മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

നമ്മുടെ രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മോഡിഫിക്കേഷൻ സർക്കിളിലും വളരെ പ്രചാരമുള്ള ഹാച്ച്ബാക്കുകളിൽ ഒന്നാണിത്.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇഷ്ടാനുസൃതമായി പരിഷ്‌ക്കരിച്ച സ്വിഫ്റ്റുകളുടെ നിരവധി ഉദാഹരണങ്ങൾ നാം മുമ്പ് കണ്ടിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ മൂന്നാം തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

നിലവിലെ തലമുറ സ്വിഫ്റ്റിന് ലഭിച്ച ഒരു റാപ് പരിഷ്കരണമാണ് ഇന്ന് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നത്. മുഴുവൻ പ്രക്രിയയും വീഡിയോയിൽ വ്യക്തമാക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് ഒരു വർഷം, നേട്ടങ്ങളുടെ കൊടിമുടി കയറി എംജി ഹെക്‌ടർ

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

രാഹുൽ സിംഗ് തന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ കാണിച്ചിരിക്കുന്ന സ്വിഫ്റ്റ് വ്ലോഗറിന്റേതാണ്. താൻ കാറിൽ ഉപയോഗിക്കാൻ പോകുന്ന റാപ് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

അവേരി ഡെന്നിസനിൽ നിന്നുള്ള മൂന്ന് ലെയർ ഗ്ലോസ് യെല്ലോ റാപ്പാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ബോണറ്റ് മറച്ചുകൊണ്ടാണ് റാപ്പിംഗ് പ്രക്രിയ ആരംഭിക്കുന്നത്.

MOST READ: അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

കാറിന്റെ യഥാർത്ഥ നിറം വെളുത്തതാണ്, അത് ഈ റാപ് ഉപയോഗിച്ച് പൂർണ്ണമായും മൂടുകയാണ്. റൂഫിന് ഗ്ലോസ്സ് ബ്ലാക്ക് റാപ്പാണ് വ്ലോഗർ ഉപയോഗിക്കുന്നത്, അത് വാഹനത്തിന് ഒരു ഇരട്ട ടോൺ ഫിനിഷ് നൽകുന്നു.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

മുഴുവൻ പ്രക്രിയയും എത്ര ശ്രദ്ധാപൂർവ്വമാണ് ചെയ്യുന്നതെന്ന് വീഡിയോ കാണിക്കുന്നു. സൈഡ് പാനലുകൾ, ബൂട്ട് ലിഡ്, ഫ്രണ്ട്, റിയർ ബമ്പർ എന്നിവയെല്ലാം ഈ ഗ്ലോസ് യെല്ലോ റാപ് ഉപയോഗിച്ച് പൊതിഞ്ഞ് നിൽക്കുന്നു.

MOST READ: ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വിഭാഗത്തിൽ ശ്രദ്ധനേടി വിസ്റ്റിയോൺ; വഴിയൊരുക്കി ഹ്യുണ്ടായി ക്രെറ്റ

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഡോറുകളിലുമുള്ള ഹാൻഡിലുകൾ നീക്കംചെയ്യുകയും റാപ്പിന്റെ നിറവുമായി പൊരുത്തപ്പെടുന്ന രീതിയിൽ പെയിന്റ് ചെയ്യുകയും ചെയ്യുന്നു. അതുപോലെ, ORVM- കൾ, A, B, C പില്ലറുകൾക്ക് ഒരു കാർബൺ ഫൈബർ ഫിനിഷിംഗ് ലഭിക്കുന്നു.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

ബൂട്ടിലെ സുസുക്കി ലോഗോയ്ക്കും കറുപ്പ് നിറം നൽകിയിരിക്കുന്നതിനാൽ ഇത് മുഴുവൻ കാറിനും ഒരു സ്പോർട്ടി ലുക്ക് നൽകുന്നു.

MOST READ: i8 പ്ലഗ്-ഇൻ ഹൈബ്രിഡ് സ്പോർട്സ് കാറിന് ഗംഭീര യാത്രയയപ്പ് നൽകി ബിഎംഡബ്ല്യു

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഈ സ്വിഫ്റ്റിന് ഒരു വലിയ വിംഗ് സ്‌പോയ്‌ലർ ലഭിക്കുന്നു, അതും കറുത്ത നിറത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സ്‌പോർട്ടി ലുക്കിംഗ് അലോയ് വീലുകളും ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റും കാറിൽ ഇതിനകം ഘടിപ്പിച്ചിരുന്നു.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

പൂർത്തിയായ ഉൽപ്പന്നം അന്താരാഷ്ട്രതലത്തിൽ വിൽക്കുന്ന സുസുക്കി സ്വിഫ്റ്റ് സ്പോർട്ടിന് സമാനമാണ്. കാറിന്റെ മൊത്തത്തിലുള്ള രൂപം വളരെ ആകർഷകമാണ്.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം സ്വിഫ്റ്റ് നേരത്തെ ലഭ്യമായിരുന്നുവെങ്കിലും പുതിയ എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ മാരുതി തങ്ങളുടെ എല്ലാ ഡീസൽ എഞ്ചിനുകളും ഉപേക്ഷിക്കുകയും ഇപ്പോൾ പെട്രോൾ, സിഎൻജി ഇന്ധന കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

സ്വിഫ്റ്റിന് ഉടൻ തന്നെ ബലേനോയ്‌ക്കൊപ്പം ഓഫർ ചെയ്‌തിരിക്കുന്ന ഒരു സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച് പവർ ബൂസ്റ്റ് ലഭിക്കും. 1.2 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ 90 bhp കരുത്തും 120 Nm torque ഉം പുറപ്പെടുവിക്കുന്നു.

മഞ്ഞ പുടവയിൽ അണിഞ്ഞൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇത് സ്വിഫ്റ്റിനെ കൂടുതൽ സ്പോർട്ടിയാക്കും. വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുമെന്നും ഉദ്‌വമനം കുറയ്ക്കും എന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Third Gen Maruti Suzuki Swift Gets A Yellow Wrap Looks Stunning. Read in Malayalam.
Story first published: Tuesday, June 30, 2020, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X