പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള വാഹന നിർമാതാക്കളിൽ ഒരാളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോ, സ്കോർപിയോ, XUV ശ്രേണി തുടങ്ങിയ എസ്‌യുവികളുടെ വലിയ നിര തന്നെയാണ് കമ്പനിയുടെ ബലവും. ജീപ്പ് മോഡലുകളായ അർമഡ, കമാൻഡർ എന്നിവയ്ക്കും മഹീന്ദ്ര വളരെ പ്രസിദ്ധമായിരുന്നു.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

ഇന്നും കമാൻഡർ തുടങ്ങിയ ജീപ്പ് മോഡലുകളെ വെല്ലാനും ഒരുവരും ജനിച്ചിട്ടില്ല എന്നതും യാഥാർഥ്യമാണ്. റോഡ് ഇല്ലാത്തിടത്തുകൂടി വരെ കയറിപോവാൻ ഇവനെ കഴിഞ്ഞേയുള്ളൂ. ജീപ്പ് എന്ന പേര് ഇപ്പോൾ ആ ജീപ്പിന്റേതല്ല. വിലയേറിയ എസ്‌യുവികൾ നിർമിക്കുന്ന അമേരിക്കൻ കമ്പനിക്കു സ്വന്തമാണ് ഇത്.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

എന്നാൽ ഇന്ത്യൻ ജനതയ്ക്ക് ജീപ്പ് എന്നാൽ മഹീന്ദ്ര തന്നെയാണ്. പ്രവർത്തനവും സവിശേഷതകളും ഒരുമിച്ച് ചേർക്കാൻ മഹീന്ദ്ര എപ്പോഴും ശ്രമിച്ചിട്ടുണ്ട്. മഹീന്ദ്ര കാറിൽ മാത്രം കണ്ടെത്താൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. അതു എന്തെല്ലാമാണെന്ന് പരിചയപ്പെടുത്തി തരാം.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

വിശാലമായ ഇന്റീരിയറുകൾ

ഒരു കാർ വാങ്ങുമ്പോൾ സ്ഥലം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. വാസ്തവത്തിൽ മിക്ക ആളുകൾക്കും അകത്തളത്തിലെ വിശാലത പരമപ്രധാനമാണ്. ആർക്കായാലും തിങ്ങികൂടിയിരുന്ന് യാത്ര ചെയ്യാൻ ഇഷ്‌ടമല്ലല്ലോ! ഇവിടെയാണ് മഹീന്ദ്ര പലപ്പോഴും വേറിട്ടുനിൽക്കുന്നത്.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

മിക്കവാറും എല്ലാ മഹീന്ദ്ര കാറുകളിലും സെഗ്മെന്റ് ഇന്റീരിയറിലും പിൻസീറ്റ് സ്പെയ്സിലും മികച്ചതാണ്. KUV100 മുതൽ XUV700 വരെ അതിനുത്തമ ഉദാഹരണങ്ങളാണ്. എല്ലാ കാറുകൾക്കും അവരുടെ ക്യാബിനുകൾക്കുള്ളിൽ ആവശ്യത്തിലധികം ഇടമാണ് കമ്പനി ഉറപ്പു വരുത്തിയിരിക്കുന്നതും.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

പരുക്കൻ സ്വഭാവം

പല മഹീന്ദ്ര കാറുകളും നിർമിച്ചിരിക്കുന്നത് തന്നെ പരുക്കൻ റോഡുകളെ കേന്ദ്രീകരിച്ചാണ്. ടയർ-2 നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മഹീന്ദ്ര എസ്‌യുവികൾ ജനപ്രിയമാകുന്നതിന്റെ ഒരു പ്രധാന കാരണവും ഇതു തന്നെയാണ്. ഉദാഹരണത്തിന് ബൊലേറോ എല്ലാത്തരം പരുക്കൻ റോഡുകളും മലയോര റോഡുകളും അനായാസം കയറിപോവാൻ കാണിക്കുന്ന മിടുക്കു തന്നെയാണ്.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

ഇത്തരത്തിലുള്ള റോഡുകളിൽ മാന്യമായ ടോർഖ് ആഗ്രഹിക്കുന്ന ഒരാൾക്ക് ബൊലേറോ വളരെ പ്രായോഗികമായ തെരഞ്ഞെടുപ്പാണ്. പ്രായമാകുന്നതിന്റെ ചില ഉപരിപ്ലവമായ ലക്ഷണങ്ങൾ കണ്ടേക്കാം. പക്ഷേ അത് പതിറ്റാണ്ടുകളോളം നിരത്തുകളിൽ ഓടാൻ വരെ പ്രാപ്‌തമായിരിക്കും.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

മുൻനിര സുരക്ഷ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാഹനം സ്വന്തമാക്കുന്നവരെല്ലാം സുരക്ഷയെക്കുറിച്ച് കുറച്ചുകൂടി അവബോധം നേടാൻ തുടങ്ങിയിട്ടുണ്ട്. മഹീന്ദ്രയെ സംബന്ധിച്ചിടത്തോളം ഇത് ശുഭസൂചകമാണ്. കാരണം എല്ലായ്പ്പോഴും മികച്ച നിർമാണ നിലവാരമാണ് മഹീന്ദ്രയുടെ മോഡലുകൾക്കുള്ളതെന്ന് കാലങ്ങളായി തെളിയിച്ച ഒരു കാര്യമാണ്.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

വാഹന നിർമാണത്തിനായി ഉയർന്ന കരുത്തുള്ള സ്റ്റീലാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. XUV700, XUV300 പോലുള്ള എസ്‌യുവികൾക്ക് 7 എയർബാഗുകളും ഇഎസ്‌പി, ട്രാക്ഷൻ കൺട്രോൾ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

വൈവിധ്യമാർന്ന എസ്‌യുവി നിര

ഇന്ത്യയിൽ ഇത്രയധികം വൈവിധ്യമാർന്ന എസ്‌യുവികൾ വിൽക്കുന്ന ഒരേയൊരു ബ്രാൻഡാണ് മഹീന്ദ്ര. ബൊലേറോ, KUV100, ഥാർ തുടങ്ങിയ കൂടുതൽ പ്രവർത്തനക്ഷമമായ എസ്‌യുവികൾ മുതൽ XUV700 പോലുള്ള കൂടുതൽ ആഢംബരവും സവിശേഷതകൾ നിറഞ്ഞതുമായ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ വരെ നിർമിക്കുന്നതിൽ പ്രശസ്‌തരാണ് കമ്പനി.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

വിചിത്രമായ ഫീച്ചേഴ്‌സുകൾ

XUV300 കോംപാക്‌ട് എസ്‌യുവിയുലെ സ്റ്റിയറിംഗ് ഡയറക്ഷൻ ഇൻഡിക്കേറ്റർ, XUV500-ൽ നാം കണ്ട കോൺവെക്സ് കോൺവർസേഷൻ മിറർ എന്നിവ പോലുള്ള അതിശയകരമായ സവിശേഷതകൾ ഒരു മഹീന്ദ്ര കാറിൽ മാത്രമേ കാണാനാവൂ. വരാനിരിക്കുന്ന XUV700 മോഡലിൽ വരെ ഒരു വെൽക്കം ഫീച്ചർ സമ്മാനിച്ചിട്ടുണ്ട്.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

അതിൽ ഡ്രൈവർ സീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുമ്പോൾ അകത്തും പുറത്തും നിങ്ങൾക്ക് ഏറ്റവും സുഖപ്രദമായ അനുഭവം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നു. ഈ സവിശേഷത ആൾട്യൂറാസ് G4 ഫുൾ സൈസ് എസ്‌യുവിയിലും നേരത്തെ പരിചയപ്പെടുത്തിയിരുന്നു.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

മികച്ച റൈഡിംഗ് ക്വാളിറ്റി

കാറുകളിലെ റൈഡ് ക്വാളിറ്റി വളരെ നന്നായി രൂപപ്പെടുത്തിയെടുക്കാനും മഹീന്ദ്ര പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തങ്ങളുടെ മിക്ക എസ്‌യുവികളും എല്ലാ വശങ്ങളിലും ഒരു ഇൻഡിപ്പെൻഡന്റ് സസ്പെൻഷനാണ് കമ്പനി ഉപയോഗിക്കുന്നത്. ഇത് മികച്ച റൈഡ്, ഹാൻഡിലിംഗ്, ബാലൻസ് എന്നിവയ്ക്ക് കാരണമാകുന്നു.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ

മഹീന്ദ്ര എസ്‌യുവികൾ എപ്പോഴും ഉയരമുള്ളവയാണ്. അതിനാൽ തന്നെ മികച്ച റോഡ് സാന്നിധ്യമാണ് ഇവ നൽകുന്നതും. ഉദാഹരണത്തിന് സ്കോർപ്പിയോ എടുക്കാം. ഏതൊരു ഉടമയോടും എസ്‌യുവിയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഘടകം എന്താണെന്ന് ചോദിച്ചാൽ മറുപടി ലഭിക്കുക തീർച്ചയായും "ഫീൽ" എന്നായിരിക്കും.

പുലിയാണ്! മഹീന്ദ്ര കാറുകളിൽ മാത്രം ലഭിക്കുന്ന ചില കാര്യങ്ങൾ

മികച്ച റീസെയിൽ വാല്യൂ

മഹീന്ദ്ര മോഡലുകൾ തിളങ്ങുന്ന മറ്റൊരു വശമാണിത്. 8-10 വർഷത്തെ ഉപയോഗത്തിന് ശേഷവും വളരെ നല്ല റീ സെയിൽ വാല്യൂ വാഗ്ദാനം ചെയ്യാൻ ഇവയ്ക്ക് സാധിക്കും. യൂസ്‌ഡ് കാറുകൾക്കുള്ള ഫസ്റ്റ് ചോയ്സ് എന്ന ഇൻ-ഹൗസ് പോർട്ടലും കമ്പനിക്കുണ്ട്. ഇത് ഒരു തടസരഹിതമായ അനുഭവം ഉറപ്പാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Top things that are only available in mahindra cars
Story first published: Monday, September 20, 2021, 15:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X