ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യ, അതിനാലാണ് രാജ്യത്ത് പ്രവേശിക്കുവാൻ വേണ്ടി നിരവധി അന്താരാഷ്ട്ര നിർമ്മാതാക്കൾ ഇന്നും പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ഇന്ത്യൻ വിപണിയിൽ പ്രധാനമായും ആധിപത്യം പുലർത്തുന്നത് ബഹുരാഷ്ട്ര മാർക്കറ്റ് കോംപാക്ട് കാറുകളാണെങ്കിലും, രാജ്യത്തിന് മറ്റു കാറുകളിൽ അഭിരുചിയും താൽപര്യവും ഇല്ലെന്ന് പറയുന്നത് ശരിയല്ല.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

രാജ്യത്ത് ട്രാഫിക്കും കുഴികളും നിറഞ്ഞ റോഡുകളാണ് കൂടുതലെങ്കിലും, സ്പോർട്സ് കാറുകൾക്ക് അവരുടേതായ ഒരു ആരാധക നിര തന്നെയുണ്ട്.

MOST READ: കെടിഎം 373 സിസി എഞ്ചിൻ തുടിക്കുന്ന മോട്ടോർസൈക്കിളുകൾ

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

നിലവിൽ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ കഴിയുന്ന ഒരു കോടി രൂപയ്ക്ക് താഴെ എക്സ്-ഷോറൂം വിലയുള്ള മികച്ച അഞ്ച് ടു ഡോർ സ്പോർട്സ് കാറുകൾ ഏതെല്ലാം എന്ന് നോക്കാം.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

1. പോർഷ 718 കേയ്മാൻ & 718 ബോക്സ്സ്റ്റർ

ലോകത്തെ ഏറ്റവും ആകർഷകവും ആവേശകരവുമായ സ്പോർട്സ് കാറുകളാണ് പോർഷ നിർമ്മിക്കുന്നത് എന്നത് രഹസ്യമല്ല. എന്നാൽ ഞങ്ങൾ ഉയർന്ന പെർഫോമെൻസ് മോഡലുകളായ 911, കയീൻ എസ്‌യുവി, അല്ലെങ്കിൽ പനാമെറ എന്നിവയെക്കുറിച്ചല്ല സംസാരിക്കാൻ പോകുന്നത്.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെയുള്ള രണ്ട് പോർഷ ടു-ഡോർ സ്പോർട്സ് കാറുകളെക്കുകളായ 718 കേയ്മാൻ, 718 ബോക്സ്സ്റ്റർ എന്നിവയെക്കുറിച്ചാണ്.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

718 കേയ്മാൻ അടിസ്ഥാനപരമായി മിഡ് എഞ്ചിൻ ടു സീറ്റർ ഫാസ്റ്റ്ബാക്ക് കൂപ്പാണ്, 718 ബോക്‌സ്‌റ്റർ അതിന്റെ റോഡ്സ്റ്റർ പതിപ്പാണ്. ഇരു കാറുകളും 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പങ്കിടുന്നു, ഇത് 300 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ്, ഓപ്ഷണൽ ഏഴ് സ്പീഡ് പോർഷ ഡോപ്പെൽകുപ്ലംഗ് (PDK) ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഉൾപ്പെടുന്നു. 85.95 ലക്ഷം രൂപ മുതൽ 89.95 ലക്ഷം രൂപ വലെരയാണ് ഇവയുടെ എക്സ്-ഷോറൂം വില.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

2. ബിഎംഡബ്ല്യു M2 കോംപറ്റീഷൻ

പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള ബി‌എം‌ഡബ്ല്യു കാറുകൾ‌ക്ക് മാത്രമേ M-ബാഡ്‌ജിംഗ് ലഭിക്കുകയുള്ളൂ. ഇന്ന് ഇന്ത്യയിൽ ഒരു കോടി രൂപയിൽ താഴെ M2 കോംപറ്റീഷൻ എന്ന ഒരേയൊരു ബി‌എം‌ഡബ്ല്യു M കാർ മാത്രമേ ലഭിക്കൂ.

MOST READ: ഇന്നോവയേക്കാൾ വില കുറവ്, പുത്തൻ എംപിവിയുമായി ടൊയോട്ട

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

3.0 ലിറ്റർ ഇരട്ട-ടർബോചാർജ്ഡ് ഇൻലൈൻ ആറ് സിലിണ്ടർ പെട്രോൾ മോട്ടോറാണ് രണ്ട് ഡോറുകളുള്ള നാല് സീറ്റ് കാർ സ്‌പോർട്‌സ് കാറിന്റെ ഹൃദയം. ഇത് 416 bhp പരമാവധി കരുത്തും 550 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ഡ്രൈവ്‌ലോജിക്കിനൊപ്പം ഒരു M-ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നത്. M2 ബിഎംഡബ്ല്യുവിന്റെ ആക്റ്റീവ് M-ഡിഫറൻഷ്യൽ, ലോഞ്ച് കൺട്രോൾ, വ്യക്തിഗത ഡ്രൈവ് ക്രമീകരണങ്ങൾക്കായുള്ള M-ഡ്രൈവ് എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്നു.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ABS+EBD, ബ്രേക്ക് അസിസ്റ്റ്, ബിഎംഡബ്ല്യു കണ്ടീഷൻ ബേസ്ഡ് സർവീസ് (CBS), കോർണറിംഗ് ബ്രേക്ക് കൺട്രോൾ (CBC), M-ഡൈനാമിക് മോഡിനൊപ്പം ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ (DSC) എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സവിശേഷതകൾ. 83.40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

3. ബിഎംഡബ്ല്യു Z4 റോഡ്സ്റ്റർ

ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റൊരു ബി‌എം‌ഡബ്ല്യു മോഡലാണ് Z4 റോഡ്‌സ്റ്റർ. വാഹനം നിലവിൽ ഇന്ത്യയിൽ S-ഡ്രൈവ് 20i, M40i എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ലഭ്യമാണ്. S-ഡ്രൈവ് 20i -ക്ക് 66 ലക്ഷം രൂപയും ഏറ്റവും ഉയർന്ന M40i -ക്ക് 80.50 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

200 bhp കരുത്തും 320 Nm torque ഉം നിർമ്മിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനാണ് S-ഡ്രൈവ് 20i ക്ക് ലഭിക്കുന്നത്. ഏറ്റവും ഉയർന്ന M40i 3.0 ലിറ്റർ ആറ് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 345 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും റിയർ-വീൽ ഡ്രൈവ് സജ്ജീകരണവും സ്റ്റാൻഡേർഡായി വാഹനത്തിന് ലഭിക്കുന്നു.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

4. ഫോർഡ് മസ്താംഗ്

നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഒരേയൊരു പോണി കാറാണ് ഫോർഡ് മസ്താംഗ്. 74.62 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

2016 ഓട്ടോ എക്‌സ്‌പോയ്ക്ക് തൊട്ടുമുമ്പാണ് ഈ കാർ ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഫോർഡ് ഇന്ത്യ മസ്താംഗിന്റെ ഒരു വകഭേദം മാത്രമേ രാജ്യത്ത് വാഗ്ദാനം ചെയ്യുന്നുള്ളൂ. CBU റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന GT ഫാസ്റ്റ്ബാക്ക് പതിപ്പാണിത്.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ആകർഷകമായ രൂപത്തിന് പുറമെ, മസ്താംഗ് 5.0 ലിറ്റർ V8 പെട്രോൾ എഞ്ചിൻ പായ്ക്ക് ചെയ്യുന്നു, ഇത് 401 bhp കരുത്തും 515 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് സെലക്റ്റ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർബോക്സ് പവർ പിൻ വീലുകളിലേക്ക് അയയ്ക്കുന്നു. നോർമൽ, സ്‌പോർട് +, ട്രാക്ക്, സ്നോ / വെറ്റ് എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകൾ കാറിന് ലഭിക്കും.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

5. ജാഗ്വാർ F-ടൈപ്പ്

ജാഗ്വാർ അടുത്തിടെയാണ് 2020 F- ടൈപ്പ് ഇന്ത്യൻ വിപണിയിൽ 95.12 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് പുറത്തിറക്കിയത്. ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏറ്റവും പ്രീമിയം കാറാണിത്.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

പുതിയ F-ടൈപ്പ് മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇവ മൂന്നും ഹാർഡ്‌ടോപ്പ് അല്ലെങ്കിൽ കൺവേർട്ടിബിൾ പതിപ്പുകളിൽ വിപണിയിൽ എത്തുന്നു.

ഇന്ത്യയിൽ ഒരു കോടി രൂപയ്ക്ക് താഴെ വിലമതിക്കുന്ന ടു ഡോർ സ്പോർട്സ് കാറുകൾ

ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യമായ എൻ‌ട്രി ലെവൽ‌ P300 മോഡലിന് 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഇൻ‌ജെനിയം പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. ഇത് 300 bhp പരമാവധി കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേരുന്നു.

Most Read Articles

Malayalam
English summary
Top 2 door sports car in India under 1 crore mark. Read in Malayalam.
Story first published: Monday, May 11, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X