വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഇന്ത്യയിലെ എൻസിആർ, ഗ്രേറ്റർ നോയിഡയിൽ രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന വാഹന പ്രദർശന മേളയാണ് ഓട്ടോ എക്‌സ്‌പോ. ശരിക്കും പറഞ്ഞാൽ ലോകത്തിലുള്ള മുഖ്യധാരാ നിർമാതാക്കളെല്ലാം തങ്ങളുടെ വരാനിരിക്കുന്ന മോഡലുകളെയും പദ്ധതികളെയെല്ലാം വെളിപ്പെടുത്തുന്നതിനും എക്സ്പോ ഉപയോഗപ്പെടുത്താറുണ്ട്.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

കൊവിഡ് മഹാമാരി കാരണം 2022 ഓട്ടോ എക്സ്പോ റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വാഹന പ്രേമികളെയെല്ലാം നിരാശരാക്കിയ കാര്യമായിരുന്നു. കൊറോണ വൈറസ് രാജ്യത്ത് നാശംവിതയ്ക്കുന്നതിനു മാസങ്ങൾക്ക് മുമ്പ് നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ നിരവധി കമ്പനികൾ പല കാരണങ്ങളാലും വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഈ വർഷം നടക്കേണ്ടിയിരുന്ന ഓട്ടോ എക്സ്പോ വരുന്ന വർഷത്തേക്കാണ് പുനസ്ഥാപിച്ചിരിക്കുന്നത്. ഇതിൽ പോയ പതിപ്പിൽ നിന്നും വിട്ടുനിന്ന എല്ലാ വാഹന നിർമാതാക്കളും തന്നെ പങ്കെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുന്ന മികച്ച മോഡലുകൾ ഏതെല്ലാമായിരിക്കുമെന്ന് ഒന്നു പരിചയപ്പെട്ടാലോ?

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായിരുന്ന ഹ്യുണ്ടായിക്ക് പയ്യെ പയ്യെ വിൽപ്പന കുറഞ്ഞുവരികയാണ്. കമ്പനിയുടെ നിരയിലെ ശക്തനായ ക്രെറ്റ എസ്‌യുവിയെ ഒന്നു മുഖംമിനുക്കി അവതരിപ്പിച്ച് വിപണിയെ തിരികെ പിടിക്കാമെന്ന വിശ്വാസവും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾക്കുണ്ട്.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ക്രെറ്റ കഴിഞ്ഞ വർഷം സൗത്ത് ഈസ്റ്റ് ഏഷ്യയിൽ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ട്യൂസോണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻവശമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്നത്.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഇന്ത്യൻ വിപണിയിൽ ക്രെറ്റ എസ്‌യുവിയുടെ പുതിയ മോഡലിന് നിലവിലെ മോഡലിന് സമാനമായ എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകൾ ലഭിക്കുമെങ്കിലും ADAS പോലുള്ള അത്യാധുനിക സവിശേഷതകളാൽ സമ്പന്നമായാവും ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ എത്തുക.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

മാരുതി സുസുക്കി ജിംനി 5-ഡോർ

അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സുസുക്കി ജിംനിയുടെ ഒരു പുതിയ ലോംഗ്-വീൽബേസ് പതിപ്പിന്റെ പണിപ്പുരയിലാണ് മാരുതി സുസുക്കി. റിപ്പോർട്ടുകൾ പ്രകാരം ലോംഗ്-വീൽബേസ് പതിപ്പ് 5-സീറ്റ്, 7-സീറ്റ് കോൺഫിഗറേഷനിൽ ലഭ്യമാകും.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

ഈ വരാനിരിക്കുന്ന എസ്‌യുവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാവും തുടിപ്പേകാനെത്തുക. കൂടാതെ ഒരു ടർബോ പെട്രോൾ എഞ്ചിനും മാരുതി സുസുക്കി ജിംനി 5-ഡോർ മോഡലിന് ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

മാരുതി സുസുക്കി YTB

മാരുതി സുസുക്കി തങ്ങളുടെ എസ്‌യുവി ലൈനപ്പ് ഇന്ത്യയിൽ അതിവേഗം വിപുലീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ബലേനോ അടിസ്ഥാനമാക്കിയുള്ള ഒരു സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമാണ്.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

വരാനിരിക്കുന്ന ഈ മോഡൽ മാരുതിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പ് വഴി വിൽക്കാനാണ് സാധ്യതയേറുന്നുണ്ട്. കൂടാതെ Futuro-e ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു കൂപ്പെ-സ്റ്റൈൽ ഡിസൈനും ഇതിന് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

മഹീന്ദ്ര ഥാർ 5-ഡോർ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിലവിൽ ഥാറിന്റെ ലോംഗ്-വീൽബേസ് പതിപ്പിന്റെ പണിപ്പുരയിലാണ്. ഈ 5 ഡോർ പതിപ്പ് 2023-ലോ 2024-ലോ ലോഞ്ച് ചെയ്യാം. പുതിയ മോഡലും നിലവിലെ പതിപ്പിന്റെ അതേ എഞ്ചിൻ ഓപ്ഷനുകളോടൊപ്പം 4WD സംവിധാനത്തിനൊപ്പം ലഭ്യമാകാൻ സാധ്യതയുണ്ട്. ഈ സിസ്റ്റം ലോ-റേഷിയോ ട്രാൻസ്ഫർ കേസ് ഉപയോഗിച്ചായിരിക്കും സജ്ജീകരിക്കുക.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

സ്കോഡ ഒക്ടാവിയ RS iV പ്ലഗ്-ഇൻ ഹൈബ്രിഡ്

സ്കോഡ ഒക്ടാവിയ RS iV ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കാനാരിക്കുകയാണ്. മിക്കവാറും 2023 മധ്യത്തോടെയാവും വാഹനം നിരത്തിലെത്തുക. 1.4 ലിറ്റർ TSI പെട്രോൾ എഞ്ചിനും ഒരു ഇലക്ട്രിക് മോട്ടോറും 245 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനമായിരിക്കും ഇത്. അടിസ്ഥാനപരമായി നിലവിലെ തലമുറ ഒക്ടാവിയയുടെ പെർഫോമൻസ് പതിപ്പായിരിക്കും ഇത്.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

സ്കോഡ എന്യാക് iV

2023 ഓട്ടോ എക്‌സ്‌പോയുടെ അതേ സമയത്തുതന്നെ സ്‌കോഡ എന്യാക് iV ഇലക്ട്രിക് കാറും അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ജോടി ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 77 kWh ബാറ്ററി പായ്ക്കായിരിക്കും ഇതിനായി കമ്പനി ഉപയോഗിക്കുക. ഇതിന് 265 bhp പവറിൽ 425 Nm torque വരെ വികസിപ്പിക്കാനും പ്രാപ്‌തമായിരിക്കും.

വരാനിരിക്കുന്നത് താരനിര തന്നെ! 2023 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചേക്കാവുന്ന പ്രധാന മോഡലുകൾ

കിയ ഫോർട്ടെ

സ്കോഡ ഒക്ടാവിയയുടെ എതിരാളിയായി കിയ ഇന്ത്യയ്ക്ക് സമ്മാനിക്കുന്ന എക്‌സിക്യൂട്ടീവ് സെഡാനായിരിക്കും ഫോർട്ടെ. അടുത്ത വർഷം വിപണിയിൽ എത്തുന്ന വാഹനം പല വിപണിയിലും K3 എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അടുത്ത ഓട്ടോ എക്‌സ്‌പോയിൽ സെഡാൻ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Top upcoming cars which will make their debut in india at the 2023 auto expo
Story first published: Saturday, June 4, 2022, 12:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X