Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നതിന് ഇന്ത്യ ലോക ശരാശരിയേക്കാൾ അല്പം മന്ദഗതിയിലായേക്കാം. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പർച്ചേസ് ചെയ്തതിനേക്കാൾ വലിയ അളവിൽ ഓഗോള വിപണി ഇപ്പോൾ ഇവികൾ വാങ്ങുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

സമീപകാലത്ത് ലീസ്‌ലോകോ പ്രസിദ്ധീകരിച്ച ഒരു പഠനം, ഷോറൂമുകളിൽ നിന്ന് എത്ര വേഗത്തിൽ ഇലക്ട്രിക് കാറുകൾ വിറ്റ് പോകുന്നു എന്ന് കാണിക്കുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

ലോകമെമ്പാടും ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന മികച്ച 10 ഇലക്ട്രിക് കാറുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയും ഫോക്‌സ്‌വാഗൺ ഗ്രൂപ്പും പട്ടികയിൽ ആധിപത്യം പുലർത്തുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

1. ടെസ്‌ല മോഡൽ 3

ടെസ്‌ല മോഡൽ 3 ലോകത്തിലെ ഏറ്റവും വേഗത്തിൽ വിൽക്കുന്ന ഇലക്ട്രിക് കാറാണെന്ന് പഠനം കണ്ടെത്തി. യുഎസ് ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കൾ പ്രതിവർഷം ശരാശരി 2,15,000 ടെസ്‌ല മോഡൽ 3 കാർ വിൽപ്പന നടത്തിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ തീരുമാനിക്കുമ്പോൾ ഈ മോഡൽ രാജ്യത്ത് അവതരിപ്പിക്കാൻ ടെസ്‌ല പദ്ധതിയിടുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

2. വൂളിംഗ് ഹോംഗ് ഗ്വാങ് മിനി ഇവി

ഒറ്റ ചാർജിൽ 300 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഈ പോക്കറ്റ് സൈസ്ഡ് ഇലക്ട്രിക് കാർ വിൽപ്പനയുടെ കാര്യത്തിൽ വളരെ മുൻ പന്തിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഇവി മാർക്കറ്റായ ചൈനയിൽ നിർമ്മിച്ച ഈ കാർ ഓരോ മണിക്കൂറിലും നിർമ്മാതാക്കൾ ശരാശരി 14 യൂണിറ്റ് വിൽക്കുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

പ്രതിവർഷം ശരാശരി 1,25,925 യൂണിറ്റുകളോളം വുളിംഗ് ഹോംഗ് ഗുവാങ് മിനി വിൽക്കുന്നു. മിനി ഇലക്ട്രിക് കാർ അടുത്തിടെ നാല് ലക്ഷം യൂണിറ്റുകളുടെ ഒരു പ്രധാന വിൽപ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

3. ടെസ്‌ല മോഡൽ Y

ടെസ്‌ലയിൽ നിന്നുള്ള ഈ ഇലക്ട്രിക് ക്രോസ്ഓവർ ലോകമെമ്പാടുമുള്ള കാർ നിർമ്മാതാക്കളുടെ രണ്ടാമത്തെ ബെസ്റ്റ് സെല്ലറാണ്, ഓരോ മണിക്കൂറിലും Y -യുടെ 11 യൂണിറ്റിലധികം വിൽക്കുന്നു. പ്രതിവർഷം ശരാശരി ഒരു ലക്ഷം മോഡൽ Y യൂണിറ്റുകൾ ടെസ്‌ല വിൽക്കുന്നു. ടെസ്‌ല മോഡൽ Y മൂന്ന് ട്രിമ്മുകളിൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് പതിപ്പിന് പുറമേ, ഒരു ലോംഗ് റേഞ്ച് പതിപ്പും പെർഫോമെൻസ് പതിപ്പും വാഹനത്തിനുണ്ട്. സ്റ്റാൻഡേർഡ് മോഡൽ സിംഗിൾ ചാർജിൽ 455 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

4. നിസാൻ ലീഫ്

ജാപ്പനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഇലക്ട്രിക് കാർ ടെസ്‌ല മോഡൽ 3 -യുടെ എതിരാളിയാണ്, എന്നാൽ ഇപ്പോൾ വിൽപ്പനയിലും ജനപ്രീതിയിലും ഇത് വളരെ പിന്നിലാണ്. ആകസ്മികമായി, നിസാൻ ലീഫ് ഇപ്പോഴും ലോകമെമ്പാടുമുള്ള ഏറ്റവും പഴയ ഇലക്ട്രിക് കാർ മോഡലുകളിൽ ഒന്നാണ്. നിസാൻ ഓരോ മണിക്കൂറിലും ഏകദേശം 10 ലീഫ് ഇവികൾ വിൽക്കുന്നു, വാർഷിക ശരാശരി വിൽപ്പന 85,988 യൂണിറ്റാണ്. ലോക ഇവി ദിനത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവിന് നിസാൻ ഒരു ലീഫ് ഇവി സമ്മാനിച്ചിരുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

5. BAIC EU -സീരീസ്

ചൈനീസ് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഈ ഇലക്ട്രിക് സെഡാൻ മറ്റ് വിപണിയിൽ ഒന്നും വിൽപ്പനയ്ക്കെത്തുന്നില്ല. എന്നിരുന്നാലും, വിൽപ്പനയുടെ കാര്യത്തിൽ ഇത് പട്ടികയിൽ ശരാശരി 65,333 യൂണിറ്റ് വാർഷിൽ വിൽപ്പനയോടെ ഇത് അഞ്ചാമത്തേതാണ്.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

6. ഫോക്സ്വാഗൺ ID.3

ഇവി വിഭാഗത്തിൽ ടെസ്‌ലയെ നേരിടാൻ ഫോക്‌സ്‌വാഗൺ ശക്തമായി ശ്രമിച്ചേക്കാം. എന്നാൽ വിൽപ്പനയുടെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ നിർമ്മാതാക്കൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ഫോക്‌സ്‌വാഗന്റെ ID.3 ഇലക്ട്രിക് കാർ ലോകമെമ്പാടും അതിവേഗം വിറ്റഴിക്കപ്പെടുന്ന ആറാമത്തെ ഇവി മോഡലാണ്. ജർമ്മൻ ഓട്ടോ ഭീമൻ ഓരോ മണിക്കൂറിലും കാറിന്റെ ആറ് യൂണിറ്റ് വിൽക്കുന്നു, ഓരോ വർഷവും ശരാശരി 54,495 യൂണിറ്റുകളാണ് ബ്രാൻഡ് വിറ്റഴിക്കുന്നത്.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

7. SAIC ബോജൂൻ E-സീരീസ് ഇവി

വിൽപ്പന കണക്കിൽ ഏഴാം സ്ഥാനത്തും മറ്റൊരു പ്രമുഖ ചൈനീസ് ഇവി നിർമ്മാതാക്കളാണ്. SAIC ഗ്രൂപ്പിന് കീഴിലാണ് എംജി മോട്ടോറും, കൂടാതെ ഫോക്സ്‌വാഗൺ, ജനറൽ മോട്ടോർസ് എന്നിവയുമായി സംയുക്ത കൂട്ടുകെട്ടുകളുണ്ട്. ഓരോ വർഷവും ശരാശരി 53,877 യൂണിറ്റ് ബോജൂൻ E-സീരീസ് ഇവി SAIC വിൽക്കുന്നു.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

8. ഹ്യുണ്ടായി കോന

ഇന്ത്യയിലും വിൽപ്പനയ്ക്ക് എത്തുന്ന ഹ്യൂണ്ടായിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ഹ്യുണ്ടായി ഓരോ മണിക്കൂറിലും ആറ് യൂണിറ്റ് കോന ഇവി വിൽക്കുന്നു, പ്രതിവർഷം ശരാശരി 52,184 യൂണിറ്റ് വിൽപ്പനയാണ് വാഹനം കൈവരിക്കുന്നത്.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

9. ഔഡി ഇ-ട്രോൺ

ഇലക്ട്രിക് കാർ E-ട്രോണിനൊപ്പം പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു പ്രീമിയം ലക്ഷ്വറി ബ്രാൻഡാണ് ജർമ്മൻ ഓട്ടോ ഭീമനായ ഔഡി. ശരാശരി 47,324 യൂണിറ്റ് വാർഷിക വിൽപ്പന കണക്കുകളോടെ ഔഡി ഓരോ മണിക്കൂറിലും അഞ്ച് യൂണിറ്റിലധികം E-ട്രോൺ വിൽക്കുന്നു. സ്റ്റാൻഡേർഡ് മോഡൽ, സ്‌പോർട്ട്ബാക്ക് എഡിഷൻ, GT, RS എഡിഷൻ എന്നിവയുൾപ്പെടെ നാല് ഇലക്ട്രിക് മോഡലുകളാണ് E-ട്രോൺ കുടുംബത്തിനുള്ളത്. ഈ കാറുകളെല്ലാം ഇപ്പോൾ ഇന്ത്യയിലും നിർമ്മാതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്.

Tesla Model 3 മുതൽ Renault Zoe വരെ; ആഗോള വിപണിയിൽ ചൂടപ്പം പോലെ വിറ്റു പോകുന്ന ഇലക്ട്രിക് കാറുകൾ

10. റെനോ സോയി

ഫ്രഞ്ച് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ഇലക്ട്രിക് ഹാച്ച്ബാക്ക് അതിവേഗം വിൽക്കുന്ന 10 ഇലക്ട്രിക് കാറുകളുടെ പട്ടിക പൂർത്തിയാക്കുന്നു. വാർഷിക അടിസ്ഥാനത്തിൽ ശരാശരി 35,599 യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന സോയിയുടെ നാല് യൂണിറ്റുകൾ ഓരോ മണിക്കൂറിലും റെനോ വിൽക്കുന്നു.

Most Read Articles

Malayalam
English summary
Top 10 best selling electric cars accross the world
Story first published: Saturday, October 23, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X