7 മടങ്ങ് വില കൂടുതലാണെന്ന് സാരം. 6, 7 സീറ്റർ ഓപ്ഷനുകളിലെത്തുന്ന എസ്‌യുവിക്ക് NPR 83.49 ലക്ഷം എന്ന പ്രാരംഭ വിലയിലാണ് അവിടെ വിൽപ്പനയ്ക്ക് എത്തുന്നത്. അതേസമയം സഫാരിയുടെ ടോപ്പ് വേരിയന്റിനായി ഒരു കോടി രൂപയിലധികം വരും.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഇന്ത്യയിൽ 7.15 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വിലയുള്ള കിയ സോനെറ്റിന് നേപ്പാളിൽ അടിസ്ഥാന വിലയായ 36.90 ലക്ഷം എൻപിആർക്കാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 23.10 ലക്ഷം രൂപയായി മാറുന്നു. ഹൈ-എൻഡ് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്ക് നേപ്പാളിൽ മൊത്തം നികുതിയുടെ 298 ശതമാനം വരെ അടക്കേണ്ടി വരുമെന്നതാണ് ഈ ഉയർന്ന വിലയുടെ കാരണം.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

പാകിസ്ഥാൻ വാഹന വ്യവസായത്തെക്കുറിച്ച് സംസാരിച്ചാൽ ആൾട്ടോ, വാഗൺആർ, സ്വിഫ്റ്റ് എന്നിവയുൾപ്പെടെ ഇന്ത്യയിലും ലഭ്യമായ നിരവധി കാറുകൾ സുസുക്കി രാജ്യത്ത് വാഗ്ദാനം ചെയ്യുന്നുണ്ട്.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

പാകിസ്ഥാനിൽ ആൾട്ടോയുടെ വില ആരംഭിക്കുന്നത് 14.75 ലക്ഷം PKR മുതലാണ്. അതായത് ഏകദേശം 6 ലക്ഷം രൂപ. പാകിസ്ഥാനിലെ വാഗൺആറിന് 20.84 ലക്ഷം രൂപ മുതലാണ് വില മുടക്കേണ്ടത്. ഇത് ഏകദേശം 8.47 ലക്ഷം രൂപയോളം മൂല്യം വരും.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

പുതിയ തലമുറ വാഗൺആർ ഇപ്പോൾ മൂന്ന് വർഷത്തിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിക്കുന്നുണ്ടെങ്കിലും പാകിസ്ഥാനിൽ വിൽപ്പനയ്ക്ക് എത്തുന്ന വാഗൺആർ യഥാർഥത്തിൽ മുൻ തലമുറ പതിപ്പാണെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല അവിടെ വിൽക്കുന്ന ആൾട്ടോ യഥാർഥത്തിൽ ജപ്പാനിലുള്ള കെയ് കാറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഇതിന് 39 bhp കരുത്ത് നൽകുന്ന ചെറിയ 658 സിസി എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നതും. മറുവശത്ത് സ്വിഫ്റ്റ് പാകിസ്ഥാനിൽ വിൽക്കുന്നത് അടിസ്ഥാന വിലയായ 27.74 ലക്ഷം രൂപയ്ക്കാണ്. അതായത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 11.28 ലക്ഷം രൂപയോളമെന്ന് ചുരുക്കം.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഇതിനു വിപരീതമായി ഇന്ത്യയിൽ മാരുതി സുസുക്കി ആൾട്ടോയുടെ വില വെറും 3.39 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം വാഗൺആറിനും സ്വിഫ്റ്റിനും യഥാക്രമം 5.47 ലക്ഷം രൂപയും 5.92 ലക്ഷം രൂപയുമാണ് നമ്മുടെ വിപണിയിലെ പ്രാരംഭ എക്സ്ഷോറൂം വില.

ടാറ്റ സഫാരിക്ക് 63.5 ലക്ഷം രൂപയോ? നേപ്പാളിലെയും പാകിസ്ഥാനിലെയും ഇന്ത്യൻ കാറുകളുടെ വില അറിയാം

ഈ കാറുകളുടെ വില ഇന്ത്യൻ വിപണിയിൽ വിലയേക്കാൾ ഇരട്ടിയാണെന്ന് ഇത് വെളിപ്പെടുത്തുന്നു.

Most Read Articles

Malayalam
English summary
The prices of made in india cars in neighbouring countries
Story first published: Thursday, May 12, 2022, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X