നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ഒരു കാർ വാങ്ങുമ്പോൾ ആദ്യം തന്നെ മനസിലേക്ക് ഓടിയെത്തുന്ന വാഹന കമ്പനികളിൽ ഒന്നായി ടാറ്റ മോട്ടോർസ് മാറിയിട്ട് അധിക കാലമൊന്നുമായിട്ടില്ല. പത്തുവർഷം പിന്നോട്ടു ചിന്തിച്ചാൽ ടാറ്റ കാറുകൾക്ക് മുന്നിൽ നെറ്റിചുളിച്ചിരുന്ന തലമുറയായിരുന്നു നമുക്കുണ്ടായിരുന്നത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ഇതെല്ലാം മാറ്റിമറിച്ച് ഇന്ത്യയുടെ സ്വന്തം കാർ നിർമാതാക്കളായ ടാറ്റ ജനഹൃദയങ്ങൾ തന്നെ കീഴടക്കി എന്നുതന്നെ വേണം പറയാൻ. പ്രത്യേകിച്ചും സുരക്ഷക്ക് പ്രാധാന്യം കൊടുത്തതു മുതലാണ് ജനപ്രീതിയാർജിക്കാൻ ടാറ്റ കാറുകൾക്ക് സാധിച്ചതും. അങ്ങനെ സ്വന്തം നാട്ടില്‍ ഏറെ വൈകി അംഗീകാരം ലഭിച്ചുതുടങ്ങിയ വാഹനങ്ങളാണ് ടാറ്റയുടേത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

എൻക്യാപ് റേറ്റിംഗുകളും അവർ കൊണ്ടുവരുന്ന പുതിയ സാങ്കേതികവിദ്യകളും ചേർന്നതോടെ ടാറ്റയ്ക്ക് ശോഭനമായ ഭാവിയാണ് തെളിഞ്ഞത്. ചുരിക്കി പറഞ്ഞാൽ ഒരു കാറിന്റെ സുരക്ഷയെ കുറിച്ച് ഇന്ത്യക്കാരെ ചിന്തിക്കാൻ പഠിപ്പിച്ചത് വരെ ടാറ്റയാണ്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

നെക്സോൺ, ടിയാഗോ പോലുള്ള ജനപ്രീയ മോഡലുകൾ കളംനിറയുന്നതിനു മുമ്പുതന്നെ ടാറ്റ ചില മികച്ച കാറുകൾ വിപണിയിൽ അണിനിരത്തിയിരുന്നു. എന്നാൽ അന്ന് കണ്ണടച്ച് വിശ്വസിക്കാൻ മാത്രം കമ്പനി വളർന്നിരുന്നില്ല. ഇന്ന് മാരുതി, ടൊയോട്ട പോലുള്ള ബ്രാൻഡുകളുടെ സെക്കൻഡ് ഹാൻഡ് കാറുകളെ പോലെ തന്നെ കണ്ണുംപൂട്ടി മേടിക്കാനാവുന്ന മികച്ച ചില വാഹനങ്ങളെയാണ് പരിചയപ്പെടുത്താൻ പോകുന്നത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടാറ്റ ബോൾട്ട്

ടിയാഗോയ്ക്ക് വഴി തുറന്ന മോഡലാണ് ബോൾട്ട്. ശരിക്കും കാലംതെറ്റി വിപണിയിലെത്തിയ കാറായിരുന്നു ഇതെന്നു വേണമെങ്കിലും പറയാം. ഹോട്ട് ഹാച്ച് എന്നുവിളിക്കാവുന്ന വാഹനത്തെ 2015 ഓടെയാണ് ടാറ്റ വിപണിയിൽ എത്തിക്കുന്നത്. ടാറ്റ ഇൻഡിക്ക വിസ്റ്റയുടെ പിൻഗാമി എന്ന വിശേഷണവും ബോൾട്ടിനുള്ളതാണ്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

യൂസ്‌ഡ് കാർ വിപണിയിൽ ഒരു ഹാച്ച്ബാക്ക് തിരയുകയാണെങ്കിൽ ടാറ്റ ബോൾട്ട് ഒരു നല്ല തെരഞ്ഞെടുപ്പ് തന്നെയാണ്. അധിക കംപ്ലയിന്റുകളോ മെയിന്റനെൻസ് ചെലവുകളോ ഇല്ലാതെ ഈ വാഹനത്തെ കൊണ്ടുനടക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

റെവോട്രോണ്‍ ശ്രേണിയില്‍പെട്ട 1.2 ലിറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ പെട്രോള്‍ എഞ്ചിനാണ് ബോൾട്ടിന്റെ മറ്റൊരു ആകർഷണം. ഇന്നു കാണുന്ന പല ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളേക്കാൾ പരിഷ്‌കൃതമായ യൂണിറ്റാണിതെന്നതും ശ്രദ്ധേയമാണ്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ബോൾട്ടിലെ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 5,000 rpm-ൽ പരമാവധി 90 bhp കരുത്തും 1,750-3,500 rpm-ൽ 140 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതുമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ഹാച്ച്ബാക്കിൽ ലഭ്യമാകുന്നത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടാറ്റ സെസ്റ്റ്

ബോൾട്ടിന്റെ സെഡാൻ വകഭേദമായിരുന്നു സെസ്റ്റ്. ടിഗോറിന്റെ മുൻഗാമിയെന്നും വിശേഷിപ്പിക്കാം. ഗ്ലോബൽ‌ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഇന്ത്യയിലെ പല ജനപ്രിയ കാറുകളും തകർന്നപ്പോൾ നാലു സ്റ്റാറുമായി വ്യത്യസ്‌തമായ മോഡലായിരുന്നു ടാറ്റയുടെ ഈ കോംപാക്‌ട് സെ‍ഡാൻ സെസ്റ്റ്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

അതും ഈ നേട്ടം സ്വന്തമാക്കിയത് ആ കാലത്തായിരുന്നു എന്നതും വലിയൊരു നേട്ടം തന്നെയാണ്. ബോൾട്ടിലുണ്ടായിരുന്ന അതേ ർബോചാർജ്ഡ് പെട്രോൾ, 1.3 ലിറ്റർ മൾട്ടിജെറ്റ് ക്വാഡ്രാജെറ്റ് ഡീസൽ എഞ്ചിൻ ഓപ്ഷനോടെയാണ് സെസ്റ്റിനെ സ്വന്തമാക്കാനാവുന്നത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ഇൻഡിക്ക വിസ്റ്റ

ഇന്ത്യയിലെ ഐതിഹാസിക കാറായിരുന്ന ഇൻഡിക്കയുടെ അവസാന ആവർത്തനമായിരുന്നു വിസ്റ്റ. കരുത്തേറിയ പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരുന്നു വിസ്റ്റയെ 1998-ൽ വിപണിയിലെത്തിയ ഇൻഡിക്കയിൽ നിന്നു വേറിട്ടു നിർത്തിയത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

അക്കാലത്ത് ബ്ലൂടൂത്ത്, യുഎസ്ബി പോർട്ട്, ഓക്സിലറി ഇൻ തുടങ്ങി സൗകര്യങ്ങളിലും സംവിധാനങ്ങളിലൊക്കെ ഇൻഡിക്ക വിസ്റ്റ മുൻനിരയിലായിരുന്നു. ഒരു സെക്കൻഡ് കാർ വാങ്ങുമ്പോൾ പരിഗണിക്കാൻ പറ്റുന്ന ഒരിക്കലും നിങ്ങളെ നിരാശരാക്കാത്ത മോഡലാണിതെന്നും നിസംശയം പറയാം.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ഹൊറൈസൻനെക്സ്റ്റ് പദ്ധതിയിൽ പെട്ട ബോൾട്ട് ഹാച്ച്ബാക്ക് വന്നതോടെയാണ് ഇൻഡിക്ക വിസ്റ്റ കളമൊഴിഞ്ഞത്. മികച്ച എഞ്ചിൻ ഓപ്ഷനും നിർമാണ നിലവാരവും ഏതൊരു മോഡലിൽ നിന്നും വിസ്റ്റയെ വ്യത്യസ്‌തനാക്കും.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടാറ്റ നാനോ

ഇന്ന് വിപണിയിൽ ഇല്ലെങ്കിലും ഏവർക്കും സുപരിചിതമായ മോഡലാണ് ടാറ്റ നാനോ. സാധാരണക്കാർക്ക് ഒരു വാഹനം എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ രത്തൻ ടാറ്റ പുറത്തിറക്കിയ ഇത്തിരി കുഞ്ഞൻ കാറായിരുന്നു നാനോ. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വില കുറഞ്ഞ ചെറുകാർ എന്ന ഖ്യാതിയാണ് ഇവനെ ശ്രദ്ധിക്കാൻ കാരണമായത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

താരതമ്യേന കുറഞ്ഞ ഉത്പാദന ചെലവും, വിലയുമാണ്‌ പ്രധാന‍ സവിശേഷത. കുറഞ്ഞ പരിരക്ഷണ ചെലവ്, ഉയർന്ന മൈലേജ് എന്നീ കാരണങ്ങൾ തന്നെ മതി മികച്ചൊരു സെക്കൻഡ് കാറായി നാനോയെ തെരഞ്ഞെടുക്കാൻ. നീളം മാരുതി 800 നേക്കാൾ എട്ട് ശതമാനം കുറവാണെങ്കിലും ഉ‍ൾവശം 21 ശതമാനം കൂടുതലുണ്ട് എന്നതാണ് കാറിന്റെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

മികച്ച നിർമാണ നിലവാരവും നാനോയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നു. കാഴ്ച്ചയിലേതു പോലെ തന്നെ വേറൊരു കൗതുകവും നാനോയ്ക്ക് ഉണ്ടായിരുന്നു. 2 സിലിണ്ടർ പെട്രോൾ എഞ്ചിനായിരുന്നു അത്. 624 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകിയിരുന്നത്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടിഗോർ, ടിയാഗൊ ജെടിപി

ടാറ്റ സെസ്റ്റ് അല്ലെങ്കിൽ ബോൾട്ട് വാങ്ങാൻ താൽപര്യമില്ലാത്ത ഉപഭോക്താക്കൾക്ക് പരിഗണിക്കാവുന്ന മറ്റൊരു മോഡലുകളാണ് ടിഗോർ ജെടിപി. വിപണിയിൽ ലഭ്യമാകാൻ വളരെ സാധ്യത കുറഞ്ഞ മോഡലുകളാണിവ എന്നത് വേറൊരു യാഥാർഥ്യം.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടാറ്റയും ജയം മോട്ടോർസും സംയുക്തമായി വികസിപ്പിച്ചെടുത്ത പെർഫോമൻസ് കാറുകളാണിവ. വിപണിയിൽ എത്തിയ കാലത്ത് കാര്യമായ വിജയം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും അത്യപൂർവമായ വാഹനം സെക്കൻഡ് വിപണിയിൽ ലഭിക്കാൻ കാത്തിരിക്കുന്നവരുമുണ്ട്.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടാറ്റ ഹെക്‌സ

സുരക്ഷയുടെ പര്യായമാണ് ഹെക്‌സ എന്ന ടാറ്റയുടെ ആഢംബര ക്രോസ്ഓവർ എസ്‌യുവി. ഏറെ വൈകി അംഗീകാരം ലഭിച്ചുവെങ്കിലും അപ്പോഴേക്കും ഈ താരം ഹാരിയറിന് വഴിയൊരുക്കാൻ വിപണി ഒഴിഞ്ഞിരുന്നു. സ്റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഹെക്‌സക്കില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

നെറ്റിചുളിക്കേണ്ട ഈ മോഡലുകൾക്ക് മുന്നിൽ; കണ്ണുംപൂട്ടി വാങ്ങാവുന്ന ടാറ്റയുടെ മികച്ച സെക്കൻഡ് ഹാൻഡ് കാറുകൾ

ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതും ഈ ക്രോസ്ഓവർ എസ്‌യുവിയായിരുന്നു. ഹെക്‌സയുടെ അടിസ്ഥാന വേരിയന്റ് മുതൽ എബിഎസ്, ഇബിഡി, കോര്‍ണറിങ് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആള്‍ വീല്‍ ഡിസ്‌ക് ബ്രേക്ക് എന്നീ സുരക്ഷാ സംവിധാനങ്ങളാണ് ടാറ്റ വാഹനത്തിൽ ഒരുക്കിയിരുന്നത്.

Most Read Articles

Malayalam
English summary
The top second hand tata cars that you can buy without any doubt
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X