കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ഇന്ത്യൻ വിപണിയിൽ മികച്ച ഹാച്ച്ബാക്ക് മോഡലുകൾ പുറത്തിറക്കിയ ജനപ്രിയ ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ഇന്ന് ടിയാഗോ, ആൾട്രോസ് തുടങ്ങിയ കാറുകൾക്ക് വമ്പൻ ജനപ്രീതിയാണ് ലഭിക്കുന്നത്.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

എന്നാൽ ഇൻഡിക്ക മുതൽ ടിയാഗോയിലേക്കും ഇടയിലായി ഒരു കിടിലൻ ഹോട്ട് ഹാച്ച് എന്നുവിളിക്കാവുന്ന കേമൻ വാഹനത്തെ 2015 ഓടെ ടാറ്റ വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു. ബോൾട്ട് എന്നാണ് ഈ മോഡലിനെ വിളിച്ചിരുന്നത്.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ശരിക്കും ഇൻഡിക്കയിൽ നിന്ന് ടിയാഗോയിലേക്കുള്ള ടാറ്റയുടെ യാത്രയിൽ കമ്പനിയുടെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാന നാഴികക്കല്ലുകളായിരുന്നു ഉണ്ടായിരുന്നത്. ഇൻഡിക്ക വിസ്റ്റയും വിസ്റ്റയുടെ പിൻഗാമിയായ ബോൾട്ടും ആയിരുന്നു ഈ നാഴികക്കല്ലുകൾ.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ഈ രണ്ട് കാറുകളും ടാറ്റയെ അവരുടെ അനുഭവങ്ങളിൽ നിന്ന് മനസിലാക്കാനും ടിയാഗോ പോലുള്ള കാറുകളുടെ രൂപത്തിൽ നമുക്ക് കാണാനാകുന്നവയിലേക്ക് പരിണമിക്കാനും തീർച്ചയായും സഹായിച്ചിട്ടുണ്ട്.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ടാറ്റ ബോൾട്ടിന്റെ വരവ്

ടാറ്റ ഇൻഡിക്ക വിസ്റ്റയുടെ പിൻഗാമിയായിരുന്നു 2014 ഓട്ടോ എക്‌സ്‌പോയിൽ ബോൾട്ടിനെ പരിചയപ്പെടുത്തുന്നത്. ടാറ്റയുടെ നിലവിലുള്ള X1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ബോൾട്ടും അതിന്റെ കോം‌പാക്‌ട് സെഡാൻ പതിപ്പായ സെസ്റ്റും ഒരുങ്ങിയതും.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

എന്നിരുന്നാലും ഈ രണ്ട് കാറുകളെയും ടാറ്റയുടെ ഡിസൈൻ ഭാഷ്യത്തിന്റെ പരിണാമമായാണ് കണക്കാക്കിയിരുന്നത്. ഈ പുതിയ ഡിസൈൻ ഫോർമുല 'ഡിസൈനെക്‌സ്റ്റ്' എന്നാണ് അറിയപ്പെട്ടിരുന്നത്. "ബോൾട്ട്" എന്ന വാക്ക് വേഗതയെയും സൂചിപ്പിക്കുന്നു.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

പേരുപോലെ തന്നെ പ്രകടനത്തിലും അതുകാണാനാകുമായിരുന്നു. അതിശയകരമായ രൂപകൽപ്പന, ആവേശകരമായ പെർഫോമൻസ്, ആവേശകരമായ സാങ്കേതികവിദ്യ എന്നിവയുടെ സംയോജനമാണ് ബോൾട്ട് എന്ന് ടാറ്റ വിശേഷിപ്പിച്ചു.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

റെവോട്രോണ്‍ ശ്രേണിയില്‍പെട്ട 1.2 ലിറ്റര്‍, ടര്‍ബോ ചാര്‍ജ്ഡ് മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ പെട്രോള്‍ എഞ്ചിനുമായാണ് ബോൾട്ട് വന്നത്. ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് ഈ സെഗ്മെന്റിൽ ഇപ്പോഴും പതിവില്ലാത്ത ഒരു കാഴ്ച്ച തന്നെയാണ്.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

കോംപാക്‌ട് ഹാച്ച്ബാക്ക് വിഭാഗത്തിലെ താരമായിരുന്ന മാരുതി സ്വിഫ്റ്റിനേക്കാൾ കരുത്തനായിരുന്നു ബോൾട്ട്. ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 5,000 rpm-ൽ പരമാവധി 90 bhp കരുത്തും 1,750-3,500 rpm-ൽ 140 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നെന്ന് ചുരുക്കം.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ഒരൊറ്റ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമായിരുന്നു ബോട്ടിന് ഉണ്ടായിരുന്നത്. പെട്രോളിനൊപ്പം ഫിയറ്റ് സോഴ്‌സ്ഡ് 1.3 ലിറ്റർ മൾട്ടിജെറ്റ് ക്വാഡ്രാജെറ്റ് ഡീസൽ എഞ്ചിനും ബോൾട്ടിലുണ്ടായിരുന്നു. അക്കാലത്ത് സമാനമായ ഡീസൽ എഞ്ചിൻ സ്വിഫ്റ്റിലും ഉണ്ടായിരുന്നു.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി എത്തിയ ഈ യൂണിറ്റ് 4,000 rpm-ൽ 75 bhp പവറും 1,750-3,500 rpm-ൽ 190 Nm torque ഉം വികസിപ്പിക്കുമായിരുന്നു. ബോൾട്ടിന്റെ പവർ ഔട്ട്പുട്ട് കണക്കുകൾ സെഗ്മെന്റിലെ ഇന്നത്തെ ആധുനിക ടാറ്റ കാറുകൾക്ക് പോലുമില്ല.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

മാരുതി സ്വിഫ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പത്തിലും ടാറ്റയുടെ മോഡൽ പ്രതാപിയായിരുന്നു. 3825 മില്ലീമീറ്റർ നീളം, 1695 മില്ലീമീറ്റർ വീതി, 1562 മില്ലീമീറ്റർ ഉയരം, 2470 മില്ലീമീറ്റർ വീൽബേസ്, 210 ലിറ്റർ ബൂട്ട് സ്പേസ് എന്നിവ ബോൾട്ടിനെ ശ്രേണിയിൽ വ്യത്യസ്‌തനാക്കി.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

അടിസ്ഥാന സുരക്ഷാ സവിശേഷതകൾ ഉൾക്കൊണ്ടിരുന്ന ബോൾട്ടിന് ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ നിന്ന് 4-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ലഭിച്ചിരുന്നു. ഇക്കാരണവും സ്വിഫ്റ്റിന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ ടാറ്റക്ക് സാധിച്ചു.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ടിയാഗോ, ആൾട്രോസ് തുടങ്ങിയ കാറുകൾ ബോൾട്ടിൽ നിന്ന് സേഫ്റ്റി സവിശേഷതകൾ കടമെടുത്തിട്ടുണ്ട്. ഇബിഡിയുള്ള എബിഎസ്, ഫോഗ് ലാമ്പുകൾ, ഇമ്മോബിലൈസർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഡ്രൈവർ, പാസഞ്ചർ എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയെല്ലാം ബോൾട്ടിൽ ടാറ്റ അണിനിരത്തിയിരുന്നു.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ബോൾട്ടിൽ ചില സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകൾ വരെ കമ്പനി വാഗ്‌ദാനം ചെയ്തിരുന്നു. ബോൾട്ടിന് 'മൾട്ടിഡ്രൈവ്' ഡ്രൈവിംഗ് മോഡുകൾ അണിനിരത്തിയ ആദ്യ ഹാച്ച്ബാക്കും ഇതായിരുന്നു. ഇക്കോ, സ്‌പോർട്‌സ് മോഡുകളായിരുന്നു അവ.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

അതോടൊപ്പം എൽഇഡി പ്രൊജക്ടർ ലാമ്പുകൾ, വോയ്‌സ് നിയന്ത്രണമുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ, സ്റ്റിയറിംഗ് മൗണ്ട് കൺട്രോളുകൾ, കീ-ലെസ് എൻട്രി, 8 സ്പീക്കർ ഹർമാൻ മ്യൂസിക് സിസ്റ്റം എന്നിവയും വാഹനത്തിൽ ഒരുക്കി.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

പരാജയ കാരണം

ഇത്രയും കാര്യക്ഷമതയും പെർഫോമൻസും സുരക്ഷയുമുള്ള ബോൾട്ട് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് വ്യക്തമായ ഉത്തരം ഇതുവരെയില്ല. കാലത്തിന് മുൻപേ സഞ്ചരിച്ച വാഹനം എന്ന് ടാറ്റയുടെ ഈ കാറിനെ വിശേഷിപ്പിക്കാം.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

ടാറ്റ മോട്ടോർസിന് ഇന്ത്യൻ വിപണിയിൽ അത്ര ജനപ്രീതി ഇല്ലാതിരുന്ന സമയത്താണ് സെസ്റ്റും ബോൾട്ടും വന്നത് എന്ന കാരണമായിരിക്കും പരാജയത്തിന്റെ പ്രധാന കാരണം. രണ്ടാമതായി സെഗ്‌മെന്റിൽ അന്നുണ്ടായിരുന്ന മാരുതി സ്വിഫ്റ്റും ഹ്യുണ്ടായി ഗ്രാൻഡ് i10 കാറുകളുടെ ആധിപത്യമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

കാലംതെറ്റി വിപണിയിലെത്തിയ മോഡൽ! ഇൻഡിക്കയിൽ നിന്നും ടിയാഗോയിലേക്കുള്ള ടാറ്റയുടെ ദൂരം ബോൾട്ടിലൂടെ

വിൽപ്പന മോശമായതിനാൽ 2019 ൽ ബോൾട്ട് വിപണി ഒഴിയുകയായിരുന്നു. പെട്രോള്‍ മോഡലിന് 4.65 മുതല്‍ 6.34 ലക്ഷം രൂപ വരെയായിരുന്നു വില. ഡീസല്‍ മോഡലിന് 5.75 മുതല്‍ 7.33 ലക്ഷം രൂപ വരെയുമായിരുന്നു ഇന്ത്യയിലെ എക്‌സ്ഷോറൂം വില.

Most Read Articles

Malayalam
English summary
The Unsuccessful Story Behind Tata Bolt Hatchback. Read in MAlayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X