ദൈനംദിന യാത്രക്ക് മികച്ചത് ഇലക്ട്രിക് സൈക്കിളോ? 5 കാരണങ്ങള്‍ അറിയാം

കാലാവസ്ഥ വ്യതിയാനവും ജീവിത ശൈലീ രോഗങ്ങളും പെട്രോള്‍ ഡീസല്‍ എന്നിവയുടെ വിലക്കയറ്റവുമെല്ലാം ഇന്ന് ജനങ്ങളെ ബദല്‍ ഇന്ധനങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ഇന്ന് ഇന്ത്യയില്‍ ഒരു ഇലക്ട്രിക് വിപ്ലവം നടന്ന് കൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇന്ന് നിങ്ങളുടെ ദൈനംദിന യാത്രകള്‍ക്ക് ഒന്നുകില്‍ മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും മറ്റുമായിരിക്കും നിങ്ങള്‍ ഉപയോഗിക്കുന്നത്.

ഒരുപക്ഷേ നിങ്ങള്‍ ഇപ്പോള്‍ അതിന് ബദല്‍ തേടുകയായിരിക്കും. ഇന്ന് ചുറ്റിലും നോക്കിയാൽ നിങ്ങൾക്ക് നിരവധി ഇലക്ട്രിക്ക് വാഹനങ്ങളും കാണാൻ പറ്റും. എന്നാല്‍ ലഭ്യമായ ഓപ്ഷനുകളില്‍, നിങ്ങള്‍ക്ക് ഏറ്റവും താങ്ങാനാവുന്ന ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇലക്ട്രിക് സൈക്കിളുകള്‍. നിങ്ങളുടെ ദൈനംദിന യാത്രയ്ക്കായി മറ്റ് ഏതിനേക്കാളും ഒരു ഇലക്ട്രിക് സൈക്കിള്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്. അങ്ങനെ പറയാൻ ഒത്തിരി കാരണങ്ങളും ഉണ്ട്. അതിലെ മികച്ച അഞ്ച് പേയിന്റുകളാണ് നമ്മള്‍ ഇന്നിവിടെ പറയാന്‍ പോകുന്നത്.

ദൈനംദിന യാത്രക്ക് മികച്ചത് ഇലക്ട്രിക് സൈക്കിളോ? 5 കാരണങ്ങള്‍ അറിയാം

കാര്‍ബണ്‍ പുറംതള്ളല്‍ കുറവ്

ഒരു യൂറോപ്യന്‍ സൈക്ലിസ്റ്റ് ഫെഡറേഷന്‍ ഗവേഷണം സൂചിപ്പിക്കുന്നത് ഇലക്ട്രിക് കാറുകളേക്കാള്‍ പരിസ്ഥിതിക്ക് നല്ലത് ഇലക്ട്രിക് ബൈക്കുകളാണ് നല്ലത് എന്നാണ്. 1.6 കിലോമീറ്ററിന് ഇലക്ക്രി സൈക്കിളുകള്‍ 2.5-5 ഗ്രാം കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉത്പാദിപ്പിക്കുമ്പോള്‍ അതേ ദൂരത്തിന് ഇലക്ട്രിക് കാര്‍ 150 ഗ്രാം കാര്‍ബണ്‍ ഡൈഓക്‌സൈഡ് നല്‍കുന്നു. പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനങ്ങള്‍ അല്ലെങ്കില്‍ ബസുകള്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യാസം വളരെ വലുതാണ്. കൂടുതല്‍ വിശദമായി പറഞ്ഞാല്‍, ഒരു സാധാരണ ഇ-ബൈക്ക് ഒരു സാധാരണ കാര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ഊര്‍ജ്ജത്തിന്റെ 10 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.

ആരോഗ്യകരമായ ജീവിതശൈലി

ഒന്നിലധികം റൈഡ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇ-സൈക്കിളുകള്‍ ബഹുമുഖമായി നമുക്ക് കാണാം. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ പെഡല്‍ ഉപയോഗിക്കാം അതുമല്ലെങ്കില്‍ ത്രോട്ടില്‍ ഉപയോഗിച്ച് മോട്ടേറിലും പ്രവര്‍ത്തിപ്പിക്കാം. നിങ്ങള്‍ ശരീരത്തിന് വ്യായാമം ചെയ്യാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ പെഡല്‍ ഉപയോഗിക്കാം. ഒരുപക്ഷേ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ നിങ്ങള്‍ ക്ഷീണിതനാണെങ്കില്‍ മോട്ടോറിലേക്ക് മാറി സ്വസ്ഥമായി വീട്ടിലേക്ക് പോകുക. കലോറി എരിച്ച് കളയാനും ദൈനംദിന വ്യായാമത്തിനുമുള്ള ഒരു മികച്ച മാര്‍ഗമാണിതെന്ന് നമുക്ക് പറയാന്‍ സാധിക്കും. മികച്ച പ്രായോഗികതയും ഉപയോഗിക്കാന്‍ എളുപ്പവുമുള്ള നിരവധി ഇലക്ട്രിക് സൈക്കിളുകള്‍ ഇന്ന് ലഭ്യമാണ്.

സൗകര്യം

ഒരുപക്ഷേ ഇത്് അതിശയോക്തി കലര്‍ന്നതായി നിങ്ങള്‍ക്ക് തോന്നാം. എന്നാല്‍ നിങ്ങള്‍ ജോലിയിലായിരിക്കുമ്പോള്‍ ഇ-സൈക്കിളുകള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. ആധുനിക സാങ്കേതികവിദ്യക്കാണ് നമ്മള്‍ നന്ദി പറയേണ്ടത്. വേര്‍പെടുത്താവുന്ന ബാറ്ററികള്‍ ഉള്ള ഇലക്ട്രിക് സൈക്കിളുകള്‍ ആണെങ്കില്‍ നിങ്ങളുടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. നിങ്ങളുടെ വീട്ടിലേക്കോ ജോലിസ്ഥലത്തേക്കോ അവ നിങ്ങളോടൊപ്പം കൊണ്ടുപോകാം. നിങ്ങള്‍ വീണ്ടും പുറത്തുപോകാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ അത് തിരികെ പ്ലഗ് ഇന്‍ ചെയ്താല്‍ മതിയാകും. കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ അനുയോജ്യമായതിനാല്‍ ഇ-സൈക്കിളുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

മികച്ച റേഞ്ച്

ഇ-സ്‌കൂട്ടറുകളുമായോ കാറുകളുമായോ താരതമ്യപ്പെടുത്തുമ്പോള്‍ ബാറ്ററി വളരെ ചെറുതാണെങ്കിലും പെഡല്‍ അസിസ്റ്റ് ഉപയോഗിച്ച് ഓരോ ചാര്‍ജിനും 80-100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ നെക്‌സ്‌സു ബസിംഗ പോലുള്ള ഇ-സൈക്കിളുകള്‍ക്ക് സാധിക്കും. അതിനാല്‍ അവ നഗര യാത്രകള്‍ക്കും ഹ്രസ്വദൂര റൈഡുകള്‍ക്കും അനുയോജ്യമാണ്. ചെറുകിട ബിസിനസ്സുകാര്‍ക്ക് ചില്ലറ പരിഷ്‌കാരങ്ങള്‍ നടത്തിയാല്‍ ഡെലിവറി ആവശ്യങ്ങള്‍ക്ക് പോലും ഇ-സൈക്കിളുകള്‍ ഉപയോഗിക്കാം. ഇതിന്റെ അനന്തസാധ്യതകള്‍ ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചാല്‍ ലാഭം നിങ്ങള്‍ക്ക് തന്നെയാണ്.

ഇ-സ്‌കൂട്ടറുകളേക്കാൾ വില കുറവ്

പരമ്പരാഗത സൈക്കിളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇ-സൈക്കിളുകള്‍ വാങ്ങാന്‍ നമ്മള്‍ തുടക്കത്തില്‍ നമ്മള്‍ നല്ലൊരു തുക മുടക്കണം. എന്നാല്‍ അവ ഇപ്പോഴും വിപണിയിലെ മിക്ക ഇ-സ്‌കൂട്ടറുകളേക്കാളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളേക്കാളും വളരെ വിലകുറഞ്ഞതാണ്. ഒരു ഇ-സൈക്കിള്‍ റീചാര്‍ജ് ചെയ്യാന്‍ നിങ്ങളുടെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവിന്റെ ഒരു ഭാഗം മാത്രമേ ചെലവാകൂ. അര യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് മുഴുവന്‍ ചാര്‍ജ് ചെയ്യാം.

പൂജ്യത്തിനും 100 യൂണിറ്റിനും ഇടയില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് വളരെ കുറച്ച് പണം നല്‍കിയാല്‍ മതി. ഒരു ലിറ്റര്‍ ഡീസലിന് ഏകദേശം 92 രൂപയാണ് വില. അതേസമയം പെട്രോള്‍ വില 100 രൂപയില്‍ കൂടുതലാണെന്നകാര്യവും കൂട്ടി വായിക്കണം. ഇന്ന് ഇന്ത്യയില്‍ ഇറങ്ങുന്ന ചി ഇലക്ട്രിക് സൈക്കിളുകള്‍ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും. ഇത് നഗരയാത്രകള്‍ക്ക് അനുയോജ്യമാണ്. കൂടാതെ, ഐസിഇ വാഹനങ്ങളെ അപേക്ഷിച്ച് ഇ-സൈക്കിളിന്റെ പരിപാലന ചെലവും വളരെ കുറവാണ്. അതിനാല്‍ തന്നെ വ്യക്തികത ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് ഇന്ന് ഇലക്ട്രിക് സൈക്കിളെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Top five reasons why you should pick an electric cycle for daily commute in malayalam
Story first published: Monday, December 5, 2022, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X