Just In
- 39 min ago
പുത്തൻ ലോഗോയുമായി കിയ സോനെറ്റ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി
- 1 hr ago
പുത്തൻ ഇവോസ് എസ്യുവിയെ ഷാങ്ഹായ് ഓട്ടോ ഷോയിൽ അവതരിപ്പിച്ച് ഫോർഡ്
- 13 hrs ago
ശ്രവണ വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി സൈലന്റ് എക്സ്പെഡീഷനെ പിന്തുണച്ച് റോയൽ എൻഫീൽഡ്
- 14 hrs ago
മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ
Don't Miss
- News
വീണ്ടുമൊരു ലോക്ക് ഡൗണിന് സാക്ഷ്യം വഹിച്ച് ദില്ലി, കൂട്ടപ്പാലായനം ചെയ്ത് അതിഥി തൊഴിലാളികള്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Lifestyle
ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍ നീങ്ങും ഇന്ന്; രാശിഫലം
- Movies
ചുംബനരംഗത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞു, അവരുടെ പ്രതികരണവും അറിയണമായിരുന്നു: സാനിയ അയ്യപ്പന്
- Finance
കൊവിഡ് രണ്ടാം തരംഗം, കുത്തനെ ഇടിഞ്ഞ് ഇരുചക്ര വാഹന വിപണി
- Sports
IPL 2021: പഞ്ചാബിന് വിജയവഴിയില്‍ തിരിച്ചെത്താം, ഇക്കാര്യങ്ങള്‍ മാറണം, വരേണ്ടത് ഈ 3 പേര്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യൻ വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ വിലമതിക്കുന്ന മികച്ച മൈലേജ് കാറുകൾ
കർശനമായ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ അവതരിപ്പിച്ചതോടെ, പല നിർമ്മാതാക്കളും ഇന്ത്യൻ വിപണിയിലെ ഓയിൽ ബർണർ ഡീസൽ എഞ്ചിനുകൾ നിർത്തലാക്കി.

പുതിയ ചട്ടങ്ങൾ പാലിക്കുന്നതിനായി ഡീസൽ പവർട്രെയിനുകൾ നവീകരിക്കുന്നത് വളരെ ചെലവേറിയ കാര്യമാണ്, മാത്രമല്ല ഇത് കാറിന്റെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും.

ഡീസൽ എഞ്ചിനുകൾ പൊതുവെ അവരുടെ പെട്രോൾ എതിരാളികളേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളവരാണെന്ന വസ്തുത നിഷേധിക്കാനാവില്ല, പക്ഷേ അത് വ്യക്തമായും ഉയർന്ന വിലയ്ക്ക് വരുന്നു.

കോംപാക്ട് കാറുകളിൽ പെട്രോൾ പവർട്രെയിനുകൾ ഇപ്പോഴും ഇഷ്ടപ്പെടുന്ന ചോയിസാണ്, കൂടുതൽ ഉപബോക്താക്കളെ ആകർഷിക്കുന്നതിനായി നിർമ്മാതാക്കൾ അതത് കാറുകളുടെ മൈലേജ് മെച്ചപ്പെടുത്തുന്നതിൽ വ്യാപൃതരാണ്, കാരണം മൈലേജ് എന്നത് ഇന്ത്യയിൽ ഒരു പുതിയ കാർ വാങ്ങുമ്പോൾ പരിഗണിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിൽ ഒന്നാണ്.

ഇന്ത്യൻ വിപണിയിൽ ഇന്ന് ലഭ്യമായ 10 ലക്ഷം രൂപയിൽ താഴെ നിരക്കിൽ വരുന്ന ഏറ്റവും മികച്ച മൈലേജുള്ള പെട്രോൾ കാറുകൾ ഞങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

മാരുതി സുസുക്കി ഡിസൈർ
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറിന്റെ പട്ടികയിൽ മാരുതി സുസുക്കി ഡിസൈർ ഒന്നാമതാണ്. AMT പതിപ്പിന് ലിറ്ററിന് 24.12 കിലോമീറ്റർ മൈലേജും മാനുവൽ വേരിയന്റുകൾക്ക് ലിറ്ററിന് 23.26 കിലോമീറ്റർ മൈലേജും ARAI സാക്ഷ്യപ്പെടുത്തുന്നു. സെഡാന് നിലവിൽ 5.94 ലക്ഷം മുതൽ 8.90 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

മാരുതി സുസുക്കി ബലേനോ & ടൊയോട്ട ഗ്ലാൻസ
മാരുതി സുസുക്കി ബലേനോ അതിന്റെ ബാഡ്ജ്ഡ് എഞ്ചിനിയറിംഗ് പതിപ്പ് ടൊയോട്ട ഗ്ലാൻസയ്ക്കൊപ്പം രണ്ടാം സ്ഥാനത്താണ്. പ്രീമിയം ഹാച്ച്ബാക്കിന് ലിറ്ററിന് 23.87 കിലോമീറ്റർ ഇന്ധനക്ഷമത റേറ്റിംഗുണ്ട്. നിലവിൽ ഇതിന് 5.90 ലക്ഷം മുതൽ 9.10 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 7.10 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെയാണ് ഗ്ലാൻസയുടെ വില.

മാരുതി സുസുക്കി സ്വിഫ്റ്റ്
അടുത്തിടെ ഫെയ്സ്ലിഫ്റ്റ് ലഭിച്ച സ്വിഫ്റ്റ് പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിൻ ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷനോടുകൂടി വരുന്നു. ഇതിന്റെ AMT മോഡൽ ലിറ്ററിന് 23.76 കിലോമീറ്റർ മൈലേജും, മാനുവൽ വേരിയന്റുകൾ ലിറ്ററിന് 23.20 കിലോമീറ്റർ മൈലേജും നൽകുന്നു എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഹാച്ചിന് നിലവിൽ 5.73 മുതൽ 8.41 ലക്ഷം വരെ എക്സ്-ഷോറൂം വിലയുണ്ട്.

മാരുതി സുസുക്കി ആൾട്ടോ
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ, നിലവിൽ 2.99 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് വാഹനം ലഭ്യമാണ്, ഇത് 4.48 ലക്ഷം രൂപ വരെ ഉയരുന്നു. എൻട്രി ലെവൽ ഹാച്ച് ലിറ്ററിന് 22.05 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.

റെനോ ക്വിഡ്
മാരുതി സുസുക്കി ആൾട്ടോ-എതിരാളിയായ റെനോ ക്വിഡിന് 3.12 ലക്ഷം മുതൽ 5.31 ലക്ഷം രൂപ വരെ വിലയുണ്ട്, 0.8 ലിറ്റർ, 1.0 ലിറ്റർ മൂന്ന് സിലണ്ടർ പെട്രോൾ എഞ്ചിനുകൾ ഇതിൽ ലഭ്യമാണ്.
Rank | Model | ARAI Claimed Mileage |
1 | Maruti Dzire AMT / MT | 24.12 kmpl / 23.26 kmpl |
2 | Maruti Baleno & Toyota Glanza | 23.87 kmpl |
3 | Maruti Swift AMT / MT | 23.76 kmpl / 23.20 kmpl |
4 | Maruti Alto | 22.05 kmpl |
5 | Renault Kwid 1.0L AMT / 1.0L MT / 0.8L MT | 22 kmpl / 21.74 kmpl / 20.71 kmpl |
6 | Maruti Wagonr 1.0L / 1.2L | 21.79 kmpl / 20.52 kmpl |
7 | Maruti S-Presso AMT / MT | 21.7 kmpl / 21.4 kmpl |
8 | Maruti Celerio | 21.63 kmpl |
9 | Maruti Ignis | 20.89 kmpl |
10 | Hyundai Grand i10 NIOS 1.2L MT / 1.2L AMT | 20.7 kmpl / 20.5 kmpl |

ആദ്യത്തേത് ലിറ്ററിന് 20.71 കിലോമീറ്റർ മൈലേജ് നൽകുമ്പോൾ, രണ്ടാമത്തേത് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ലിറ്ററിന് 22 കിലോമീറ്ററും മാനുവൽ യൂണിറ്റിൽ ലിറ്ററിന് 21.74 കിലോമീറ്റർ മൈലേജും നൽകുന്നു.

മാരുതി സുസുക്കി വാഗൺആർ
മാരുതി സുസുക്കി ടോൾബോയ് വാഗൺആറിന്റെ വില 4.65 ലക്ഷം രൂപയിൽ ആരംഭിച്ച് 6.18 ലക്ഷം രൂപ വരെ എത്തുന്നു, കൂടാതെ 1.0 ലിറ്റർ മൂന്ന് സിലണ്ടർ 1.2 ലിറ്റർ നാല്-സിലണ്ടർ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളും കാർ വാഗ്ദാനം ചെയ്യുന്നു. ചെറിയ എഞ്ചിൻ ലിറ്ററിന് 21.79 കിലോമീറ്ററും, 1.2 ലിറ്റർ എഞ്ചിൻ ലിറ്ററിന് 20.52 കിലോമീറ്റർ മൈലേജും നൽകുന്നു.

മാരുതി സുസുക്കി എസ്-പ്രസ്സോ
മാരുതി സുസുക്കി എസ്-പ്രസ്സോയുടെ 1.0 ലിറ്റർ മൂന്ന് സിലണ്ടർ NA പെട്രോൾ എഞ്ചിൻ AGS ട്രാൻസ്മിഷനോടൊപ്പം ലിറ്ററിന് 21.7 കിലോമീറ്ററും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനൊപ്പം ലിറ്ററിന് 21.4 കിലോമീറ്റർ മൈലേജും നൽകുന്നു. എസ്-പ്രസ്സോയുടെ വില നിലവിൽ 3.70 ലക്ഷം മുതൽ 5.18 ലക്ഷം രൂപ വരെയാണ്.

മാരുതി സുസുക്കി സെലെറിയോ
മാനുവൽ, AMT പതിപ്പുകൾക്ക് ലിറ്ററിന് 21.63 കിലോമീറ്റർ മൈലേജ് റേറ്റിംഗുമായി സെലെറിയോ പട്ടികയിൽ ഇടം പിടിക്കുന്നു. സെലേറിയോയുടെ വില നിലവിൽ 4.53 മുതൽ 5.78 ലക്ഷം വരെയാണ്.

മാരുതി സുസുക്കി ഇഗ്നിസ്
മാരുതി സുസുക്കി ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, കൂടാതെ കമ്പനി ലിറ്ററിന് 20.89 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നീ നാല് വേരിയന്റുകളിൽ നിലവിൽ ലഭ്യമായ ഈ കാറിന്റെ വില 4.89 ലക്ഷം മുതൽ 7.30 ലക്ഷം വരെയാണ്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്
ഈ പട്ടികയിലുള്ള ഏക ഹ്യുണ്ടായി കാറാണിത്, ഗ്രാൻഡ് i10 നിയോസിന് 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 1.2 ലിറ്റർ NA പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ പവർട്രെയിനുകൾ ലഭ്യമാണ്.

NA യൂണിറ്റ് മാനുവൽ വേരിയന്റുകൾ ലിറ്ററിന് 20.7 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രിമ്മുകൾ ലിറ്ററിന് 20.5 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. 5.19 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്ന ഹ്യുണ്ടായി ഹാച്ചിന്റെ വില 8.40 ലക്ഷം രൂപ വരെ ഉയരുന്നു.