Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ നീലഗിരിക്ക് സമീപം കൂനൂരില്‍ തകർന്നു വീണ വാർത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അപകടത്തിൽ പെട്ടത് ഇരട്ട എഞ്ചിനുള്ള Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ഗുരുതര പരുക്കെന്നാണ് വാർത്തകൾ. ലോകത്തിലെ ഏറ്റവും നൂതനവും ബഹുമുഖവുമായ ഹെലികോപ്റ്ററുകളിലൊന്നാണ് അപകടത്തിൽ പെട്ട എംഐ സീരീസിൽ പെടുന്ന ഈ മോഡൽ.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

ഹെലികോപ്റ്ററുകളുടെ Mi-സീരീസ് ഉൾപ്പെട്ട അപകട സംഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഹെലികോപ്റ്ററിന്റെ സുരക്ഷാ റെക്കോർഡ് ലോകത്തിലെ മറ്റ് ചില കാർഗോ ചോപ്പറുകളേക്കാൾ മികച്ചതാണ്. Mi-17 V-5 സൈനിക ഹെലികോപ്റ്ററിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

നിർമാണവും ചരിത്രവും

ഹെലികോപ്റ്ററുകളുടെ Mi-8/17 കുടുംബത്തിന്റെ സൈനിക ഗതാഗത വകഭേദമാണ് Mi-17V-5. ആഗോളതലത്തിൽ ബഹുമുഖവും വിശ്വസനീയവും മൂല്യവത്തുമായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നതും. റഷ്യയിലെ കസാനിലുള്ള റഷ്യൻ ഹെലികോപ്റ്ററുകളുടെ അനുബന്ധ സ്ഥാപനമായ കസാൻ ഹെലികോപ്റ്റഴ്‌സാണ് Mi-17V-5 നിർമിക്കുന്നതും.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

സൈനിക, ആയുധ ഗതാഗതം, ഫയർ സപ്പോർട്ട്, കോൺവോയ് എസ്‌കോർട്ട്, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്‌ക്യൂ (SAR) ദൗത്യങ്ങൾ മുതൽ വൈവിധ്യമാർന്ന സൈനിക പ്രവർത്തനങ്ങൾക്ക് ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയുംമെന്നതാണ് ഇതിന്റെ ഏറ്റവും പ്രത്യേകതകളിൽ ഒന്ന്.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

ഇന്ത്യൻ വ്യോമസേനയിൽ (IAF) ഹെലികോപ്റ്ററിന്റെ ഉപയോഗത്തിനായി 2008 ഡിസംബറിൽ റഷ്യൻ ഹെലികോപ്റ്റേഴ്‌സിന് 80 ഹെലികോപ്റ്ററുകൾ പ്രതിരോധ മന്ത്രാലയം ഓർഡർ കൊടുത്തു. തുടർന്ന് 2011-ലാണ് ഇവയുടെ വിതരണം ആരംഭിച്ചതും. ഇന്ത്യക്കായുള്ള അവസാന യൂണിറ്റ് 2018-ലാണ് കൈമാറുന്നതും.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

എഞ്ചിനും പ്രകടനവും

Mi-17V-5 ഒരു ക്ലിമോവ് TV3-117VM അല്ലെങ്കിൽ VK-2500 ടർബോ-ഷാഫ്റ്റ് എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്. TV3-117VM പരമാവധി 2,100 bhp പവർ ഉത്പാദിപ്പിക്കുമ്പോൾ VK-2500 2,700 bhp പവർ ഔട്ട്പുട്ടാണ് നൽകുന്നത്. എംഐ സീരീസിലെ പുതുതലമുറ ഹെലികോപ്റ്ററുകൾക്ക് VK-2500 എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് TV3-117VM-ന്റെ കൂടുതൽ നൂതന പതിപ്പായ പുതിയ ഫുൾ-അതോറിറ്റി ഡിജിറ്റൽ കൺട്രോൾ സിസ്റ്റം (FADEC) ആണ്.

ഇതിന് 250 കിലോമീറ്റർ വേഗതയും 580 കിലോമീറ്റർ റേഞ്ചുമാണുള്ളത്. രണ്ട് സഹായ ഇന്ധന ടാങ്കുകൾ ഘടിപ്പിച്ചാൽ റേഞ്ച് 1,065 കിലോമീറ്റർ വരെ നീട്ടാനാകും. ഹെലികോപ്റ്ററിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

ക്യാബിനും സവിശേഷതകളും

യാത്രക്കാർക്കായി ഒരു സാധാരണ പോർട്ട്സൈഡ് ഡോർ ഉള്ള ഒരു വലിയ ക്യാബിനും പെട്ടെന്ന് സൈനികർക്കും ചരക്ക് നീക്കത്തിനുമായി പിന്നിൽ ഒരു റാമ്പുമാണ് Mi-17 ട്രാൻസ്പോർട്ട് ഹെലികോപ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്ററിന് 13,000 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 36 സായുധ സൈനികരെ അല്ലെങ്കിൽ ഒരു സ്ലിംഗിൽ 4,500 കിലോഗ്രാം ഭാരവും വഹിക്കാൻ കഴിയും.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

ഉഷ്‌ണമേഖലാ, സമുദ്ര കാലാവസ്ഥകൾ, അതുപോലെ മരുഭൂമി സാഹചര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ സാഹചര്യങ്ങളിൽ ഇത് ഉപയോഗിക്കാമെന്നതും നേട്ടമാണ്.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

കോക്ക്പിറ്റും ഏവിയോണിക്‌സും

Mi-17V-5 മോഡലിൽ നാല് മൾട്ടിഫങ്ഷൻ ഡിസ്‌പ്ലേകൾ (MFDs), നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഓൺ-ബോർഡ് വെതർ റഡാർ, ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവയുൾപ്പെടെ അത്യാധുനിക ഏവിയോണിക്‌സ് ലഭിക്കുന്ന ഒരു ഗ്ലാസ് കോക്‌പിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം Mi-17V-5 ഹെലികോപ്റ്ററുകൾക്ക് നാവിഗേഷൻ, ഇൻഫർമേഷൻ-ഡിസ്‌പ്ലേകൾ, ക്യൂയിംഗ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ KNEI-8 ഏവിയോണിക്‌സ് സ്യൂട്ടും ലഭിക്കും.

Mi-17V-5 മീഡിയം-ലിഫ്റ്റർ ഹെലികോപ്റ്റർ; അറിയേണ്ടതെല്ലാം

ആയുധ സംവിധാനങ്ങൾ

ഗതാഗതം മാത്രമല്ല ശത്രുതാപരമായ അന്തരീക്ഷത്തിൽ സൈനികരെയോ കാർഗോയോ ഇറക്കുമ്പോൾ ആവശ്യമായ വിപുലമായ ആയുധങ്ങളും Mi-17V-5-ന് സജ്ജീകരിക്കാനാകും. Shturm-V മിസൈലുകൾ, S-8 റോക്കറ്റുകൾ, 23mm മെഷീൻ ഗൺ, PKT മെഷീൻ ഗൺ, AKM സബ് മെഷീൻ ഗൺ എന്നിവ ഇതിൽ ലോഡുചെയ്യാനാകും.

Most Read Articles

Malayalam
English summary
Top things to know about the russian made mi 17v 5 helicopter
Story first published: Wednesday, December 8, 2021, 15:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X