ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

കർശനമായ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലൂടെ, ധാരാളം ഇന്ധനക്ഷമതയുള്ള പവർട്രെയിനുകൾ നിർത്തേണ്ടിവന്നു, പ്രത്യേകിച്ചും ചില മിതമായ ഡീസൽ യൂണിറ്റുകൾ.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ബി‌എസ് IV എഞ്ചിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ധനക്ഷമതയുടെ റേറ്റിംഗിന് നേരിയ തിരിച്ചടി ലഭിച്ചിട്ടുണ്ട്, എന്നാൽ ഒരു കാർ വാങ്ങുന്നത് പരിഗണിക്കുമ്പോൾ മൈലേജ് ഇപ്പോഴും വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് എതിനാൽ കാർ നിർമ്മാതാക്കൾ ഇത് മെച്ചപ്പെടുത്തുന്നതിനായി നിരന്തരം പ്രവർത്തിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

രാജ്യത്ത് ഇപ്പോൾ ലഭ്യമായ ഏറ്റവും ലാഭകരമായ 10 ബി‌എസ് VI കംപ്ലയിന്റ് കാറുകളുടെ ഒരു പട്ടിക നമുക്ക് ഒന്ന് പരിചയപ്പെടാം.

MOST READ: ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

1. ഹ്യുണ്ടായി ഓറ ഡീസൽ

ഹ്യുണ്ടായി ഓറയുടെ ഡീസൽ ഡ്രൈവ്ട്രെയിൻ വാഹനത്തെ ഇപ്പോൾ രാജ്യത്ത് ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാക്കി മാറ്റുന്നു. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ CRDi ഓയിൽ ബർണറാണ് കാറിന് ലഭിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഇത് 75 bhp കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്നു. AMT ഗിയർ‌ബോക്സുമായി ഘടിപ്പിക്കുമ്പോൾ പവർ‌ട്രെയിൻ‌ 25.40 കിലോമീറ്റർ‌ മൈലേജ് നൽകുന്നു.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

അതേസമയം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം 25.35 കിലോമീറ്റർ‌ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. നിലവിൽ 7.74 ലക്ഷം രൂപയാണ് ഹ്യുണ്ടായി ഓറ ഡീസലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഇത് 9.23 ലക്ഷം രൂപ വരെ ഉയരുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

2. ടാറ്റ ആൾട്രോസ് ഡീസൽ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ പ്രവേശിക്കാൻ ടാറ്റ അൽപ്പം വൈകിയെങ്കിലും, ഫീച്ചറുകൾ, പവർട്രെയിൻ, വില, അതോടൊപ്പം മൈലേജ് എന്നിവയിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിൽ ആൾട്രോസ് പരാജയപ്പെട്ടിട്ടില്ല.

MOST READ: ഒരുമീറ്റര്‍ അകലത്തില്‍ പിന്‍സീറ്റ്; സാമൂഹിക അകലം പാലിച്ച് നിര്‍മ്മിച്ച ഇലക്ട്രിക്ക് ബൈക്ക് ഹിറ്റ്

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ടാറ്റ ആൽ‌ട്രോസിന്റെ 1.5 ലിറ്റർ നാല് സിലിണ്ടർ റിവോട്ടോർക്ക് ഡീസൽ മോട്ടോർ 90 bhp കരുത്തും 200 Nm torque ഉം ടോർക്കും ഉൽ‌പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് വാഹനത്തിൽ നിലവിൽ നിർമ്മാതാക്കൾ നൽകുന്നത്. ഈ പവർട്രെയിനിന് 25.11 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഡീസൽ ആൾട്രോസിന് 6.99 ലക്ഷം മുതൽ 9.34 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് ആൾട്രോസിന്റെ പ്രധാന എതിരാളികൾ.

MOST READ: ലോക്ക്ഡൗണില്‍ അമിതവേഗം; 4.5 ലക്ഷം വാഹന ഉടമകള്‍ക്ക് പിഴ ചുമത്തി പൊലീസ്

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

3. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഡീസൽ

ഹ്യുണ്ടായി ഓറയുടെ ഹാച്ച്ബാക്ക് ഇരട്ടയായ ഗ്രാൻഡ് i10 നിയോസിന് മുമ്പത്തേതിന് സമാനമായ 1.2 ലിറ്റർ U2 CRDi ഡീസൽ മോട്ടോർ ലഭിക്കുന്നു, അതിനാൽ ഇന്ധനക്ഷമതയും ശ്രദ്ധേയമാണ്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുമ്പോൾ ഗ്രാൻഡ് i10 നിയോസ് ഡീസൽ 25.1 കിലോമീറ്റർ മൈലേജ് നൽകുന്നു. എന്നിരുന്നാലും, ഡീസൽ AMT -യുടെ കണക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഡീസൽ നിലവിൽ 6.75 ലക്ഷം രൂപ മുതൽ 8.04 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

4. ഹോണ്ട അമേസ് ഡീസൽ

1.5 ലിറ്റർ നാല് സിലിണ്ടർ i-DTEC ഡീസൽ എഞ്ചിനാണ് ഹോണ്ട അമേസ് വാഗ്ദാനം ചെയ്യുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇണചേരുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

കൂടാതെ ഓപ്‌ഷണലായി CVT ഓട്ടോമാറ്റിക് ഗിയർബോക്‌സും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 200 Nm torque ഉം 100 bhp കരുത്തും പുറപ്പെടുവിക്കുന്ന എഞ്ചിൻ 24.7 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

അതേസമയം, ഡീസൽ CVT പതിപ്പുകൾ 80 bhp കരുത്തും 160 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 21 കിലോമീറ്ററാണ് വാഹനത്തിന് ARAI രേഖപ്പെടുത്തുന്ന മൈലേജ്. 7.34 ലക്ഷം രൂപയാണ് ഹോണ്ട അമേസ് ഡീസലിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

5. ഫോർഡ് ഫിഗോ / ആസ്പയർ ഡീസൽ

1.2 ലിറ്റർ Ti-VCT പെട്രോളും 1.5 ലിറ്റർ TDCi ഡീസൽ എഞ്ചിൻ യൂണിറ്റുകളിലാണ് ഫിഗോ ഹാച്ചും അതിന്റെ സബ് കോംപാക്ട് സെഡാൻ ആസ്പയറും ഫോർഡ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഇവയിൽ കൂടുതൽ ലാഭകരം ഡീസൽ യൂണിറ്റ് തന്നെയാണ്. ഓയിൽ ബർണർ 100 bhp കരുത്തും പരമാവധി 215 Nm torque ഉം പുറപ്പെടുവിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സാണ് സ്റ്റാൻഡേർഡായി വാഹനങ്ങളിൽ വരുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഇരു കാറുകൾക്കും ലിറ്ററിന് 24.4 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. ഫിഗോ ഡീസലിന് 6.86 ലക്ഷം മുതൽ 7.85 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. അതേസമയം ആസ്പയർ ഡീസലിന് 7.49 ലക്ഷം രൂപ മുതൽ 8.34 ലക്ഷം രൂപ വരെയാണ് നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

6. മാരുതി സുസുക്കി ഡിസൈർ

മാരുതി സുസുക്കി അടുത്തിടെ ഡിസൈറിനായി ഒരു ഫെയ്‌സ്‌ലിഫ്റ്റ്‌ പുറത്തിറക്കിയിരുന്നു. പരിഷ്കരണത്തിന്റെ ഫലമായി പഴയ 1.2 ലിറ്റർ K12B പെട്രോൾ എഞ്ചിനും 1.3 ലിറ്റർ DDiS ഡീസൽ എഞ്ചിനും കമ്പനി നിർത്തലാക്കി.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

പകരം, ഡിസൈറിന് ഇപ്പോൾ ഒരു ബി‌എസ് VI-കംപ്ലയിന്റ് 1.2 ലിറ്റർ K12C ഡ്യുവൽ ജെറ്റ് യൂണിറ്റ് ലഭിക്കുന്നു. എഞ്ചിൻ 90 bhp പരമാവധി കരുത്തും 113 Nm torque ഉം ഉൽ‌പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർ‌ബോക്സ് വാഹനത്തിന് ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഡിസൈറിന്റെ മാനുവൽ പതിപ്പുകൾക്ക് 23.26 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. ഓട്ടോമാറ്റിക് പതിപ്പുകൾ ലിറ്ററിന് ശരാശരി 24.12 കിലോമീറ്റർ നൽകുന്നു. ഇത് രാജ്യത്തെ ഏറ്റവും ലാഭകരമായ പെട്രോൾ പവർട്രെയിനായി മാറുന്നു. മാരുതി സുസുക്കി ഡിസൈറിന്റെ എക്സ്-ഷോറൂം വില 5.89 ലക്ഷം മുതൽ 8.8 ലക്ഷം രൂപ വരെയാണ്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

7. മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കി ബലേനോയ്ക്ക് 2020 ഡിസയറിന്റെ അതേ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് VVT എഞ്ചിനാണ് വരുന്നത്. എന്നാൽ ഇതിന് പുറമേ 12V ലിഥിയം അയൺ ബാറ്ററി പായ്ക്കും വാഹനത്തിന് ലഭിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

പ്രീമിയം ഹാച്ചിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം മാത്രമാണ് പവർട്രെയിൻ ബന്ധിപ്പിച്ചിരിക്കുന്നത്. ലിറ്ററിന് 23.87 കിലോമീറ്റർ മൈലേജാണ് വാഹനം നൽകുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്ലാതെ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് VVT പെട്രോൾ മോട്ടോറും ബലേനോയ്‌ക്ക് നിർമ്മാതാക്കൾ നൽകുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനു പുറമെ ഓപ്‌ഷണലായി CVT ഓട്ടോമാറ്റിക് ഗിയർബോക്‌സും ഈ പവർട്രെയിനിന് ലഭിക്കും. 5.63 ലക്ഷം രൂപ മുതൽ 8.96 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി ബലേനോയുടെ എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

8. ഫോർഡ് ഫ്രീസ്റ്റൈൽ ഡീസൽ

ഫ്രീസ്റ്റൈൽ അടിസ്ഥാനപരമായി ഫിഗോ ഹാച്ചിന്റെ കൂടുതൽ പരുക്കൻ രൂപത്തിലുള്ള ക്രോസ്ഓവർ പതിപ്പാണ്. ഇതിന് അല്പം ഉയർത്തിയ ഗ്രൗണ്ട് ക്ലിയറൻസും ലഭിക്കുന്നു. പക്ഷേ പവർട്രെയിനുകൾ ഫിഗോ, ആസ്പയർ എന്നിവയുമായി വാഹനം പങ്കിടുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഫ്രീസ്റ്റൈലിന് 100 bhp കരുത്തും, 215 Nm torque ഉം ഉത്പാദിപ്പിക്കുന്ന അതേ 1.5 ലിറ്റർ നാല് സിലിണ്ടർ ഓയിൽ ബർണർ യൂണിറ്റും, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് ലഭിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

പക്ഷേ 23.8 കിലോമീറ്റർ മൈലേജാണ് ക്രോസ്ഓവറിന് ARAI സാക്ഷ്യപ്പെടുത്തുന്നത്. ഫ്രീസ്റ്റ്‌ലി ഡീസലിന് നിലവിൽ 7.34 ലക്ഷം മുതൽ 8.19 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

9. ഹ്യുണ്ടായി വെന്യു ഡീസൽ

ഹ്യുണ്ടായി വെന്യുവിന്റെ 1.4 ലിറ്റർ ഡീസൽ എഞ്ചിന് പകരം ക്രെറ്റയുടെ ബി‌എസ് VI-കംപ്ലയിന്റ് 1.5 ലിറ്റർ U2 CRDi ഓയിൽ ബർണറിന്റെ ചെറുതായി ഡീട്യൂൺ ചെയ്ത പതിപ്പാണ് നിർമ്മാതാക്കൾ നൽകുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ഈ യൂണിറ്റ് സബ് കോംപാക്ട് എസ്‌യുവിയിൽ 100 ​​bhp കരുത്തും 240 Nm torque ഉം ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് സ്റ്റിക്ക് ഷിഫ്റ്ററിനൊപ്പം ചേർക്കുമ്പോൾ, പവർട്രെയിൻ ലിറ്ററിന് 23.3 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

ബി‌എസ് VI ഹ്യുണ്ടായി വെന്യു ഡീസൽ ശ്രേണിയുടെ എക്സ്-ഷോറൂം വില 8.10 രൂപയിൽ നിന്ന് ആരംഭിച്ച് 11.40 ലക്ഷം രൂപ വരെയാണ്. ടാറ്റ നെക്സോൺ, ഫോർഡ് ഇക്കോസ്പോർട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയാണ് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

10. റെനോ ക്വിഡ്

രണ്ട് തരം മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനുകളാണ് എൻ‌ട്രി ലെവൽ ക്വിഡ് ഹാച്ച്ബാക്കിൽ റെനോ വാഗ്ദാനം ചെയ്യുന്നത്. 799 സിസി മോട്ടോർ 54 bhp കരുത്തും 72 Nm torque ഉം നിർമ്മിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

അതേസമയം 1.0 ലിറ്റർ യൂണിറ്റ് 72 bhp കരുത്തും 91 Nm torque ഉം പുറപ്പെടുവിക്കുന്നു. 1.0 ലിറ്റർ യൂണിറ്റ് AMT ഗിയർ‌ബോക്‌സിനൊപ്പം ലിറ്ററിന് 22.5 കിലോമീറ്റർ മൈലേജ് വാഹനം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സുമായി ജോടിയാക്കുമ്പോൾ 21.7 കിലോമീറ്ററാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്ന മൈലേജ്. 22.3 കിലോമീറ്റർ മൈലേജാണ് ക്വിഡിന്റെ 0.8 ലിറ്റർ എഞ്ചിൻ നൽകുന്നത്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യുന്ന 10 കാറുകൾ

എന്നിരുന്നാലും, ഈ എഞ്ചിൻ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വരുന്നു. ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ് റെനോ ക്വിഡ്, നിലവിൽ വാഹനത്തിന്റെ എക്സ്-ഷോറൂം വില 2.92 മുതൽ 5.01 ലക്ഷം വരെയാണ്.

Most Read Articles

Malayalam
English summary
Top 10 Fuel efficient cars in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X