മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

ആദ്യകാലത്ത് ഗിയർലെസ് സ്‌കൂട്ടർ മോഡലുകളോട് നെറ്റിചുളുക്കിയ ഇന്ത്യൻ വിപണി ഇപ്പോൾ ഇത്തരം മോഡലുകളുടെ പിന്നാലെയാണ്. ഹോണ്ട ആക്‌ടിവ തുടക്കിമിട്ട ഈ ട്രെൻഡ് പ്രായോഗികതയുടെ പേരിലാണ് ഇത്രയും ജനപ്രീതി ആർജിച്ചത്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

സാധാരണക്കാരുടെ കാറും ബൈക്കും എല്ലാം ഇപ്പോൾ സ്‌കൂട്ടറുകളാണ്. ഇന്ന് ഭൂരിഭാഗം വീടുകളിലും ഒരു സ്‌കൂട്ടറെങ്കിലുമുണ്ടെന്നതും യാഥാർഥ്യമാണ്. ഈ സ്‌കൂട്ടറുകളുടെ സൗകര്യം, താങ്ങാനാവുന്ന വില, താരതമ്യേന കുറഞ്ഞ ചെലവ് എന്നിവയാണ് നമ്മുടെ രാജ്യത്ത് ഇവയുടെ വിജയത്തിന്റെ ഏറ്റവും വലിയ കാരണം.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

നമ്മുടേത് പോലെയുള്ള മൈലേജ് ഭ്രമമുള്ള ഒരു വിപണിയിൽ, ഇന്ധന സമ്പദ്‌വ്യവസ്ഥ വളരെ പ്രധാനമാണ്. പ്രായോഗികതയ്ക്കൊപ്പം ഉപയോഗിക്കാനുള്ള എളുപ്പവും, ഉയർന്ന ഇന്ധനക്ഷമതയും, കുറഞ്ഞ മെയിന്റനെൻസും എല്ലാം ഗിയർലെസ് സ്‌കൂട്ടറുകളെ ജനപ്രിയരാക്കിയെന്ന് സാരം. ഇന്ന് ഇന്ത്യയിൽ മികച്ച മൈലേജ് നൽകുന്ന സ്‌കൂട്ടറുകൾ ഏതെല്ലാമെന്നൊന്ന് പരിശോധിച്ചാലോ?

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

ടിവിഎസ് സ്കൂട്ടി സെസ്റ്റ്

വിപണിയിൽ ലഭ്യമായ താരതമ്യേന ഒരു ചെറിയ സ്കൂട്ടറാണ് ടിവിഎസ് സ്കൂട്ടി സെസ്റ്റ്. സ്‌ത്രീ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് നിരത്തിലെത്തിച്ചിരിക്കുന്നതെങ്കിലും സിറ്റി യാത്രകൾക്ക് വളരെ അനുയോജ്യമായ തെരഞ്ഞെടുപ്പാണ് ഇതെന്ന് നിസംശയം പറയാം.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

109.7 സിസി എഞ്ചിനാണ് ടിവിഎസ് സ്കൂട്ടി സെസ്റ്റിന്റെ ഹൃദയം. ഇത് പരമാവധി 7.81 bhp കരുത്തിൽ 8.8 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. മോഡലിന്റെ പെർഫോമൻസ് അത്ര ആകർഷണീയമല്ലെങ്കിലും മുകളിൽ സൂചിപ്പിച്ച പോലെ തന്നെ സിറ്റി യാത്രകൾക്ക് തികച്ചും അനുയോജ്യമായ സ്‌കൂട്ടർ ശരാശരി 57 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്‌ദാനം ചെയ്യുന്നത്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

ടിവിഎസ് ജുപ്പിറ്റർ 125

ഇന്ന് ഒരാൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും പ്രായോഗികമായ സ്കൂട്ടറുകളിൽ ഒന്നാണ് പുതിയ ജുപ്പിറ്റർ 125. അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് കൂറ്റൻ അണ്ടർസീറ്റ് സ്റ്റോറേജ് കമ്പാർട്ട്മെന്റാണ്. 8.15 bhp കരുത്തിൽ 10.5 Nm torque ഉത്പാദിപ്പിക്കുന്ന 124.8 സിസി എഞ്ചിനാണ് മോഡലിന്റെ ഹൃദയം.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

ഇതിന് IntelliGO ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റവും ലഭിക്കുന്നതിനാൽ ശരാശരി 53 കിലോമീറ്ററിന്റെ മികച്ച മൈലേജാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. സിവിടി ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. സസ്പെൻഷനായി മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും സെഗ്മെന്റിൽ ആദ്യമായി പിന്നിൽ ഗ്യാസ് ചാർജ്ഡ് മോണോഷോക്കുമാണ് ജുപിറ്റർ 125 പതിപ്പിൽ ടിവിഎസ് ഒരുക്കിയിരിക്കുന്നത്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

സുസുക്കി ആക്‌സസ് 125

125 സിസി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ മുൻനിരയിലാണ് സുസുക്കി ആക്‌സസ്. തികച്ചും യാഥാസ്ഥിതികവും മികച്ചതുമായ രൂപത്തോടെ കുടുംബ ഉപഭോക്താക്കളെ കൈയ്യിലെടുത്ത താരമാണ് ജാപ്പനീസ് കരവിരുതിൽ ഒരുങ്ങിയ ഈ സ്കൂട്ടർ.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

എൽഇഡി ഹെഡ്‌ലാമ്പ്, എക്‌സ്ടെർണൽ ഫ്യുവൽ ഫില്ലർ ക്യാപ്, യുഎസ്ബി ഡിസി ചാർജിംഗ് സോക്കറ്റ്, ബാറ്ററി അവസ്ഥ സൂചിപ്പിക്കുന്നതിനുള്ള വോൾട്ടേജ് മീറ്റർ തുടങ്ങിയ സവിശേഷതകളെല്ലാം മോഡലിനെ വ്യത്യസ്‌തമാക്കുന്നുമുണ്ട്. ഇതിന്റെ 125 സിസി എഞ്ചിൻ 8.7 bhp പവറിൽ 10 Nm torque ആണ് നൽകുന്നത്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

പവറും പരിഷ്‌കൃത നിലയും തമ്മിൽ നല്ല ബാലൻസാണ് സുസുക്കി ആക്‌സസ് വാഗ്‌ദാനം ചെയ്യുന്നത്. 52 കിലോമീറ്റർ ശരാശരി മൈലേജാണ് വാഹനത്തിന് നൽകാൻ കഴിയുന്നത്. മുടക്കുന്ന വിലയ്ക്കൊത്ത മൂല്യവും സ്‌കൂട്ടർ നൽകുന്നുവെന്നതും ശ്രദ്ധേയമാണ്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

ഹോണ്ട ആക്‌ടിവ 6G

ആക്‌ടിവ 6G, ആക്‌ടിവ 125 എന്നിവ അടങ്ങുന്ന ഹോണ്ട ആക്‌ടിവ ശ്രേണി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറുകളിൽ ഒന്നാണ്. 7.79 bhp കരുത്തും 8.79 Nm torque ഉം ഉള്ള 109.51 സിസി എഞ്ചിൻ നൽകുന്ന 6G വേരിയൻറ് കൂടുതൽ ലാഭകരമാണെന്നും പറയാം.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന സ്‌കൂട്ടർ ശരാശരി 50 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. 2000-ത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ ഹോണ്ട ആക്‌ടിവയുടെ ആറാം തലമുറ ആവര്‍ത്തനം അതിനൊപ്പം നിരവധി പുതിയ സവിശേഷതകളും ഉപകരണങ്ങളും ഒപ്പം സൂക്ഷ്മ രൂപകല്‍പ്പനയും സൗന്ദര്യവര്‍ദ്ധക മാറ്റങ്ങളും കൊണ്ടുവന്നതും ആകർഷകമായ കാര്യമാണ്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

ഹീറോ മാസ്ട്രോ എഡ്‌ജ്

ഹീറോ മാസ്‌ട്രോ എഡ്‌ജ് 110 സിസി, 125 സിസി പതിപ്പ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ആദ്യത്തേതിന് 110.9 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് പരമാലധി 8.15 bhp കരുത്തിൽ 8.7 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

മൈലേജിന്റെ കാര്യത്തിൽ വെല്ലാനാവില്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള സ്‌കൂട്ടറുകൾ

അതേസമയം രണ്ടാമത്തെ ഉയർന്ന വകഭേദം 124.6 സിസി എഞ്ചിനിൽ നിന്ന് 9.1 bhp പവറും 10.4 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. വലിയ എഞ്ചിനിൽ i3S സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം സ്റ്റാൻഡേർഡായി വരുന്നുണ്ട്. രസകരമെന്നു പറയട്ടെ, 110 സിസി, 125 സിസി വേരിയന്റുകൾക്ക് യഥാർഥ റോഡ് സാഹചര്യങ്ങളിലും 49 കിലോമീറ്ററിന്റെ ഇന്ധന ക്ഷമതയാണ് നൽകുക.

Most Read Articles

Malayalam
English summary
Top five scooters with best fuel economy in india right now
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X