ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

ഡിജിറ്റല്‍ സാങ്കേതിക വിദ്യ സര്‍വ്വ സാധാരാണമായി ഇക്കാലത്ത് ട്രാഫിക്ക് ചലാനുകള്‍ ലഭിക്കുന്നത് സര്‍വ്വ സാധാരണമാണ്. തെലുങ്കാന, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രാഫിക്ക് പൊലീസ് വിഭാഗം ക്യാമറകളുടെയും സ്പീഡ് ഡിറ്റക്ടറുകളുടെയും സഹായത്താലാണ് ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ഈടാക്കുന്നത്.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

എന്നാല്‍ ഈ സംവിധാനത്തെ കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ പരിചയമില്ലാത്തതിനാല്‍ മിക്കവരും തങ്ങളുടെ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയത് പോലും അറിഞ്ഞിട്ടുണ്ടാവില്ല. അടുത്തിടെ ഹൈദരബാദ് ട്രാഫിക്ക് പൊലീസ് പങ്ക് വച്ചൊരു ചിത്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

ചിത്രത്തില്‍ കാണുന്ന ടൊയോട്ട എത്തിയോസ് ഉടമയ്‌ക്കെതിരെ പൊലീസ് പിഴ ഈടാക്കിയിരുന്നു. 78 ചലാനുകള്‍ കുടിശ്ശികയിനത്തില്‍ ബാക്കിയുള്ള ടൊയോട്ട എത്തിയോസിനെക്കൊണ്ട് പിഴ ഈടാക്കിയെന്ന തലക്കെട്ടോടെയാണ് പൊലീസ് ഈ ചിത്രം പങ്കുവച്ചത്.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

78 ചലാനുകളിലായി 96,830 രൂപയോളമാണ് കാറുടമയെക്കൊണ്ട് പൊലീസ് പിഴയടപ്പിച്ചത്. സ്വന്തം വാഹനങ്ങളുടെ മേലുള്ള പിഴ കുടിശ്ശിക പരിശോധിക്കാത്ത മിക്കവരും ഇത്തരം അനുഭവമായിരിക്കും നേരിട്ടിരിക്കുക.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

പല സാഹചര്യങ്ങളിലായി ട്രാഫിക്ക് നിയമം ലംഘിച്ചതാവാം എത്തിയോസ് ഉടമയ്ക്ക് വലിയൊരു തുക പിഴയടയ്ക്കാന്‍ ഇടയാക്കിയത്. വാഹനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പിഴ വിധിച്ചിട്ടുണ്ടോയെന്നറിയാന്‍ ഏതൊരാള്‍ക്കും ട്രാഫിക്ക് പൊലീസ് വെബ്‌സൈറ്റില്‍ പരിശോധിക്കാവുന്നതാണ്.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

വിവിധ സംസ്ഥാനത്തെ ട്രാഫിക്ക് പൊലീസ് വിഭാഗങ്ങള്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ 78 ചലാനുകളിലായി ഏതാണ്ട് ഒരു ലക്ഷം രൂപയോളം പിഴയുണ്ടെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്.

Most Read: ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

വാഹനം കണ്ട് പിടിച്ച് ഉടമയെക്കൊണ്ട് പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Most Read: വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

പിഴയടയ്ക്കാന്‍ ആദ്യം ഉടം വിസമ്മതിച്ചെങ്കിലും പിന്നീട് ഇതിന് സമ്മതിക്കുകയും പിഴയടച്ച് മറ്റൊരു പ്രശ്‌നങ്ങളും കൂടാതെ കാര്‍ കൊണ്ടു പോവുകയും ചെയ്തു. ഇതാദ്യമായല്ല ഭീമമായ തുക പിഴയിനത്തില്‍ ബാക്കിയുള്ള വാഹനങ്ങളെ പൊലീസ് പിടിക്കുന്നതും ഇവ വാര്‍ത്തയാവുന്നതും.

Most Read: പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

മുമ്പ് 1.82 ലക്ഷം രൂപ പിഴയൊടുക്കാനുള്ള ഹോണ്ട ജാസ്സ് പൊലീസ് പിടിച്ചത് വാര്‍ത്തയായിരുന്നു. ഹൈദരാബാദ് നഗരത്തിലൂടെ 127 തവണ ഈ ഹോണ്ട ജാസ്സ് അമിത വേഗത്തില്‍ സഞ്ചരിച്ചിരുന്നെന്ന് പൊലീസ് റെക്കോര്‍ഡുകളില്ഡ കണ്ടെത്തിയിരുന്നു.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

135 തവണ ട്രാഫിക്ക് നിയമം ലംഘിച്ചതിന്റെ പേരിലൊരു ബൈക്ക് യാത്രികനോടും പൊലീസ് പിഴ ഈടാക്കിയിരുന്നു. 31,556 രൂപയാണ് ഈ ബൈക്കുകാരന്‍ പിഴയൊടുക്കിയത്. വാഹന ഉടമ പിഴയൊടുക്കാന്‍ വിസമ്മതിച്ചാല്‍ വാഹനം കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലീസിനുണ്ട്.

ഈ ടൊയോട്ട എത്തിയോസിന് പിഴ ഒരുലക്ഷം രൂപ

ഇത്തരത്തില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ പിന്നീടെന്ത് ചെയ്യണമെന്ന് കോടതിയായിരിരക്കും തീരുമാനിക്കുക. ഒന്നുകില്‍ ഇവ ലേലത്തിന് വയ്ക്കുകയോ അല്ലെങ്കില്‍ പിഴയടച്ച ശേഷം ഉടമയ്ക്ക് വിട്ട് നല്‍കുകയോ ചെയ്യാറാണ് പതിവ്.

Source: Cartoq

Most Read Articles

Malayalam
English summary
Traffic Police Fined About One Lakh Rupees On Toyota Etios Owner: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X