തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

ഇന്ത്യയിൽ പരീക്ഷണത്തിന് തയാറാവുന്ന ചുരുക്കം ചില വാഹന നിർമാതാക്കൾ മാത്രമാണുള്ളത്. എന്നാൽ മറുവശത്ത് തൊട്ടാൽ കൈപൊള്ളുന്ന കാര്യങ്ങളിൽ പോലും പരീക്ഷണത്തിന് തയാറാവുന്നവരാണ് ജർമൻ ബ്രാൻഡായ ഫോക്‌സ്‌വാഗൺ.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

ആദ്യത്തെ ടർബോ പെട്രോൾ എഞ്ചിനുകളിലൊന്നും ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സും പുറത്തിറക്കിയാണ് ഫോക്‌സ്‌വാഗൺ ഇന്ത്യൻ ഉപഭോക്താക്കളെ കൈയിലെടുത്തതെന്ന് പറയാം. നാം പൊതുവെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നുവിളിക്കുന്ന സംവിധാനത്തെ ജർമൻ ബ്രാൻഡ് വിളിക്കുന്നത് DSG എന്നാണ്.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

1.2 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനൊപ്പമാണ് ഫോക്‌സ്‌വാഗൺ രാജ്യത്തെ ആദ്യത്തെ ഹോട്ട് ഹാച്ചുകളിൽ ഒന്നായ പോളോ ജിടി പുറത്തിറക്കിയത്. തുടർന്ന് സെഡാൻ പതിപ്പായ വെന്റോയിലേക്കും ഇതേ എഞ്ചിൻ പരിചയപ്പെടുത്തി. ശരിക്കും ഇന്ത്യൻ വാഹന വിപണിയുടെ വഴിത്തിരിവായിരുന്നു ഈ ടർബോ-ഡിസിടി കോമ്പിനേഷൻ എന്നു പറയാം.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

ഇന്നും ഈ എഞ്ചിന് ഏറെ ആരാധകരാണ് ഇന്ത്യയിലുള്ളത്. ഇതിന്റെ കരുത്തൻ പെർഫോമൻസിനെ വെല്ലുവിളിക്കാൻ പാകത്തിന് ഒരു എഞ്ചിനും രാജ്യത്തെ മറ്റ് എതിരാളി കമ്പനികൾക്ക് പരിചയപ്പെടുത്താനാവാത്തതുമാണ് ഫോക്‌സ്‌വാഗണിന്റെ വിജയവും. ബ്രാൻഡിന്റെ 1.2 ലിറ്റർ TSI 4-സിലിണ്ടർ എഞ്ചിനെ വ്യത്യസ്‌തമാക്കുന്നത് എന്തെല്ലാമാണെന്ന് പരിശോധിച്ചാലോ?

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

കടന്നുവരവ്

ജർമൻ കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഈ ടർബോ പെട്രോൾ എഞ്ചിൻ 2013-ലാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. 1.6 പെട്രോളിന് പകരം പ്രീമിയം ഹാച്ച്ബാക്കായ പോളോയിലേക്കാണ് ഈ ഹൈ-ടെക്, ഡയറക്ട്-ഇഞ്ചക്ഷൻ 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ കടന്നുവരുന്നത്.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

7 സ്പീഡ് DSG, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകൾക്കൊപ്പം പോളോ എത്തിയപ്പോൾ രാജ്യത്തെ പെർഫോമൻസ് പ്രേമികളെല്ലാം വാഹനത്തിനെ നെഞ്ചിലേറ്റി. പോളോ ജിടിയിലെ 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് പകരമായി എത്തിയ ഈ എഞ്ചിൻ ഉപയോഗിച്ചാണ് TSI എന്ന പദവും കമ്പനി ഉപയോഗിക്കാൻ തുടങ്ങിയതും.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

പിന്നീട് പോളോ ജിടി TSI പുറത്തിറക്കിയതിന് ശേഷം അതേ വർഷം തന്നെ കമ്പനി സെഡാൻ പതിപ്പായ വെന്റോയ്ക്കും ഇതേ പരിഗണന നൽകി. എന്നാൽ 1.6 ലിറ്റർ എഞ്ചിൻ ഉപേക്ഷിക്കുന്നതിനു പകരം ജർമൻ ബ്രാൻഡ് TSI എഞ്ചിൻ സഹിതം വാഹനം വിറ്റു. പോളോയെപ്പോലെ വെന്റോയ്ക്കും ഇതേ ഗിയർബോക്‌സ് കോമ്പോയാണ് സമ്മാനിച്ചത്.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

പെർഫോമൻസ് കണക്കുകൾ ഇങ്ങനെ

കടലാസിൽ കാര്യമായി പെഫോമൻസ് കാണാനാവില്ലെങ്കിലും വാഹം ഓടിച്ചാൽ പിന്നെ അതിൽ നിന്നും ഇറങ്ങാൻ തോന്നത്തത്ര മികവായിരുന്നു1.2 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനുണ്ടായിരുന്നത്. 1197 സിസി ശേഷിയുള്ള ഈ യൂണിറ്റിന് പരമാവധി 105 bhp കരുത്തിൽ 175 Nm torque വരെയാണ് ഉത്പാദിപ്പിക്കാൻ സാധിച്ചിരുന്നത്.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

ബജറ്റ് കാറുകളിലെ പവർഫുൾ എന്ന വിശേഷണത്തിന് ഒതുകുന്ന പെർഫോൻസാണ് ഫോക്‌സ്‌വാഗൺ ഈ എഞ്ചിനിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് നൽകിയത്. അത്രയും മനോഹരമായ് ഡ്രൈവിംഗ് മികവ് നൽകാൻ ഇന്നത്തെ ആധുനിക ടർബോ കാറുകൾക്ക് പോലും സാധിച്ചിരുന്നില്ലെന്നു വേണം പറയാൻ. എന്നാൽ എതിരാളികളെല്ലാം അന്നു വിമർശനമുന്നയിച്ചത് മൈലേജ് കണക്കുകളിലെ പോരായ്‌മയെ സംബന്ധിച്ച് മാത്രമാണ്.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

1.2 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിന് ARAI സാക്ഷ്യപ്പെടുത്തിയ 16 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെട്ടങ്കിലും ഈ കണക്കുകൾ ആർക്കും ലഭിച്ചില്ലെന്നു വേണം പറയാൻ. ഇന്ത്യയിലെ കാർ ട്യൂണിംഗ് കമ്മ്യൂണിറ്റിയിലും എഞ്ചിൻ വളരെ ജനപ്രിയമായിരുന്നു.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

ഈ ചെറിയ 1.2 ലിറ്റർ TSI എഞ്ചിനെ റീ ട്യൂണിങ്ങിലൂടെ കൂടുതൽ കരുത്തുറ്റരാക്കിയവരും നമുക്കിടയിലുണ്ട്. അതായത് പരമാവധി 140 bhp കരുത്തിൽ 240 Nm torque വരെ ഉത്പാദിപ്പിക്കാൻ ഈ എഞ്ചിനെ ശേഷിയുള്ളതാക്കിയെന്ന് സാരം. മെക്കാനിക്കൽ അപ്‌ഗ്രേഡുകളിലൂടെ നിരവധി പോളോകളും വെന്റോകളും റാലി റേസിംഗിന്റെ രൂപത്തിൽ മോട്ടോർസ്‌പോർട്‌സിലേക്കും ഇന്ത്യയിലെ TSI കപ്പിലേയും വരെ നിറസാന്നിധ്യമായിരുന്നു.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

പതിയെ പിൻവാങ്ങുന്നു

ഫോക്‌സ്‌വാഗൺ പോളോയും ഫോക്‌സ്‌വാഗൺ വെന്റോയും മാത്രമാണ് ഈ ഐതിഹാസിക എഞ്ചിനുമായി എത്തിയ കാറുകൾ. രണ്ട് മോഡലുകളും 2020-ന്റെ ആരംഭം വരെ 1.2 ലിറ്റർ TSI പതിപ്പുകളിൽ നമ്മുടെ രാജ്യത്ത് ലഭ്യമായിരുന്നു. എന്നാൽ ഇന്ത്യയിൽ 2020-ൽ നടപ്പിലാക്കിയ കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളാണ് ഈ എഞ്ചിൻ നിർത്തലാക്കാൻ കാരണമായത്.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

പുതിയ മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിന് ശേഷം 1.2 ലിറ്റർ TSI യൂണിറ്റിന് പകരം കൂടുതൽ പ്രായോഗികമായ ചെറിയ 1.0 ലിറ്റർ TSI എഞ്ചിനുമായാണ് ഫോക്‌സ്‌വാഗൺ കടന്നുവന്നത്. ഇത് സമാനമായ പവർ, ടോർക്ക് കണക്കുകൾ തന്നെയാണ് വാഗ്‌ദാനം ചെയ്‌തതും. കൂടാതെ വ്യത്യസ്ത ഗിയർ അനുപാതങ്ങളുള്ള അതേ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളും മോഡലുകൾക്ക് ലഭിച്ചു.

തരംഗമായ ഫോക്‌സ്‌വാഗൺ 1.2 TSI 4-സിലിണ്ടർ എഞ്ചിൻ! ആ കഥയിങ്ങനെ

എന്നാൽ ബ്രാൻഡിന്റെ 7 സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റിനു പകരം 6 സ്പീഡ് ടോർക്ക് കൺവെർട്ടറും 3 സിലിണ്ടറുകളും ഉള്ള ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമാണ് ഫോക്‌സ്‌വാഗൺ പോളോ, വെന്റോ കാറുകൾക്കായി നൽകിയത്.

Most Read Articles

Malayalam
English summary
The story of volkswagen 1 2 tsi 4 cylinder engine in india details
Story first published: Wednesday, June 29, 2022, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X