ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

വാഹനങ്ങളുടെ ഉപയോഗത്തിലായാലും ഉത്പാദനത്തിലായാലും ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. പണ്ട് വാഹനങ്ങൾ ഉണ്ടായിരുന്ന വീടുകൾ കുറവാണെങ്കിൽ ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്. ഒരു ടൂവീലർ എങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ ചുരുക്കം മാത്രമേ കാണാനാവൂ.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യയിലെ വാഹന വിപണിയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ 1897-ലാണ് ആദ്യമായി ഒരു വാഹനം നിരത്തിലിറങ്ങിയതെന്ന് നിങ്ങൾക്കറിയാമോ? ശരിക്കും പറഞ്ഞാൽ 1930 വരെ ഇന്ത്യയിൽ നിർമാണ സൗകര്യങ്ങൾ ഇല്ലായിരുന്നുവെന്നതാണ് വസ്‌തുത. മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയാണ് ചെയ്‌തിരുന്നത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഹിന്ദുസ്ഥാൻ മോട്ടോർസ്, പ്രീമിയർ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് കാറുകൾ നിർമിക്കാൻ തുടങ്ങിയ 1940-കളുടേതാണ് ഉത്പാദന പ്രക്രിയയിലെ ചരിത്രപരമായ ദശകം. 1940 ന് ശേഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ആദ്യ കാർ അംബാസിഡർ ആയിരുന്നു അതും 1942-ൽ ഹിന്ദുസ്ഥാൻ.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

പിന്നീടാണ് 1944-ൽ പ്രീമിയറും അവിടുന്ന് യഥാക്രമം ക്രിസ്‌ലർ, ഡോഡ്ജ്, ഫിയറ്റ് കാറുകളും ഇന്ത്യൻ നിരത്തുകളിൽ എത്തിത്തുടങ്ങിയത്. അതേ ദശകത്തിൽ തന്നെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കാൻ തുടങ്ങി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര 1945-ൽ രണ്ട് സഹോദരന്മാർ സ്ഥാപിച്ചതാണ്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

അതേ വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ ജെആർഡി ടാറ്റ ജംഷഡ്പൂരിൽ ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി സ്ഥാപിച്ചു. ഇതാണ് ഇപ്പോഴത്തെ ടാറ്റ മോട്ടോർസ് എന്ന പേരിൽ അറിയപ്പെടുന്നത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ കമ്പനിയാണ് ഹിന്ദുസ്ഥാൻ മോട്ടോർസ്. മോറിസ് ഓക്‌സ്‌ഫോർഡ് മോഡലുകൾ വികസിപ്പിക്കുന്നതിനായി മോറിസ് മോട്ടോർസുമായി സാങ്കേതിക സഹകരണത്തോടെയാണ് കൊൽക്കത്തയിൽ ഹിന്ദുസ്ഥാൻ മോട്ടോർസ് സ്ഥാപിക്കുന്നത്. ഇതാണ് പിന്നീട് അംബാസിഡറായി മാറിയത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

1947-ൽ സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ കാർ സാഹോദര്യത്തെ പൂരകമാക്കുന്നതിനായി ഒരു വാഹന ഘടക നിർമാണ വ്യവസായം ആരംഭിക്കാൻ ഇന്ത്യൻ സർക്കാരും ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് 1953-ൽ ഒരു ഇറക്കുമതി സബ്‌സ്റ്റിറ്റ്യൂഷൻ പ്രോഗ്രാം ആരംഭിക്കുന്നത്. ഇത് പൂർണമായും ബിൽറ്റ്-അപ്പ് കാറുകളുടെ ഇറക്കുമതി നിയന്ത്രിക്കാനായി കൊണ്ടുവന്ന നയമായിരുന്നു.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

1960 മുതൽ 1980 വരെ ഇന്ത്യൻ വിപണിയിൽ ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ആധിപത്യമാണ് കാണാനായത്. അംബാസഡർ മോഡൽ കാരണം വലിയ തോതിലുള്ള വിൽപ്പനയാണ് കമ്പനി കൈവരിച്ചത്. എന്നാൽ 1950 മുതൽ 1960 വരെ ഇറക്കുമതിയിൽ ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾ കാരണം വാഹന വ്യവസായം മന്ദഗതിയിലാണ് വളർന്നത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഈ അടിച്ചമർത്തൽ ഘട്ടത്തിന് തൊട്ടുപിന്നാലെ വാഹനങ്ങൾക്കായുള്ള ആവശ് രാജ്യത്ത് വർധിക്കുകയാണുണ്ടായത്. പക്ഷേ ഒരു പരിധിവരെ പ്രധാനമായും ട്രാക്ടറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വിഭാഗത്തിലായിരുന്നുവെന്നു മാത്രം. 1980-കളിൽ ഹിന്ദുസ്ഥാൻ, പ്രീമിയർ എന്നീ രണ്ട് സ്ഥാപനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ പങ്കാളിയായ മാരുതി ഉദ്യോഗ് ലിമിറ്റഡ് രൂപംകൊള്ളുന്നത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

വാഹന വിപണിയെ പിന്നീട് ഇതുവരെ നയിച്ചത് ഈ ബ്രാൻഡാണന്നു പറയാം. ഉദാരവത്ക്കരണ കാലഘട്ടത്തിന് തൊട്ടുപിന്നാലെ കർശനമായ നയങ്ങൾ കാരണം മുമ്പ് ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താൻ സാധിക്കാതിരുന്ന കമ്പനിയുടെ വരവ് വാഹന സംസ്ക്കാരത്തെ തന്നെ മാറ്റിമറിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണാനായത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ പരിണാമം

1950 മുതൽ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം "ലൈസൻസ്, ക്വോട്ട, പെർമിറ്റ് രാജ്" ആയിരുന്നു ഇത്. പക്ഷേ 1991-ൽ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാൻ ഇന്ത്യ നിർബന്ധിതരായി. അതാണ് "ഉദാരവത്ക്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം" എന്ന പേരിൽ അറിയപ്പെടുന്നത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഉദാരവത്ക്കരണത്തിനുശേഷം മാരുതിയും സുസുക്കിയും തമ്മിലുള്ള സഖ്യം രൂപംകൊണ്ടു. ഒരു ഇന്ത്യൻ കമ്പനിയും ഒരു വിദേശ കമ്പനിയും തമ്മിലുള്ള ആദ്യത്തെ സംയുക്ത സംരംഭമായിരുന്നു ഇത്. സാവധാനത്തിലും ക്രമാനുഗതമായും, സാമ്പത്തിക പരിഷ്ക്കാരങ്ങൾ രാജ്യത്ത് നടപ്പിലായതോടെ ഹ്യുണ്ടായി, ഹോണ്ട തുടങ്ങിയ പ്രമുഖ വിദേശ കമ്പനികളുടെ കടന്നുവരവിനും ഇന്ത്യ സാക്ഷ്യംവഹിച്ചു.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2000 മുതൽ 2010 വരെ മിക്കവാറും എല്ലാ പ്രമുഖ വാഹന കമ്പനികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണ സൗകര്യങ്ങൾ സ്ഥാപിച്ച് ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണുണ്ടായത്. 2000-ത്തിന്റെ തുടക്കത്തിൽ നിർമാണ പ്രക്രിയ ശക്തി പ്രാപിച്ചതിനാൽ ആ കാലഘട്ടത്തിൽ കാർ കയറ്റുമതികൾ വളരെ മന്ദഗതിയിലായിരുന്നു.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാർ ബ്രാൻഡുകളിലൊന്നായ മാരുതി സുസുക്കി പ്രധാന യൂറോപ്യൻ വിപണികളിലേക്ക് വാഹനങ്ങൾ അയയ്ക്കാൻ തുടങ്ങിയതും ഇക്കാലയളവിലാണ്. ഇതേ ദശകത്തിൽ തന്നെ വാഹനങ്ങൾ പുറംതള്ളുന്ന മലിനീകരണം കുറയ്ക്കുന്നതിന് നിർബന്ധിത മലിനീകരണ മാനദണ്ഡങ്ങൾ ഇന്ത്യൻ സർക്കാർ കൊണ്ടുവന്നു.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

2000-ൽ വാഹന മലിനീകരണം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി കേന്ദ്ര സർക്കാർ "ഇന്ത്യ 2000" എന്ന തലക്കെട്ടിൽ മാനദണ്ഡങ്ങൾ പുറത്തിറക്കി. പിന്നീട് നവീകരിച്ച മാർഗനിർദ്ദേശങ്ങൾ ഭാരത് സ്റ്റേജ് എമിഷൻ സ്റ്റാൻഡേർഡുകൾ എന്നറിയപ്പെടുന്നു.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ഈ മാനദണ്ഡങ്ങൾ കർശനമായ യൂറോപ്യൻ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതിനാൽ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ 'ഭാരത് സ്റ്റേജ്' എന്നറിയപ്പെടുകയും പ്രധാന നഗരങ്ങളിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. നിലവിൽ ഇത് ബിഎസ്-VI ഘട്ടത്തിൽ വരെ എത്തിനിൽക്കുകയാണ്. ഇന്ന് ഇന്ത്യയിൽ ലോകത്തിലെ തന്നെ മിക്ക വാഹന നിർമാണ കമ്പനികളും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

ദേശീയ, അന്തർദേശീയ വിപണികൾക്കായി ഉദ്ദേശിച്ചിട്ടുള്ള വാഹനങ്ങൾ നിർമിക്കുന്നതിനായി കാർ നിർമാതാക്കൾക്ക് അവരുടെ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഇന്ത്യൻ കാർ വ്യവസായത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്ന മൂന്ന് പ്രമുഖ പ്രദേശങ്ങൾ തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവിടങ്ങളിലാണ്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

തെക്കൻ മേഖലയിൽ ചെന്നൈയാണ് വാഹന നിർമാണ കേന്ദ്രങ്ങൾ കൂടുതലുള്ളതെന്ന് പറയാം. മുംബൈയും പൂനെ ബെൽറ്റും രണ്ടാം സ്ഥാനത്താണ്. വടക്കോട്ട് നോക്കിയാൽ എൻസിആറിന് വാഹന നിർമാണ സൗകര്യങ്ങളുടെ കേന്ദ്രീകരണത്തിൽ ന്യായമായ പങ്കുണ്ട്. 2009-ൽ ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌ലൻഡ് എന്നിവയ്ക്ക് പിന്നിൽ പാസഞ്ചർ കാറുകളുടെ നാലാമത്തെ വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ മാറിയതും ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിൽ ഒന്നായിരുന്നു.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

രാജ്യത്തെ മൊത്തം വാഹന ഉത്പാദനത്തിന്റെ 79.17 ശതമാനവും ഇരുചക്ര വാഹനങ്ങളുടെ സംഭാവനയാണെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ മറ്റ് വിദേശീയ കമ്പനികളോട് ഇന്ത്യയിൽ നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാനും കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നുണ്ട്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

വിദേശ ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് ഇന്ത്യ 125 ശതമാനം ഇറക്കുമതി നികുതി ചുമത്തുമ്പോൾ ഗിയർബോക്‌സുകൾ, എയർബാഗുകൾ, ഡ്രൈവ് ആക്‌സിലുകൾ തുടങ്ങിയ ഘടകങ്ങളുടെ ഇറക്കുമതി നികുതി 10 ശതമാനം ആണ്. അതിനാൽ പൂർണമായും നിർമിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്നതിനു പകരം ഇന്ത്യയിൽ അസംബിൾ ചെയ്യാനാണ് കേന്ദ്ര സർക്കാർ വാഹന കമ്പനികളോട് ആവശ്യപ്പെടുന്നത്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

വിദഗ്ധ തൊഴിലാളികളുടെ വലിയൊരു ശേഖരവും വളരുന്ന സാങ്കേതിക അടിത്തറയും ഇന്ത്യയിലുണ്ട് എന്നതിനാൽ രാജ്യത്തെ തൊഴിലവസരങ്ങൾ കൂട്ടാൻ ഇതിലൂടെ സഹായിക്കും. 20.8 ശതമാനം വളർച്ചാ നിരക്കോടെ ലോകത്തിലെ 12-ാമത്തെ വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇത് ആഡംബര കാറുകളുടെ ആവശ്യം വർധിപ്പിക്കുന്നുമുണ്ട്.

ഹിന്ദുസ്ഥാന്റെ പങ്കും മാരുതിയുടെ വരവും; ഇന്ത്യൻ വാഹന വിപണിയുടെ ഹ്രസ്വ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

വാഹന വ്യവസായത്തിന്റെ വികാസം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വളരെയധികം സംഭാവന നൽകിയിട്ടുമുണ്ട്. ധനകാര്യ, ഇൻഷുറൻസ് മേഖലകളിലും ഇതിന്റെ സഹായം എത്തി. കാലക്രമേണ 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം വാഹന ഇൻഷുറൻസ് സ്ഥാപിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തു. ഇന്ത്യൻ റോഡുകളിൽ ഓടുന്ന വാഹനങ്ങൾക്ക് നിർബന്ധിത ഇൻഷുറൻസ് അത് പ്രഖ്യാപിച്ചു.

Most Read Articles

Malayalam
English summary
The role of hindustan and the arrival of maruti a brief history of indian automobile industry
Story first published: Tuesday, June 21, 2022, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X