ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

മാഗ്നൈറ്റ് വരുന്നതിനു മുമ്പ് ഇന്ത്യയിൽ അത്ര നല്ല ഓർമകളൊന്നും ഇല്ലാതിരുന്ന വാഹന നിർമാണ കമ്പനിയായിരുന്നു നിസാൻ. ജാപ്പനീസ് ബ്രാൻഡിന്റെ ഇന്ത്യയിലെ യാത്ര തികച്ചും കടുത്ത വെല്ലുവിളകൾ നിറഞ്ഞതായിരുന്നു എന്നുവേണം പറയാൻ.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

നിസാനിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മൈക്ര, സണ്ണി തുടങ്ങിയ കാറുകൾ പോലും കണക്കുകളുടെ കാര്യത്തിൽ എതിരാളികൾക്ക് ഏറെ പിന്നിലായിരുന്നു. ടീനയും എക്‌സ്-ട്രെയിലുമായി ആഡംബര വിപണിയിൽ പ്രവേശിക്കാൻ പോലും കമ്പനി പല ശ്രമങ്ങളും നടത്തി.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

പക്ഷേ അവിടെയും വളരെ കുറച്ച് മോഡലുകൾ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂവെന്നതാണ് യാഥാർഥ്യം. അത്തരത്തിലുള്ള മറ്റൊരു കാറായിരുന്നു നിസാൻ ഇവാലിയ എന്ന മൾട്ടി പർപ്പസ് വാഹനം. എന്തുകൊണ്ടാണ് നിസാൻ ഇവാലിയ ഇന്ത്യൻ വിപണിയിൽ പരാജയപ്പെട്ടതെന്ന് പലരും സംശയിക്കുന്ന ഒരു കാര്യമായിരിക്കാം.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

വിദേശ വിപണികളിൽ 'NV200' എന്ന പേരിൽ വിൽപ്പനയ്ക്കെത്തുന്ന ഇവാലിയ അവിടങ്ങളിൽ വമ്പൻ ഹിറ്റായിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംപിവിയെ ഇന്ത്യയിലേക്കും നിസാൻ കൊണ്ടുവന്നത്. അതുവരെ നമ്മുടെ നിരത്തുകൾ കാണാതിരുന്ന പരമ്പരാഗതമല്ലാത്ത ശൈലി തന്നെയായിരുന്നു ഇവാലിയ എന്ന വാഹനത്തെ വേറിട്ടുനിർത്തിയത്.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

എന്നാൽ ഇത് അംഗീകരിക്കാൻ ആളുകൾ അക്കാലത്ത് തയാറായിരുന്നില്ല. എന്തുകൊണ്ടാണ് നിസാൻ ഇവാലിയ ഇന്ത്യൻ വിപണിയിൽ പരാജയപ്പെട്ടതെന്ന് ഒന്നു നോക്കിയാലോ?

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

ആവശ്യകതയുടെ അഭാവം

നിസാൻ ഇവാലിയ പരാജയപ്പെടാനുള്ള ഒരു കാരണം എംപിവികൾ വാങ്ങാൻ അന്ന് ആളുകൾ ഇല്ലായിരുന്നു എന്നതാണ്. ഈ കാർ വിൽപ്പനയ്‌ക്കെത്തിയ സമയത്ത് ആളുകൾക്ക് എംപിവി മോഡലുകളോട് അത്രപ്രിയമൊന്നുമില്ലായിരുന്നു. ഹാച്ച്ബാക്ക്, സെഡാൻ മോഡലുകൾ അരങ്ങുവാണിരുന്ന കാലമായിരുന്നു അത് എന്നും പറയാം.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

മാത്രമല്ല, ഒരു എംപിവി വാങ്ങാൻ താത്പര്യപ്പെട്ടവരെല്ലാം ടൊയോട്ട ഇന്നോവയോ, മാരുതി സുസുക്കി എർട്ടിഗയോ സ്വന്തമാക്കാനാണ് ആഗ്രഹിച്ചതും. കൂടാതെ ധാരാളം പരസ്യങ്ങൾ ഉണ്ടായിരുന്നിട്ടും ആളുകൾ ഈ സെഗ്മെന്റിനെ കുറിച്ച് ബോധവാന്മാരുമായിരുന്നില്ല. മാത്രമല്ല ഇന്നോവയെ ഒരു മാനദണ്ഡമായി മാത്രമേ കാണൂ. ഇവാലിയ ഒരു മികച്ച വിഎഫ്എം എംപിവി ആയിരുന്നെങ്കിലും വിപണിയിൽ അതിനെ അംഗീകരിക്കാനുള്ള സമയം ആയിട്ടുണ്ടായിരുന്നില്ല എന്നും കരുതാം.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

മോശം ഡിസൈൻ

ഇന്ത്യൻ ഉപയോക്താക്കൾക്ക് ഇവാലിയ സ്വീകാര്യമാവാതെ പോയത് പരമ്പരാഗതമല്ലാത്ത ശൈലിയിലുള്ള രൂപകൽപ്പനയാണെന്നാണ് മറ്റൊരു വശം. കാലഘട്ടിന് ഇണങ്ങിയ രൂപമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അൽപം കൂടി പിടിച്ചു നിൽക്കാൻ ചിലപ്പോൾ നിസാന് കഴിയുമായിരുന്നു.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

വളരെ സുഖകരവും ധാരാളം സവിശേഷതകൾ ഉള്ളതും മാന്യമായ വിലയുള്ളതും ആയ വാഹനമായിരുന്നിട്ടും കാഴ്ച്ചയിലെ വശങ്ങളാണ് നിസാൻ ഇവാലിയയുടെ തലവര മാറ്റിയത്. മാരുതി എർട്ടിഗയും ഇന്നോവയും പോലെയുള്ള വമ്പൻമാർ ഇവാലിയയെക്കാൾ മികച്ചതായി കാണപ്പെടുകയും കൂടുതൽ ശ്രദ്ധനേടുകയും ചെയ്തു. നിസാൻ ഇവാലിയ ഇന്ത്യൻ വിപണിയിൽ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

മികച്ച എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളുടെ അഭാവം

നിസാൻ ഇവാലിയ ഇന്ത്യൻ വിപണിയിൽ പരാജയപ്പെടാനുള്ള മറ്റൊരു കാരണം മികച്ച എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനുകളുടെ അഭാവം കൂടിയായിരുന്നു. ഒരു ഡീസൽ എഞ്ചിനും മാനുവൽ ഗിയർബോക്‌സും മാത്രമായിരുന്നു എംപിവിക്കുണ്ടായിരുന്നത്.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

എന്നിരുന്നാലും ടാക്സി വിഭാഗത്തിന് ഇത് നന്നായി യോജിക്കുന്ന മോഡലായിരുന്നു ഇവാലിയ എങ്കിലും ഈ വിഭാഗത്തിലും കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ വാഹനത്തിന് സാധിച്ചില്ല. 1.5 ലിറ്റർ നാലു സിലിണ്ടര്‍ കോമണ്‍ റെയില്‍ ഡീസൽ എഞ്ചിനായിരുന്നു നിസാൻ എംപിവിയിൽ തുടിച്ചിരുന്നത്.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 3750 rpm-ൽ പരമാവധി 85 bhp കരുത്തും 1900 rpm-ൽ 200 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ഒരു ഏഴ് സീറ്റർ കോംപാക്‌ട് എംപിവിക്ക് പവർ നൽകാൻ ഈ കണക്കുകൾക്ക് വേണ്ടത്ര മികവില്ലെന്ന് പേപ്പറിൽ തന്നെ വ്യക്തമാകുമായിരുന്നു.

ഇന്നോവയുടെയും എർട്ടിഗയുടെയും എതിരാളി, നിസാൻ ഇവാലിയ തോറ്റുപിൻവാങ്ങിയ കഥ

8.49 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെയായിരിക്കുന്നു 2012-ൽ പുറത്തിറങ്ങിയ നിസാൻ ഇവാലിയയുടെ എക്സ്ഷോറൂം വില. മൂന്നു വർഷങ്ങൾക്ക് ശേഷം 2015-ൽ പടിയിറങ്ങുമ്പോൾ വെറും 2,412 യൂണിറ്റിന്റെ വിൽപ്പനയാണ് ഇവാലിയയ്ക്ക് സ്വന്തമാക്കാൻ കഴിഞ്ഞിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
The unsuccessful story of nissan evalia mpv details
Story first published: Saturday, April 30, 2022, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X