'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ടൊയോട്ട എന്ന വാഹന നിർമാതാക്കളെ അറിയാത്തവരായി ആരും തന്നെ കാണില്ല. ഇന്നോവയിലൂടെ ഉലകം വെട്ടിപിടിച്ച ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ആഗോള തലത്തിൽ തന്നെ 40 ശതമാനത്തിലധികം വിപണി വിഹിതമാണുള്ളത്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ഇന്ത്യയിൽ തന്നെ കമ്പനി ഇപ്പോൾ 20 വർഷത്തിലേറെയായി സുരക്ഷിതമായ കാറുകൾ ശക്തമായി വിറ്റഴിക്കുന്നവരാണ്. വാഹന രംഗത്ത് വിപ്ലവം തീർത്ത പേരാണ് ടൊയോട്ട എന്നുതന്നെ പറയാം. ടാൻസാനിയൻ കാടുകൾ, അറേബ്യൻ രാജ്യങ്ങിലെ മരുഭൂമികൾ, ന്യൂയോർക്കിലെ തിരക്കു പിടിച്ച തെരുവുകൾ, ഇന്ത്യയിലെ മലനിരകളിൽ അങ്ങനെ ലോകത്തിന്റെ മുക്കിലെയും മൂലയിലെയും നിറ സാന്നിധ്യമാണ് ഈ ജാപ്പനീസ് ബ്രാൻഡ്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

എന്നാൽ ഒരു കാർ നിർമാതാക്കളായല്ല ടൊയോട്ട പ്രവർത്തനം ആരംഭിച്ചത് എന്നറിഞ്ഞാൽ നിങ്ങൾ നെറ്റിചുളുക്കിയേക്കാം. ആരുമറിയാത്ത ടൊയോട്ടയുടെ ചരിത്രത്തെ കുറിച്ചാണ് ഇനി അറിയാൻ പോവുന്നത്. ശരിക്കും കമ്പനി തുടങ്ങിയത് മറ്റൊന്നായാണ്. സക്കിച്ചി ടൊയോഡ 1918-ൽ തന്റെ മകൻ കിചിരോ ടൊയോഡയ്‌ക്കൊപ്പം ജപ്പാനിലെ ആദ്യത്തെ പവർ ലൂം കണ്ടുപിടിച്ചതോടെയാണ് ബ്രാൻഡിന് തുടക്കമാവുന്നത്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ടൊയോഡ സ്പിന്നിംഗ് ആൻഡ് വീവിംഗ് കമ്പനിയായാണ് ഇന്നത്തെ ടൊയോട്ട തുടക്കംകുറിച്ചത്. ജപ്പാനിൽ ആധുനിക വത്കരണവും വ്യാവസായിക വിപ്ലവങ്ങളും ആരംഭിച്ച കാലം. ദരിദ്ര ചുറ്റുപാടിൽ ജനിച്ച സക്കിച്ചി ടൊയോഡ കണ്ടുപിടിത്തങ്ങളിൽ ആഗ്രഗന്യനായിരുന്നു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

1924 ആയപ്പോഴേക്കും സക്കിച്ചിക്ക് തന്റെ ചിരകാല സ്വപ്നമായിരുന്ന ഒരു ഓട്ടോമാറ്റിക് ലൂം നിർമിക്കാൻ കഴിഞ്ഞു. അങ്ങനെ ടൊയോഡ ഓട്ടോമാറ്റിക് ലൂം വർക്ക്‌സ് 1926-ൽ സ്ഥാപിതമായി. എന്നാൽ കിചിരോ യാത്രകളെ സ്നേഹിച്ചിരുന്നയാളായിരുന്നു. അങ്ങനെ 1920-കളുടെ അവസാനത്തിൽ അദ്ദേഹം യൂറോപ്പിലും യുഎസ്എയിലും സന്ദർശനം നടത്തി. അപ്പോഴാണ് വാഹന വ്യവസായത്തോടുള്ള താൽപര്യം ഉടലെടുക്കുന്നതും.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

എല്ലാം മകന്റെ ചുമലിൽ ഏൽപ്പിച്ച് സക്കിചി ടൊയോഡ 1930-ൽ മരണമടഞ്ഞു. അച്ഛൻ നൽകിയ സീഡ് ഫണ്ട് ഉപയോഗിച്ച് കിചിരോ ഒരു കാർ ഫാക്ടറി ആരംഭിക്കുകയായിരുന്നു. 1936-ൽ കമ്പനിയിൽ നിന്നുള്ള ആദ്യത്തെ കാർ യാഥാർഥ്യമായി. ടൊയോഡ മോഡൽ AA അവരുടെ ആദ്യത്തെ കാറിന്റെ പേര്. ബ്രാൻഡ് നിർമിച്ച ഒരു പ്രോട്ടോടൈപ്പ് ആയിരുന്നു അത്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

പക്ഷേ ലോക മഹായുദ്ധം കാരണം സകിചി പിന്നീട് അത് ഉപേക്ഷിക്കാനും കാരണമായി. കിചിരോ തന്റെ ഓട്ടോമാറ്റിക് ലൂമിന്റെ പേറ്റന്റ് അവകാശം ഒരു അമേരിക്കൻ കമ്പനിക്ക് വിറ്റു. ഇതിൽ നിന്നും സമ്പാദിച്ച 1,23,970 ഡോളർ ടൊയോട്ട മോട്ടോർ കോർപ്പറേഷന്റെ അടിത്തറ പാകാൻ കിച്ചിറോ ഈ തുക ഉപയോഗിച്ചു. അങ്ങനെയാണ് 1937-ൽ ടൊയോട്ട നിലവിൽ വരുന്നത്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

കിചിരോ ടൊയോഡ രണ്ട് കമ്പനിയായും അവിടുന്ന് രൂപാന്തരപ്പെടുകയായിരുന്നു. ടിഎംസി, മറ്റൊന്ന് ടൊയോട്ട പ്രൊഡക്ഷൻ സിസ്റ്റം എന്നിവയായിരുന്നു അത്. ഇതിനകം ഓർഡർ ചെയ്‌ത ഇനങ്ങളുടെ കൃത്യമായ അളവുകൾ ഉത്പാദിപ്പിക്കുമ്പോൾ ഏറ്റവും കുറഞ്ഞ പാഴാക്കൽ ഉണ്ടെന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്ത്വചിന്ത.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ലോകമെമ്പാടുമുള്ള വാഹന നിർമാതാക്കൾ ഇപ്പോഴും ഈ ഉത്പാദന സംവിധാനമാണ് ഉപയോഗിക്കുന്നത് എന്നതും കൗതുകകരമാണ്. എന്നാൽ 1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടതോടെ ജപ്പാന്റെ പതനത്തിനും ലോകം സാക്ഷ്യംവഹിച്ചു. അങ്ങനെ രാജ്യത്തെ വ്യവസായങ്ങൾ തകർന്നടിഞ്ഞു. എന്നാൽ ഈ തകർച്ചകൾക്കും മുകളിലൂടെ പറന്നുയരാനാണ് ടൊയോട്ട ശ്രമിച്ചത്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതോടെ കമ്പനി തുടർച്ചയായ നഷ്ടം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇത് ഉടൻ തന്നെ തൊഴിൽ വെട്ടിക്കുറയ്ക്കുമെന്ന ചിന്തയിലേക്ക് ലേബർ യൂണിയനെ നയിച്ചു. 1950 ആയപ്പോഴേക്കും നഷ്ടത്തിലായ കമ്പനിയും തൊഴിലാളിയും തമ്മിൽ തർക്കങ്ങളും ഉടലെടുത്തു. ഇത് ടൊയോട്ടയുടെ കറുത്ത ദിനങ്ങൾ ആയിരുന്നു. തുടർന്ന് കിചിരോ കമ്പനിയിൽ നിന്ന് രാജിവെച്ചു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

രാജിവെച്ച് നാലു വർഷത്തിനു ശേഷം അദ്ദേഹം മരണപ്പെട്ടു. എന്നാൽ 1955-ൽ സംഘട്ടനങ്ങളിൽ നിന്ന് കമ്പനി ഉയർത്തെഴുന്നേൽക്കുകയായിരുന്നു. 1957 പിതൃസഹോദരൻ ഇജിടൊയോട ചുമതല ഏറ്റെടുത്തതാണ് ടൊയോട്ട വഴിതിരിവിന് കാരണം.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ജപ്പാനിലെ ഉപഭോക്താക്കൾക്കായി ആദ്യമായി അവതരിപ്പിക്കുന്ന ടൊയോട്ട ക്രൗണിന്റെ പ്രവേശനം ഈ വർഷം അടയാളപ്പെടുത്തി. ജപ്പാനിലെ പൊതുഗതാഗതത്തിന്റെ ആവശ്യങ്ങൾ ലഘൂകരിക്കുന്നതിനാണ് ഇത് നിർമിച്ചത്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

അവിടുന്ന് ടൊയോട്ട വിപണിയുടെ ഏകദേശം 40 ശതമാനം വിഹിതം സ്വന്തമാക്കുകയും ജപ്പാനിലെ ഏറ്റവും വലിയ വാഹന നിർമാതാവായി മാറുകയും ചെയ്തു. രാജ്യത്ത് മികച്ച വിജയം നേടിയ രണ്ട് വർഷത്തിനുള്ളിൽ കമ്പനി അന്താരാഷ്ട്ര വിപണിയിലും സാന്നധ്യമറിയിച്ചു. യു‌എസ്‌എയിൽ, റേഡിയോ, ഹീറ്റർ, വൈറ്റ് വാൾ ടയറുകൾ തുടങ്ങിയ സവിശേഷതകളോടെ 1957-ൽ കാർ അവതരിപ്പിച്ചു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ഇതിന് ബേബി കാഡിലാക്ക് എന്ന പേരും ടൊയോട്ട സമ്മാനിച്ചു. ഇതിനുശേഷം കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ലിട്ടില്ല. 1963-ൽ ടൊയോട്ട യൂറോപ്യൻ വിപണികളിലേക്കും ചുവടുവെച്ചു. 1965-ൽ ടൊയോട്ട കൊറോളയെ ലോകത്തിന് പരിചയപ്പെടുത്തി. അത് ഇപ്പോഴും വളരെ ജനപ്രിയമായ ഒരു പ്രീമിയം സെഡാനായി നിരത്തിൽ പായുകയാണ്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

സാന്നിധ്യമറിയിക്കുന്ന രാജ്യങ്ങളിലെ പ്രാദേശിക എതിരാളികളെ ഏറ്റെടുക്കാൻ കമ്പനി മതിയായ പ്രശസ്തിയാണ് അതിനോടകം ആർജിച്ചത്. യു‌എസ്‌എയിലെയും യൂറോപ്പിലെയും വിപണികളിൽ മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച് ടൊയോട്ട വളരെയധികം ജനപ്രീതി നേടിയിരുന്നു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

1999-ലാണ് ടൊയോട്ട ഇന്ത്യയിലെത്തുന്നത്. ആ സമയത്ത് മാരുതി ഉദ്യോഗുമായുള്ള ലയനത്തിൽ സ്വന്തം നാട്ടുകാരായ സുസുക്കി 1982 മുതൽ ഇന്ത്യയിൽ ഉണ്ടായിരുന്നു. കിർലോസ്‌കറുമായി സഹകരിച്ചാണ് ടൊയോട്ട രാജ്യത്തെത്തിയത്. ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ടൊയോട്ട കിർലോസ്‌കർ കാർ ജപ്പാനിൽ കിജാങ് എന്ന പേരിൽ വിറ്റ ടൊയോട്ട ക്വാളിസ് എന്ന എംപിവിയാണ്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ഇന്നും ഒരു ഐതിഹാസിക മോഡലായി ഇന്ത്യൻ നിരത്തുകളിൽ തകർത്താടുന്ന വാഹനമാണിത്. ഇതിനു പിൻഗാമിയായി 2004 സെപ്റ്റംബറിൽ ടൊയോട്ട പുറത്തിറക്കിയ മറ്റൊരു എംപിവിയായിരുന്നു ഇന്നോവ. റിയർവീൽ ഡ്രൈവ് മോഡലായ ഇന്നോവ അക്കാലത്ത് സവിശേഷതകളാൽ നിറഞ്ഞതായിരുന്നു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ഇപ്പോഴും താങ്ങാനാവുന്ന വിലയിൽ എത്തുന്ന ജനപ്രിയ മൾട്ടി പർപ്പസ് വാഹനമാണ് ഇന്നോവ. ഇതാണ് എംപിവിയെ എക്കാലത്തെയും മികച്ച വിൽപ്പനയുള്ള കാറുകളിൽ ഒന്നാക്കി ഇന്നോവ അതിന്റെ തുടക്കം മുതൽ ഈ സെഗ്‌മെന്റിലെ രാജാവാണ്. ഇതിനിടയിൽ കമ്പനി 2009-ൽ ടൊയോട്ട ഫോർച്യൂണറും അവതരിപ്പിച്ചു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

അന്നു മുതൽ എസ്‌യുവി വാങ്ങുന്നവർക്കിടയിൽ ഒരു ഹൃദയസ്പർശിയായി ഇവനും മാറി. 2003-ൽ കൊറോളയ്‌ക്കൊപ്പം സെഡാൻ സെഗ്‌മെന്റിലും കമ്പനി ഇന്ത്യയിൽ സാന്നിധ്യമായി. ഇത് വിശ്വാസ്യത, സുഖം, ആഡംബരം എന്നിവ ഒരു മോഡലിൽ ലഭിക്കുന്നതിന്റെ പര്യായമായിരുന്നു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ഇത് സെഡാൻ വിഭാഗത്തിലെ ആഡംബരത്തിന്റെ നിലവാരം ഉയർത്തുകയായിരുന്നു ചെയ്‌തത് എന്നുവേണം പറയാൻ. 2004 ആയപ്പോഴേക്കും ടൊയോട്ട കൊറോള ഇന്ത്യയിലെ ഏറ്റവും വലിയ എക്സിക്യൂട്ടീവ് സെഡാൻ ആയി മാറി. ടൊയോട്ട എറ്റിയോസ് ലിവ, കാമ്രി, യാരിസ് എന്നിവയും പിന്നീട് കമ്പനി അവതരിപ്പിച്ചു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ടൊയോട്ട എല്ലാ സെഗ്‌മെന്റിലും എല്ലാത്തരം ഉപഭോക്താക്കൾക്കുമായി കാറുകൾ അവതരിപ്പിച്ചു. ഇതിലൂടെ വിശ്വാസ്യത, താങ്ങാനാവുന്ന വില, സുഖസൗകര്യങ്ങൾ എന്നീ ഘടകങ്ങളെല്ലാം ഒന്നിച്ച് ബ്രാൻഡിന് കീഴിലാക്കാനും സാധിച്ചെടുത്തു. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച 6 വാഹന നിർമാതാക്കളിൽ ഒരാളാക്കി ടൊയോട്ടയെ നിലനിർത്തി. 20 വർഷമായി കമ്പനി ശക്തമായി സാന്നിധ്യമാണ്.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

2019-ൽ ടൊയോട്ട ഇന്ത്യയിൽ 20 വർഷം പൂർത്തിയാക്കി. എന്നാൽ 20-ാം വാർഷികം കമ്പനി ഉദ്ദേശിച്ചത്ര മികച്ചതായിരുന്നില്ല. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുകയും ഉപഭോക്തൃ മുൻഗണനകൾ മാറുകയും ചെയ്തതോടെ വ്യവസായം വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തി.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ടൊയോട്ടയും ഈ സമയത്ത് പ്രതിസന്ധി നേരിട്ട നിർമാതാക്കളിൽ ഒന്നാണ്. എന്നാൽ ഇന്ത്യയിലെ ഏറ്റവും വലിയ കാർ ബ്രാൻഡായ മാരുതി സുസുക്കിയുമായി സഹകരിക്കാൻ കമ്പനി തീരുമാനിച്ചു.

'ടൊയോട്ടിസം' ആരുമറിയാത്ത ടൊയോട്ടയുടെ വീര ചരിത്രം

ഈ സഹകരണത്തിന് കീഴിൽ മാരുതി സുസുക്കി റീബാഡ്ജ് ചെയ്യുന്നതിനായി ഉൽപ്പന്ന അളവിന്റെ 25-30 ശതമാനം ടൊയോട്ടയുമായി പങ്കിട്ടു. കമ്പനിയുടെ രംഗത്ത് ഗ്ലാൻസ എന്ന പേരിൽ പുറത്തിറക്കിയ ബലേനോയാണ് റീബാഡ്ജ് ചെയ്യപ്പെട്ട ആദ്യ ഉൽപ്പന്നം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
The unknown history of successful toyota car brand
Story first published: Monday, January 24, 2022, 16:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X