വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കിടയിലും വൈറലായി മാറിയ ഒരു പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. ഹ്രസ്വ വീഡിയോ പങ്കുവെക്കാവുന്ന ഈ അപ്ലിക്കേഷൻ മിക്കവാറും എല്ലാവരും ഉപയോഗിക്കുന്നു.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

വാഹനമോടിക്കുമ്പോഴും യാത്രചെയ്യുമ്പോഴും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട് എന്നത് രസകരമായ കാര്യമാണ്. ഡ്യൂട്ടിയിലായിരിക്കുമ്പോൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ബസ് ഡ്രൈവർമാരെ പിടികൂടുന്നതിനായി സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് (MVD) ഒരു പ്രത്യേക ഓപ്പറേഷൻ തന്നെ ആരംഭിച്ചിട്ടുണ്ട്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

അടുത്തിടെ ഇത്തരം സാഹന പ്രകടനങ്ങൾ നടത്തിയതിന് മൂന്ന് ബസ് ഡ്രൈവർമാരുടെ ലൈസൻസ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. ഇത് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

ബസ് ഡ്രൈവർമാർ ഓൺലൈനിൽ ഇടുന്ന ഓരോ വീഡിയോയും മോട്ടോർ വാഹന വകുപ്പ് ഇപ്പോൾ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. ബസുകളിൽ അപകടകരമായ സ്റ്റണ്ടുകൾ നടത്തിയ മൂന്ന് ബസ് ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ബസിൽ അനധികൃത ലൈറ്റിങ്ങും സ്പീക്കറുകളും ഘടിപ്പിച്ചതിന് ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തിരുന്നു.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

ഈ വീഡിയോകൾ ഡ്രൈവർമാരോ മറ്റുള്ളവരോ പിന്നീട് ടിക് ടോക്ക് ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്‌തത് തേടിയെടുത്താണ് അധികൃതർ നടപടി എടുത്തത്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

കൊല്ലത്തും, കൊട്ടാരക്കരയിലും സ്കൂൾ വിദ്യാർഥികളുമായി ഉല്ലാസ യാത്ര പോവുന്നതിന് മുമ്പും, യാത്രയ്ക്കിടയിലും കാണികളെ ആകർഷിക്കാനായി ബസ് ഡ്രൈവർമാർ നടത്തിയ പ്രകടനങ്ങൾ നാം എല്ലാവരും കണ്ടതാണ്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

അത്തരത്തിൽ വീണ്ടും ഡ്രൈവർ ഓടുന്ന ബസിൽ നിന്ന് താഴേക്കിറങ്ങി കുറച്ച് മീറ്ററോളം പാപ്പാൻ ഒരു കൊമ്പനെ കൊണ്ട് വരുന്നതു പോലെ ബസിനെ ഡ്രൈവർ എഴുന്നള്ളിച്ച് നടക്കുന്നത് കാണാം.

ബസിനുള്ളിൽ ആരുമില്ല, ബസ് സ്വന്തമായി മുന്നോട്ട് പോവുകയാണ്. ഈ അഭ്യാസ പ്രകടനം ഒഴിഞ്ഞ പ്രദേശത്താണ് ചെയ്തതെങ്കിലും, അത് അങ്ങേയറ്റം അപകടകരമാവുകയും ബസ് നിയന്ത്രണാതീതമാവുകയും ചെയ്തേക്കാം. അവസാനം, ഡ്രൈവർ തിരികെ ബസിൽ കയറുന്നതും കാണാം.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

നിലത്ത് ഒരു ചെറിയ ഹമ്പോ ഒരു വലിയ കല്ലോ ബസിന്റെ മുൻ ടയറുകളുടെ ദിശ മാറ്റാവുന്നതേയുള്ളൂ. ഇത്തരത്തിലുള്ള പ്രകടനങ്ങൾ വളരെ അപകടകരമാണ്, ഏതെങ്കിലും കാരണവശാൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് നിയന്ത്രിക്കാൻ ബസിനുള്ളിൽ ആരുമില്ല.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

നിരവധി വീഡിയോകളിൽ ഒരു കൂട്ടം ആളുകൾ ബസിന് മുകളിൽ ഇരിക്കുന്നതും, ഡാൻസ് ചെയ്യുന്നതും കാണിക്കുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ ബസ് ഓപ്പറേറ്ററെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് പ്ര മോഷൻ നൽകുന്നതിനുമായി സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും വലിയ പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യുന്നു.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

കൂടാതെ ബസിനുള്ളിലെ ഒരു ഡിസ്കോ ബാർ പോലെ മിന്നുന്ന ലൈറ്റുകളും അതിൽ ഉച്ചത്തിലുള്ള സംഗീതവും നിരവധി വീഡിയോയിൽ കാണിക്കുന്നു. മാസ് എൻട്രിക്കായി ബസുകൾ ഗ്രൗണ്ടിൽ വട്ടത്തിൽ കറക്കി സ്റ്റണ്ട് ചെയ്യുന്നതും എല്ലാം ഇപ്പോൾ സർവ്വ സാധാരണമായി മാരുകയാണ്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

ബസിൽ സ്ഥാപിച്ചിട്ടുള്ള ഡിസ്കോ ലൈറ്റുകളിൽ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ട് കാലം കുറച്ചായി. വാസ്തവത്തിൽ, വലിയ സ്പീക്കറുകൾ പോലും ബസുകളിൽ അനുവദനീയമല്ല.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

ടൂറിസ്റ്റ് ബസ് കമ്പനികൾക്ക് പബ്ലിസിറ്റിക്കും കൂടുതൽ ഓട്ടവും വാടകയും ലഭിക്കുന്നതിനായും കാണിച്ചു കൂട്ടുന്ന ഇത്തരം പ്രകടനങ്ങൾ സംസ്ഥാനത്ത് അതിരുകടക്കുകയാണ്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

അടുത്ത കാലത്തായാണ് ഇത്തരം പ്രവണതകൾ കണ്ടു തുടങ്ങിയതും. ഉല്ലാസ യാത്രകൾക്കായി ഇന്ന് യുവാക്കൾ ബസുകൾ തെരഞ്ഞെടുക്കുന്നത് വാഹനത്തിനുള്ളിലെ ലൈറ്റുകളും, സൗണ്ട് സിസ്റ്റവും മറ്റ് ക്രമീകരണങ്ങളും നോക്കിയിട്ടാണ്.

വീണ്ടും കൈവിട്ട കളിയുമായി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ

ഇവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണ് ഈ വീഡിയോകൾ എല്ലാം സൃഷ്ടിക്കപ്പെടുന്നതും. നമ്മൾ അടങ്ങുന്ന പൊതു സമൂഹം ഇത്തരം പ്രവർത്തികൾക്ക് പ്രോത്സാഹനം നൽകാതിരുന്നാലെ ഈ പ്രവണതയ്ക്ക് ഒരു മാറ്റം വരികയുള്ളൂ.

Source: Kerala Tourist Bus Fans

Most Read Articles

Malayalam
English summary
Tourist bus drivers again performing stunts. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X