ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്റാണ് എസ്‌യുവികളുടേത്. മൈക്രോ മുതൽ ആഢംബര സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ വരെയാണ് ആഭ്യന്തര വിപണിയിൽ ഇന്ന് അണിനിരക്കുന്നത്. ഇത്തരം മോഡലുകളെ ഇന്ത്യക്കാർക്ക് പരിചയപ്പെടുത്തി കൊടുത്തതും വിദേശ നിർമാണ കമ്പനികളായ റെനോയും നിസാനും ആണെന്ന് വേണമെങ്കിൽ പറയാം.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

റെനോ ഡസ്റ്ററിലൂടെ ഇന്ത്യയിൽ വേരുറപ്പിച്ചപ്പോൾ ഇതേ മോഡലിന്റെ നിസാൻ ഇരട്ടയായ ടെറാനോ തികച്ചും നമുക്കിടെയിൽ ഒരു പരാജയമായി മാറുകയായിരുന്നു. 2013-ലാണ് നിസാൻ ടെറാനോയെ വിപണിയിൽ എത്തിക്കുന്നത്. അക്കാലത്ത് തരംഗമായി മാറിയ റെനോ ഡസ്റ്ററിന്റെ ആവർത്തനമായിരുന്നു ഇതെന്നതും ആദ്യകാലത്ത് തിരിച്ചടിയായി.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

എങ്കിലും പല മികവുകളും മികച്ച നിർമാണ നിലവാരമുള്ള കിടിലൻ ഫാമിലി കാറായിരുന്നു ടെറാനോ. നിലവിലെ നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ എന്നീ മോഡലുകളെ പോലെ തന്നെയായിരുന്നു അക്കാലത്ത് ടെറാനോയും ഡസ്റ്ററും. ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ച വ്യത്യസ്‌ത മോഡലുകളായി ഇവ അറിയപ്പെട്ടു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

തിരക്കേറിയ നഗരങ്ങളിലൂടെ അനായാസം കൈകാര്യം ചെയ്യാനുള്ള തികവും ടെറാനോയ്ക്കുണ്ടായിരുന്നു.അതിനു സഹായകരമായത് കുറഞ്ഞ ടേണിംഗ് റേഡിയസായിരുന്നു. അതോടൊപ്പം ഇന്ത്യൻ റോഡുകൾക്ക് വളരെ അനുയോജ്യമാക്കുന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും എസ്‌യുവി വാഗ്ദാനം ചെയ്‌തു. 4,331 മില്ലീമീറ്റർ നിളവും 1,822 മില്ലീമീറ്റർ വീതിയും 1,671 ഉയരവും 2,673 മില്ലീമീറ്റർ വീൽബേസും 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും നിസാൻ എസ്‌യുവിയുടെ പ്രത്യേകതകളായിരുന്നു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

അതോടൊപ്പം തന്നെ മികച്ച എഞ്ചിൻ ഓപ്ഷനുകളും ഈ മിഡ്-സൈസ് എസ്‌യുവിയുടെ സവിശേഷതയായിരുന്നു. 1.6 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ഡീസൽ ടിഎച്ച്പി എന്നീ മൂന്ന് എഞ്ചിൻ വകഭേദങ്ങളായിരുന്നു നിസാൻ ടെറാനോയ്ക്ക് തുടിപ്പേകിയിരുന്നത്. ഇവയെല്ലാം മികച്ച പവർ ഡെലിവറി തന്നെയാണ് നൽകിയിരുന്നത്. എസ്‌യുവിയുടെ അളവുകൾ കണക്കിലെടുക്കുമ്പോൾ മികച്ച ഇന്ധനക്ഷമത ഉണ്ടായിരുന്നു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

ആദ്യത്തെ MPFI 1.6 ലിറ്റർ പെട്രോൾ യൂണിറ്റ് 5,570 rpm-ൽ 104 bhp കരുത്തും 3,750 rpm-ൽ 148 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരുന്നു. ഇതിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമായിരുന്നു ലഭ്യമായിരുന്നത്. 13.06 കിലോമീറ്റർ മൈലേജും ഈ വേരിയന്റിൽ കമ്പനി വാഗ്‌ദാനം ചെയ്‌തു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

1.5 ലിറ്റർ കോമൺ-റെയിൽ ഡയറക്‌ട് ഇഞ്ചക്ഷൻ (CRDi) ഡീസൽ എഞ്ചിൻ 3,750 rpm-ൽ 85 bhp പവറും 1,750 rpm-ൽ 200 Nm torque ഉം നിർമിക്കാൻ പ്രാപ്‌തമായിരുന്നു. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി എത്തിയ ഈ യൂണിറ്റ് 19.87 കിലോമീറ്റർ മൈലേജ് വരെയാണ് നൽകിയിരുന്നത്.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

നിസാൻ ടെറാനോയുടെ മൂന്നാമത്തെ 1.5 ലിറ്റർ ഡീസൽ THP 4,000 rpm-ൽ 110 bhp കരുത്തും 1,750 rpm-ൽ 245 Nm torque ആണ് വികസിപ്പിക്കുന്നത്. ഇത് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ അഡ്വാൻസ്‌ഡ് ഓട്ടോ ഡ്രൈവ് ഗിയർബോക്‌സിലാണ് വിപണിയിൽ എത്തിയിരുന്നത്. ഈ മോഡലിന്റെ മാനുവൽ പതിപ്പ് 19.64 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്‌ദാനം ചെയ്‌തപ്പോൾ ഓട്ടോമാറ്റിക് വേരിയന്റ് 19.61 കിലോമീറ്റർ മൈലേജാണ് അവകാശപ്പെട്ടിരുന്നത്.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

അതോടൊപ്പം തന്നെ ഒരു ഇക്കോ ഡ്രൈവും നിസാൻ ടെറാനോയിൽ ലഭ്യമാക്കിയിരുന്നു. അതിനാൽ സിറ്റി ഡ്രൈവിൽ മികച്ച രീതിയിൽ മൈലേജ് നൽകാൻ വാഹനം പ്രാപ്‌തമായിരുന്നു. കൂടാതെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും എല്ലാ ഭൂപ്രകൃതിയിലും ഭേദപ്പെട്ട പെർഫോമൻസാണ് കാഴ്ച്ചവെച്ചിരുന്നത്. അക്കാലത്തെ എല്ലാത്തരം ആധുനിക സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് നിസാൻ ടെറാനോയെ സജ്ജീകരിച്ചതും.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

അതിൽ ക്രൂയിസ് കൺട്രോൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ നാവിഗേഷൻ സിസ്റ്റം, പൊളൻ ഫിൽട്ടറുകൾ, പിൻ പവർ സോക്കറ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ/ഫോൺ/വോയ്സ് കൺട്രോൾ, എക്സ്ട്രാ ലാർജ് ബൂട്ട്, ഇന്റലിജന്റ് ഡാഷ്‌ബോർഡ് സ്റ്റോറേജ്, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സ്-ഇൻ കണക്റ്റിവിറ്റി, ഡ്രൈവർ ആംറെസ്റ്റ് എന്നിവയെല്ലാം എസ്‌യുവിയിലെ പ്രധാന സവിശേഷതകളായിരുന്നു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

ഇനി പുറമോടിയിലേക്ക് നോക്കിയാൽ ജാപ്പനീസ് അഴകുള്ള പരുക്കൻ ഡിസൈനാണ് ടെറാനോയ്ക്ക് ഉണ്ടായിരുന്നത്. ആർക്കും കാഴ്ച്ചയിൽ ഇഷ്‌ടപ്പെടുന്ന വാഹനത്തിന് റൂഫ് റെയിലുകൾ, 4-പോഡ് ഡിസൈൻ ഹെഡ്‌ലാമ്പുകൾ, ഇലക്ട്രിക്കലി പിൻവലിക്കാവുന്ന റിയർ വ്യൂ മിററുകൾ, പിൻ കോമ്പിനേഷൻ ടെയിൽ ലാമ്പുകൾ, R16 മെഷീൻഡ് അലോയ് വീലുകൾ എന്നിവയായിരുന്നു നിസാൻ എസ്‌യുവിയുടെ മേനിയഴക് വർധിപ്പിച്ചത്.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

സുരക്ഷയിൽ അന്നേ മോശമല്ലാത്ത എല്ലാ സജ്ജീകരണങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്ന വാഹനമായിരുന്നു ടെറാനോ. ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റും (BA) ഇബിഡിയും ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESP), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം നിസാൻ എസ്‌യുവിക്ക് സമ്മാനിച്ചിരുന്നു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

ഇക്കാരണങ്ങളെല്ലാം ചേരുന്നതോടെ ടെറാനോ തീർച്ചയായും ഒരു നല്ല എസ്‌യുവിയായി തന്നെയാണ് കണക്കാക്കിയിരുന്നത്. ഒപ്റ്റിമൽ ഇന്റീരിയറും എക്സ്റ്റീരിയറും എടുത്തു പറയാൻ അക്കാലത്ത് ഈ ജാപ്പനീസ് വാഹനത്തിനുണ്ടായിരുന്നു. ആഗോളതലത്തിൽ നിസാൻ കരുത്തരാണെങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ ദുർബലമായ ശൃംഖലയാണ് നിസാനെ പിന്നോട്ടടിച്ചത്.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

രാജ്യത്തെ മോശം വിൽപ്പനയും സർവീസ് പ്രവർത്തനങ്ങളും കാരണം ആളുകൾക്ക് ജാപ്പനീസ് ബ്രാൻഡിനെ ശരിയായി വിശ്വസിക്കാൻ കഴിഞ്ഞില്ല. റെനോ ഡസ്റ്ററിനെപ്പോലെ, ടെറാനോയ്ക്ക് ഒരിക്കലും കൂടുതൽ വേഗത കൈവരിക്കാൻ കഴിഞ്ഞില്ല. പ്രത്യേകിച്ച് വിൽപ്പനയുടെ കാര്യത്തിൽ. പിന്നീട് ബിഎസ്-VI മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി 2019-ൽ ടെറാനോ പയ്യെ ഇന്ത്യയിൽ നിന്നും പിൻവലിയുകയായിരുന്നു.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

ടെറാനോയുടെ പ്രാരംഭ വില ഏകദേശം 10 ലക്ഷം രൂപയായിരുന്നു. മറുവശത്ത്, റെനോ ഡസ്റ്റർ 8.5 ലക്ഷം രൂപ പ്രാരംഭ വിലയുമായി എത്തിയതും നിസാന് തിരിച്ചടിയായി. വിലയിലെ അന്തരം ഒഴികെ ഒരു വ്യത്യാസവുമില്ലാത്തതിനാൽ ആളുകൾ ടെറാനോയ്ക്ക് പകരം ഡസ്റ്റർ തെരഞ്ഞെടുക്കാനാണ് ആഗ്രഹിച്ചത്. മികച്ച സർവീസ് ശൃംഖലയുടെ കാര്യത്തിൽ ഇന്ത്യൻ വാഹന വിപണിയിൽ നിസാന് മികച്ച പ്രതിച്ഛായയില്ലായിരുന്നു എന്ന കാര്യവും പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യകാല എസ്‌യുവി നിരയിലെ മിടുക്കൻ, മറന്നോ നിസാൻ ടെറാനോയെ

പോരാത്തതിന് വിപണിയിലുണ്ടായിരുന്ന 6 വർഷക്കാലും റെനോ ഡസ്റ്ററിനെപ്പോലെ നിസാൻ ടെറാനോയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റോ പുതുതലമുറ മോഡലോ നൽകാനും നിസാൻ തയാറായില്ല. ഇത് എസ്‌യുവിയെ കാലഹരണപ്പെട്ടതാക്കി. അതിനാൽ ഡസ്റ്ററിനു മുകളിൽ ടെറാനോ സ്വന്തമാക്കാൻ ആരും ആഗ്രഹിച്ചില്ല.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
The unsuccessful story of nissan terrano suv from india details
Story first published: Sunday, November 7, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X