ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ എക്കാലത്തേയും മികച്ച വിപണികളിൽ ഒന്നാണ് ഇന്ത്യ. രാജ്യത്ത് സിറ്റി പ്രീമിയം സെഡാനിലൂടെ മികച്ച സ്വീകാര്യത ലഭിച്ച ബ്രാൻഡ് ഒരുവിധം എല്ലാ സെഗ്മെന്റിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

കുറച്ചു കാലം മുമ്പ് വരെ ഹോണ്ട മിക്കവാറും എല്ലാ വിഭാഗങ്ങളുടെയും ഭാഗമായിരുന്നു. ബ്രിയോ, അമേസ്, ഡബ്ല്യുആർ-വി, ബിആർ-വി, മൊബിലിയോ, സിറ്റി, സിവിക്, സിആർ-വി എന്നിങ്ങനെ മിടുക്കന്മാരായ വാഹനങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

എന്നാൽ ഇപ്പോൾ കഥയാകെ മാറിയിരിക്കുകയാണ്. ഹോണ്ട സിറ്റിയും അമേസും മാറ്റി നിർത്തിയാൽ ഇന്ത്യയിൽ കാര്യമായി വിൽപ്പന നേടുന്ന ഒരു വാഹനവും ജാപ്പനീസ് ബ്രാൻഡിനില്ല. ഈ രണ്ട് സെഡാനുകളുടെ ബലത്തിലാണ് കമ്പനി ഇന്ന് പിടിച്ചുനിൽക്കുന്നതു വരെ. നിലവിൽ എസ്‌യുവി വിപണിക്ക് കരുത്തുകൂടുന്നതോടെ പുതിയൊരു മോഡലിനെ പുറത്തിറക്കാനും ഹോണ്ട പരിശ്രമിക്കുന്നുണ്ട്.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

എന്നാൽ സാധാരണക്കാരുടെ എക്കാലത്തേയും പ്രിയപ്പെട്ട വിഭാഗമാണ് ഹാച്ച്ബാക്കുകളുടേത്. ഏത് എസ്‌യുവി എത്തിയാലും ഹാച്ച് നിരയെ കൈയ്യൊഴിയാൻ ഇന്ത്യക്കാർക്കാവില്ല. അതിനാൽ തന്നെ ഈ നിരയിൽ ഹോണ്ടയ്ക്കും പണ്ടൊരു വീരൻ ഉണ്ടായിരുന്നു. ബ്രാൻഡിൽ നിന്നുള്ള എൻട്രി ലെവൽ വാഹനമായ ബ്രിയോ ആയിരുന്നു ആ താരം.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

മികച്ച ക്യൂട്ട് ലുക്കും, എഞ്ചിനും അതിനൊത്ത പെർഫോമൻസുമുള്ള കോംപാക്‌ട് ഹാച്ച്ബാക്ക് മോഡലായിരുന്നു ഹോണ്ട ബ്രിയോ. എന്നാൽ ഇന്ത്യയിൽ ഒരു തരംഗം സൃഷ്‌ടിക്കാൻ മോഡലിനായില്ല. മാരുതി സ്വിഫ്റ്റിന്റെ പ്രധാന എതിരാളിയായാണ് ബ്രിയോയെ ജാപ്പനീസ് നിർമാതാക്കൾ പരിചയപ്പെടുത്തിയത്.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

ഇനി ക്യൂട്ട് ഹാച്ചിന്റെ കഥയിലേക്ക് കൂടുതൽ അടുക്കാം. ഈ ചെറിയ ജാപ്പനീസ് കാർ 2011-ലാണ് ഇന്ത്യൻ വിപണിയിൽ കാലുകുത്തുന്നത്. ആദ്യ നാളുകളിൽ കാഴ്ച്ചയിലെ കൗതുകംകൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ ബ്രിയോയ്ക്ക് സാധിച്ചു. വാഹനക്കൂട്ടത്തിൽ വേറിട്ടുനിർത്താനായി നിരവധി സവിശേഷതകളുമായാണ് കാർ എത്തിയത്.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ ബ്രിയോ വളരെ കുഞ്ഞൻ കാറായാണ് ആളുകൾ പരിഗണിച്ചത്. 3,610 മില്ലീമീറ്റർ നീളം 1,680 മില്ലീമീറ്റർ വീതി 1,500 മില്ലീമീറ്റർ ഉയരം 2,345 മില്ലീമീറ്റർ വീൽബേസ് 175 ലിറ്റർ ബൂട്ട് സ്പേസ് എന്നിവയാണ് ഹോണ്ട കാറിനുണ്ടായിരുന്നത്. കാഴ്ച്ചയിൽ ചെറുതായി തോന്നുമെങ്കിലും പ്രായോഗികമായ വലിപ്പം ഈ ഹാച്ച്ബാക്കിനുണ്ടായിരുന്നു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

മുന്നിൽ നിന്ന് നോക്കുമ്പോൾ ഹോണ്ട് ബ്രിയോയ്ക്ക് ഒരു അമ്പ് പ്രചോദിത രൂപകൽപ്പനയായിരുന്നു ഉണ്ടായിരുന്നത്. ഇത് അക്കാലത്ത് ഒരു ഹോണ്ട കാറുകൾക്ക് ഉണ്ടായിരുന്ന അതേ രൂപ ശൈലിയായിരുന്നു എന്നകാര്യവും ശ്രദ്ധേയമാണ്. ഇനി വശങ്ങളിലേക്ക് നീങ്ങിയാൽ വാഹനത്തിന്റെ ഒതുക്കമുള്ള വലിപ്പമാണ് കണ്ണിൽപെടുക.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

അക്കാലത്ത് ബ്രിയോയുടെ ടോപ്പ് എൻഡ് വേരിയന്റുകളിൽ 14 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട സമ്മാനിച്ചിരുന്നത്. അതുല്യമായ ഇത്തരം കാര്യങ്ങൾ ഉണ്ടായിരുന്ന അക്കാലത്തെ ഏക കാറായിരുന്നു ഇത്. വാഹനത്തിന്റെ ബൂട്ടിനായി ഗ്ലാസ് മാത്രമാണ് കമ്പനി ഉപയോഗിച്ചത്. ഏറെ ആളുകളെ ആകർഷിച്ചതിനും പരാതി പറഞ്ഞതും ഇതേ കാര്യത്തിനായിരുന്നു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

കൂടാതെ, മുന്നിൽ നിന്നും പിന്നിൽ നിന്നും നോക്കിയാൽ ഹോണ്ട ബ്രിയോ ഇടുങ്ങിയതായി തോന്നുകയേ ഇല്ലായിരുന്നു. ശരിക്കും കാലത്തിന് മുന്നേ എത്തിയ ഹാച്ച്ബാക്കായി വരെ ബ്രിയോയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇനി ഏവരേയും ഒരേപോലെ അത്ഭുതപ്പെടുത്തിയ സ്ഥലമായിരുന്നു കാറിന്റെ അകത്തളം.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

കാഴ്ച്ചയിൽ കുഞ്ഞനായി തോന്നിയവർ അകത്തേക്ക് നോക്കിയാൽ കണ്ണുതള്ളിയേക്കാം. അത്രയും വളരെ വിശാലമായിരുന്നു ബ്രിയോയുടെ ഇന്റീരിയർ എന്നതാണ് വാസ്‌തവം. ഇന്നത്തെ ചില ഹാച്ച്ബാക്കുകളേക്കാളും സെഡാനുകളേക്കാളും വിശാലമാണ്. വൈവിധ്യമാർന്ന ഹോണ്ടയുടെ എഞ്ചിനീയറിംഗ് വൈധഗ്ദ്യമാണ് ഇവിടെ കാണാനാവുക.

അത് മാത്രമല്ല ഉള്ളിലെ വായുസഞ്ചാരം വർധിപ്പിക്കുന്നതിനായി ഹോണ്ട ഹാച്ചിന് ധാരാളം ഗ്ലാസ് ഏരിയയും നൽകി. കൂടാതെ ഇന്റീരിയറിന് ഭൂരിഭാഗവും ബീജ് നിറം സമ്മാനിച്ചതും ഒരു പ്രീമിയംനെസ് കൊണ്ടുവരാൻ സഹായകരമായിട്ടുണ്ട്. ഇക്കാര്യങ്ങൾ കൊണ്ട് ഒതുങ്ങുന്നതല്ല അകത്തളം. വിപണിയിൽ എത്തിയ സമയത്തെ ഫീച്ചറുകളാൽ സമ്പന്നമായി ഏറ്റവും മികച്ച കോംപാക്‌ട് വാഹനം കൂടിയായിരുന്നു ബ്രിയോ.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ, AUX ഇൻപുട്ടിനൊപ്പം നല്ല നിലവാരമുള്ള ശബ്ദ സംവിധാനം എന്നിവ, ഹോണ്ട ബ്രിയോയ്ക്ക് മാത്രം അവകാശപ്പെടാനുള്ള സവിശേഷതകളായിരുന്നു. എന്നാൽ സിഡി പ്ലെയറോ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോ ഉണ്ടായിരുന്നില്ല എന്ന കാര്യം നിരാശയുളവാക്കിയ ജാപ്പനീസ് ബ്രാൻഡിന്റെ തീരുമാനങ്ങളായിരുന്നു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

സ്ട്രിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ, AUX ഇൻപുട്ടിനൊപ്പം നല്ല നിലവാരമുള്ള ശബ്ദ സംവിധാനം എന്നിവ , ഹോണ്ട ബ്രിയോയ്ക്ക് മാത്രം അവകാശപ്പെടാനുള്ള സവിശേഷതകളായിരുന്നു. എന്നാൽ സിഡി പ്ലെയറോ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോ ഉണ്ടായിരുന്നില്ല എന്ന കാര്യം നിരാശയുളവാക്കിയ ജാപ്പനീസ് ബ്രാൻഡിന്റെ തീരുമാനങ്ങളായിരുന്നു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

എങ്കിലും വളരെ പരിഷ്കൃതമായ എഞ്ചിനായിരുന്നു ഈ 1.2 ലിറ്റർ പെട്രോൾ എന്നത് യാഥാർഥ്യമാണ്. ഇത് 6,000 rpm-ൽ പരമാവധി 90 bhp കരുത്തും 4,500 rpm-ൽ 109 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. അഞ്ചു സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ചും ഹോണ്ട ബ്രിയോ സ്വന്തമാക്കാമായിരുന്നു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

ഏകദേശം 18.5 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി അവകാശപ്പെട്ടിരുന്നത്. വെറും 13 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന സെഗ്മെന്റിലെ ഒരേയൊരു വാഹനമാക്കി ബ്രിയോയെ മാറ്റാനും ഹോണ്ടയ്ക്ക് സാധിച്ചിരുന്നു. ഈ 1.2 ലിറ്റർ എഞ്ചിൻ ഹോണ്ടയുടെ കുത്തകയായ i-VTEC സാങ്കേതികവിദ്യയും നേടിയിരുന്നു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

പിന്നെ എന്തുകൊണ്ട് ബ്രിയോ വിപണിയിൽ തരംഗമായില്ല എന്ന് ആലോചിക്കുന്നവരുണ്ടാകാം. ബ്രിയോ പ്രത്യേകമായി ഇന്ത്യൻ വിപണിക്കായി രൂപകൽപ്പന ചെയ്‌ത വാഹനമായിരുന്നു. എന്നാൽ വളരെ താങ്ങാനാവുന്നതായിരുന്ന വിലയാണ് ഹോണ്ട തങ്ങളുടെ ഹാച്ച്ബാക്കിന് നൽകിയതും.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

കൂടാതെ ഹോണ്ട നിർമിച്ച വിപണിയിലെ ഏറ്റവും വിലകുറഞ്ഞ കാറുമായിരുന്നു ഇത്. അക്കാലത്ത് ഹോണ്ട മോഡലുകൾക്ക് മെയിന്റനെൻസ് കോസ്റ്റ് വളരെ കൂടുതലായിരുന്നെന്ന് ഒരു തെറ്റിധാരണയും ജനങ്ങൾക്കിടയിലുണ്ടായിരുന്നു ഇക്കാരണമാണ് പ്രധാനമായും ബ്രിയോയെ പിന്നോട്ടടിച്ചത്. എന്നാൽ ഇവിടംകൊണ്ട് പിൻമാറാൻ കമ്പനി തയാറായില്ല.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

2016-ൽ മറ്റൊരു ശ്രമത്തിലൂടെ ബ്രിയോയുടെ വിപണി പുനരുജ്ജീവിപ്പിക്കാൻ ഹോണ്ട ശ്രമിച്ചു. കാറിനെ ഫെയ്‌സ്‌ലിഫ്റ്റിലൂടെ നവീകരിച്ചാണ് ജാപ്പനീസ് ബ്രാൻഡ് വീണ്ടും പരീക്ഷണത്തിന് മുതിർന്നത്. കോസ്മെറ്റിക് മാറ്റങ്ങളാണ് ഇത്തവണ വാഹനത്തിലേക്ക് കടന്നുവന്നത്.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

ഹൈടെക് ലോകത്തേക്ക് ബ്രിയോ ചുവടുവെച്ചതിന്റെ ആരംഭമായിരുന്നു ഇത്. 2016-ൽ ഹോണ്ട ബ്രിയോയ്ക്ക് ഒരു മികച്ച ഭംഗിയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ചില അധിക സവിശേഷതകളും ഉള്ള ഒരു പരിഷ്കരിച്ച ഡാഷ്‌ബോർഡ് സമ്മാനിക്കുകയുണ്ടായി. ഇതിൽ ഒരു ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഒരു ഭാഗം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായും കമ്പനി നീക്കിവെച്ചു.

ഒന്നിലും പോരായ്‌മയില്ലാതിരുന്ന മിടുക്കൻ; വാഴ്ത്തപ്പെടാത്ത ഹോണ്ട ബ്രിയോയുടെ കഥ!

എന്നാൽ മെക്കാനിക്കൽ പരിഷ്ക്കാരം ഒന്നുംതന്നെ ബ്രിയോ ഫെയ്‌സ്‌ലിഫ്റ്റിനുണ്ടായിരുന്നില്ല. എന്നിട്ടും മാരുതി സുസുക്കി സ്വിഫ്റ്റിനെ അസ്വസ്ഥമാക്കാൻ ഇത് പര്യാപ്തമായില്ല. തുടർന്ന് മൂന്ന് വർഷത്തിനു ശേഷം 2019 ഫെബ്രുവരിയിൽ ഹോണ്ട ബ്രിയോയെ കമ്പനി വിപണിയിൽ നിന്നും ഔദ്യോഗികമായി പിൻവലിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
The unsung story of honda brio compact hatchback
Story first published: Wednesday, September 22, 2021, 15:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X