കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ബജറ്റ് ചെയ്ത ഹാച്ച്ബാക്ക് വിഭാഗത്തിൽ മുടക്കുന്ന പണത്തിനൊത്ത മൂല്യം നൽകുന്ന കാറാണ് ടാറ്റ ടിയാഗോ. ഇൻഡിക്കയ്ക്ക് ശേഷം എന്ത് എന്നതിനുള്ള ഉത്തരമായിരുന്നു ടിയാഗോ. സുരക്ഷയുടെ കാര്യത്തിലും മികച്ച നിർമാണ നിലവാരവും കാരണം വമ്പൻ ഹിറ്റാവുകയും ചെയ്‌തു ഈ വാഹനം.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ബ്രിട്ടീഷ് ആഢംബര ബ്രാൻഡുകളായ ജാഗ്വർ ലാൻഡ് റോവറിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ടാറ്റ അവതരിപ്പിച്ച പുത്തൻ ശ്രേണിയിലേക്ക് എത്തിയ വാഹനങ്ങളിൽ ആദ്യത്തേതായിരുന്നു ടിയാഗോ.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

മുടക്കുന്ന പണത്തിനുള്ള മൂല്യം ടിയാഗോ നൽകുന്നുണ്ടെങ്കിലും ചില കാര്യങ്ങൾ കൂടി ഈ കോംപാക്‌ട് കാറിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിക്കാത്തവർ ചരുക്കമായിരിക്കും. ടാറ്റ ടിയാഗോ നഷ്‌ടപ്പെടുത്തിയ പ്രധാന ചില സവിശേഷതകൾ എന്തെല്ലാമെന്ന് നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ഡീസൽ എഞ്ചിൻ

2016-ൽ ടിയാഗോ എത്തിയപ്പോൾ ടാറ്റയുടെ 1.05 ലിറ്റർ ടർബോചാർജ്‌ഡ് റിവോട്ടോർക് എഞ്ചിനും വാഹനത്തിലുണ്ടായിരുന്നു. ഇത് 27.28 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു എന്നായിരിന്നു കമ്പനി അവകാശപ്പെട്ടിരുന്നത്. 3 സിലിണ്ടർ യൂണിറ്റ് ആയിരുന്നിട്ടും മികച്ച പെർഫോമൻസാണ് ഈ ഓയിൽ ബർണർ സമ്മാനിച്ചത്.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

റിവോട്ടോർക് ഡീസൽ യൂണിറ്റിന് പരമാവധി 69 bhp കരുത്ത് ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തമായിരുന്നു. പക്ഷേ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനായി ടിയാഗോയിൽ നിന്നും ഡീസൽ എഞ്ചിൻ ഒഴിവാക്കാനായിരുന്നു ടാറ്റ മോട്ടോർസിന്റെ തീരുമാനം.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

നിലവിൽ മികച്ച 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിൻ ഹാച്ചിലുണ്ടെങ്കിലും അന്നത്തെ ഡീസൽ ഹൃദയം കൂടി കാറിന് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ വേറെ തലത്തിലേക്ക് ഈ കുഞ്ഞൻ എത്തുമായിരുന്നു.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ക്രൂയിസ് കൺട്രോൾ

പണത്തിനൊത്ത മൂല്യം എന്നതു കണക്കാക്കുമ്പോൾ ടിയാഗോയുടെ ഡ്രൈവബിലിറ്റിയും മൊത്തത്തിലുള്ള പ്രകടനവും വളരെ ശ്രദ്ധേയമാണ്. 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ വളരെ പരിഷ്‌കൃതവുമാണ്. മാത്രമല്ല 23.84 കിലോമീറ്റർ മൈലേജാണ് വാഹനം നൽകുന്നത്.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ഈ ഗുണങ്ങളെല്ലാം കണക്കിലെടുക്കുമ്പോൾ, ക്രൂയിസ് കൺട്രോൾ ഫീച്ചർ വാഹനത്തിലേക്ക് ചേർക്കുന്നത് ഒരു മികച്ച തീരുമാനമാകുമായിരുന്നു. ഇത് ദീർഘദൂര യാത്രകളിൽ ഡ്രൈവറിനെ ഏറെ സഹായകരമാവുന്ന സവിശേഷത കൂടിയായിരുന്നു.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകൾ

ടിയാഗോയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചതു മുതൽ ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് ഹാച്ചുകളിലൊന്നായി മാറുകയായിരുന്നു. എന്നാൽ കാറിന്റെ അതിശയകരമായ മുൻവശത്തേക്ക് ഒന്ന് നോക്കിയാൽ പെട്ടെന്ന് പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളുടെ അഭാവം അനുഭവപ്പെട്ടേക്കാം.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

എന്നാൽ മോഡലിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ പോലും ഈ സവിശേഷത കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല എന്നത് ഒരു പോരായ്‌മയായി വേണമെങ്കിൽ കണക്കാക്കാം. എന്നിരുന്നാലും, കാർ വാങ്ങുമ്പോൾ ലഭിക്കുന്ന പരമ്പരാഗത H4 ബൾബുകൾ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. എന്നാൽ പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളുടെ ആ പ്രകടനം നഷ്‌ടപ്പെടുത്തുന്നത് അത്ര ശുഭകരമല്ല.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

പിൻ എസി വെന്റുകളും 12V പവർ സോക്കറ്റും

മികച്ച പ്രായോഗികതയും ആശ്വാസവും നൽകുന്ന സവിശേഷതയുമാണ് റിയർ എസി വെന്റുകളും പവർ സോക്കറ്റുകളും. ടിയാഗോ നഷ്‌ടപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സവിശേഷതകൾ തന്നെയാണ് ഇവ. പിൻ എസി വെന്റ് ആവശ്യപ്പെടുന്നത് തെറ്റല്ല. പിൻസീറ്റ് യാത്രക്കാരുടെ പരിഗണനയ്ക്കും നീണ്ട യാത്രകളിൽ ഏറെ അത്യാവിശ്യമായൊരു ഘടകമാണിത്.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ഈ ദിവസങ്ങളിൽ അത്യാവശ്യമായൊരു കാര്യമാണ് ഒരു റിയർ പവർ സോക്കറ്റ്. ടാറ്റ ടിയാഗോയിൽ എളുപ്പത്തിൽ ഉൾപ്പെടുത്താവുന്ന ഈ രണ്ട് നിർണായക സവിശേഷതകളും അടുത്ത പരിഷ്ക്കാരം വരുമ്പോഴെങ്കിലും കമ്പനി വാഹനത്തിലേക്ക് എത്തിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

പിൻ ആംറെസ്റ്റ്

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് റിയർ ആംറെസ്റ്റുകൾ എത്ര പ്രധാനമാണെന്ന് അറിയാം. ഒരു ഹാച്ച്ബാക്കാണെങ്കിലും എസ്‌യുവിയാണെങ്കിലും, റിയർ ആംറെസ്റ്റ് പിൻ യാത്രക്കാർക്ക് ഗണ്യമായ ആശ്വാസം നൽകുന്ന ഘടകങ്ങളിൽ ഒന്നാണ്. ടിയാഗോ ജനങ്ങളുടെ പ്രിയപ്പെട്ട വാഹനമായ സ്ഥിതിക്ക് പിൻസീറ്റിൽ ആംറെസ്റ്റ് കൂടി വേണമായിരുന്നു.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

പുഷ് ബട്ടൺ സ്റ്റാർട്ട്

ആധുനിക കാറുകളിൽ ഒന്നാണ് നമ്മുടെ ടിയാഗോ എന്നതിൽ ഒരു സംശയവുംവേണ്ട. പക്ഷേ ആധുനികവും പ്രീമിയം ഉൾപ്പെടുത്തലിന്റെ പര്യായവുമായ പുഷ് ബട്ടൺ സ്റ്റാർട്ട് നഷ്ടപ്പെടുത്തുന്നുണ്ട്. ഇത് കാർ ഡ്രൈവിംഗ് കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. താക്കോലിന്റെ ഉപയോഗവും ഇഗ്നിഷൻ ഓണാക്കുന്ന പ്രവർത്തനങ്ങളും ഒഴിവാക്കാനാണ് പുഷ് ബട്ടൺ സ്റ്റാർട്ട് സഹായകരമാവുക.

കേമനാണ്, പക്ഷേ ടിയാഗോയിൽ ഈ സവിശേഷതകൾ കൂടി ഉണ്ടായിരുന്നെങ്കിൽ?

ബൂട്ട് റിലീസ് ബട്ടൺ

വാഹനത്തിനുള്ളിൽ ഇരിക്കുമ്പോൾ ബൂട്ട് തുറക്കേണ്ട സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന സംവിധാനമാണ് ബൂട്ട് റിലീസ് ബട്ടൺ. ഇത് ടിയാഗോയ്ക്ക് ഇല്ലെന്ന കാര്യം ഏറെ വിഷമകരമാണ്. കൂടുതൽ പ്രായോഗികത ഉറപ്പുവരുത്താനായി ഇക്കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ ഹാച്ച്ബാക്ക് കൂടുതൽ മെച്ചപ്പെട്ട കാറുകളിൽ ഒന്നാവുകയും ചെയ്യും.

Most Read Articles

Malayalam
English summary
Top features that missing from tata tiago compact hatchback
Story first published: Friday, October 22, 2021, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X