ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

കാർ ഓടിക്കാൻ എല്ലാവർക്കുമറിയാം, പക്ഷേ കാറുകളെ കുറിച്ച് വളരെ ചുരുക്കം ആളുകൾക്ക് മാത്രമാവും അറിവുണ്ടാവുക. ഒരു കാറിന്റെ എൻവിഎച്ച് ലെവലിനെ പറ്റിയും പലർക്കും അറിവുണ്ടാകില്ല. അത് എന്തോണന്നോ?

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

NVH എന്നാൽ നോയ്‌സ്, വൈബ്രേഷൻ, ഹാർഷ്നെസ് എന്നിവയെ സൂചിപ്പിക്കുന്ന ചുരുക്കവാക്കാണിത്. അതായത് ശബ്‌ദം, വൈബ്രേഷൻ, കാഠിന്യം എന്ന് മലയാളത്തിൽ പറയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ എൻവിഎച്ച് ലെവൽ എന്നത് പുറത്തുനിന്നുള്ള ശബ്ദവും വൈബ്രേഷനും കാഠിന്യവും ഉൾക്കൊള്ളാനുള്ള കാറിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

എൻവിഎച്ച് ബാഹ്യ പരിതസ്ഥിതിയിൽ നിന്നും എഞ്ചിനിൽ നിന്നും ആകാം. വ്യക്തമായും ഈ സംഗതികളിൽ നിന്ന് ക്യാബിൻ വേർതിരിച്ചെടുക്കാൻ കഴിയുമെങ്കിൽ ഒരു കാറിന് നല്ല എൻവിഎച്ച് ലെവലുകൾ ഉണ്ടെന്ന് പറയാം. ഇനി ഒരു കാർ വാങ്ങുമ്പോൾ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം!

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഒരു സാധാരണക്കാരൻ ആദ്യം ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന സെഗ്മെന്റാണ് ഹാച്ച്ബാക്കുകളുടേത്. അതിനാൽ തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച എൻവിഎച്ച് ലെവലുകളുള്ള ചില മിടുക്കൻ ഹാച്ച്ബാക്കുകളെ ഒന്നു പരിചയപ്പെട്ടാലോ?

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഹ്യുണ്ടായി സാൻട്രോ

കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ സാൻട്രോയാണ് ഇക്കാര്യത്തിൽ ആദ്യമെത്തുക. പ്രത്യേകിച്ച് വില ഒരു ഘടകമാകുമ്പോൾ ചെറുതിൽ നിന്നും തുടങ്ങുന്നതാണ് നല്ലത്. വളരെക്കാലമായി വിപണിയിലുള്ള ഈ മോഡലിന് കാര്യമായ പരിചയപ്പെടുത്തൽ ഒന്നും തന്നെ വേണ്ട.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഇന്ത്യയിൽ ഇടയ്ക്ക് സാൻട്രോ നിർത്തലാക്കിയെങ്കിലും പിന്നീട് സമഗ്രമായ ഒരു പരിഷ്ക്കാരത്തോടെ ഈ കൊച്ചുസുന്ദരൻ നിരത്തിലേക്ക് ഓടിയെത്തുകയായിരുന്നു. ഇവിടെയാണ് മികച്ച എൻവിഎച്ച് നിലവാരമുള്ള വാഹനമായി പുതിയ സാൻട്രോ മാറിയത്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

സാൻട്രോയെ സഹായിക്കുന്ന മറ്റൊരു കാര്യം അതിന്റെ 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ഈ നാല് സിലിണ്ടർ എഞ്ചിൻ അങ്ങേയറ്റം പരിഷ്‌കൃതമായതും കുറഞ്ഞ മെയ്ന്റനെൻസ് ചെലവിനും പേരുകേട്ടതാണ്. ത്രോട്ടീ എക്‌സ്‌ഹോസ്റ്റ് നോട്ടും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയായി എടുത്തു പറയാം.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

മാരുതി സുസുക്കി ഇഗ്നിസ്

മാരുതി സുസുക്കിയുടെ ശ്രേണിയിൽ നിന്നുള്ള മിക്കവാറും എല്ലാ കാറുകളും മുടക്കുന്ന പണത്തിന് മൂല്യമുള്ളതാണ്. കൂടാതെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ ആദ്യ പത്തിൽ ഭൂരിഭാഗവും മാരുതിയുടെ വണ്ടികളാണെന്ന കാര്യത്തിലും അതിശയോക്തിയൊന്നുമില്ല.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഹാച്ച്ബാക്ക് നിരയിൽ മികച്ച എൻവിഎച്ച് നിലവാരമുള്ള മോഡലുകളുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെ മാരുതി സുസുക്കി ഇഗ്നിസിനെയും കൂട്ടാം. കിടിലൻ മോഡലാണെങ്കിലും കമ്പനി വിചാരിച്ച പോലെ മികച്ച പ്രകടനം കാഴ്ച്ചവെക്കാനും ഇഗ്നിസിന് സാധിച്ചിട്ടില്ല.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

എന്നിരുന്നാലും, മാരുതി സുസുക്കി ഇഗ്‌നിസ് മികച്ച എൻവിഎച്ച് നിലവാരമുള്ള ഒരു വാഹനമാണ്. കൂടാതെ, ഇതിന് 4 സിലിണ്ടർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നതും ഇക്കാര്യങ്ങളെ കൂടുതൽ അടിവരയിടാൻ സാഹായിക്കുകയും ചെയ്യും.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

മിഡ്-സൈസ് ഹാച്ച്ബാക്ക് നിരയിലെ മിന്നും താരമാണ് ഗ്രാൻഡ് i10 നിയോസ്. ഒരു ടിപ്പിക്കൽ ഹ്യുണ്ടായി കാറാണിത്. കാഴ്ച്ചയിൽ അത്യാധുനികവും മികച്ചതുമായ ഒറ്റ കാരണം മതിയായിരുന്നു വാഹനം വമ്പൻ ഹിറ്റാവാൻ. അതുപോലെ തന്നെയാണ് ഹാച്ച്ബാക്കിന്റെ എൻവിഎച്ച് നിലയും. അതിമനോഹരമായി നിർമിച്ച കാറിന്റെ ഏറ്റവും വലിയ മേൻമകളിൽ ഒന്നും അതിന്റെ എൻവിഎച്ച് നിലവാരമാണ്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

അതുമാത്രമല്ല, ഹൈവേകളിലും മോശം റോഡുകളിലും പോലും ആരേയും നിരാശപ്പെടുത്താത്ത പെർഫോമൻസ് മികവാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ മറ്റൊരു പ്രത്യേകത. അതിലുപരിയായി, 1.2 ലിറ്റർ നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും കിടിലനാണ്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കിയുടെ നിരയിൽ നിന്നും വമ്പൻ ഹിറ്റായ മറ്റൊരു വാഹനമാണ് ബലേനോ. ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റുകളിൽ മാരുതിയിൽ നിന്നുള്ള കാറുകൾ സാധാരണയായി പരാജയമാണെങ്കിലും അവയിൽ മിക്കതും അങ്ങേയറ്റം പരിഷ്‌കൃതവും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിനാണ് അവതരിപ്പിക്കുന്നത്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

മാരുതി സുസുക്കി ബലേനോയും വൈബ്രേഷൻ രഹിത ക്യാബിനിലേക്ക് വിവർത്തനം ചെയ്‌തിരിക്കുന്ന ഹാച്ച്ബാക്കുകളിൽ ഒന്നാണ്. മാത്രമല്ല, വലിപ്പം കൂടിയതും കട്ടിയുള്ള പാർശ്വഭിത്തിയുള്ളതുമായ വീലുകളിലാണ് ബലേനോ നിരത്തിലോടുന്നതും. ഇതും ഉള്ളിൽ സുഖപ്രദമായ അനുഭവമാണ് പ്രതിദാനം ചെയ്യുന്നത്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ടൊയോട്ട ഗ്ലാൻസ

അടുത്തതായി ടൊയോട്ട ഗ്ലാൻസ എന്ന അസാധാരണ വാഹനമാണ് മികച്ച എൻവിഎച്ച് ലെവലുള്ള ഹാച്ച്ബാക്കുകളിൽ അടുത്തത്. ശരിക്കും പറഞ്ഞാൽ മാരുതി സുസുക്കി ബലേനോയുടെ പുനർനിർമിത പതിപ്പാണ് ടൊയോട്ട ഗ്ലാൻസ.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ബലേനോയും ഗ്ലാൻസയും വ്യത്യസ്ത ബാഡ്‌ജുകൾ ഉപയോഗിച്ച് വിപണിയിൽ എത്തുമ്പോൾ ഇരട്ട സഹോദരനെപ്പോലെ തന്നെ മികച്ച എൻവിഎച്ച് ലെവലുകളും റൈഡ് നിലവാരവും പോലും അത്യാധുനികമാണ്. ഇത് ഒരു ബോണസാണ്. കൂടാതെ, ഗ്ലാൻസ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനുമായി തന്നെയാണ് വരുന്നത്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഹോണ്ട ജാസ്

മറ്റൊരു ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയുടെ നിരയിലുള്ള പ്രീമിയം ഹാച്ച്ബാക്കായ ജാസാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നൊരു മോഡൽ. പെട്രോൾ എഞ്ചിൻ ഉള്ള ഹാച്ചുകളിൽ, മികച്ച എൻവിഎച്ച് ലെവലുകൾ ഉള്ള വാഹനങ്ങളിൽ ഒന്നാണ് ജാസ് എന്നതിൽ ആർക്കും ഒരു സംശയവും വേണ്ട.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

അല്ലെങ്കിലും ഹോണ്ടയുടെ സുഖപ്രദമായ ക്യാബിൻ റിഫൈൻഡ് എഞ്ചിനും നന്നായി ഇൻസുലേറ്റ് ചെയ്ത ഇന്റീരിയറുമായും ബന്ധപ്പെട്ടിരിക്കുന്നതിൽ പേരുകേട്ടവരാണ്. മാത്രമല്ല അത്രയും നല്ല മികച്ച നിർമാണ നിലവാരവും ജാസിന് എടുത്തു പറയേണ്ട പ്ലസ് പോയിന്റാണ്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഹ്യുണ്ടായി i20

ഹ്യുണ്ടായിയിലേക്ക് തിരികെയെത്തുമ്പോൾ, മികച്ച എൻവിഎച്ച് നിലവാരമുള്ള ഏറ്റവും ചെലവേറിയ ഹാച്ച്ബാക്ക് അടുത്തിടെ പരിഷ്ക്കാരവുമായി എത്തിയ i20 ആയിരിക്കണം. ഒരു പ്രീമിയം ഹാച്ച്ബാക്ക് ആയതിനാൽ തന്നെ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളാണാണ് വാഹനത്തിനുള്ളത്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഈ സവിശേഷതകൾക്കൊപ്പം ഹ്യുണ്ടായി i20 അകത്ത് കിടിലൻ അനുഭവമാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. തികച്ചും നിശബ്‌ദമായ ക്യാബിൻ വാഗ്‌ദാനം ചെയ്യുന്നത് എൻവിഎച്ച് നിലവാരത്തെ എടുത്തു കാണിക്കുന്നുണ്ട്.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

ഫോക്‌സ്‌വാഗൺ പോളോ

പോളോയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികത തീർത്തും കാലഹരണപ്പെട്ടതാണെങ്കിലും, എൻവിഎച്ച് ലെവലുകൾ പരിഗണിക്കുമ്പോൾ ഇപ്പോഴും എതിരാളികളേക്കാൾ ഏറെ മുന്നിലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണിൽ നിന്നുള്ള ഈ മോഡൽ.

ഇക്കാര്യത്തിൽ പുലികൾ ഇവർ തന്നെ; മികച്ച എൻവിഎച്ച് നിലവാരമുള്ള ഹാച്ച്ബാക്ക് മോഡലുകൾ

പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുള്ള പോളോ, മൂന്ന് സിലിണ്ടർ എഞ്ചിനും നന്നായി ഇൻസുലേറ്റ് ചെയ്ത ക്യാബിനും ഉള്ള ഒരേയൊരു കാറാണ്. നിർമാണ നിലവാരത്തിന് ഇത്രയും പേരെടുത്ത ഈ ഹാച്ച്ബാക്കിന് തലമുറ മാറ്റം ലഭിക്കേണ്ടത് വളരെ അത്യാവിശ്യമായൊരു കാര്യവുമാണ്.

Most Read Articles

Malayalam
English summary
Top hatchback models that who have the better nvh levels in india
Story first published: Wednesday, November 24, 2021, 17:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X