230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മോട്ടോർസൈക്കിൾ മ്യൂസിയം ലോകത്തിലെ ഏറ്റവും ഉയർന്ന മ്യൂസിയമായിരുന്നു.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

ഓസ്ട്രിയയുടെയും ഇറ്റലിയുടെയും അതിർത്തിയിലുള്ള ടിമ്മെൽജോച്ച് പാസിൽ സഹോദരന്മാരായ ആൽബൻ സ്‌കൈബറും അറ്റില സ്‌കൈബറും ചേർന്ന് 2016 -ലാണ് ഇത് തുറന്നത്, ചരിത്രപരമായ 230 മോട്ടോർ സൈക്കിളുകൾ, പകർപ്പുകൾ, അപൂർവ വിന്റേജ് കാറുകൾ എന്നിവ ഇവിടെ ഉണ്ടായിരുന്നു.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

റിപ്പോർട്ട് അനുസരിച്ച്, പ്രാദേശിക അഗ്നിശമന സേനയെ പുലർച്ചെ 4.30 -ഓടെയാണ് രണ്ട് മ്യൂസിയം സ്റ്റാഫ് അംഗങ്ങൾ വിവരമറിയിച്ചത്.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

അവരിലൊരാൾ പോർട്ടബിൾ ഫയർഎക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചുവെങ്കിലും കനത്ത പുക കാരണം അദ്ദേഹം ഇവാക്കുവേറ്റ് ചെയ്യാൻ നിർബന്ധിതനായി.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

അഗ്നിശമന സേനാംഗങ്ങൾ അവിടെയെത്തുമ്പോഴേക്കും കെട്ടിടത്തിന്റെ ഫോൾസ് സീലിംഗ് തീ വിഴുങ്ങയിരുന്നു. മുഴുവൻ ഘടനയും മരം കൊണ്ട് നിർമ്മിച്ചതുകൊണ്ട്, എല്ലാം വേഗത്തിൽ കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ ഇടപെടലിന് കാര്യമായ ഫലമുണ്ടായില്ല.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

ഒരു പ്രത്യേക പ്രദേശത്തേക്ക് തീ ഉൾക്കോള്ളിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടും രണ്ട് മണിക്കൂറിനുള്ളിൽ കെട്ടിടം മുഴുവൻ കത്തിയമർന്നു. 60 ഓളം അഗ്നിശമന സേനാംഗങ്ങൾ സംഭവത്തിൽ ഇടപെട്ടിരുന്നു.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

വാട്ടർ കാനോനുകളും സ്നോ ബ്ലോവറുകളും ഉപയോഗിച്ച് തീ കെടുത്തി. ഒരു വാഹനം പോലും രക്ഷപ്പെടുത്താനായിട്ടില്ലെന്നാണ് കരുതുന്നത്. പരിക്കുകളൊന്നും റിപ്പോർട്ടുചെയ്‌തിട്ടില്ല.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

തീപിടിത്തത്തിന്റെ കാരണം അധികൃതർ പരിശോധിക്കുന്നുണ്ട്, നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഏകദേശ കണക്ക് പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

എന്നിരുന്നാലും, എണ്ണമറ്റ ശേഖരണങ്ങൾ‌ നഷ്‌ടപ്പെട്ടുവെന്നാണ് പറയുന്നത്‌. ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുകയാണെങ്കിൽ‌, അവിടെ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ വിലമതിപ്പ് നിങ്ങൾക്ക് ലഭിക്കും.

230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു

1912 -ലെ അപൂർവ ഹംബർ റേസിംഗ് മോട്ടോർബൈക്ക് പോലെ ചില ഹൈലൈറ്റുകൾ മ്യൂസിയം പ്രദർശിപ്പിച്ചിരുന്നു.

Most Read Articles

Malayalam
English summary
Top Mountain Crosspoint Museum Burnt Down With 230 Vintage Bikes. Read in Malayalam.
Story first published: Wednesday, January 20, 2021, 19:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X