ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

രാജ്യത്ത് സാധാരണയായി കണ്ടുവരുന്ന പരിഷ്കരിച്ച കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. മനോഹരമായി പരിഷ്‌ക്കരിച്ച സ്വിഫ്റ്റ് ഹാച്ച്ബാക്കുകളുടെ നിരവധി ഉദാഹരണങ്ങൾ രാജ്യത്തുടനീളം നാം കണ്ടിട്ടുണ്ട്. 2005 -ലാണ് മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്ക് പുറത്തിറക്കിയത്.

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

അതിനുശേഷം ഇത് ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ മോഡലായി മാറി. നിലവിൽ 2018 -ൽ വിപണിയിൽ അവതരിപ്പിച്ച മൂന്നാം തലമുറ സ്വിഫ്റ്റാണ് നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

ഓരോ അപ്‌ഡേറ്റിലും സ്വിഫ്റ്റ് കൂടുതൽ ജനപ്രിയമായിത്തീർന്നു. ളോ റൈഡറായി പരിഷ്കരിച്ച ഒരു മൂന്നാം തലമുറ സ്വിഫ്റ്റാണ് ഞങ്ങൾ ഇന്ന് നിങ്ങളുടെ മുന്നിൽ എത്തിക്കുന്നത്.

MOST READ: വെള്ള ചായം പൂശി വൈറ്റ് റോസോ കളർ സ്കീമിൽ ഒരുങ്ങി ഡ്യുക്കാട്ടി പാനിഗാലെ V2

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

വാഹനത്തിന്റെ ചിത്രങ്ങൾ ദി മോഡിഫൈഡ് മോൺസ്റ്റേർസ് എന്ന വെബ്‌സൈറ്റാണ് പങ്കിട്ടിരിക്കുന്നത്. വാഹനത്തിന്റെ രൂപത്തിൽ നിന്ന് തന്നെ ഈ സ്വിഫ്റ്റ് ധാരാളം മോഡിഫിക്കേഷനുകൾക്ക് വിധേയമായിട്ടുണ്ട് എന്ന് വ്യക്തമാണ്.

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

മുന്നിൽ നിന്ന് ആരംഭിച്ചാൽ പരിഷ്‌ക്കരിച്ച കാറിന് ഒരു ഓഫ് മാർക്കറ്റ് ഡെമോൺ പ്രൊജക്ടർ ടൈപ്പ് ഹെഡ്‌ലാമ്പുകൾ ലഭിക്കുന്നു, അതിൽ മാട്രിക്സ് പോലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ സംയോജിപ്പിച്ചിരിക്കുന്നു. മുൻ ഗ്രില്ലിന് ഒരു മുഗൻ ബാഡ്‌ജിംഗിനൊപ്പം ചുറ്റും ഒരു ക്രോം സ്ട്രിപ്പും ലഭിക്കുന്നു.

MOST READ: വിൽപ്പനയിൽ നേട്ടവുമായി ഹീറോ, ജൂണിൽ നിരത്തിൽ എത്തിച്ചത് 4,50,744 യൂണിറ്റുകൾ

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

ബമ്പർ സ്റ്റോക്ക് യൂണിറ്റുകളായി തുടരുന്നു, പക്ഷേ ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഒരു സ്പ്ലിറ്റർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. കാറിന്റെ വലതുവശത്ത് ഭാഗിക കമോ റാപ് നൽകിയിട്ടുണ്ട്, അത് വാഹനത്തിന് വ്യത്യസ്ഥമായ രൂപം നൽകുന്നു.

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ വിശാലമായ 17 ഇഞ്ച് BBS ക്രോം ഫിനിഷ്ഡ് അലോയി വീലുകളും കറുത്ത നിറമുള്ള സൈഡ് സ്കെർട്ടുകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഈ സ്വിഫ്റ്റിലെ റൂഫിന് കൂടുതൽ സ്പോർടി ഫീൽ നൽകുന്നതിനായി കറുത്ത നിറം നൽകിയിരിക്കുന്നു.

MOST READ: ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

സ്റ്റോക്ക് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് ഗണ്യമായി കുറഞ്ഞിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഈ പരിഷ്‌ക്കരിച്ച സ്വിഫ്റ്റിന് റേസ് ഡാംപറുകൾക്കൊപ്പം കോബ്ര ലോവേർഡ് സസ്‌പെൻഷനും ലഭിക്കുന്നു.

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

കാറിന്റെ പിൻഭാഗത്ത് ക്ലിയർ ലെൻസ് എൽഇഡി ടെയിൽ ലൈറ്റും വലിയ ഓഫ് മാർക്കറ്റ് സ്‌പോയിലറും ലഭിക്കുന്നു. കാറിന്റെ ഉടമ ഇന്റീരിയറുകളിലും പ്രകടന ഭാഗത്തിലും ചില മാറ്റങ്ങൾ വരുത്തി.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി റെനോ

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

1.2 ലിറ്റർ പെട്രോൾ സ്വിഫ്റ്റ് സ്റ്റോക്ക് രൂപത്തിൽ 81 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വോൾഫ് മോട്ടോ പെർഫോമൻസ്, ഇറിഡിയം സ്പാർക്ക് പ്ലഗുകൾ, BMC എയർ ഇൻടേക്ക്, HKS എൻഡ് കാനുള്ള ഓട്ടോമെക് ഹെഡറുകൾ എന്നിവയും സ്റ്റേജ് 1+ ECU റീമാപ്പും ലഭിച്ചിട്ടുണ്ട്.

ലോ റൈഡർ പരിവേഷം ധരിച്ച് മാരുതി സ്വിഫ്റ്റ്

ഈ പരിഷ്‌ക്കരണങ്ങളെല്ലാം തീർച്ചയായും പ്രകടനം വർദ്ധിപ്പിച്ചുവെങ്കിലും കൃത്യമായ കണക്കുകൾ ഇപ്പോൾ അറിയില്ല. മൊത്തത്തിൽ, ഈ സ്വിഫ്റ്റിൽ നടത്തിയ ണോഡിഫിക്കേഷനുകൾ വൃത്തിയായി കാണുകയും കാറിനെ കൂടുതൽ ആകർഷകമാക്കുകയും ചെയ്യുന്നു.

Most Read Articles

Malayalam
English summary
Third Generation Maruti Swift Modified Into Low Rider. Read in Malayalam.
Story first published: Monday, July 6, 2020, 11:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X