പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

സമീപകാലത്തായി യൂസ്ഡ് ലക്ഷ്വറി കാറുകളുടെ വിൽപ്പനയിലും സ്വീകാര്യതയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. യൂസ്ഡ് ലക്ഷ്വറി കാറുകൾ വാങ്ങുന്നത് ഇപ്പോൾ സാധാരണമായി കൊണ്ടിരിക്കുകയാണ്. 10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുളള പെട്രോൾ കാറുകൾക്കും ദേശീയ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ഡൽഹി എൻ‌സി‌ആറിൽ നിന്ന് യൂസ്ഡ് ലക്ഷ്വറി കാറുകൾ വാങ്ങാനാണ് ആളുകൾ താൽപ്പര്യം കാണിക്കുന്നത്.

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

യൂറോപ്യൻ ബ്രാൻഡുകളായ ഔഡി, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ, ലാൻഡ് റോവർ, വോൾവോ എന്നിവയുടെ യൂസ്ഡ് കാറുകളുടെ ആകർഷകമായ വിലയാണ് പലരെയും പ്രലോഭിപ്പിക്കുന്നത്. എന്നിരുന്നാലും, അവരിൽ ഭൂരിഭാഗം പേർക്കും, അത്തരം യൂസ്ഡ് ലക്ഷ്വറി കാറുകൾ വാങ്ങിയതിന് ശേഷമുള്ള അനുഭവം അത്ര എളുപ്പവും മധുരമേറിയതൊന്നുമല്ല എന്നതാണ് സത്യം. ഉപയോഗിച്ച ആഡംബര കാർ വാങ്ങുമ്പോൾ പിന്നീടുള്ള ഘട്ടങ്ങളിൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട പല ഘടകങ്ങളുണ്ട്. അവ ഏതാണെന്ന് നമ്മുക്കൊന്ന് നോക്കാം:

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

മെയിൻ്റനൻസ്

ഒരു ആഡംബര കാറിന്റെ മെയിൻ്റനൻസ് സാധാരണ മാസ് മാർക്കറ്റ് സെഡാൻ അല്ലെങ്കിൽ എസ്‌യുവിയേക്കാൾ വളരെ കൂടുതലാണെന്നതിൽ അതിശയിക്കാനൊന്നുമില്ല. എഞ്ചിൻ ഓയിൽ, എയർ ഫിൽട്ടർ, ഓയിൽ ഫിൽട്ടർ തുടങ്ങിയ പാർട്സുകളും, ബാറ്ററി, ടയറുകൾ തുടങ്ങിയ പതിവായി മാറ്റേണ്ട ഇനങ്ങൾക്കും ധാരാളം ചിലവ് വരും, ഇത് വാങ്ങുന്നയാളുടെ പ്രതിമാസ ചെലവുകൾ വർദ്ധിപ്പിക്കുന്നു. ഉദാഹരണത്തിന്, ഓഡി A3 പരിപാലിക്കുന്നതിനുള്ള ചെലവ് സമാന വലിപ്പമുള്ള ഫോക്സ്‌വാഗൺ വിർട്ടസിനേക്കാളും ഹോണ്ട സിറ്റിയേക്കാളും ഏകദേശം മൂന്നോ നാലോ മടങ്ങ് കൂടുതലാണ്.

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

സ്പെയർ പാർട്സുകളുടെ വില

ആഡംബര കാർ അപകടത്തിൽപ്പെടുന്നത് വരെ ഏറ്റവും ആസ്വാദ്യകരമാണ്. ഒരു അപകടത്തിൽ, നിങ്ങൾ ഉപയോഗിച്ച ആഡംബര കാറിന് വലിയ ഷീറ്റ് മെറ്റൽ കേടുപാടുകൾ സംഭവിക്കുകയും ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ബമ്പറുകൾ തുടങ്ങിയ ഭാഗങ്ങൾ തകരുകയും ചെയ്താൽ, അവ നന്നാക്കാൻ വളരെയധികം പണം വേണ്ടിവരും. നിങ്ങൾ ഉപയോഗിച്ച ആഡംബര കാർ സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കീറാൻ അത് തന്നെ ധാരാളം

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

ഇന്ധന ക്ഷമത

ആഡംബര കാറുകളെ സംബന്ധിച്ച് വളരെ പവർഫുള്ളായ എഞ്ചിനുകളാണ് എല്ലാ വാഹനങ്ങൾക്കും. മികച്ച പെർഫോമൻസ് ഡെലിവറിക്കായി പ്രീമിയം ഗുണമേന്മയുള്ള ഘടകങ്ങൾ ഉപയോഗിക്കുന്നു. അത്തരം എഞ്ചിനുകൾക്ക് പ്രവർത്തനത്തിക്കാൻ ഉയർന്ന ഇന്ധന ഗ്രേഡ് ആവശ്യമാണ്.

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

പലപ്പോഴും ശരാശരിയിലും താഴെയുള്ള ഇന്ധനക്ഷമത നൽകുന്നവയാണ് ഒട്ടു മിക്ക ലക്ഷ്വറി വാഹനങ്ങളും അത് കൊണ്ട് തന്നെ മിക്ക സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവരും ഈ ഒരു ഭാഗം വരുമ്പോൾ നെഞ്ചിടിപ്പ് കൂടും . ഉയർന്ന ഇന്ധന ഗ്രേഡിന്റെയും കുറഞ്ഞ ഇന്ധനക്ഷമതയുടെയും കൂട്ടിച്ചേർത്ത ചിലവുകൾ ഒടുവിൽ വാഹന ഉടമയുടെ, ഇത് പലപ്പോഴും ക്രമേണ എന്നാൽ വേദനാജനകമാണ്.

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

ഇൻഷുറൻസ് പുതുക്കുന്നതിനുള്ള ചെലവ്

കാറിന്റെ വില കൂടുന്തോറും അതിന്റെ ഇൻഷുറൻസ് പുതുക്കാനുള്ള ചെലവും കൂടും എന്നത് ഒരു സാധാരണ പ്രതിഭാസമാണല്ലോ. യൂസ്ഡ് ലക്ഷ്വറി കാറിനുള്ള ഒരു പൂർണ്ണ ഇൻഷുറൻസ് പരിരക്ഷ പുതുക്കൽ വാഹനത്തിന്റെ ഇൻഷുറൻസ് മൂല്യത്തകർച്ചയെ (IDV) ആശ്രയിച്ചാണിരിക്കുന്നത്.

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

ഇത് ചിലപ്പോൾ നിങ്ങൾ വാങ്ങുന്ന കാർ, ആദ്യം വിപണിയിൽ ഇറങ്ങിയപ്പോൾ നൽകിയ വിലയേക്കാൾ കൂടുതലായിരിക്കും. വാഹനം എത്രയും പെട്ടെന്ന് കൈയിൽ കിട്ടണമെന്ന് മാത്രമാണ് ചിലർ ശ്രദ്ധിക്കുന്നത്. ഇൻഷുറൻസ് പരിരക്ഷകൾ പോലും അപ്‌ഡേറ്റ് ചെയ്യാതെ ആണ് ചിലർ വാഹനം വാങ്ങുന്നത്. അതിൻ്റെ പിന്നിലുളള അപകടം ഒന്ന് മനസ്സിലാക്കാൻ പോലും ആരും മെനക്കെടുന്നില്ല.

പോക്കറ്റ് കീറാതെ യൂസ്ഡ് ലക്ഷ്വറി കാർ വാങ്ങാൻ ചില പൊടികൈകൾ

റീ രജിസ്ട്രേഷൻ ചിലവ്

10 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും 15 വർഷം പഴക്കമുള്ള ഡീസൽ കാറുകൾക്കും എൻജിടി ഏർപ്പെടുത്തിയ നിരോധനം എൻസിആറിൽ ഇത്തരം വാഹനങ്ങൾ വീണ്ടും രജിസ്റ്റർ ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കി. എന്നിരുന്നാലും, ഈ കാറുകൾ വീണ്ടും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ, യൂസ്ഡ് ലക്ഷ്വറി കാറുകൾക്ക് റീ-രജിസ്‌ട്രേഷൻ ചെലവ് കൂടുതലായിരിക്കും.

Most Read Articles

Malayalam
English summary
Things to remember when you buy a used luxury car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X