ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ആഗോള വിപണിയിലെ ജനപ്രീയ വാഹന നിര്‍മ്മാതാക്കളാണ് ടെസ്‌ല. എന്നാല്‍ ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്‌ല ഇതുവരെ കടന്നുവന്നിട്ടില്ലെന്നതാണ് മറ്റൊരു സത്യം.

ഇന്ത്യയിലെ ടെസ്ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

അടുത്ത് തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് ചേക്കേറും എന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി അതിനൊരു അറിയിപ്പ് ലഭിച്ചിട്ടില്ല. നിരവധി ആഢംബര സവിശേഷതകള്‍ക്കൊപ്പം സെല്‍ഫ് ഡ്രൈവിങ് പ്രവര്‍ത്തനവും മികച്ച സ്‌റ്റൈലുമാണ് ടെസ്‌ല കാറുകളെ ലോകമെമ്പാടും പ്രിയങ്കരമാക്കുന്നത്.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ഇന്ത്യന്‍ വിപണിയിലെ പല വമ്പന്‍ കാറുകള്‍ക്കിടയിലും ചര്‍ച്ചാ വിഷയമാണ് ടെസ്‌ല. പ്രീമിയം കാര്‍ സ്വന്തമാക്കാനിരിക്കുന്നവര്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വിപണിയിലേക്കുള്ള കടന്നുവരവ്. എന്നാല്‍ ടെസ്‌ലയുടെ കാറുകള്‍ ഇന്ത്യയിലേക്ക് സ്വകാര്യമായി ഇറക്കുമതി ചെയ്തിട്ടുണ്ട്. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന വാഹന വിപണികളിലൊന്നാണ് ഇന്ത്യയിലേത്. അതിനാല്‍ തന്നെ ഇന്ത്യന്‍ വിപണിയെ അവഗണിക്കാന്‍ കമ്പനി തയ്യാറുമല്ല. ഇന്ത്യയില്‍ ടെസ്‌ല കാര്‍ സ്വന്തമാക്കിയ കുറച്ചുപേരെ പരിചയപ്പെടാം.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

മുകേഷ് അംബാനി

ടെസ്‌ല മോഡല്‍ S 100D

ആഢംബര കാറുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടെ കൈയ്യില്‍. പലപ്പോഴും ഇതെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ടെസ്‌ല മോഡല്‍ S അംബാനി സ്വന്തമാക്കുന്നത്.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ടെസ്‌ല നിരയിലെ ഏറ്റവും കരുത്ത് കൂടിയ വാഹനമാണിതെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന് കരുത്ത് പകരുന്ന ഇലക്ട്രിക്ക് മോട്ടോറുകള്‍ പരമാവധി 423 bhp കരുത്തും 660 Nm torque ഉം സൃഷ്ടിക്കുന്നു. 4.3 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ഒറ്റചാര്‍ജില്‍ ഏകദേശം 495 കിലോമീറ്റര്‍ വരെ ടെസ്‌ല മോഡല്‍ S 100D സഞ്ചരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 250 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

പ്രശാന്ത് റൂയിയ

ടെസ്‌ല മോഡല്‍ X

അംബാനിക്ക് ശേഷം ടെസ്ല കാര്‍ ഇന്ത്യയില്‍ സ്വന്തമാക്കിയിരിക്കുന്നത് എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് റൂയയാണ്. ടെസ്‌ല മോഡല്‍ X ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കുന്നതും ഇദ്ദേഹമാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക്ക് എസ്‌യുവിയാണിത്.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ടെസ്‌ല നിരയിലെ മൂന്നാമത്തെ സമ്പൂര്‍ണ ഇലക്ട്രിക്ക് കാറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നിലും പിന്നിലുമായി രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളാണ് മോഡല്‍ X-നെ നയിക്കുന്നത്. രണ്ടു പതിപ്പുകളും മോഡല്‍ X -നുണ്ട്.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

100 kWh ബാറ്ററി ശേഷിയുള്ള 100D പതിപ്പില്‍ ഒറ്റ ചാര്‍ജില്‍ 475 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം. രണ്ടാമത്തെ പതിപ്പായ P100D എന്ന പെര്‍ഫോമെന്‍സ് പതിപ്പും മോഡല്‍ X -നുണ്ട്.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

റിതേഷ് ദേശ്മുഖ

ടെസ്‌ല മോഡല്‍ X

എസ്സാര്‍ ഗ്രൂപ്പ് തലവന്‍ പ്രശാന്ത് റൂയയ്ക്ക് പിന്നാലെയാണ് സിനിമാതാരം റിതേഷ് ദേശ്മുഖും ടെസ്‌ല മോഡല്‍ X സ്വന്തമാക്കുന്നത്. 40 -ാം ജന്മദിനത്തില്‍ ഭാര്യ ജെനിലീയ ഡിസൂസയുടെ പിറന്നാള്‍ സമ്മാനമാണ് റിതേഷ് ദേശ്മുഖിന്റെ ടെസ്‌ല മോഡല്‍ X കാര്‍.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ഡീപ് റെഡ് മെറ്റാലിക് നിറത്തില്‍ റിതേഷിന് ലഭിച്ചിരിക്കുന്ന മോഡല്‍ X ടെസ്‌ല നിരയില്‍ നിന്നുള്ള ഏക എസ്‌യുവിയാണ്. രാജ്യാന്തര വിപണിയില്‍ 130,000 ഡോളറാണ് (ഏകദേശം 83.46 ലക്ഷം രൂപ) എസ്‌യുവിയുടെ വില.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

പൂജ ബത്ര

ടെസ്‌ല മോഡല്‍ 3

ഏതാനും സിനിമകളിലൂടെ മലയാളി മനസില്‍ ഇടം നേടിയ താരറാണിയാണ് പൂജ ബത്ര. ടെസ്‌ല മോഡല്‍ 3 -യാണ് താരത്തിന്റെ കൈവശം ഉള്ളത്. ടെസ്‌ലയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ വാഹനമാണ് മോഡല്‍ 3.

ഇന്ത്യയിലെ ടെസ്‌ല കാര്‍ ഉടമകള്‍ ഇവരൊക്കെ!

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷി വാഹനത്തിനുണ്ട്. 238 bhp മുതല്‍ 450 bhp വരെ ഉത്പാദിപ്പിക്കുന്ന മോട്ടോറുകള്‍ ഈ വാഹനത്തില്‍ ലഭ്യമാണ്. മണിക്കൂറില്‍ 200 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. വെറും 5 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

Most Read Articles

Malayalam
കൂടുതല്‍... #ടെസ്‌ല #tesla
English summary
India’s famous Tesla car owners. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X