കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് പ്രേമികൾക്ക് കടുത്ത നിരാശയേകുന്ന ഒരു വാർത്തയാണിത്. പ്രൈവറ്റ് ബസുകൾക്ക് നിലവിൽ വന്നതു പോലെ ടൂറിസ്റ്റ് ബസുകൾക്കും ഏകീകൃത കളർകോഡ് പ്രാബല്യത്തിൽ വരുന്നു.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ഇഷ്ട നായകന്മാരുടേയും നായികമാരുടേയും ചിത്രങ്ങളാലും മറ്റ് ഗ്രാഫിക്സുകളാലും പ്രൗഢഗംഭീരമായി തിളങ്ങി നിന്നിരുന്ന വാഹന ഭീമന്മാർ ഇനി മുതൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി മാറും.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ബസുകളുടെ ബോഡിക്ക് വെള്ള നിറം മാത്രമായിരിക്കണം, ഇതിൽ വശങ്ങളിൽ വൈലറ്റ്, മെറ്റാലിക് ഗോൾഡ് നിറങ്ങളിലുള്ള റിബണുകൾ മാത്രമാവും വാഹനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഗ്രാഫിക്സുകൾ.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ടൂറിസ്റ്റ് ബസുകൾക്കു മാത്രമല്ല കോൺട്രാക്ട് കാര്യേജായി ഓടുന്ന എല്ലാ വാഹനങ്ങൾക്കും ഈ കളർകോഡ് ബാധകമാണ്. അതായത് ഫോർസ് ട്രാവലറുകൾ പോലെയുള്ളവയേയും ഇത് ബാധിക്കും എന്ന് സാരം.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ടൂറിസ്റ്റ് ബസുകളിലെ അലങ്കാര പണികൾ അതിരു കടന്നതിന്റെ സാഹചര്യത്തിലാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

അടുത്തിടെ സ്കൂൾ, കോളജ് ഉല്ലാസ യാത്രകൾക്കിടയിൽ നിരവധി ടൂറിസ്റ്റ് ബസ് ഡ്രൈവർമാർ കാണിച്ച അപകടകരമായ സാഹസിക പ്രകടനങ്ങൾളും മറ്റും കാഴ്ച്ച വച്ചത് വലിയ വാർത്തയായി മാറിയതും ഇതിന് ഒരു കാരണമാവുന്നു.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ബസിന്റെ വശങ്ങളിൽ 10 cm വീതിയിലാവും വൈലറ്റ് റിബൺ പതിപ്പിക്കുന്നത്. ഈ വൈലറ്റ് റിബൺ 1 cm മുകളിലായി 3 cm വീതിയിലാവണം മെറ്റാലിക്ക് ഗോൾഡൻ നിറത്തിലുള്ള റിബൺ പതിപ്പിക്കേണ്ടത്.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

വാഹനത്തിന്റെ മുൻവശത്ത് സാധാരണ അക്ഷരങ്ങളിൽ 12 ഇഞ്ചിൽ കുറഞ്ഞ വലുപ്പത്തിൽ വെള്ള നിറത്തിൽ മാത്രമേ വാഹനത്തിന്റെ പേര് എഴുതാൻ പാടുള്ളൂ.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ബസ് ഓപ്പറേറ്ററുടെ പേരും വിവരങ്ങളും പിൻവശത്ത് 40 cm -ൽ കവിയാതെ ഒരു ചതുരത്തിൽ പ്രദർശിപ്പിക്കാനാവും. 2020 മാർച്ച് ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് മുതൽ രജിസ്ട്രേഷന് എത്തുന്ന വാഹനങ്ങൾ എല്ലാം ഈ മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളൂ.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

നിലവിലുള്ള വാഹനങ്ങൾ രക്ഷപെട്ടു എന്ന് കരുതേണ്ട, അവ ഫിറ്റ്നസ് പുതുക്കാനായി എത്തുമ്പോൾ പുതിയ രീതിയിലേയ്ക്ക് മാറിയിരിക്കണം.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷനർ R. ശ്രീലേഖ, റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി ഗോഗുലോത്ത് ലക്ഷ്മൺ എന്നിവർ ചേർന്ന് പുതിയ നിയം സംബന്ധിച്ചുള്ള ഉത്തരവും മാർഗ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

സംസ്ഥാനത്ത് അടുത്തിടെ നിരവധി ടൂറിസ്റ്റ് ബസുകളുടെ പേരിൽ പൊട്ടി മുളച്ചുവന്ന ആരാധക കൂട്ടായ്മകളും, ഇവർ തമ്മിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വീഡിയോകളും, ചിത്രങ്ങളും ഇട്ട് നടത്തുന്ന പ്രൊമോഷൻ പോരുകളും സജീവമാണ്.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ആരാധന തെറ്റാണ് എന്ന് പറയുന്നില്ല, എന്നാൽ കൂടുതൽ പ്രൊമോഷനും മറ്റും ലഭിക്കാനായി കാട്ടുന്ന അപകടകരമായ സ്റ്റണ്ടുകൾക്ക് ഒരു അറുതി വരണം. ഒരു വാഹന പ്രേമി എന്ന നിലയിൽ ഒറ്റ നിറത്തിൽ ടൂറിസ്റ്റ് ബസുകൾ കാണാൻ ഞാനും ആഗ്രഹിക്കുന്നില്ല.

കൊമ്പന്മാർക്കും വമ്പന്മാർക്കും കൂച്ചുവിലങ്ങ്; ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത കളർകോഡ്

ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ബസ് പ്രേമികളുടേയും ഉടമകളുടേയും പക്കൽ നിന്നുണ്ടാവും എന്നത് ഉറപ്പാണ്. നിലവിൽ വരാന പോകുന്ന നിയമത്തിന് എന്തെങ്കിലും മാറ്റങ്ങൾ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tourists Buses in Kerala to get Uniform Colour code from 2020 March. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X