5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

കഴിഞ്ഞ ഒന്നോ രണ്ടോ പതിറ്റാണ്ടുകളായി ഇന്ത്യ കണ്ട വൻ ഉയർച്ച താഴ്ച്ചകൾക്കിടയിലും ആഗോളതലത്തിൽ നാലാമത്തെ വലിയ വാഹന വിപണിയായി നമ്മുടെ രാജ്യം വളർന്നു. ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിൽ കാണുന്ന ദ്രുതഗതിയിലുള്ള സാങ്കേതിക കണ്ടുപിടുത്തങ്ങളും ഇന്ത്യ നടത്തിയിട്ടുണ്ട്.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

ഇലക്‌ട്രിക് മൊബിലിറ്റി, ഗ്രീൻ എനർജി, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), യാത്രക്കാരുടെ സുരക്ഷ എന്നിവ ഇന്ത്യയിലെ വാഹന വ്യവസായത്തിന്റെ ചിത്രം തന്നെ മാറ്റിയെഴുതി. നിലവിൽ അന്താരാഷ്ട്ര വിപണികളിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം നമ്മുടെ രാജ്യത്ത് കണ്ണുവെച്ചിട്ടുണ്ട്.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയെ മാറ്റിമറിക്കാൻ പോവുന്ന ചില കാര്യങ്ങളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

1. ഇലക്‌ട്രിക് മൊബിലിറ്റി

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ദ്രുതഗതിയിലുള്ള സ്വീകാര്യത ഇന്ന് ഏറ്റവും വലിയ ചർച്ചാ വിഷയം തന്നെയാണ്. ഇവികൾക്കായുള്ള സർക്കാർ നയങ്ങൾ വളരെ പ്രോത്സാഹജനകമാണെന്നതും ഈ മേഖലയുടെ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

എന്നാൽ ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാവി ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ച് ബാറ്ററികളുടെ പ്രാദേശിക രൂപകൽപ്പനയെ ആശ്രയിച്ചിരിക്കുന്നുവെന്നതാണ് യാഥാർഥ്യം. നിക്ഷേപകരും സർക്കാർ ഏജൻസികളും കാർ നിർമാതാക്കളും ഈ ഗവേഷണത്തിന് പണം ചെലവഴിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

ഇന്ത്യൻ ഇവി വ്യവസായത്തിലെ അത്തരത്തിലുള്ള ഒരു പുതിയ മാനമാണ് 'ഒരു സേവനമെന്ന നിലയിൽ ബാറ്ററി'. അതിനാൽ ബാറ്ററികളുടെ പ്രാദേശിക രൂപകൽപ്പന വരും വർഷങ്ങളിൽ ഇന്ത്യൻ വാഹന വ്യവസായത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

2. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT)

വാഹന മേഖലയിലേക്കും ഇന്റർനെറ്റിന്റെ കടന്നുവരവ് ഏറെ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഇതിനോടകം തന്നെ സാക്ഷ്യംവഹിച്ചിരിക്കുന്നത്. മൊബിലിറ്റി ആവശ്യകതകൾ, ഇവികളുടെ ഊർജ ഉപഭോഗം, വാഹന അറ്റകുറ്റപ്പണികൾക്കുള്ള അറിയിപ്പുകൾ സ്വീകരിക്കൽ എന്നിവയും മറ്റും ട്രാക്ക് ചെയ്യാൻ ഇത് കാർ ഉടമകളെ അനുവദിക്കുന്നു.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും പ്രവചനാത്മക പരിപാലനം, കാര്യക്ഷമത, നിരീക്ഷണം, സുരക്ഷ എന്നിവ പ്രാപ്തമാക്കുന്നതിനും ഇന്റർനെറ്റ് സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ട്. ആയതിനാൽ ഇന്നിറങ്ങുന്ന മിക്ക വാഹനങ്ങളുടെ ഇവയുടെ സേവനം പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

കണക്റ്റഡ് കാർ ടെക്

ഇന്ന് കണക്റ്റഡ് കാർ സാങ്കേതികവിദ്യയ്ക്ക് കാരണമായി കാറുകളും ഇന്റർനെറ്റ് വഴി കണക്റ്റുചെയ്യുന്നു. വാഹന വ്യവസായത്തിൽ കണക്റ്റഡ് കാർ ടെക്നോളജിക്ക് ഇന്ന് വലിയ പ്രാധാന്യമാണുള്ളതും. പ്രത്യേകിച്ച് പ്രീമിയം വാഹനങ്ങളിൽ ഇവയൊന്നുമില്ലെങ്കിൽ ഇന്ന് ആളുകൾ തിരിഞ്ഞുനോക്കില്ലെന്ന അവസ്ഥ വരെയായിട്ടുണ്ട്.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

കണക്റ്റഡ് കാറുകൾ തുടർച്ചയായ ഇന്റർനെറ്റ് കണക്റ്റിവിറ്റി, app2car കണക്റ്റിവിറ്റി, ജിയോ ഫെൻസിംഗ് എന്നിവ പോലെ മികച്ചതും സൗകര്യപ്രദവുമായ സവിശേഷതകൾ നൽകുന്നതിനാൽ ഇവയെല്ലാം ചേർന്ന് ഡ്രൈവിംഗ് കൂടുതൽ പ്രായോഗികമാക്കുന്നുവെന്നു വേണം പറയാൻ.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

സുരക്ഷ

വാഹനത്തിനുള്ളിലെ റോഡ് സുരക്ഷ സീറ്റ് ബെൽറ്റുകൾക്കും എയർബാഗുകൾക്കും അപ്പുറത്തേക്ക് നീങ്ങാൻ പോകുന്നുവെന്നതാണ് ഏറെ സ്വീകാര്യമായ കാര്യം. പുതിയ സാങ്കേതികവിദ്യകൾ അപകടസാധ്യതകൾ ഒഴിവാക്കാൻ ഡ്രൈവർമാരെ സഹായിക്കും.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

സ്മാർട്ട് ബ്രേക്കിംഗ് സിസ്റ്റങ്ങൾ, ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് സിസ്റ്റങ്ങൾ, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനങ്ങൾ, ക്ഷീണം കണ്ടെത്തൽ സംവിധാനങ്ങൾ തുടങ്ങിയ ഭാവി കാറുകളിൽ മെച്ചപ്പെടുത്തിയ സുരക്ഷാ നടപടികൾ ഇന്ത്യൻ റോഡുകളിൽ അപകടങ്ങൾ കുറയ്ക്കാനും അതുവഴി ജീവൻ രക്ഷിക്കാൻ സഹായിക്കും.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

പണ്ട് മൈലേജ് എങ്ങനെയുണ്ടെന്ന് നോക്കി കാർ വാങ്ങിയിരുന്നവർ സേഫ്റ്റി എങ്ങനെയെന്ന് നോക്കി കാർ വാങ്ങാൻ തുടങ്ങിയെന്നു വേണം പറയാൻ. ആയതിനാൽ വാഹന നിർമാതാക്കളും ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുമുണ്ട്.

5 വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വിപണിയാകെ മാറും! കാരണമാവുക ഇവയൊക്കെ

നിരവധി കണ്ടുപിടിത്തങ്ങളോടെ ഇന്ത്യയിലെ വാഹന വിപണി അടുത്ത ദശകത്തിൽ വളരെ ആവേശഭരിതമാവും. നേരത്തെയുണ്ടായിരുന്ന സാഹചര്യങ്ങളിൽ പതിയെ മാറ്റമുണ്ടാകാൻ തുടങ്ങിയുട്ടുണ്ടിപ്പോൾ, ഇത് വരുന്ന വർഷങ്ങളിൽ അതിന്റെ പാരമ്യത്തിലെത്തുമ്പോൾ വൻ മാറ്റങ്ങളാവും ഇവിടെയുണ്ടാവുക. ഇതിന്റെ ഭാഗമായി ഒരു പുതിയ മോട്ടോറിംഗ് അനുഭവം തന്നെ വിപണിയിലുണ്ടാവും.

Most Read Articles

Malayalam
English summary
These trends will reshape the automotive industry in india within 5 years
Story first published: Wednesday, September 28, 2022, 18:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X