ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍ പിരിക്കുന്ന സിസ്റ്റം നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ശേഖരിക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ബാക്കി 7 ശതമാനം ഇരട്ട ടോള്‍ നല്‍കിയിട്ടും ഇത് എടുത്തിട്ടില്ല. ഫാസ്ടാഗുകള്‍ ഉപയോഗിച്ച് ടോള്‍ നല്‍കാത്ത വാഹനങ്ങള്‍ക്കായി പൊലീസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

MOST READ: കുഷാഖിന്റെ പുതിയ പരസ്യ വീഡിയോയുമായി സ്കോഡ

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ടോള്‍ മോഷണം, ജിഎസ്ടി ഒഴിവാക്കല്‍ എന്നിവയ്ക്ക് കേസ് എടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ടോള്‍ പ്ലാസയില്‍ ഇലക്ട്രോണിക് ഫീസ് അടയ്ക്കാന്‍ സഹായിക്കുന്ന ഫാസ്ടാഗുകള്‍ 2016-ല്‍ ആണ് അവതരിപ്പിച്ചത്.

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഫെബ്രുവരി 16 മുതല്‍, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ രാജ്യത്തുടനീളമുള്ള ഇലക്ട്രോണിക് ടോള്‍ പ്ലാസകളില്‍ ഇരട്ടി ടോള്‍ ഫീസ് നല്‍കേണ്ടതുണ്ട്. ടാഗുകള്‍ നിര്‍ബന്ധമാക്കുന്നത് ടോള്‍ പ്ലാസകളിലൂടെ വാഹനങ്ങള്‍ തടസ്സമില്ലാതെ കടന്നുപോകുന്നുവെന്ന് ഉറപ്പാക്കുന്നതിന് സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: വാഹനങ്ങളുടെ RC പുതുക്കാൻ ഇനി ചെലവേറും; പുതിയ കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

15 വര്‍ഷത്തിന് മുകളിലുള്ള വാഹനങ്ങള്‍ക്കുള്ള വാഹന രജിസ്‌ട്രേഷന്റെ ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും നിതിന്‍ ഗഡ്കരി ലോക്സഭയില്‍ അറിയിച്ചു. പുതിയ ചാര്‍ജുകള്‍ 2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വാഹന ഗതാഗത നയത്തിന്റെ ഭാഗമായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ നിര്‍ദ്ദേശമനുസരിച്ച്, 15 വര്‍ശഷത്തിന് മുകളിലുള്ള കാറുകളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാര്‍ ഉടമകള്‍ക്ക് 5,000 രൂപ നല്‍കേണ്ടിവരും.

MOST READ: ക്രെറ്റ ടോപ്പ് എൻഡ് മോഡലുകൾക്ക് ആരാധകരേറെ; വിൽപ്പയിൽ 60 ശതമാനവും SX, SX(O) വേരിയന്റുകൾക്ക്

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നിലവിലെ ചാര്‍ജുകളേക്കാള്‍ 600 കൂടുതലാണ് ഇത്. ബൈക്കിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപയും പുതുക്കല്‍ ഫീസ് 1,000 രൂപയുമാണ്. ത്രീ വീലര്‍, ക്വാഡ്രിസൈക്കിള്‍സ് രജിസ്‌ട്രേഷന്‍ ഫീസ് 600 രൂപയും പുതുക്കല്‍ 2,500 രൂപയുമാണ്.

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

വാണിജ്യ വാഹനങ്ങള്‍ക്കുള്ള പുതിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള നിര്‍ദ്ദിഷ്ട ഫീസും 2021 ഒക്ടോബര്‍ 1 മുതല്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. മോട്ടോര്‍സൈക്കിളുകളുടെ രജിസ്‌ട്രേഷന്‍ 500 രൂപയായും പുതുക്കല്‍ 1500 രൂപ വരെയും ഉയരും.

MOST READ: പുതിയ ഡിസൈനിലും, പ്ലഗ്-ഇന്‍ ഹൈബ്രിഡ് ഓപ്ഷനിലും 2021 പൂഷോ 308 അവതരിപ്പിച്ചു

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ത്രീ വീലറുകള്‍, ക്വാഡ്രിസൈക്കിള്‍സ് രജിസ്‌ട്രേഷന്‍ ഫീസ് 1,000 രൂപയും പുതുക്കല്‍ 3,500 രൂപയും ടാക്‌സി രജിസ്‌ട്രേഷന് 1,000 രൂപയും പുതുക്കല്‍ 7,000 രൂപയുമാണ്. ഒക്ടോബര്‍ മുതല്‍ മീഡിയം ഗുഡ്‌സ് കാരിയര്‍ ചാര്‍ജുകളും 1,300 രൂപയും പുതുക്കല്‍ പതിനായിരം രൂപയും ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ കാരിയര്‍ രജിസ്‌ട്രേഷന് 1500 രൂപയും പുതുക്കല്‍ 12,500 രൂപയുമായി വര്‍ധിക്കും.

ഒരു വര്‍ഷത്തിനകം രാജ്യത്തെ ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍, 15 വര്‍ഷത്തിനുശേഷം ഓരോ 5 വര്‍ഷത്തിലും ആര്‍സി പുതുക്കല്‍ ആവശ്യമാണ്, വാണിജ്യ വാഹനങ്ങള്‍ക്ക്, 8 വര്‍ഷം കഴിഞ്ഞാല്‍ ഈ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍ എല്ലാ വര്‍ഷവും നടത്തണം.

Most Read Articles

Malayalam
English summary
Toll Plazas To Be Replaced By GPS Based Toll Collection Says Union Minister Nitin Gadkari. Read in Malayalam.
Story first published: Friday, March 19, 2021, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X